Thursday, 24 January 2019

മോതിരം നമുക്ക് ആവശ്യമില്ല

അരുവിപ്പുറത്ത് ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയത് തിരുവിതാംകൂറും കഴിഞ്ഞ് പുറം ദേശങ്ങളിലേക്കും വളരെവേഗം വ്യാപിക്കുകയുണ്ടായി. ഗുരുദേവനും അവിടുത്തെ അനുഗ്രഹം വാങ്ങാനും സ്വദേശ-വിദേശ ഭേദമില്ലാതെ നിരവധി ആളുകൾ എത്തിക്കൊണ്ടിരുന്നു അവർ പണമായോ ദ്രവ്യമായി ഗുരുവിനെ എന്തെങ്കിലും കാണിക്ക അർപ്പിച്ച് മടങ്ങിയിരുന്നുള്ളു.

 ഗുരുദേവൻ അരുവിപ്പുറത്ത് ഇല്ലാത്ത വേളകളിൽ അവിടെ എത്തിച്ചേർന്നിരുന്നു അവർ ഒരു ഗുരുദേവ ചിത്രം വെച്ച് അത് സാക്ഷാൽ ഗുരുദേവന് സങ്കല്പിച്ചുകൊണ്ട് പൂജ ചെയ്ത്  മടങ്ങി പോകുകയും ചെയ്തിരുന്നു

             ഒരുദിവസം അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കെട്ടിട വരാന്തയിൽ ഒരു ചാരുകസേരയിൽ ഗുരുദേവൻ കിടക്കുകയായിരുന്നു. ഗുരുദേവ ദർശനത്തിനായി വന്നവരൊക്കെ അവിടത്തെ തൃപ്പാദങ്ങളിൽ തൊട്ടു വണങ്ങി നമസ്കരിച്ച് നിന്നു. ആ കൂട്ടത്തിൽ വൃദ്ധനായ ഒരു വൈദ്യനും ഉണ്ടായിരുന്നു അദ്ദേഹം ഗുരുദേവന് ഒരു സ്വർണമോതിരം കാഴ്ചവച്ചട്ടു പറഞ്ഞു.
          "ഇത് അവിടുത്തെ തൃകൈകളിൽ ഇട്ടു കാണുവാൻ ഈയുള്ളവന് മോഹമുണ്ട്."
          ഗുരുദേവൻ വൈദ്യനേയും മോതിരത്തേയും മാറിമാറി നോക്കിയിട്ട് "നമുക്ക് മോതിരം ആവശ്യമില്ല " എന്ന് പറഞ്ഞു.ഗുരുദേവൻ ആ മോതിരം എടുക്കാഞ്ഞതിനാൽ അത് വച്ചിടത്തു തന്നെ ഇരിക്കുകയായിരുന്നു'.

 കുറച്ചുകഴിഞ്ഞ് ഗുരുദേവൻ എഴുന്നേറ്റ് മറ്റൊരിടത്തേക്ക് നടന്നു. മുറ്റത്തും വരാന്തയിലും ഒക്കെയായി  നിന്നിരുന്ന വരും അപ്പോൾ ഗുരുവിന് പിന്നാലെപോയി നേരത്തെ മോതിരം കാഴ്ചവച്ച വൈദ്യൻ ഗുരുദേവൻ ഇരുന്നിടത്തേക്ക് നടന്നു ചെന്നു മോതിരം നോക്കി പക്ഷേ അത് അവിടെ എങ്ങും കാണാനുണ്ടായിരുന്നില്ല. വൈദ്യനായ അദ്ദേഹം അവിടെ എല്ലാം കണ്ടവരോടൊക്കെ മോതിരം കണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ് അടുത്തുള്ള മരച്ചുവട്ടിൽ ഒരു കുഷ്ഠരോഗിയായ ഒരു സാധുമനുഷ്യൻ ഇരിക്കുന്നത് കണ്ണിൽ പെട്ടത്. വൈദ്യൻ ഓടി എത്തി ആയാളോടു മോതിരം എവിടെ എന്ന് ചോദിച്ചു ദേഷ്യപ്പെട്ടു.

