Saturday, 26 January 2019
ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയ ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾക്കു പത്മശ്രീ പുരസ്‌കാരം
ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ പ്രമുഖനാണ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ. ഗുരുദേവ വചനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്കു എത്തിക്കുന്നതിന് സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേക പരാമർശം അര്ഹിക്കുന്നു. 2018 ഇൽ ശിവഗിരിയിൽ മഹായതിപൂജ,ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ധിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം,ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ നവതി എന്നിവയെല്ലാം ആചരിക്കപ്പെട്ടതു വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് .
ശിവഗിരി മഠാധിപതിയായി സ്ഥാനമേൽക്കുന്നതിനു മുൻപ് തന്നെ ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിക്കാൻ ഇഷ്ടമേഖലയായി കണ്ടിരുന്ന മരുത്വാമലയായിരുന്നു സാമികളുടെ കര്മമണ്ഡലം. മരുത്വാമല ഇന് കാണുന്ന രീതിയിൽ ഗുരുദേവ ദര്ശനങൾ പ്രചരിപ്പിക്കുന്ന പ്രധാന കേന്ദ്രം ആക്കി മാറ്റിയതിൽ വിശുദ്ധനന്ദ സ്വാമികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ത്യാഗസമ്പൂര്ണമായ കർമ്മരങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചത് ഗുരുനിയോഗമായി സ്വാമികൾ കരുതുന്നു.
https://www.facebook.com/photo.php?fbid=368446510610588&set=a.111882436266998&type=3&theater
0 comments:
Post a Comment