Monday, 28 January 2019

സ്വാമി വിശുദ്ധാനന്ദയുടെ പത്മശ്രീ കഴിവിനുള്ള അംഗീകാരം: തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠരിൽ പ്രമുഖനാണ്‌ സ്വാമി വിശുദ്ധാനന്ദ. ഈ അംഗീകാരം ശ്രീനാരായണ ഭക്തർക്ക് നൽകുന്ന പ്രചോദനംകൂടിയാണ്. ഗുരുദേവ ദർശനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്ക് പകർന്നുനൽകാൻ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നുണ്ട്. 
കഴിഞ്ഞ വർഷം ശിവഗിരിയിൽ നടന്ന മഹായതിപൂജ, ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം, ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ നവതി എന്നിവയെല്ലാം സ്വാമി വിശുദ്ധാനന്ദയുടെ സംഘാടനമികവിന്റെ ഉദാഹരണങ്ങളാണ്. ശ്രീനാരായണ ഗുരു തപസനുഷ്ഠിച്ച മരുത്വാമലയെ ഗുരുദേവ ഭക്തരുടെ തീർത്ഥാടന കേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ സ്വാമിയുടെ നിർണായക ഇടപെടലുകളുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/DanchuDas.D.L.OFFICIAL/photos/a.1698980743574232/2736190123186617/?type=3&theater&ifg=1
Image may contain: 1 person, outdoor and closeup

0 comments:

Post a Comment