            താൻ അങ്ങനെ ഒരു മോതിരം കണ്ടിട്ടേയില്ലെന്ന് എടുത്തിട്ടില്ലെന്നും അയാൾ സത്യം ചെയ്തു പറഞ്ഞു , എന്നാൽ വൈദ്യർ അത് വിശ്വസിച്ചില്ല അയാളുടെ ഭാണ്ഡം അഴിച്ചു നോക്കുകയും മോതിരം കാണായ്കയാൽ കള്ളനെന്ന് വിളിച്ച് അയാളെ തല്ലുകയും ചെയ്തു

           കുറച്ചുകഴിഞ്ഞ് ഗുരുദേവൻ അവിടേക്ക് മടങ്ങിയെത്തി അപ്പോൾ കുഷ്ഠരോഗിയായ ആ സാധുമനുഷ്യൻ അവിടെയിരുന്ന് കരയുന്നത് കണ്ടു അയാളുടെ അടുത്തേക്ക് ചെന്ന് ഗുരുദവൻ ചോദിച്ചു
          എന്തിനാണ് നിങ്ങൾ കരയുന്നത് .രോഗിയായ ആ വൃദ്ധർ -മോതിരം ഞാൻ എടുത്തിട്ടില്ല സാമി ഞാനത് കണ്ടിട്ടുകൂടിയില്ല സത്യം എന്നിട്ടും എന്നെ കള്ളനെന്ന് വിളിക്കുകയും അടിക്കുകയും ചെയ്തു.അയാളുടെ ചെകിട്ടത്ത് അടി കൊണ്ടതിന്റെ വിരൽപ്പാട് തെളിഞ്ഞു കിടക്കുന്നതു ഗുരുദേവൻ കണ്ടു

 ആൾക്കൂട്ടത്തിനിടയിൽ പതുങ്ങിനിന്നിരുന്ന ആ വൈദ്യനെ നോക്കി അപ്പോൾ ഗുരുദേവൻ പറഞ്ഞു.

                 നിങ്ങൾ ഈ രോഗിയെ അടിച്ചുവോ?കഷ്ടം നിങ്ങൾ ഈ മോതിരം നമുക്ക് തന്നതല്ലേ !അത് പിന്നെ ആര് എടുത്താൽ നിങ്ങൾക്കെന്ത്. അതിൽ ആഗ്രഹം വെച്ചുകൊണ്ടാണോ നമുക്ക് തന്നത്?

        അതിന് വൈദ്യനിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല. അടുത്ത ക്ഷണത്തിൽ അവിടെ നിസ്സഹായനായി നിന്നിരുന്ന ആ കുഷ്ഠരോഗിയെ നോക്കി ഗുരുദേവൻ ഇങ്ങനെ പറഞ്ഞു നീ വ്യസനിക്കേണ്ട നിന്നെ അടിച്ചതോടുകൂടി നിന്റെ രോഗവുംഅവർ എടുത്തിരിക്കുന്നു.

         വൈദ്യർ അന്ന് വലിയ പരിഭ്രമത്തോടെയാണ് സ്വഭവനത്തിൽ മടങ്ങിയെത്തിയത്. ഊണും ഉറക്കവും പിന്നീട് അദ്ദേഹത്തിന് ഉണ്ടായില്ല. ഗുരുവചനത്തിന്റെ നിരന്തരമുള്ള മുഴക്കത്തിൽ നിന്നും വിടുതൽ നേടാനാവാതെ വൈദ്യർ അശാന്തനാവുകയും ക്രമേണ രോഗിയായി മാറുകയും ചെയ്തു .അതേസമയം അദ്ദേഹത്തിൻറെ തല്ലുകൊണ്ട കുഷ്ഠരോഗി രോഗം ഭേദപ്പെടുകയും ചെയ്തു. ഗുരുക്കന്മാർ ഒന്നു  ചൊല്ലിയാൽ സത്യം അതിന് പിന്നാലെ ഓടിവരുന്ന ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഇത്.

ഗുരുദേവ കഥാസാഗരം

കടപ്പാട് -മങ്ങട് ബാലചന്ദ്രൻ

0 comments:

Post a Comment