ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന്‍ നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെയും പിന്നീടുണ്ടായ മാറ്റങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നു.
ശ്രീ ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞതിനെ തുടര്‍ന്ന്‍ തന്റെ അന്തര്‍ഗതമായ ആത്മവിലാപം കവിതയാക്കി ശ്രീ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ പ്രകാശിപ്പിയ്ക്കുകയുണ്ടായി. ‘സമാധിയടഞ്ഞ ശ്രീ ചട്ടമ്പിസ്വാമികള്‍’ എന്ന ശീര്‍ഷകത്തില്‍ ആ കവിത സമാധിവര്‍ഷത്തില്‍ ‘മഹിള’ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ കവിതയില്‍ നിന്നും.
“ശ്രീനാരായണഗുരുസ്വാമിയും ഗുരുവാക്കി
മാനിച്ച മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം
ഹാ! ഹന്ത! യോഗാനലപ്രോജ്വല സ്ഫുലിംഗത്തി-
ലാഹുതമായി, മേടമിരുപത്തിമൂന്നാംനാള്‍.
പുല്പായ ശിഷ്യനെക്കൊണ്ടരികിലിടുവിച്ചി-
ട്ടപ്പനേയിരിയെന്നു കല്പിച്ച വാക്യാമൃതം
ഇപ്പോഴുമതേവിധമൊഴുകീടുന്നു നിര്‍വ്വി-
കല്പനാം മഹാമുനേ! മാമക കര്‍ണ്ണങ്ങളില്‍.”
Posted in:
0 comments:
Post a Comment