ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ വിവരം കാട്ടുതീപോലെ നാടെങ്ങും പരന്നു. ഈശ്വരാരാധനക്കും ഭഗവത് ദർശനത്തിനും സവർണ്ണരുടെ വിലക്കുകൾ ഉണ്ടായിരുന്ന അധസ്ഥിത ജനവിഭാഗങ്ങൾ ആരാധനാസ്വാതന്ത്ര്യം കൈവന്നതോടെ അരുവിപ്പുറത്തേക്ക് ഒഴുകി എത്തുവാൻ തുടങ്ങി.
അതുവരെ ക്ഷേത്രപ്രതിഷ്ഠകൾ നടത്തുന്നതിന് ബ്രാഹ്മണർക്ക് മാത്രമായിരുന്നു അവകാശമുണ്ടായിരുന്നത്. മനുഷ്യൻറെ മൗലിക അവകാശത്തെ നിഷേധിക്കുന്നവിധിയേയും അധികാരത്തെയും ഗുരുദേവൻ സൗമ്യമായും ശാന്തമായും അങ്ങനെ തിരുത്തിക്കുറിച്ചു.
ശ്രീനാരായണഗുരു അബ്രാഹ്മണൻ ആണെന്നും അബ്രാഹ്മണനു ക്ഷേത്ര പ്രതിഷ്ഠ നടത്താൻ അധികാരമില്ലെന്നും വിധി കല്പിച്ച ബ്രാഹ്മണ സമൂഹത്തിനെ അരുവിപ്പുറം പ്രതിഷ്ഠ കനത്ത ആഘാതമായി തീർന്നിരുന്നു .ഇത്രകാലവും വച്ചുപുലർത്തിയ ധാർമ്മീകധിപത്യവും, ആചാരങ്ങളും ,ദൈവത്തെ ആരാധിക്കുവാനും അറിയുവാനും അനുഭവിക്കാനുമുള്ള അവകാശങ്ങളും അതിലൂടെ തകർന്നടിയുമെന്ന്അവർ ഭയപ്പെട്ടു. പ്രതിഷ്ഠയെ എതിർക്കുന്നതും പ്രതിഷ്ഠനിർവഹിച്ച ഗുരുവിനെ ചോദ്യം ചെയ്യുന്നതും അധാർമികമാണെന്ന അവർക്കറിയാമായിരുന്നു .എങ്കിലും അവരിലെ ചില യഥാസ്ഥിതികന്മാർ ഇരുപ്പു ഉറക്കാതെഒരു ദിവസം ഗുരുവിനെ സമീപിച്ചു.
ഗുരുദേവൻ അപ്പോൾ ഏകാന്തതയിൽ ഇരിക്കുകയായിരുന്നു.
ഗുരുവിനെ വിളിച്ചുണർത്തി ഉടൻ ചോദിക്കണം എന്ന് അഭിപ്രായപ്പെട്ട ഒരാൾക്ക് പെട്ടെന്ന് അവിടെ ഒരു പുലി ഗന്ധം അനുഭവപ്പെട്ടു അടുത്തെവിടെയോ പുലി ഉണ്ട് എന്ന് കരുതി അയാൾ അപ്പോൾ ഭയന്ന് നാലുപാടും നോക്കി പുലിയും പാമ്പും ഗുരുവിനു മുന്നിൽ ശാന്തരായി കാവലെന്നപോലെ കിടക്കുന്ന കാര്യങ്ങൾ നേരത്തെ തന്നെ കേട്ടിട്ടുണ്ടായിരുന്നു.അതോർത്ത് തോടെ അയാൾക്ക് എങ്ങനെയെങ്കിലും അവിടെ നിന്നും പോയാൽ മതിയെന്നായി. പക്ഷേ അതിന് തുനിയും മുമ്പേ ഗുരുദേവൻ ഏകാന്തതയിൽ നിന്നും ഉണർന്നു .അവരുടെ ഉള്ളിലുള്ള എന്താണെന്ന് പരഹൃദയജ്ഞാനിയായ ഗുരുദേവന് നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും അറിഞ്ഞതായി ഭാവിക്കാതെ ഗുരുദേവൻ സൗമ്യതയോടെ അവരെ നോക്കി.
" ഞങ്ങൾക്ക് ഒരു കൂട്ടം ചോദിക്കാനുണ്ട് സ്വാമി "
"ഒരാൾ പരുങ്ങലോടെ പറഞ്ഞു.
ഗുരുദേവൻ - "ചോദിക്കാമല്ലോ"
മറ്റൊരാൾ -: അബ്രാഹ്മണന് ശിവ പ്രതിഷ്ഠ നടത്താൻ വിധിയു ണ്ടോ?
ഗുരുദേവൻ " നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ"
അത് കേട്ടപ്പോൾ അവർക്ക് ചോദിക്കുവാൻ കൂട്ടി വെച്ചിരുന്നത് എല്ലാം ഒന്നിച്ചു ചോർന്നു പോയ അനുഭവം ഉണ്ടായി. അതോടെ അവർ ഗുരു സന്നിധിയിൽ നിന്നും ജാള്യതയോടെ മടക്കമായി .വഴിയിൽ വച്ച് കണ്ട മറ്റൊരു ബ്രാഹ്മണ പുരോഹിതൻ അവരോടു ജിജ്ഞാസ ഭരിതനായി ആരാഞ്ഞു.
എല്ലാവരുംകൂടി നാണു സ്വാമിയോടു ചോദിച്ചൊ?
ഒരാൾ-: ചോദിച്ചു.
പുരോഹിതൻ --: എന്നിട്ടെന്തു പറഞ്ഞു
മറ്റൊരാൾ --: പ്രതിഷ്ഠിച്ചതു സ്വാമിയുടെ ശിവനാണത്രേ "
പുരോഹിതർ :- - "
ആ.... സ്വാമിയുടെ ശിവൻ എന്നാൽ അത് ഈഴവശിവൻ എന്നാണല്ലോ അർത്ഥം "
ദൈവികതയുടെയും മാനവികതയുടെയും ധാർമികതയുടെയും കരുത്തുറ്റ അടിത്തറയിൽ ഗുരുദേവൻ നടത്തിയ ആ ശിവപ്രതിഷ്ഠയാണു ആധുനിക കേരളത്തെ നിർണയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും പിന്നീട് നിർണായകമായി തീർന്നത്.
സ്നേഹത്തോടെ ഓമനാ രാജൻ.........
കടപ്പാട് --: മങ്ങാടു ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം.
https://www.facebook.com/280633372455492/photos/a.280640242454805/528036754381818/?type=3&theater
0 comments:
Post a Comment