Thursday 24 January 2019

ശ്രീനാരായണഗുരുദേവന്‍ : വഴിയും വെളിച്ചവും

ആരായിരുന്നു ഗുരു ദേവന്‍?
വെറുമൊരു ഹിന്ദു സന്യാസി?
ഒരു യോഗി വര്യന്‍?
ഈഴവകുലത്തില്‍ ജനിച്ച ഒരു സാമുഹ്യ പരിഷ്കര്‍തത്താവ്?
അറിയും തോറും ആഴം കൂടുന്ന അനന്തസാഗരമാണ് ഗുരുദേവന്‍.
ആരാധനയോടു കൂടി മാത്രമേ ആ ജീവിതം നമുക്ക് പഠിക്കാന്‍ സാധിക്കു.
ജീവച്ചരിത്രകരന്മാരാല്‍ വരച്ചിടപ്പെട്ട ഗുരുവിന്റെ ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്ന വിവിധ ഭാവങ്ങള്‍  അനുഭവിക്കുമ്പോള്‍ ഗീതാ സന്ദര്‍ഭം ഓര്‍മയിലേക്ക് വരുന്നു.എവിടെ അധര്‍മവും അനീതിയും നടമാടുന്നുവോ അവിടെ 'നാരായണന്‍' ജനിക്കും.അതേ,അജ്ഞതയിലും അന്ധകാരത്തിലും ആണ്ടു കിടന്ന ഒരു ജനതയ്ക്ക് ഒരു പുതിയ മാനവധര്‍മം തന്‍റെ ജീവിതത്തിലൂടെ തന്നെ കാട്ടികൊടുത്ത നരജന്മമെടുത്ത നാരായണന്‍.

