Thursday, 24 January 2019

ചിജ്ജഡചിന്തനം (വ്യാഖ്യാനം) PDF – ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍

ശ്രീ നാരായണ ഗുരുദേവന്റെ ചിജ്ജഡചിന്തനം എന്ന സുപ്രസിദ്ധ ആദ്ധ്യാത്മഗ്രന്ഥത്തിനു ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനം, ശ്രീ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയോടെ ചെമ്പഴന്തി ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ശ്രീ നാരായണഗുരുവിനും ശ്രീ ബാലകൃഷ്ണന്‍ സാറിനും ശ്രീ സുകുമാര്‍ അഴീക്കോടിനും ശ്രീനാരായണ പബ്ലിഷിംഗ് ഹൗസിനും നന്ദി രേഖപ്പെടുത്തികൊണ്ട്, ഈ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ്‌ ഇവിടെ ശ്രേയസ്സില്‍ താങ്കളുമായി പങ്കുവയ്ക്കുന്നു.
ശ്രീ സുകുമാര്‍ അഴീക്കോട് എഴുതിയ അവതാരികയില്‍ നിന്നും:ചിത്തും ജഡവും തമ്മിലുള്ള വ്യാവര്‍ത്തനമാണ് അദ്വൈതബോധത്തിന്റെ ആരംഭം. ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ പ്രാജ്ഞരായവരുടെ ചിന്താഗതിയും സമാനമാത്രേ. ഐന്‍സ്റ്റീന്റെ പ്രപഞ്ചബോധത്തെക്കുറിച്ച് എഴുതപ്പെട്ട വിശ്രുത ഗ്രന്ഥത്തില്‍ ലിങ്കണ്‍ ബാര്‍നറ്റ് പറയുന്നു, ഭൌതിക പ്രപഞ്ചത്തിനപ്പുറത്ത് പാരമാര്‍ത്ഥികമായ മറ്റൊരു പ്രപഞ്ചമുണ്ടെന്നും അതിനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ ഭൌതികജ്ഞാനം സനാഥമാവുകയുള്ളൂവെന്നും. സൃഷ്ടിശക്തിയുടെ പരമമായ ഐക്യം അനുഭവപ്പെടാന്‍ ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയാലേ ഗതിയുള്ളൂ. ചിത്ത് വസ്തുവും ജഡം നിഴലുമാണ്. വസ്തുവിന്റെതാണ് നിഴല്‍. നിഴലിന്റെതല്ല വസ്തു. ഇതാണ് ;ചിജ്ജഡചിന്തന’ത്തിന്റെ ചുരുക്കം. ദൃഗ്‌ദൃശ്യങ്ങളെന്നും ബ്രഹ്മമായകളെന്നും വിദ്യാവിദ്യകളെന്നും ഉപനിഷത്തുകളില്‍ ഭംഗീവിശേഷം കലര്‍ത്തിപ്പറയപ്പെടുന്നതെല്ലാം ചിത്ത്, ജഡം എന്ന സംയുതയുഗ്മം തന്നെ. ഈ യുഗ്മത്തിന്റെ വിലയം അദ്വൈതാനുഭവത്തില്‍നിന്ന് സംജാതമാകുന്നു.

0 comments:

Post a Comment