Thursday, 24 January 2019

നീ നമ്മെ ഉപദ്രവിച്ചത് എന്തിനാണ്?




അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്തായി ചെറിയൊരു പർണശാല ഉണ്ടായിരുന്നു .അവിടെയാണ് ഗുരുദേവൻ അധികനേരവും വിശ്രമിച്ചിരുന്നത്. പുലികളും കടുവകളും ഒക്കെ അതിനു സമീപത്തുകൂടി പോവുക പതിവായിരുന്നു.' അതിനാൽ പകൽ പോലും ആളുകൾക്ക് അവിടെ എത്തുവാൻ ഭയമായിരുന്നു.എന്നാൽ ഗുരുദേവൻ അവിടെയുള്ള സന്ദർഭങ്ങളിൽ ആർക്കും പർണശാലയിൽ എത്തുവാൻ ഭയമുണ്ടായിരുന്നില്ല.
ഒരുദിവസം രാത്രി ഏറെയായിട്ടും ഗുരുദേവൻ ഉറങ്ങാൻ കിടക്കാതെ പർണ്ണശാലയിൽ ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു .മണ്ണെണ്ണ വിളക്കിലെ ചെറിയ പ്രകാശങ്ങളിലൂടെ പർണശാലയ്ക്കു അകംപോലും വ്യക്തമായി കാണാനാവുമായിരുന്നില്ല .പെട്ടെന്ന് ഒരു കരിന്തേൾ എവിടെനിന്നോ ഓടിവന്നു ഗുരുദേവന്റെ കാലിൽ ഒരു കുത്തുകുത്തി.ആ നിമിഷം അസഹ്യമായ വേദനയും പെരുപ്പും ഉണ്ടായി. പാദം മുതൽ ശിരസ്സ് വരെ തീക്കനൽ കൊണ്ട് തൊട്ടു പോലെയായിരുന്നു ആ അനുഭവം
നാം ഈ ജന്മത്തിൽ ഒരു പ്രാണിക്കും ദുഃഖം കൊടുത്തിട്ടില്ല 'പൂർവ്വ ജന്മത്തിനും ഇങ്ങനെ ഇരിക്കെ നീ നമ്മെ ഉപദ്രവിച്ചതു ,
എന്തിനാണ്.
അങ്ങനെ വിചാരം ചെയ്തുകൊണ്ട് നിലത്ത് പളുങ്കു പോലെയുള്ള വാൽ മുകളിലേക്ക് വളച്ചു കിടന്നിരുന്ന ആ കരുന്തേളിനെ ഗുരുദേവൻ ഒന്ന് തറപ്പിച്ചു നോക്കി.വന്യമൃഗങ്ങൾ പോലും ഗുരു ദേവനു മുന്നിൽ ശാന്തരായി കടന്നവരാണ്. വൈര ബുദ്ധിയില്ലാത്ത ഗുരു ദേവനെ ഉപദ്രവിക്കാൻ യാതൊരു ജീവിക്കും പ്രേരണ ഉണ്ടായിട്ടില്ല .എന്നാൽ ആ കരിന്തേൾ ഗുരുവിനെ ഉപദ്രവിക്കുക വഴി സ്വയം മൃത്യുവിനെ പ്രാപിക്കുവാൻ വിധിക്കപ്പെടുകയായിരുന്നു.
ഗുരുദേവൻ ആ നോട്ടം പതിച്ച ആ കരിന്തേൾ അതേ സ്ഥലത്തുതന്നെ തൽക്ഷണം വിറകൊണ്ട് ചത്തുവീണു. അത് കണ്ടിട്ട് മഹാ കൃപാലുവായ ഗുരുദേവൻ ഇങ്ങനെ ആത്മഗതം ചെയ്തു
ഹാ കഷ്ടമേ നിൻറെ ക്രൂരത നിമിത്തം നിനക്ക് ഇങ്ങനെ അനുഭവമായി, എന്നല്ലാതെ നാം ഒന്നും ചെയ്തില്ലല്ലോ.

അടുത്ത പ്രഭാതത്തിൽ സൂര്യൻറെ ഇളം രശ്മികൾ സ്നാനം ചെയ്ത് ഒരു സാധന എന്ന പോലെ ഒഴുകി കൊണ്ടിരിക്കുന്ന നെയ്യാർ തീരത് തേളിന് ഒരു ഇലയിൽ എടുത്തുകൊണ്ട് വന്നു .എന്നിട്ട് ഒരു ചന്ദന ക്കഷണം
കൊണ്ട് അതിനെ അവിടെ ദഹിപ്പിച്ചു. അതിനുശേഷം ആചാരം മറ്റൊരു ഇലയി'ൽ പകർന്നെടുത്ത് നെയ്യാറിൽ ഒഴുക്കി.
വൈരം ഇല്ലാത്തവനെ ഉപദ്രവിക്കുന്ന ഏതൊന്നിനും സ്വയം മ്യതിക്ക് കീഴടങ്ങേണ്ടിവരും എന്ന പ്രകൃതിയുടെ പാഠം നിർവചിക്കുന്ന ഒരു സന്ദർഭമായിരുന്നു അത്.
സ്നേഹത്തോടെ ഓമനാ രാജൻ..........
കടപ്പാട്- മങ്ങാട് ബാലചന്ദ്രൽ
ഗുരുദേവ കഥാസാഗംരം...
https://www.facebook.com/280633372455492/photos/a.280640242454805/529124300939730/?type=3&theater

0 comments:

Post a Comment