ജന്‍മം കൊണ്ടു അധസ്ഥിതനായിരുന്ന ഗുരുവിനു സ്വജീവിതനുഭവങ്ങള്‍ തന്നെ ഉത്തമഗുരുക്കളായി.അന്നു നിലനിന്നിരുന്ന വ്യവസ്ഥതികള്‍ ഗുരുവിന്‍റെ മനോമുകുരത്തില്‍ ഉണര്‍ത്തി വിട്ട ചിന്തകള്‍ പിന്നീട് തന്‍റെ കൃതികളില്‍ പ്രകാശിതമായി.
അന്താരാഷ്ട്രതലത്തില്‍ ഇരുപതാം നൂറ്റാണ്ടിനു ചരിത്രത്തിനു നല്കാന്‍ യാഥാസ്ഥിതിക ചിന്തകളും വര്‍ണവെറിയും ആയിരുന്നുവെങ്കില്‍ ഭാരതത്തില്‍ ജാതിവ്യവസ്ഥ അതിന്‍റെ ഉത്തുംഗഭാവത്തിലെത്തി  നിന്നിരുന്നു.മഹാന്മാരുടെ
സഞ്ചയം പരിശോധിച്ചാല്‍ കാലഘട്ടം ആവശ്യപ്പെടുമ്പോള്‍ ഒക്കെ അതാത് സമൂഹങ്ങളില്‍ ജഗന്നിയന്താവ് പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു.ഇരുപതാം നൂറ്റാണ്ടില്‍ ഈ പ്രതിഭാസം കൂടുതല്‍ കാണാനാവും.
സംസ്കാരങ്ങള്‍ തിരയുമ്പോള്‍ ഭാരതെമെന്ന പ്രാചീന സംസ്കാരത്തെ അന്വേഷിച്ചു നാം പിന്നിലേക്ക്‌ പോയാല്‍ ഹിമവല്‍ സാനുവിനും കന്യകുമാരത്തിനും ഇടയില്‍ നിലനിന്ന ഒരു ജൈവ സംസ്കൃതിയും കാര്‍ഷിക സമ്പന്നതയും അനുഭവിച്ചിരുന്ന തനതു ജനതയിലെത്തും,പിന്നീട് നടന്ന അധിനിവേശങ്ങള്‍ സംസകാരികമായും സാമൂഹികമായും  ഒരു ജനത്തെ എങ്ങനെ മാറ്റി മറിച്ചു എന്ന് ചരിത്രം പുരവസ്തുക്കളിലൂടെ നമുക്ക് പറഞ്ഞു തരുന്നു.ആര്യവംശത്തിന്റെ പടയോട്ടം ബൌദ്ധികമായ തലത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതില്‍ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് പൌരാണിക സാഹിത്യത്തെ കീറിമുറിച്ചു നോക്കിയാല്‍  നമുക്ക് തെളിഞ്ഞു കിട്ടും.
എന്തായിരുന്നു പൌരോഹിത്യ വ്യവസ്ഥതി പറഞ്ഞു പഠിപ്പിച്ചത്?
.പുരോഹിതന്മാരല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന സാമുഹ്യ വ്യവസ്ഥിയില്‍ വേദസത്യങ്ങളെയും പരമമായ് ജ്ഞാനത്തെയും സമൂഹത്തിന്‍റെ നിത്യധാര ജനവിഭാങ്ങള്‍ക്ക് അപ്രാപ്യമാക്കുക എന്ന തന്ത്രത്തെ സ്മ്രുതികളെയും ശ്രുതികെളെയും കൂട്ടു പിടിച്ചു രാജധിഷണകളില്‍ വിഷം കലര്‍ത്തി നടപ്പില്‍ വരുത്തിയിരുന്ന ബ്രാഹ്മണ്യ വക്താക്കള്‍.
ഭാഷതലത്തില്‍ സംസ്കൃതത്തെ ദേവ ഭാഷയായി ജ്ഞാനത്തിന്റെ വെളിച്ചത്തെ പരിമിതമായ പൌരോഹിത്യ സമൂഹത്തില്‍ തളച്ച്ചിട്ടപ്പോള്‍ പിറകിലോട്ടു പോയത് ഒരു ജനതയായിരുന്നു.അക്ഷയ ഖനികളായ ജ്ഞാനശേഖരങ്ങളെ വൈദേശിക ആക്രമണകാരികള്‍ കടത്തുമ്പോള്‍ നാം അറിയാതെ പോയതും ഇത് കൊണ്ടു തന്നെ.
ഇവിടയാണ് നാം ഗുരുവിന്റെ പ്രസക്തി അറിയുന്നത്.
നമ്മുടെ സംസ്കൃതിയെന്താണ് നമ്മെ പഠിപ്പിക്കുന്നത്?
നിത്യമായ സത്യം .ധര്‍മത്തില്‍ അധിഷ്ടിതമായ് ആത്മാന്വേഷണത്തില്‍ ഊന്നിയ ഒരു ജീവിത ചര്യയും ജ്ഞാനസമ്പത്തിലൂടെ ജീവിതത്തില്‍ പരമ പദം പുരുഷാര്‍ത്ഥങ്ങളിലുടെ കടന്നു നേടണം എന്നും വിളിച്ചോതുന്നു.
ഗുരു നമുക്ക് തുറന്നു തന്ന വഴിയും ഇത് തന്നെ.
ഗുരു ജീവിതന്റെ അര്‍ത്ഥതലങ്ങള്‍ അന്വേഷിച്ചു അവധൂധനായി നടന്ന കാലവും അതിനു മുമ്പുള്ള ജ്ഞാന തൃഷ്ണ കാലവും  എല്ലാം വായിക്കുമ്പോള്‍ അസാധാരണമായ ജീവിത ദര്‍ശനം നമുക്ക് തോന്നുന്നു പല സന്ദര്‍ഭങ്ങളിലും
എന്താണീ ജീവിതം?മരണം നിത്യമാണോ?മരണാന്തരം നാം എന്താകുന്നു?
ഈ ലോകത്തില്‍ തീരുന്നതാണോ നമ്മുടെ ജീവിതം?ധര്‍മം,ധര്‍മി,ജഡം.....?ലോകത്തിന്‍റെ ഗതി വിഗതികള്‍......
ഇവയൊക്കെ അന്വേഷിച്ചു നടക്കുമ്പോള്‍ ഉത്തരങ്ങള്‍കായി നമുക്കിന്നു ഗുരുദേവ കൃതികളുണ്ട്‌..അതി സങ്കീര്‍ണമായ ലോകതത്വങ്ങളെയും വേദാന്ത ദര്‍ശനങ്ങളും ഗുരു സ്വാനുഭാവങ്ങളിലുടെ ലോകത്തിനു പറഞ്ഞു തരുന്നു....

Source : https://karthedam.blogspot.com/2019/01/blog-post.html

0 comments:

Post a Comment