SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday, 4 July 2019

🕉 ശ്രീനാരായണ ഗുരുദേവൻ ഈശ്വരൻ തന്നെ🕉

വെറ്റിലതുപ്പലിൽ കുംടുബത്തിന് ശാന്തി
ഗുരുദേവൻ ശിവഗിരിയിൽ ധ്യാനനിരതനായി ഇരിക്കുകയായിരുന്നു.
പെട്ടെന്ന് ഗുരുദേവന് വല്ലാത്ത വിശപ്പ് തോന്നി ഗുരു മലയുടെ പാർശ്വത്തിലൂടെ താഴോട്ടിറങ്ങി നടന്നു മലയുടെ താഴെ നിരപ്പിലായി ഒരാൾ മരച്ചീനിക്ക് കിളച്ചുകൊണ്ട് നിൽക്കുകയായിരുന്നു .
പുരയിടത്തിന്റെ നടുവിലായി ഒരു ചെറിയ വീട് വീടിനുചുറ്റും പലതരത്തിലുള്ള കൃഷികൾ ഗുരുദേവൻ വീടിന്റെ വാതിൽക്കൽ ചെന്നു നിന്നു. കിളയ്ക്കുന്ന ആളെ വിളിച്ചു.
"മാതേവാ ....ചക്ക പഴുത്തു കിടക്കുന്നല്ലോ....?
കൂഴച്ചക്കയാണ് ഇട്ടു തന്നാൽ കഴിക്കുമോ.....?
"കഴിക്കാമല്ലോ..... കുഴച്ചക്ക നല്ലതാണ് തൊണ്ടയിൽ ഉടക്കാതെ കഴിക്കണമെന്നുമാത്രം.... നല്ല
ഗുണമുള്ളതാണ് "
മാതേവൻ പ്ലാവിൽ കയറി ചക്കയിട്ടു. താഴെയിറങ്ങി വന്നിട്ട് ചക്ക മുറിച്ച് സാമിക്ക് നൽകി. സ്വാമി കുറച്ച് ചുള കഴിച്ചു കുറച്ചു ചൂടു വെള്ളവും വാങ്ങി കുടിച്ചിട്ട് വീണ്ടും മലയിലേക്ക് മടങ്ങി ഗുരുദേവനെ കണ്ട നിമിഷം മുതൽ മാതേവന് വളരെയധികം ആരാധന തോന്നി തമ്മിൽ കാണാത്ത തന്നെ പേരെടുത്തു വിളിച്ച് സ്വാമിക്ക് എന്തൊക്കെയോ പ്രത്യേകതയുണ്ടെന്ന് മാതേവൻ ധരിച്ചു.
തുടർന്ന് മാതേവനും സ്വാമിയും വളരെ സൗഹൃദത്തിലായി. സാമി ശിവഗിരിക്കുന്നിൽ എത്തുന്ന ദിവസം മാതേവൻ സ്വാമിയെ കാണുവാൻ എത്തും .പിന്നീട് സ്വാമി പോകുന്നതും വരെയും മാതേവൻ ആഹാരമുണ്ടാക്കി കുന്നിൽ കൊണ്ടു കൊടുക്കുമായിരുന്നു.
മരച്ചീനിയും കാച്ചിലും ചേനയും ചേമ്പും ഒക്കെ സ്വാമിക്ക് വളരെ ഇഷ്ടമായിരുന്നു . മാതേവൻ മരച്ചീനിയും കാച്ചിലും ചേനയും ചേമ്പുമൊക്കെ മാറി മാറി പുഴുങ്ങി മുളക് ചമ്മന്തി യുമായി മലമുകളിലെത്തിക്കാറുണ്ടായിരുന്നു. സാമി വളരെ താല്പര്യത്തോടെ കഴിക്കുകയും ചെയ്തു പോന്നു.
തുടർന്ന് മാതേവന് കൃഷിയിൽ നിന്നും വളരെ വിളവു ലഭിച്ചു തുടങ്ങി. സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് കൂടുതൽ വിളവ് കിട്ടുന്നതെന്ന് മാതേവൻ കരുതി പോന്നു. അതോട് മതേവന് സ്വാമിയോട് വളരെയധികം സ്നേഹവും ബഹുമാനവും തോന്നി തുടങ്ങി.
ഒരിക്കൽ മാതേവന് എവിടെയോ യാത്ര പോകേണ്ടി വന്നു. മാതേവൻ ഒരു മൂട് ചേമ്പ് പറിച്ച് ഭാര്യയെ ഏൽപ്പിച്ച് പോകാൻ നേരം പറഞ്ഞു.
