Friday, 25 January 2019

അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹർഷി

നടരാജഗുരു ഒരിക്കൽ പറയുകയുണ്ടായി !.
"ഞാൻ എത്രയോതവണ വിദേശയാത്ര നടത്തി, ലോകം ചുറ്റി സഞ്ചരിച്ചു ! എത്രയോ ശാസ്ത്രജ്ഞന്മാരുമായും ചിന്തകൻമാരുമായും ഞാൻ ആശയവിനിമയം നടത്തി ! എന്നിട്ട് ഞാനെന്ത് നേടി ?"
നടരാജഗുരു തന്നേ സ്വയം ഉത്തരവും പറഞ്ഞു !
"ഒന്നും നേടിയില്ല, പക്ഷേ നാരായണഗുരു തന്റ കൃതികളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്ന സത്യത്തെ സംബന്ധിക്കുന്ന അവസാന വാക്കുകളുടെ അടുത്ത് എങ്ങും വരാൻ ഒരുശാസ്ത്രജ്ഞനോ ചിന്തകനോ സാധിച്ചില്ല എന്ന സത്യം എനിക്ക് നേരിട്ട് ബോധ്യപ്പെടാൻ ഈ യാത്രകൾ ഉപകരിച്ചു".
ഈ ലോകത്തിൽ ഒരേയൊരു പ്രവാചകൻ മാത്രമേ പറഞ്ഞിട്ടുള്ളൂ... നിങ്ങൾ എന്റെ വചനങ്ങളെ വിമർശനാത്മകമായി പഠിച്ചോളൂ...എന്ന് ആ മഹാഗുരുവിന്റെ ധൈര്യം നമ്മൾ തിരിച്ചറിയണം... അല്ലാതെ നിങ്ങൾ വിശ്വസിക്കൂ എന്നാൽ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്നല്ല ഗുരു നമ്മളോട് പറയുന്നത്... ഈ ലോകത്തിനോട്..,
നമ്മുടെ ശാസ്ത്രലോകത്തോട് മഹാഗുരു വിളിച്ചു പറയുന്നു... എന്റെ വചനങ്ങളെ എന്റെ ദർശനത്തെ കണ്ണും അടച്ചു വിശ്വസിക്കേണ്ട വിമർശിച്ചു പടിച്ചോളൂ... എന്ന്....
ലോകത്തിലെ തന്നെ ഏറ്റവും വലിയ, അമേരിക്കയിലെ 4 യൂണിവേഴ്സിറ്റിൽ ഭഗവാന്റെ ദർശനമലയും, philosobhy of Sreenarayana Guru എന്ന വിഷയവും 40 വർഷമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...
ഗുരുവിന്റെ പൂർണ്ണതയെ..., പൂർണ്ണനായ ഗുരുവിനെ ഈ ലോകം തിരിച്ചറിയുന്നു..., പഠിക്കുന്നു...
നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കൂടി ചേർക്കുന്നു....
" ഈ ലോകത്തിൽ ഇന്നേവരെ പഠിച്ചവസാനിപ്പിക്കാൻ കഴിയാത്ത ഒരേയൊരു പ്രവാചകൻ മാത്രമേ ഉള്ളൂ... അത് മറ്റാരും അല്ല ശ്രീ നാരായണ ഗുരു ആണ്..
https://www.facebook.com/243867379607143/photos/a.244851592842055/298991904094690/?type=3&theater&ifg=1
Image may contain: 1 person, cloud and sky

0 comments:

Post a Comment