ഒരു ദിവസം വെളുപ്പിന് ശിവഗിരിയുടെ പ്രാന്തപ്രദേശത്ത് കൂടി ഗുരുദേlവൻ നടക്കുകയായിരുന്നു ഒപ്പം ഒരു ഗുരുഭക്തനും ഉണ്ടായിരുന്നു സഹോദരന്റെ മരണവാർത്തയറിഞ്ഞു അലമുറയിട്ടു കൊണ്ടിരുന്ന ഒരു സ്ത്രീയെ സമാധാനിപ്പിച്ച ശേഷ മുള്ള മടക്കി വരവായിരുന്നു അത് ആ ഗൃഹത്തിലെ സ്ത്രീയുടെ നിലവിളിയെ പരാമർശിച്ചുകൊണ്ട് ഗുരുദേവൻ ഇപ്രകാരം പറഞ്ഞു !
പിന്നാലെ വന്നുകൊണ്ടിരുന്ന ഭക്തൻ ഗുരുദേവൻ പറഞ്ഞതെല്ലാം കേട്ട് മൂളികൊണ്ടിരുന്നു അതിനിടയിൽ ഒരു കുന്നിറങ്ങി അടുത്തുള്ള മലയിലേക്കുള്ള കയറ്റമായി പടർന്നു. നിന്നിരുന്ന കശുമാവുകളാൽ നിറയപ്പെട്ടതായിരുന്നു ആ കുന്ന് അവയ്ക്കിടയിലൂടെ നടന്നുകൊണ്ടിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന ഭക്തന് നല്ല ഭീതിയുണ്ടായിരുന്നു. കാരണം ഇഴജന്തുക്കൾ സർവ്വസാധാരണമായി സഞ്ചരിക്കുന്ന ഒരിടമായിരുന്നു അവിടം അതിനാൽ കൂടെക്കൂടെ അയാൾ ഭയന്നു നിൽക്കുന്നുണ്ടായിരുന്നു
അത് ശ്രദ്ധിച്ചിട്ട് ഗുരുദേവൻ ചോദിച്ചു ഭയമുണ്ടോ?
ഭക്തൻ - "ഉണ്ട് ഗുരുദേവൻ - "ഭയം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?"
ഭക്തൻ "അറിഞ്ഞുകൂടാ" ഗുരുദേവൻ - "അറിഞ്ഞുകൂടെ ആലോചിക്കാഞ്ഞിട്ടാണ് "
ഭക്തൻ "ആലോചിക്കാം"
ഗുരുദേവൻ "നന്നായി ആലോചിക്കണം രണ്ട് ഉള്ളതുകൊണ്ടാണ് ഭയമുണ്ടാകുന്നത് "
ഭക്തൻ " മനസ്സിലായില്ല "
ഗുരുദേവൻ "തന്നെത്താൻ ആരെങ്കിലും ഭയപ്പെടുമോ? ഭയപ്പെടുകയില്ലല്ലോ"
ഭക്തൻ " ഇല്ല "
ഗുരുദേവൻ വീണ്ടും നടപ്പ് തുടർന്നു കൊണ്ട് ഇങ്ങനെ ചോദിച്ചു "അപ്പോൾ ഭയം ഉണ്ടാകണമെങ്കിൽ തന്നിൽ നിന്ന് അന്യമായിട്ട് ഒന്നുവേണം ആ അന്യമാണ് രണ്ട് അതിനാൽ രണ്ടാണ് ഭയത്തിന് കാരണം താൻ മാത്രമേ ഉള്ളൂവെങ്കിൽ പിന്നെ ആരെ ഭയപ്പെടണം മനസ്സിലായോ ..? ഭക്തൻ അല്പ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി പറഞ്ഞു "സർവ്വത്തെയും താനായിക്കണ്ട് ധന്യനാകണം"
ഗുരുദേവൻ മന്ദഹസിച്ചുകൊണ്ട് "അതെ അതു തന്നെ അതാണ് അദ്വൈതം "
അപ്പോഴേക്കും ഗുരുദേവനും ആഭക്തനും ശിവഗിരിമഠത്തിനടുത്തുള്ള തോടിനടുത്തെത്തിയിരുന്നു.
" ബാക്കി ഇനിയൊരിക്കലാകാം " '
എന്നരുളിചെയ്തു കൊണ്ട് ഗുരുദേവൻ തോട്ടിലേക്ക് ഇറങ്ങി അതിലെ തെളിച്ചമുള്ള വെള്ളത്തിൽ കൈകാലുകൾ ശുദ്ധമാക്കിയിട്ട് പർണ്ണശാലയിലേക്ക് പോയി
കടപ്പാട് ശ്രി. മങ്ങാട് ബാലചന്ദ്രൻ ഗുരുദേവ കഥാസാഗരം
https://www.facebook.com/280633372455492/photos/a.280640242454805/524225104762983/?type=3&theater
0 comments:
Post a Comment