Friday, 25 January 2019

ഗുരുദേവ കൃതികൾ
വിനായകാഷ്ടകം - കായംകുളത്ത് കുമ്മമ്പിളളി രാമൻപിളളയശാൻ്റെ കീഴിൽ സംസ്കൃതത്തിൽ ഉന്നത പ0നം നടത്തുന്ന കാലത്താണ് ഈ കൃതി എഴുതിയതെന്ന് വിശ്വസിച്ചു പോരുന്നു... ഭുജംഗപ്രയാത വൃത്തത്തിലാണ് ഇതിൻ്റെ രചന
ശ്രീ വാസുദേവാ ഷ്ടകം - ഈ കൃതിയും ഗുരുദേവൻ വാരണപ്പള്ളിയിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് രചിച്ചിരിക്കാനാണു സാധ്യത.വാരണപ്പള്ളി കുടുംബത്തിലെ കാരണവരുടെ അപേക്ഷ പ്രകാരമത്രേശ്രീവാസുദോവഷ്ടകം രചിച്ചത് 'വസന്തതിലകമാണ് വൃത്തം..
വിഷ്ണ്യഷ്ടകം - വിദ്യാഭ്യാസ കാലത്തെ വിഷ്ണുഭക്തിയാണ് ഈ അഷ്ടകരചനയ്ക്കു പിന്നിൽ 'കൃതി ഉപജാതി വൃത്തത്തിലും ഫലശ്രുതി അനുഷ്ടുപ് വ്യത്തത്തിലുമാണ്.
ദേവീസ്തവം - 1887 നും 1897 നും ഇടയ്ക്കാണ് ഇതിൻ്റെ രചനാകാലo കണക്കാക്കുന്നത് .വൃത്തം: പഥ്യ
മണ്ണന്തല ദേവീസ്തവം - തിരുവനന്തപുരത്തുള്ള മണ്ണന്തല ദേവീക്ഷേത്രത്തിൽ 1889 ഗുരുപ്രതിഷ്ഠ നടത്തിയപ്പോൾ എഴുതിയതാണിത്. അഞ്ച് വ്യത്യസ്ത വ്യത്തങ്ങളിലുള്ള ഒരു സ്തുതിയാണ്.
കാളിനാടകം - അറിയില്ല
ജനനീ നവരത്നമഞ്ജരി - 1912-ൽ ശിവഗിരി ശാരദാ മOത്തിന് തറക്കല്ലിടുന്ന സന്ദർഭത്തിൽ ഗുരു എഴുതിയതാണ് ഈ കൃതി: മത്തേഭം ആണ് വൃത്തം.
ഭദ്രകാള്യഷ്ടകം -തിരുവനന്തപുരത്ത് കുളത്തരുള്ള അറ്റുംപുറംദേവി ക്ഷേത്ര സന്ദർശനവേളയിലാണ് ഗുരു ഈ കൃതി എഴുതിയത്.ശാർദുലവിക്രീഡിതം വൃത്തത്തിലുള്ള ഇതിലെ ഭാഷാ പ്രയോഗം കാളിദാസൻ, കാളിദാസൻ, ഭാസൻ തുടങ്ങിയ മഹാകവികളുടെ ശൈലിയെ വെല്ലുന്നു.....
ഷൺമുഖ സ്തോത്രം - അരുവിപ്പുറത്തു വച്ച് 1885-ൽ എഴുതിയതെന്നു കരുതുന്നു .മല്ലികയാണ് വൃത്തം.
ഷൺമുഖദശകം - 1887 നും 97 നും മദ്ധ്യേയാണ് രചനാകാലം. സ്രഗ്ധരയാണ് വ്യത്തം.
ഷാൺ മാതുരസ്തവം - മത്തേഭം വ്യത്തത്തിലുള്ള ഈ സംസ്കൃത കൃതി 1884ലായിരിക്കണം രചിച്ചത്.
