1894 (1069) - ൽ മഴ കാലമേറെയായിട്ടും തെക്കൻതിരുവിതാംകൂറിൽ എങ്ങും മഴ പെയ്തിരുന്നില്ല. ജനങ്ങൾ ഒരു മഴയ്ക്കായി
കാത്തു കാത്തിരുന്നു .വേനലിന്റെകാഠിന്യത്തിൽ പാഠങ്ങളും നെയ്യാറുംമൊക്കെ ഉണങ്ങിവരണ്ടു. നെല്ല് ,വാഴ ,തെങ്ങ്, തുടങ്ങിയുള്ള കൃഷിയൊക്കെ കരിഞ്ഞു തുടങ്ങി. അതോടെ ജനങ്ങൾ കഷ്ടത്തിലും പട്ടിണിയിലുമായി. ഒരിറ്റു ദാഹജലത്തിനായി കുളങ്ങളും കിണറുകളും തേടി ആളുകൾ പരക്കം പാഞ്ഞു .അന്യദേശങ്ങളിൽ നിന്നും ചെറു കുടങ്ങളിൽ വെള്ളവുമെടുത്ത് വരുന്നവരുടെ അലച്ചിലും വലച്ചിലുംകൂടുതൽ അസഹ്യമായി തീർന്നു.
അരുവിപ്പുറത്ത് വിശ്രമിക്കുന്ന ശ്രീനാരായണ ഗുരുദേവനെ ദർശിച്ചു തങ്ങളുടെ സങ്കടം ഉണർത്തിച്ചാൽ എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല എന്ന് ജനങ്ങൾ വിശ്വസിച്ചു .വലിയ പ്രത്യാശയോടെ അവരിൽ മുതിർന്ന ചിലർ അരുവിപ്പുറത്തെത്തി. അപ്പോൾ ഗുരു ദേവൻ കൊടിതൂക്കിമലയിൽ ധ്യാനത്തിൽഇരിക്കുകയായിരുന്നു .അതറിഞ്ഞ് അവർ മലയിലേക്കുകയറി. പുലികൾ നടക്കുന്നിടമായിരുന്നിട്ടും അപ്പോൾ അവരെ ഭയം അവരെ തീണ്ടിയിരുന്നില്ല .ഗുരുവിനെ ശരണം പ്രാപിക്കാൻ എത്തുന്നവരെ ഗുരു തന്നെ കാത്തുകൊള്ളും എന്ന വിശ്വാസമായിരുന്നു അതിനു കാരണം.
മലമുകളിലെ വൃക്ഷച്ഛായയിൽ ധ്യാനത്തിൽ ഇരിക്കുകയായിരുന്ന ഗുരുദേവനെ അവർ കണ്ടു .ആളുകളുടെ ചവിട്ടടികളിൽ പെട്ട് ഞെരിയുന്നകരിയില യുടെഒച്ച.കേട്ട് ഗുരുദേവൻ മുഖമുയർത്തി നോക്കി. വന്നവരെല്ലാം സാഷ്ടാംഗം നമസ്കരിച്ച് തൊഴുകൈകളുമായി ഒഴിഞ്ഞു നിന്നു. അവർ തങ്ങളുടെ സങ്കടങ്ങൾ ഉണർത്തിച്ചു അവരുടെ പ്രയാസങ്ങളിൽ ഗുരുവും പങ്കുചേർന്നു.കുറച്ചുനേരത്തേക്ക് ഗുരുദേവൻ ചിന്താമഗ്നനായി ഇരുന്നു. അതിനുശേഷം വളരെ ആർദ്രതയോടെ അർദ്ധനാരീശ്വര എന്ന് അവസാനിക്കുന്ന അഞ്ചു പദ്യങ്ങളുള്ള ഒരു പ്രാർത്ഥന അവിടെയിരുന്നുതന്നെ ഉണ്ടാക്കി ചൊല്ലി.
അയ്യോ ഈ വെയിൽ കൊണ്ട് വെന്തുരുകി വാ
ടീടുന്നു നീ യെന്നിയേ
കയ്യേ കീടുവദിനുകാണുകിലൊരുവൻ കാരുണ്യവാനാര ഹോ!....................
................... തൃപ്പാദത്തണമെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ?
പുരുഷനും പ്രകൃതിയും ഒന്നുചേരുന്ന ശിവ സങ്കല്പത്തിന്റെ മൂർദ്ധന്യതയിൽ നിന്ന് കരകവിഞ്ഞു ഇറങ്ങിയ പ്രാർത്ഥനയിലെ ഭക്തിഭാവം എല്ലാവരുടെയും കരയിപ്പിച്ചു.
"ഇന്നുമഴയുണ്ടാകും" ഗുരുദേവൻ പറഞ്ഞ് ആശ്വസിപ്പിച്ചു .അത് കേട്ട് എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങി.
അല്പനേരത്തിനുള്ളിൽ കത്തിനിന്നിരുന്ന സൂര്യനെ മറച്ചു കൊണ്ട് ഒരു കൂട്ടം മഴമേഘങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. താമസിയാതെ അതുഘനീഭവിച്ച്അതിശക്തമായ മഴയുണ്ടായി. സമീപകാലങ്ങളിൽ ഒന്നുംഅത്രയും ശക്തമായ ഒരു അതിവർഷം തിരുവിതാംകൂറിൽ എങ്ങും ഉണ്ടായിട്ടില്ലായിരുന്നു .ആ മഴയിൽ നെയ്യാർ കരകവിഞ്ഞൊഴുകി .കുളങ്ങളും പാടങ്ങളും നിറഞ്ഞുകവിഞ്ഞു .ജനങ്ങൾആഹ്ലാദചിത്തരായി .ഗുരുവിനെ കണ്ടുസങ്കടംപറഞ്ഞവരെല്ലാം ഗുരു സ്വരൂപത്തെ മനസ്സിൽ ധ്യാനിച്ചും,സങ്കൽപ്പിച്ചു പ്രാർത്ഥനയും പൂജയുമൊക്കെ നടത്തി.
'അർദ്ധനാരീശ്വരസ്തവം എന്ന ആ പ്രാർത്ഥനാ കൃതി ശരീര മനഃശുദ്ധിയോടെ ഭക്തി സാന്ദ്രമായി ആലാപനം ചെയ്താൽ പ്രകൃതിയിൽ അത്ഭുതകരമായ മാറ്റം സംഭവിക്കുയെന്നാണ് വിശ്വാസം.
സ്നേഹത്തോടെ ഓമനാ രാജൻ.............
കടപ്പാട് - മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം.
https://www.facebook.com/280633372455492/photos/a.280640242454805/530267770825383/?type=3&theater
0 comments:
Post a Comment