Thursday 24 January 2019

മാടനാശാന്റെദേഹവിയോഗം




അരുവിപ്പുറത്തെ പുലിപ്പാറ ഗുഹക്കു സമീപമുള്ള പാറപ്പരപ്പിൽ തുണി നനച്ച് ഉണക്കാനിട്ട ശേഷം നാണു സ്വാമി അവിടെത്തന്നെ ഇരിക്കുകയായിരുന്നു. ശക്തിയായി ഒഴുകിവരുന്ന വെള്ളം പാറകളിൽ തട്ടി ചിന്നി ചിതറി വീണ്ടും ഒന്നായി ഒഴുകുന്നു കാഴ്ചയിൽ ആയിരുന്നു നാണു സ്വാമിയുടെ കണ്ണുകൾ.?
' ഇതുപോലെയാണ് ഈ പ്രപഞ്ചവും ഒന്നായിരിക്കുന്നതു തന്നെ പലതായി പിരിയുന്നു. പലതായി പിരിഞ്ഞവയെല്ലാം വീണ്ടും ഒന്നിക്കുന്നു .ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.......
ഇങ്ങിനെ ഓരോന്ന് വിചാരിച്ചു ചിന്തിച്ചു സ്വയം സംസാരിച്ചു ഇരിക്കുമ്പോൾ അരുവിപ്പുറത്ത് ഒരു ഭൂവുടമയായിരുന്ന നാണിയാശാൻ വന്ന തൊഴുതിട്ട് അവിടെ നിൽപ്പായി. ചിലദിവസങ്ങളിൽ എല്ലാം ആശാൻ ഇതുപോലെ സാമിയെ കാണുവാൻ ഇവിടെ വരാറുണ്ടായിരുന്നു. സ്വാമിയുമായി വേദാന്ത കാര്യങ്ങൾ സംസാരിച്ചിരിക്കാൻ വലിയ ഉത്സാഹമായിരുന്നു.
പക്ഷേ എത്രനേരം നിന്നിട്ടും അന്ന് നാണു സാമി പതിവുപോലെ ആശാനുമായി സംഭാഷണത്തിൽ ഏർപ്പെടുകയുണ്ടായി ഇല്ല. എങ്കിലും ഇടയ്ക്കിടെ ആശാനേ ഒന്ന് നോക്കുകയും എന്തൊക്കെയോ ആത്മഗതം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.
നാണിയാശാൻ നാണു സാമി ഇരുന്നിരുന്ന പാറയുടെ മറ്റൊരു അറ്റത്തേക്ക് മാറി നിശബ്ദനായി ഇരുന്നു.കുറച്ചു നേരം കഴിഞ്ഞ് നാണു സ്വാമി ആശാനെ നോക്കി എന്നിട്ട് ഒരു നെടുവീർപ്പോടെ പറഞ്ഞു.
"മാടനാശാൻ മരിച്ചിരിക്കും "
നിർവികാരമായിരുന്നു അപ്പോൾ സ്വാമിയുടെ മുഖം എന്തെങ്കിലും പറയാൻ നാണിയാശാൻ ശക്തനായിരുന്നു .ആ ഇരിപ്പിൽ ദീർഘനേരം ഇരുവരും അങ്ങനെ തന്നെ ഇരുന്നു. പാറയിൽ അടിച്ചു കരയുന്ന വെള്ളത്തിന്റെ ആത്മരോദനം പോലെ നാണിയാശാന്റെ ഹൃദയത്തിലും അപ്പോൾ ഒരു രോദനം ഉണ്ടായി.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു അപരിചിതൻ ആറ്റിൻകരയിൽ വന്നു ചേർന്നു .സാമി ആനേരത്തു കണ്ണടച്ച് ഇരിക്കുകയായിരുന്നു .അതിനാൽ നാണിയാശാൻ ആംഗ്യഭാഷയിൽ എവിടെ നിന്നും വരുന്നു എന്ന് അന്വേഷിച്ചു. ചെമ്പഴന്തിയിൽ നിന്നാണ് വരുന്നതെന്ന് അയാൾ താഴ്ന്ന ശബ്ദത്തിൽ അറിയിച്ചു. പെട്ടെന്ന് ചെമ്പഴന്തിഎന്നുകേട്ടപ്പോൾ നാണിയാശാനു പരിഭ്രമായി .കണ്ണടച്ചിരുന്നസ്വാമിയെ വിളിക്കുവാനുള്ള ധൈര്യമുണ്ടായതുമില്ല. എന്ത് ചെയ്യണമെന്നറിയാതെ ആശാൻ വിഷമിച്ചിരിക്കുമ്പോൾ നാണു സ്വാമി ഏകാന്തതയിൽ നിന്നുണർന്നു.
പുലിപ്പാറ ഗുഹയുടെ മറുവശത്തായി ഉള്ള വലിയ ഒരു വൃക്ഷത്തിന് ചുവട്ടിൽ നിൽക്കുകയായിരുന്നു വന്നയാൾ ആഗതനെ നോക്കി നാണു സ്വാമി പരിചിത ഭാവത്തിൽ ആരാഞ്ഞു
ചെമ്പഴന്തിയിൽ നിന്നാണ് അല്ലേ?
വന്ന യാൾ :- "അതേ "
നാണു സ്വാമി - "എന്താണ് ഇപ്പോൾ വന്നത് ?
വന്നയാൾ:- സ്വാമിയേ ഒരു പ്രധാന വിവരമറിയിക്കാൻ വന്നതാണ്. അയാളുടെ ശബ്ദം വിറയാർന്ന ഇരുന്നു.
നാണു സ്വാമി - "മാടനാശാൻ......?
വന്നയാൾ: - "ഇന്നു രാവിലെ മരിച്ചു. "
കുറച്ചുനേരം കൂടി അയാൾ അവിടെ കാത്തു നിന്നെങ്കിലും നാണു സാമി കൂടുതലായി ഒന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല
മണിക്കൂറുകൾക്ക് മുമ്പ് സ്വപിതാവിന്റെ മരണത്തെക്കുറിച്ച് സാമി സൂചിപ്പിച്ച തോർത്തും അപ്പോൾ മരണവാർത്ത അറിയിക്കാൻ ആളെഎത്തിയതും കണ്ടു നാണി ആശാൻ അത്ഭുതംകൂറി നിന്നു.
സ്നേഹത്തോടെ........ ഓമനാ രാജൻ.......
കടപ്പാട് -: മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം
https://www.facebook.com/280633372455492/photos/a.280640242454805/526453724540121/?type=3&theater
Image may contain: 1 person

0 comments:

Post a Comment