Thursday, 24 January 2019

ഓംകാരവും ചില ചിതറിയ ചിന്തകളും(OM and Some Thoughts)

എന്താണ് ‘ ഗുരു’ എന്ന വാക്കിന്റെ അര്‍ത്ഥം?

ഗു എന്നാല്‍ ഇരുട്ട് എന്നാണ്,രു എന്നാല്‍ നശിപ്പിക്കുന്നത് എന്നും അപ്പോള്‍ ഇരുട്ടിനെ നശിപ്പിക്കുന്നത് ആരോ അയാള്‍ ഗുരു.
മനസിലെ ഇരുട്ടാണ്‌ അറിവില്ലാത്ത അവസ്ഥ അതിനെ മാറ്റി അറിവിന്റെ വെളിച്ചം പകരുന്ന ആളാണു ഗുരു.
തമസോ മാ ജ്യോതിര്‍ഗമയ  എന്നു വച്ചാല്‍  തമസില്‍ നിന്നും അതായത് ഇരുട്ടില്‍ നിന്നും ജ്യോതിര്‍ എന്നാല്‍ വെളിച്ചത്തിലേക്ക് എന്നെ നയിക്കണമേ  അതു തന്നെയാണ്  ഗായത്രി മന്ത്രവും പഠിപ്പിക്കുന്നത്
ഓം ഭൂര്‍ ഭു: സ്വ: തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീ മഹി
ധീയോ  യോന പ്രചോദയാത്
ഭൂമിയും സ്വര്‍ഗ്ഗവും ആകാശവും നിറഞ്ഞു നില്‍കുന്ന പ്രകാശ രൂപമേ എന്‍റെ ബുദ്ധിയെ ഉണര്‍ത്തീടണമേ എന്ന പ്രാര്‍ത്ഥന....

എന്താണ് ഓം?
നമ്മളുടെ മന്ത്രങ്ങളും ശ്ലോകങ്ങളും എല്ലാം തുടങ്ങുന്നത് ഓംഎന്നാണ്.
ഓം കാരം ആദി ശബ്ദമാണ്. ഓംകാരത്തിന്റെ വേറൊരു
പേരാണ്പ്രണവം.
ലോകത്തിലെ എല്ലാ ശക്തികളും ഉള്‍കൊള്ളുന്ന ശബ്ദം.
പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ നാദം.നാദബ്രഹ്മം എന്നല്ലേ പറയുന്നത്.
അനാദിയായ ശബ്ദം എന്നാണ് 'ഓംനെ കണക്കാക്കുന്നത്.
തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഓം എന്ന വാക്ക് ഉണ്ടായിരുന്നു എന്നാണ്.

ത്രിമൂര്തികളുമായി ബന്ധപ്പെടുത്തിയുള്ള വ്യാഖ്യാനം.
അ-ബ്രഹാമാവ്(സൃഷ്ടി)
ഉ-വിഷ്ണു(സ്ഥിതി)
മ്-ശിവന്‍(സംഹാരം).
ത്രിമൂര്‍ത്തികളെയും ഒന്നിച്ചു സ്തുതിക്കുന്ന മന്ത്രമാണ്‌ ഓംകാരം 

ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. ഇതിന്റെ സാധാരണ frequency  432hz  ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.അത് പ്രകൃതിയിലെ എല്ലാ ചരാചരങ്ങളിലും കാണാന്‍ സാധിക്കും .യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഓം മന്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ് .
ഓം(AUM)

എ എന്നത് നടക്കുന്ന (വർത്തമാന ) അവസ്ഥ യു - എന്നത് സ്വപ്ന അവസ്ഥ എം - എന്നത് ദീർഘ നിദ്ര എന്നതുമാണ്‌ .ഈ വാക്കുകളുടെ അവസാനം സൈലൻസ് അഥവാ നിശബ്ദം ആണ് .ഈ നിശബ്ദത അനന്തമായ ബോധാവസ്ഥയെ സൂചിപ്പിക്കുന്നു .

ഗണപതിയുടെ ഭൗതിക രൂപമാണ്‌ ഓം ആയി
ബന്ധപ്പെട്ടിരിക്കുന്നത്.മുകളിലത്തെ വളവു മുഖമായും ,താഴത്തേതു വയറായും ,ഓംന്റെ വലതു ഭാഗത്തുള്ള വളവു ഗണേശ ഭഗവാന്റെ തുമ്പികൈയായും കണക്കാക്കുന്നു .

വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും എല്ലാ ആളുകള്‍ക്കും ശ്രദ്ധയും ഏകാഗ്രതയും വര്‍ധിക്കാന്‍ അത്ത്യുതമം ആണ് ഓംജപം

ഓം എന്നു ജപിക്കുന്നതിലൂടെ എല്ലാ അപകടങ്ങളില്‍ നിന്നും എല്ലാ സര്‍വ്വ ദോഷങ്ങളും മാറി ശാന്തിയും സമാധാനവും കിട്ടുന്നതിനുസഹായിക്കും.

നമ്മുടെ മൂലാധാരത്തില്‍ തുടങ്ങി സഹ്രാര പദ്മത്തില്‍ വരെ ഏഴു ചക്രങ്ങളാണ്  ശരീരത്തില്‍ ഉള്ളത്,അവയെ ശുദ്ധീകരിക്കാന്‍ ഓം ജപതിനു കഴിയും.
ഓം ജപിക്കുമ്പോള്‍ വയറില്‍ നിന്നും തുടങ്ങി തൊണ്ടയുടെഅവസാനത്തിലൂടെയും  ശ്വാസനാളത്തിലൂടെ(തൊണ്ടയിലൂടെ) ചുണ്ടുകളിലില്‍ അവസാനിക്കുന്നു എന്നാണ് പറയുന്നത്.അതിന്‍റെ കമ്പനം(വൈബ്രഷന്‍സ്) നമ്മള്‍ അനുഭവിക്കണം എന്നാണ് പറയുന്നത്

https://karthedam.blogspot.com/2019/01/om-and-some-thoughts.html



0 comments:

Post a Comment