സുബ്രഹ്മണ്യ കീർത്തനം - വക്കം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ച് 1888-ൽ എഴുതിയിരിക്കാനാണ് സാധ്യത.
നവമഞ്ജരി - മത്തേഭം ആണ് വ്യത്തം;1884-ൽ രചിക്കാൻ സാധ്യത. ഇതിലെ ശിശുനാമഗുരു എന്ന പ്രയോഗം കുമ്മം പിളളി രാമൻപിള്ള യാശാനെയാണ് ഉദ്ദേശിക്കുന്നത് എന്ന അഭിപ്രായം നിലവിലുണ്ട്.
ഗുഹാഷ്ടകം - ഈ സംസ്ക്യതകൃതി ഗീതി എന്ന വ്യത്തത്തിൽ രചിക്കപ്പെട്ടതാണ്.1884 അടുപ്പിച്ചാണ് രചന .ശങ്കരാചാര്യരുടെ ഗോവിന്ദാഷ്ടകം, ഭീമേശ്വരാഷ്ടകം എന്നീ കൃതികളോട് സാദൃശ്യം.
ബാഹുലേയാഷ്ടകം - സ്രഗ്ധര വ്യത്തത്തിലുള്ള ഈ സുബ്രഹ്മണ്യസ്തുതിയിൽ തcന്ത ശാസ്ത്രവുമായി ഗുരുവിനുളള പരിചയം വളരെ വ്യക്തമാണ്.1887-നിടയ്ക്കാണ് ഇതിൻ്റെ രചന.
ശിവ പ്രസാദ പഞ്ചകം -അരുവിപ്പുറത്തുവച്ച് തൻ്റെ ശിഷ്യനായ ശിവലിംഗസ്വാമികൾക്ക് നൽകുന്ന ഉപദേശമെന്ന നിലയിൽ രചിക്കപ്പെട്ടതാണ് .വ്യത്തം തോടകം.
സദാശിവദർശനം -അരുവിപ്പുറത്ത് കഠിന തപസ്സിനിടെ ഗുരുദേവൻ രചിച്ചതാണ്. പഞ്ചചാമരമാണ് ഇതിലെ വ്യത്തം ശൈലി അന്താദി.
ശിവ ശതകം - സ്വാമി ഭാസ്കരാനാന്ദ എന്ന ഗുരു ശിഷ്യൻ പറഞ്ഞതനുസരിച്ച് ചിന്തിച്ചാൽ മരുത്വാമലയിൽ വച്ചാണ് ഭഗവാൻ ശിവശതകം രചിച്ചത്. മ്യഗേന്ദ്ര മുഖം, അതിൻ്റെ തന്നെ ചില ഉപജാതികൾ, ദ്രുതവിളംബിതം എന്നീ വ്യത്തങ്ങൾ...
അർദ്ധനാരീശ്വര സ്തവം - 1894 ഗുരു അരുവിപ്പുറത്ത് വിശ്രമിക്കുമ്പേൾ ചില ഭക്തർ ഗുരുവിൻ്റെ അടുക്കലെത്തി സങ്കടം ബോധിപ്പിച്ചു. കുറച്ചു നേരം ധ്യാനനിരതനായി ഇരുന്ന ശേഷം ഗുരു ചൊല്ലിയ അഞ്ച് ശ്ശേകങ്ങളാണ് ഈ കൃതി. ശാർദുല വിക്രീഡീ തമാണ് വൃത്തം.
മനനാതീതം - അരുവിപ്പുറത്ത് തപസ്സനുഷ്ഠിച്ച കാലത്താണ് ഈ കൃതിയും ഗുരു രചിച്ചത്.സംസ്കൃത വ്യത്തശാസ്ത്രത്തിൽ പേരു പറഞ്ഞിട്ടില്ലാത്തതും ജസനഭയ എന്ന തരത്തിൽ ഗണം തിരിക്കാവുന്നതുമായ ഒരു വ്യത്തത്തിലാണ് രചന.