" ചേമ്പ് പുഴുങ്ങി മുളക് ചമ്മന്തി ഉണ്ടാക്കി പാലും കാച്ചി വയ്ക്കണം ഞാൻ വരുമ്പോൾ സ്വാമിക്ക് കൊണ്ട് കൊടുത്തോളാം."
ഭാര്യക്ക് മാതേവന്റെ സ്വാമിയോടുള്ള ഇടപെടൽ അത്ര കണ്ട് ഇഷ്ടമായിരുന്നില്ല. എപ്പോഴും അവർ കുത്തുവാക്കുകൾ പറയുക പതിവായിരുന്നു
"ഒരു കാവിയും ചുറ്റി അങ്ങേരുടെ കൂടെ കഴിഞ്ഞോ .:.." വന്നു വന്ന് ഇപ്പോൾ വീടും കുടിമെന്നും വേണ്ടാത്ത മട്ടാണ് " മാതേവൻ അതൊന്നും കേട്ടതായി നടിക്കാറില്ല അയാൾ മനസ്സിൽ പറയും "സന്യാസിയുടെ മഹത്വം എന്തെന്ന് അറിയാഞ്ഞിട്ടാണ് "
എന്നിരുന്നാലും സ്വാമിയെ ശുശ്രൂഷിക്കാൻ കിട്ടിയിരുന്ന ഏത് അവസരവും മാതേവൻ പ്രയോജനപ്പെടുത്തുമായിരുന്നു.
മാതേവൻയാത്ര കഴിഞ്ഞ് വീട്ടിലെത്തി. പതിവുപോലെ ഭാര്യ ചേമ്പ് പുഴുങ്ങിയതും ചമ്മന്തിയും പാലുകാച്ചിയതും തയ്യാറാക്കിവെച്ചിരുന്നു മാതേവൻ ഒട്ടും താമസിക്കാതെ അതെടുത്തു കൊണ്ട് കുന്നുകയറി.
മാതേവനെ കണ്ട് ഗുരുദേവന് വളരെ സന്തോഷം തോന്നി.
മാതേവൻ ചേമ്പും പാലുകാച്ചിയതും ഗുരുദേവന്റെ മുമ്പിൽ സമർപ്പിട്ട് പറഞ്ഞു. "സ്വാമിഇത് നമ്മുടെ പറമ്പിൽ ഉണ്ടായതാണ് "
മാതേവന് നല്ല കൈപ്പുണ്യമുണ്ട്.....നന്നായി ഉണ്ടായിക്കൊളും. "
സ്വാമി ചേമ്പ് കഴിച്ചു തുടങ്ങി രണ്ടുമൂന്നു കഷണം കഴിച്ചിട്ട് ഒരു അന്തേവാസിയെ അടുത്തേക്കു വിളിച്ചു
"കുടിക്കാൻ അല്പം ചൂടുവെള്ളം കൊണ്ടു വരും "
"സ്വാമി കുടിക്കുവാൻ ചൂടുപാലും കൊണ്ടുവന്നിട്ടുണ്ട് "
"ഇന്നത്തെ പാല് നമുക്ക് വേണ്ട "
" പാൽ വേണ്ടാത്തതിനും കാരണമെന്താണ് സ്വാമി "
പാലും ചേമ്പുമൊക്കെ ഉണ്ടാക്കിയത് എന്റെ ഭാര്യതന്നെയാണ് ചേമ്പ് കഴിക്കാം പാലുകുടിക്കാൻ മേലാത്തത് എന്താണ് ...." ?മാതേവൻ കുറെനേരം ചിന്തിച്ചിരുന്നു.എന്നിട്ട് ചോദിച്ചു
"നേരത്തെ സാമി പാലു കുടിക്കുമായിരുന്നല്ലോ .....? കുടിക്കുമായിരുന്നു.
പക്ഷേ.......
"എന്താണ് സ്വാമി .....?
"ഉള്ള കാര്യം പറഞ്ഞാൽ മാതേവൻ വീട്ടിൽ ചെന്ന് ഭാര്യയെ തല്ലില്ലെന്ന ഉറപ്പു തന്നാൽ കാര്യം പറയാം"
മാതേവന് വളരെയധികം ലജ്ജ തോന്നി. ഭാര്യയുമായി വഴക്കിടുന്ന കാര്യം സ്വാമിയും അറിഞ്ഞിരിക്കുന്നു. മാധവനും ഭാര്യ തമ്മിൽ മിക്കപ്പോഴും വഴക്കാണ് അയാൾ ഭാര്യയെ നന്നായി ദ്രോഹിക്കുമായിരുന്നു.
