Thursday, 24 January 2019

പിശുക്കന്റെ കള്ളത്തരം




അരുവിപ്പുറത്തെ പുലിപ്പാറ ഗുഹയിൽ ഒരു സിദ്ധൻ തപസ്സിരിക്കുന്ന വിവരം കൊച്ചപ്പി പിള്ളയുടെ അവിടത്തെ പ്രദേശവാസികൾ അറിഞ്ഞു തുടങ്ങി. ?കാണാനെത്തിയവരിൽ ചിലരെല്ലാം അകലെ നിന്നു നോക്കി കണ്ടതേയുള്ളൂ. പുലികൾ നിത്യവും ശയിക്കുന്ന ആ പുലി പ്പാറയിൽ ഏകാന്തവാസം ചെയ്യുവാൻ ഒരു മനുഷ്യന് സാധിക്കു മോ? അവരെല്ലാം അത്ഭുതം കൂറി.
കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുവാൻ എത്തി .ആദ്യമൊക്കെ ഒളിഞ്ഞുനിന്ന് അകലെനിന്നും നോക്കിയവർ പിന്നെപ്പിന്നെ അടുത്തേക്ക് ചെല്ലുവാൻ തുടങ്ങി .ചിലർ പഴങ്ങളും കിഴങ്ങുകളും ഇലയിൽ പൊതിഞ്ഞ സ്വാമിയുടെ കാൽക്കൽ വെച്ചു തൊഴുതു
ആരോടും നീണ്ട വർത്തമാനം ഉണ്ടായിരുന്നില്ല എങ്കിലും സങ്കടപ്പെട്ട് വരുന്നവരെ നിരാശരാക്കിയിരുന്നു o ഇല്ല.
അത്ചെമ്പഴന്തിയിലെ നാണു സ്വാമി ആണെന്ന് ഒടുവിൽ ആളുകൾ തിരിച്ചറിഞ്ഞു. അതോടെ അരുവിപ്പുറത്ത് ഏകാന്തതയിൽ പകൽനേരങ്ങളിൽ വിരാമം ഉണ്ടായി. സ്വാമി എന്ന ആദരവോടെ ആളുകൾ വിളിച്ചു. തങ്ങളുടെ സങ്കടങ്ങൾ പറഞ്ഞു .ഒരു നോട്ടം കൊണ്ട് തന്നെ അവർക്ക് എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും ഉണ്ടാകാൻ തുടങ്ങി.
ഒരുദിവസം നാണു സ്വാമി നെയ്യാറിന്റെ തീരത്ത് ഒരു വൃക്ഷച്ഛായയിൽ ഇരുന്ന് ഉമ്മിണി ആശാനെന്ന ഒരാളുമായി സംഭാഷണം നടത്തുകയായിരുന്നു. അപ്പോൾ അപരിചിതനായ ഒരാൾ അവരുടെ അടുത്തേക്ക് വന്നു സ്വാമിയെ കണ്ടുവണങ്ങി നിന്നു.അയാൾ ഒരു വലിയ പിശുക്കൻ ആയിരുന്നു.
എവിടുന്ന് നാണു സാമി ആഗതനെ നോക്കി ചോദിച്ചു
ആഗതൻ - : "കുളത്തൂരിൽ നിന്നും വരികയാണ്"
നാണു സാമി - :കുഞ്ഞുങ്ങളുണ്ടോ?
ആഗതൻ - : "ഉണ്ടേ."
നാണു സാമി -:അവരെ വിദ്യാഭ്യസംചെയ്യിക്കുന്നു ണ്ടോ?
ആഗതൻ - :"ഇല്ലേ ".
നാണു സ്വാമി -: അതെന്താ?
ആഗതൻ - :
പഠിപ്പിക്കാൻ കാശില്ലാഞ്ഞിട്ടാണേ
നാണു സാമി -: ഇപ്പോൾ കയ്യിൽ കാശ് വല്ലതും ഉണ്ടോ?
ആഗതൻ - : ഒരു കാശുപോലും ഇല്ല സ്വാമി
അതുകേട്ട് സാമി ഇമ്മിണി ആശാനെ നോക്കി ഒന്നും പുഞ്ചിരിതൂകി എന്നിട്ട് ചോദിച്ചു
ഇയാളുടെ കൈവശം കാശുണ്ട് അത് എത്രയാണെന്ന് ആശാന് പറയാമോ'?
ഉമ്മിണിയാശാൻ മറുപടിയൊന്നും പറഞ്ഞില്ല
അപ്പോൾ നാണ് സ്വാമി ആശാനെയും ആഗതനേയും മാറി മാറി നോക്കിയിട്ട് പറഞ്ഞു.
സൂഷ്മം ഞാൻ പറയാം. ഈ മനുഷ്യൻ വീട്ടിൽനിന്ന് കൊണ്ടുവന്നതു7 രൂപയാണ്. വഴിയിൽ രണ്ടു രൂപ ചിലവാക്കി ബാക്കി അഞ്ചു രൂപ മടിശ്ശീലയിൽ ഉണ്ട്.
സാമി പറയുന്നത് കേട്ടിട്ട് ഇമ്മിണി ആശാൻ അയാളുടെ ദേഹത്ത് ഒരു പരിശോധന നടത്തി നോക്കി അയാളുടെ മടിശ്ശീലയിൽ അപ്പോൾ കൃത്യമായും 5 രൂപ ഉണ്ടായിരുന്നു
സാമി പറഞ്ഞതൊക്കെ സത്യമാണെന്ന് താൻ പറഞ്ഞതൊക്കെ കള്ളമാണെന്നും അയാൾ അപ്പോൾ സമ്മതിച്ചു
നാണു സ്വാമിയുടെ കാൽക്കൽവീണ് കള്ളം പറഞ്ഞതിന് അയാൾ മാപ്പ് അപേക്ഷിച്ചു അപ്പോൾ ഒരിക്കലും കള്ളം പറയരുത് എന്ന് സ്വാമി അയാളെ ഉപദേശിച്ചു.
സ്നേഹത്തോടെ....... ഓമന രാജൻ
കടപ്പാട് -: മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം

https://www.facebook.com/280633372455492/photos/a.280640242454805/525297734655720/?type=3&theater
Image may contain: 1 person

0 comments:

Post a Comment