ചിജ്ജന്ധ ചിന്തനം -ചിത്തും ജന്ധവും ശിവബോധത്തിൽ വിലീനമായിത്തീരുന്ന അനുഭുതി വിവരിക്കുന്ന കൃതി.തോടകം വൃത്തം: 1881-ൽ എഴുതിയെന്നണ് കരുതുന്നത് ..
കുണ്ഡലിനിപ്പാട്ട് - തമിഴിലുള്ള പാമ്പാട്ടിച്ചിന്തിൻ്റെ ശൈലി പിൻപറ്റിയുള്ള ഒരു ശിവസ്തുതിയാണ് കുണ്ഡലിനിപ്പാട്ട് .അരുവിപ്പുറത്ത് വച്ച് | 887-നും 97-നും മദ്ധ്യേയാകം ഇതിൻ്റെ രചന.
ഇന്ദ്രിയ വൈരാഗ്യം - ഇതും അരുവിപ്പുറം കാലഘട്ടത്തിൽ എഴുതിയതാകനാണ് സാധ്യത .വസന്തതിലകമാണ് വൃത്തം.
ശിവസ്തവം - കൊല്ലത്തുനിന്ന് ആർ.രാമൻ ഉണ്ണിത്താൻ പ്രസീദ്ധികരിച്ചിരുന്ന സ്മൃതി കുസുമാഞ്ജലി എന്ന മാസികയിൽ 1911 ലാണ് ഈ കൃതി ആദ്യമായി വെളിച്ചം കണ്ടത്.നക്കുടകം ആണ് വ്യത്തം
കോലതീരേശസ്തവം - തിരുവനന്തപുരത്തിനടുത്ത് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ 1893-ൽ പ്രതിഷ്ഠ നടത്തിയതിനു ശേഷം ഭക്തരുടെ പ്രാർത്ഥന കേട്ട് രചിച്ചതാണ് ഈ കൃതി. വൃത്തം മദനാർത്ത.
സ്വാനുഭവഗീതി - ഈ സ്വാനുഭവഗീതി (വിഭു ദർശനo) ഒരു ശതകമായിട്ടാണ് ഗുരു വിരചിച്ചത്.ഇക്ക് വിദ്യാ വിലാസിനി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തിയിരുന്നു. അരുവിപ്പുറത്ത് വിശ്രമിക്കുന്ന കാലത്ത് കരുവാ കൃഷ്ണനാശാന് പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ്. ഗീതി വ്യത്തത്തിലുള്ള അന്താദിയാണ് ഈ കൃതി.മലയാളത്തിലെ തിരുവാശകം എന്നാണ് ഇത് അറിയപ്പെടുന്നത് .അമ്യത തരംഗിണി എന്നും ഇതിന് പേരുണ്ട്:.
പിണ്ഡ നന്ദി - 1885-ൽ അരുവിപ്പുറത്ത് വച്ച് ഗുരു രചിച്ചതാണി തെന്ന് തോന്നുന്നു .വസന്തതിലകമാണ് വ്യത്തം.
ജാതി നിർണ്ണയം - 1914-ൽ ആണ് രചിച്ചത് അനുഷ്ടുപ്പ് വ്യത്തം.
ജാതി മീമാംസ _
ജാതി ലക്ഷണം -ജാതി എന്നതിൻ്റെ ദർശനിക വശങ്ങൾ പരിശേധിക്കുന്നതാണ് കൃതി.1914-ൽ രചന. വ്യത്തം അനുഷ്ടുപ്പ്.
സദാചാരം - 1920-ൽ എഴുതിയത്. ഒരു ധനിക ശിഷ്യൻ മദ്രാസ് നഗരത്തിൽ കുറച്ച് ഭുമി ഗുരുവിന് ദാനം ചെയ്തു. പിന്നീട് അത് തിരികെ എടുക്കാൻ ശ്രമിച്ചു: ഈ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ കൃതി
ജീവകാരുണ്യ പഞ്ചകം -ഗുരു ചെറായി സന്ദർശിച്ച അവസരത്തിൽ അച്ചൻ ബാവയ്ക്കു പറഞ്ഞു കൊടുത്ത ശ്ശേകങ്ങൾ' 1914-ൽ രചന.ഉപസ്ഥിതയാണ് വ്യത്തം.