"ഇല്ല സ്വാമി എന്താണ് കാര്യമെന്ന് പറയും "
" പാലിൽ അല്പം വെറ്റില തുപ്പൽ വീണിട്ടുണ്ട് ."
മാതേവന് ആകെ വിഷമം തോന്നി വളരെ നിരാശനായിട്ടായിരുന്നു മാതേവൻ വീട്ടിലേക്ക് തിരിച്ചത്. മാതേവൻ വീട്ടിലെത്തി ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കിടന്നു ഭാര്യ വന്ന് ആഹാരം കഴിക്കാൻ വിളിച്ചു. മാതേവൻ വിളികേട്ടില്ല.
ഭാര്യ ഓ രാന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു .
"ആ സ്വാമി മൂലം തന്നെ ജീവിതം തുലയ്ക്കുമെന്നാ തോന്നുന്നത് "
"സ്വാമി മൂലമല്ല നീ മൂലമാണ് ജീവിതം നാശമാകുന്നത്..."
" ഒരു ദിവസംപോലും ഭാര്യയെ തല്ലാതെ നിങ്ങൾ ഉറക്കം വരില്ലല്ലോ ...
ഇന്ന് ആ സ്വാമിയുടെ പേരിലുമാകട്ടെ തല്ല് .. "
" നിന്റെ കയ്യിലിരിപ്പ് അങ്ങനെയാണല്ലോ....?
എന്റെ കയ്യിലിരുപ്പു കൊണ്ട് എന്താണ് സംഭവിച്ചത്.....?
" സ്വാമിക്ക് വേണ്ടി നീ കാച്ചിയ പാലിൽ മുറിക്കാൻ തുപ്പൽ വീണിരുന്നോ ..:..?
ഭാര്യ നിന്നു പരുങ്ങി ഏത് നിമിഷവും അടി വരുമെന്ന് അവൾക്ക് ഉറപ്പായി..
" ശരിയാണ് ഒരു തുള്ളി മുറുക്കാൻ തുപ്പൽ വീണിരുന്നു. നിറമില്ലാത്തതിനാൽ അറിയില്ലന്നു കരുതി "
മാതേവൻ വളരെ ശാന്തനായി പറഞ്ഞു.
നീ വിചാരിച്ചു ഗുരുദേവൻ അത് അറിയില്ലെന്ന്.... "ഗുരുദേവൻ ആരാണെന്ന് നിനക്കറിയാഞ്ഞിട്ടാണ് ... "
ആ രാത്രി ഇരുവരും ഒന്നും മിണ്ടിയില്ല ശണ്o യുമുണ്ടാക്കിയില്ല അയാളുടെ ഭാര്യയുടെ വെറ്റിലമുറുക്ക് അവർ അവസാനിപ്പിച്ചു മാതേവൻ പിന്നീടൊരിക്കലും ഭാര്യ തല്ലിയിട്ടില്ല വീട്ടിൽ നല്ല സമാധാനവും ശാന്തിയും മുണ്ടായി.!
കടപ്പാട്

🌹പാൽക്കാപ്പിപ്രസാദം🌹

മംഗലാപുരത്തെ ഗോകർണ്ണനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ഗുരുദേവൻ ഒരു ദിവസം ക്ഷേത്രാങ്കണത്തിൽ ഇരിക്കുകയായിരുന്നു. ചൈതന്യസ്വാമി ,ഗുരുപ്രസാദ് സ്വാമി ,കൊരഗപ്പ തുടങ്ങിയിട്ടുള്ള നാട്ടുപ്രമാണിമാരും അപ്പോൾ അടുത്തുണ്ടായിരുന്നു. ആ നേരത്തു ഗുരുദേവന് കുടിക്കാനായി ഒരാൾ പാൽ ചേർത്ത് ഒരു കപ്പ് കാപ്പി അവിടേക്ക് കൊണ്ടുവന്നു. ഗുരുദേവൻ കാപ്പിയോ ചായയോ കുടിക്കുമായിരുന്നില്ല. എങ്കിലും കാപ്പി കൊണ്ടുവന്നിരുന്ന തിനാൽ അതിൽ നിന്നൊരു കവിൾ കുടിച്ചിട്ട് ബാക്കി അവിടെ തന്നെ വച്ചു.
