Friday 25 January 2019

ഭയ-വിശ്വാസികളും'.. 'ഗുരു വിശ്വാസിയും'

മനുഷ്യ ജീവന്റെ നിലനില്പിന് ആധാരം., ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓര്മ്മ, ഈഗോ, ആത്മാവ്, ഭയം എന്നീ എട്ടു ഘടകങ്ങളാണ് എന്ന് നമ്മുക്ക് അറിയാം. ഭയം എന്ന വികാരം സ്ഥൂലമായ നമ്മുടെ ശരീരത്തെ നാശത്തിൽ നിന്നും സംരെക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു ‘സേഫ്റ്റി’ ആയിട്ടാണ് നമ്മളിൽ അന്തർലീനം ചെയ്തിരിക്കുന്നത്. ഭയം ഇല്ലായിരുന്നു എങ്കിൽ അപകടം ആണെന്ന് അറിയാമെങ്കിൽ കൂടി നമ്മൾ തീയിലോ, വെള്ളത്തിലോ, ഓടുന്ന വാഹനത്തിനു മുന്നിലോ ചാടുമായിരുന്നു. ഇത് ഭയത്തിന്റെ ഒരു പൊസിറ്റീവ് സൈഡ്; എന്നാൽ ഭയത്തിനു ഭയാനകം ആയ ഒരു നെഗറ്റീവ് സൈഡ് കൂടി ഉണ്ട് അത് ഭയം കൂടുമ്പോൾ ഉള്ളതാണ്. ഭയം നമ്മുടെ തലച്ചോറിന്റെ പ്രവര്തനത്തെയും വളര്ച്ചയും പ്രതികൂലമായി ബാധിക്കുന്നു എന്നതാണ്അത്. കുട്ടികളിൽ ഇത് വളരെ സാരമായി ബാധിക്കും. ‘എന്റെ കുട്ടി പഠിക്കാൻ മണ്ടനാണ്, ബുദ്ധി ഇല്ല’ എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ അതിനു കാരണം ആകാം എന്ന് കൂടി ആലോചിക്കുന്നത് നല്ലത്..? ഇത് അറിയാവുന്ന ചില കുബുധികളാണ് ‘പാലിൽ വിഷം’ കലർത്തുന്നത് പോലെ ദൈവ വിശ്വാസത്തിൽ ഭയം കലര്ത്തി പരമ്പരാഗതമായി മനുഷ്യനെ ചൂഷണം ചെയ്തു വരുന്നത്. ഇന്ന് 55% ആള്ക്കാരും ദൈവത്തെ തൊഴുന്നത് 'ഭയ ഭക്തിയോടെ' ആണ്. (കേരളത്തിൽ 55% ക്ഷേത്ര വിശ്വാസികളും 45% ഗുരു വിശ്വാസികളും എന്ന് കരുതപ്പെടുന്നു)എന്തിനാണ് 'ഭക്തിക്കു' ഒരു 'ഭയം'. ദൈവത്തെ സ്നേഹിക്കയല്ലേ വേണ്ടത്?, സ്നേഹത്തിൽ നിന്നും അല്ലെ ഭക്തി ഉണ്ടാകേണ്ടത്. വിശ്വസിക്കുന്ന ദൈവത്തോട് ഭക്തനു ഭയം ഉണ്ടെങ്കിൽ അവനു അതിൽ നിന്നും യാതൊരു ഫലവും കിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ടാണല്ലോ നമ്മുടെ ഭക്തർ മാറി മാറി ക്ഷേത്രമായ ക്ഷേത്രങ്ങളിൽ എല്ലാം കയറി ഇറങ്ങിയിട്ട് ഫലം ഒന്നും കിട്ടാതെ വരുമ്പോൾ അവസാനം 'ഉം..എല്ലാം ദൈവത്തിന്റെ പരീക്ഷണം' എന്ന് കരുതി സമാധാനിക്കുന്നത്
അമ്മമാർ കുട്ടികളോട് പറയുന്നത് കേട്ടിട്ടില്ലേ 'ദൈവത്തെ തൊഴടാ അല്ലേ ദോഷം കിട്ടും' ദോഷം കിട്ടാതിരിക്കാൻ മക്കൾ തൊഴുന്നു..!! എന്ന് വെച്ചാൽ കുട്ടികളുടെ മനസ്സില് ദൈവം എന്നുവെച്ചാൽ ദോഷം കിനിയുന്ന എന്തോ ഒരു വസ്തു
ഇവിടെ ആണ് ഒരു ഗുരുദേവവിശ്വാസിയുടെ മനസ്സിലെ ശാന്തിയും സാമാധാനവും നമ്മൾ അറിയുന്നത്. ഗുരുവിനെ ആര്ക്കും ഭയമില്ല, ശാന്തമായ ആ കണ്ണുകളിലെ ഊഷ്മളമായ സ്നേഹമാണ് നമ്മളിൽ ഭക്തി ഉണര്തുന്നത്..!! അത് ആരും ഭയപ്പെടുത്തി ഉണ്ടാക്കുന്നതല്ല ആ ചൈതന്യതോടുള്ള നിര്മ്മലമായ സ്നേഹത്തിൽ നിന്നും അറിയാതെ ഉടലെടുക്കുന്നതാണ്. ലോകത്തുള്ള ഭക്തന്മ്മാർ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട് ഗുരുവിനെ മനസ്സില് ധ്യാനിക്കുമ്പോൾ കിട്ടുന്ന മനസ്സിന്റെ ശാന്തി മറ്റൊരു ആരാധനാലയത്തിലും കിട്ടില്ല എന്ന്. ശിവഗിരി ഗുരുസമാധിയിൽ ചെന്നിട്ടുള്ളവർക്ക് ഇത് കുറച്ചു കൂടി വ്യെക്തമായിട്ടു അനുഭവിക്കാൻ പറ്റുന്നതാണ്. വിശ്വാസങ്ങൾ മനുഷ്യനെ ഭയപ്പെടുത്തി ഉണ്ടാക്കെണ്ടാതല്ല ഈ ഭയപ്പെടുത്തൽ കാശ് പിടുങ്ങാനുള്ള തന്ത്രങ്ങൾ മാത്രം എന്ന തിരിച്ചറിവ് നമ്മളുടെ ആളുകളില്‍ എങ്കിലും വളര്ത്തുക..!! അതിനായി നിങ്ങൾ ഇത് ഷെയര്‍ ചെയ്യും എന്ന് കരുതുന്നു.


https://www.facebook.com/sreenarayanaguru.in/photos/a.395157290505114/1025966387424198/?type=3&theater
Image may contain: 1 person

0 comments:

Post a Comment