അനുകമ്പാദശകം - 1920-ൽ ഗുരു തൻ്റെ ശിഷ്യനായ ഗുരുദാസിന് പറഞ്ഞു കൊടുത്തതാണ് 'വിയോഗിനിയാണ് വ്യത്തം.
ധർമ്മ: ധർമ്മം മാസികയ്‌ക്കെഴുതിയ മംഗളാശംസ.ധർമ്മം തന്നെയാണ് എല്ലാറ്റിനും വലുത് എന്ന് സാരം.
ആശ്രമം -ആശ്രമധർമ്മത്തിന് ഒരു നിയമാവലി വേണമെന്ന് ഗുരു തൻ്റെ വക്കീലന്മാരായ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. അവർക്ക് അതിന് കഴിഞ്ഞില്ല. എങ്കിൽ നിയമം നാം ഉണ്ടാക്കാമല്ലോ എന്നു പറഞ്ഞ് ഗുരു എഴുതിയ ശ്ശോകങ്ങളാണിത്. വ്യത്തം അനുഷ്ടുപ്പ്,
മുനിചര്യാപഞ്ചകം- 1910-ൽ ശിഷ്യൻ ഉണ്ണിപ്പാറൻ (സ്വാമി സച്ചിദാനന്ദ) ഒരു വളളത്തിൽ യാത്ര ചെയ്യുമ്പോൾ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ്. വൃത്തം പഥ്യ.
ആത്മോപദേശശതകം -ഗുരുവിൻ്റെ എറ്റവും പ്രധാനപ്പെട്ട ദാർശനിക കൃതിയാണിത്.1897-ൽ അരുവിപ്പുറത്തു വച്ചാണ് ഈ കൃതി രചിക്കുന്നത്.ശിവലിംഗ ദാസ സാമി, ചൈതന്യ സ്വാമി, എന്നിവർ എഴുതിയെടുത്തു. അദ്യൈതദർശനത്തെ തൻ്റേതായ രീതിയിൽ ഗുരു ഇതിൽ അവതരിപ്പിക്കുന്നു. ആദ്യം 1 14 ശ്ശേകങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ആശയങ്ങൾ വിട്ടു പോകാതെ ഗുരു തന്നെ നൂറ് ശ്ശോകങ്ങളാക്കി ചുരുക്കി .വിവേകോദയം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. 1917 ലാണ് പുസ്തക രൂപത്തിലാക്കിയത് .
അദ്വൈത ദീപിക - വസന്തതിലകം വൃത്തത്തിലാണ് രചന.വി വേകോദയത്തിൽ പ്രസിദ്ധീകരിച്ചു.
അറിവ് - ദാർശനിക ലോകത്തേക്ക് ഉൾ വെളിച്ചം വീശുന്ന കൃതി. പരമമായ സത്യത്തെ അറിവായി കണ്ടു കൊണ്ടുള്ള ശാസ്ത്ര ചിന്തയാണിത്. ലോക സാഹിത്യത്തിൽ ഇതിനു തുല്യം മറ്റൊന്നില്ല.,,, ഗീതിയാണ് വ്യത്തം.
ദൈവദശകം - എറെ പ്രചാരത്തിലായ ഗുരു കൃതി. അനുഷ്ടുപ്പ് വൃത്തം.
ദർശനമാല - ഗുരു തൻ്റെ സത്യദർശനം വിശദമായി വെളിപ്പെടുത്തിയ കൃതി. ശിഷ്യനായ വിദ്വാനന്ദ സ്വാമികളുടെ നിർബന്ധമാണ് ഈ രചനയ്ക്ക് കാരണം. നോട്ടു ബുക്കും പെൻസിലും ഉപയോഗിച്ച് ഗുരുവിന് പിന്നാലെ നടന്ന് അദ്ദേഹം ഇത്‌ എഴുതിയെടുത്തു. അവസാന ദിവസം കുറേ ശ്ലോകങ്ങൾ ഒന്നിച്ച് പറഞ്ഞു കൊടുത്തിട്ട് ഇനി എത്രയുണ്ടെന്ന് എണ്ണി നോക്കാൻ പറഞ്ഞു. അവ കൃത്യം 100 എണ്ണം ഉണ്ടായിരുന്നു.പത്ത് ശ്ലോകം വീതം പത്ത് അധ്യയമാക്കാൻ ഗു രു കല്പിച്ചു. എല്ലാം ചേർത്തപ്പോൾ ദർശനമാലയായി.1916 - ൽ രചന. വൃത്തം അനുഷ്ടുപ്
ബ്രഹ്മ വിദ്യാപഞ്ചകം - ശാങ്കര സമ്പ്രദായത്തിലുള്ള അദ്യൈദ ദർശനത്തെ അഞ്ചുശ്ശേകങ്ങളാക്കി ഇതിൽ ചുരുക്കിയിരിക്കുന്നു. ശാർദൂല വിക്രീഡിതമാണ് വൃത്തം
നിർവൃതി പഞ്ചകം -തിരുവണ്ണാമലയിൽ രമണമഹർഷിയെ സന്ദർശിച്ചതിനു ശേഷമാണ് ഇതെഴുതിയത്: വൃത്തം അനുഷ്ടുപ്പ്
ശ്ളോകത്രയീ-സത്യനിർണയത്തിൽ പ്രമാണങ്ങളുടെ പ്രാമാണികതയെ അധികരിച്ച് എഴുതിയത്.വ്യത്തം അനുഷ്ടുപ്പ്.
ഹോമ മന്ത്രം -ആര്യസമാജത്തിലെ ചില പ്രധാന സന്ന്യാസിമാർ ഗുരുവിനെ സന്ദർശിക്കുവാൻ ശിവഗിരിയിൽ എത്തി. വൈദിക ഹോമത്തെക്കുറിച്ച് അവർ ഗുരുവിനോട് സംസാരിച്ചു. നമുക്കൊരു ഹോമം നടക്കിത്തരുമോ, എന്ന് ഗുരു ചോദിച്ചു.,അവർ തയ്യാറായി. പിറ്റോന്ന് ഹോമം തുടങ്ങുന്നതിന് മുമ്പ് ഒരു കടലാസ് കക്ഷണം അവർക്കു നേരെ നീട്ടി. ഈ മന്ത്രം ചൊല്ലി ഹോമം ചെയ്യാമോ എന്ന് ചോദിച്ചു. വൈദിക കർമ്മങ്ങളെ അദ്വൈത ദർശനം കൊണ്ട് തിരുത്തുക എന്ന ഉദ്യേശത്തോടെ ഗുരു രചിച്ച ഹോമ മന്ത്രം ആയിരുന്നു അത്. അവർ ഗുരുവിനെ ഋഷി എന്നു വാഴ്ത്തി.
വേദാന്തസൂത്രം - ഗുരുദേവ ശിഷ്യനായ ഗോവിന്ദനാശാൻ്റെ നോട്ടുബുക്കിൽ നിന്നാണ് വേദാന്ത സൂത്രം കണ്ടെടുത്തത്.ഗുരു ഇവർക്ക് പറഞ്ഞു കൊടുത്ത വേദാന്ത രുപമായിരുന്നു അത്. വേദാന്തത്തെ പുതിയൊരു തരത്തിൽ പുനരവലോകനം നടത്തുന്ന കൃതിയാണിത് ...

https://www.facebook.com/photo.php?fbid=600934606715213&set=gm.704812449641537&type=3&theater&ifg=1

Image may contain: 1 person

0 comments:

Post a Comment