ആ സമയത്തു ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്ന ഒരു ഭക്തൻ ഒരു ബാലികയും ആയി ഗുരുവിനടുത്തു എത്തുകയുണ്ടായി. ആ കുട്ടി ഗുരുവിൻ്റെ പാദങ്ങളിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു . ഓമനത്തം തുളുമ്പുന്ന ആ ബാലികയെ ഗുരുദേവൻ അടുത്ത് വിളിച്ച് ഒന്ന് തലോടി. എന്നിട്ട് ഗുരുദേവൻ ചോദിച്ചു.
''നിൻ്റെ പേര് എന്താണ് ?"
അവൾ ഒന്നും മിണ്ടിയില്ല. ഗുരുദേവൻ ഒരിക്കൽ കൂടി ചോദിച്ചു എന്താണ് നിൻ്റെ പേര് ?
അപ്പോൾ ആ ബാലികയെയും കൂട്ടി വന്നിരുന്നയാൾ സങ്കടത്തോടെ പറഞ്ഞു.
"അവൾ ജന്മനാമൂകയാണു സ്വാമി' "
അയാളുടെയും ബാലികയുടെയും സങ്കടം കണ്ടപ്പോൾ അവിടെ കൂടി നിന്നവർക്കെല്ലാം വലിയ പ്രയാസം ഉണ്ടായി .
ഗുരുദേവൻ ഒരു പുഞ്ചിരിയോടെ നേരത്തെ കുടിച്ചിട്ടുണ്ട് ബാക്കിവെച്ചിരുന്നു ആ പാൽ കാപ്പി രണ്ടുമൂന്നു തവണ ആ ബാലികയുടെ നാവിലേക്ക് ഒഴിച്ചു കൊടുത്തു .അവൾ അത് നുണഞ്ഞു കുടിച്ചു എന്നിട്ട് പലപ്രാവശ്യം നാവു നുണയുകയും രുചിച്ചു നോക്കുന്നത് പോലെ നാവു ഇളക്കുകയും ചെയ്തു.
ഗുരുദേവനോടു പറ്റിച്ചേർന്നു നിന്ന അവളോടു ഗുരുദേവൻ വീണ്ടും ചോദിച്ചു "എന്താണ് നിൻ്റെ പേര് ?
കുട്ടി പെട്ടെന്ന് അവളുടെ പേരിൻറെ ആദ്യാക്ഷരം
ഉച്ചരിച്ചു .പിന്നെ മുഴുവനായും പറഞ്ഞു 'അത് കണ്ട് നിന്നവർ എല്ലാവരുംഅത്ഭുതപ്പെട്ടു..അതോടെ അവരെല്ലാം ഗുരുദേവൻ കുടിച്ചതിൻ്റെ ബാക്കിയിരുന്ന പാൽക്കാപ്പിക്കായി കൈനീട്ടി അപേക്ഷിച്ചു.
" അതിലുള്ളത് എല്ലാവർക്കും ഓരോ തുള്ളിയായി കൊടുക്കണം." ഗുരുദേവൻ ഗുരുപ്രസാദ് സ്വാമിയോട് കൽപ്പിച്ചു.ആ ഗുരുദേവ കല്പനയെ അനുസ്മരിച്ച് ഇന്നും ആക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നത് പാൽക്കാപ്പിയാണ്.
സ്നേഹത്തോടെ
കടപ്പാട് - മങ്ങാട് ബാലചന്ദ്രൻ
🌹

🌹ഇതു കൽക്കണ്ടമാണ്.🌹

ഗുരുദേവൻ 1888 വക്കത്ത് സുബ്ര?ഹ്മണ്യ പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമുണ്ട് വേലായുധൻ നട എന്നും ക്ഷേത്രത്തിനു പേരുണ്ട്. ഗുരുദേവൻ കൂടെക്കൂടെ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കുമായിരുന്നു'.
ആ വേലായുധൻ നടയ്ക്കു സമീപത്തായിരുന്നു
കൊച്ചുകൃഷ്ണന്റെ ചെറിയ ഭവനം നിന്നിരുന്നത് അന്ന് കൊച്ചുകൃഷ്ണൻ കുട്ടിയായിരുന്നു .സാധാരണ സംസാരിച്ചു തുടങ്ങുന്ന പ്രായം ഏറെ കഴിഞ്ഞിട്ടും കൊച്ചുകൃഷ്ണൻ ഒന്നും സംസാരിച്ചുതുടങ്ങി ഇല്ല. അച്ഛൻ അമ്മ എന്നുപോലും പറയുവാൻ അവനു സാധിച്ചിരുന്നില്ല.
മാതാപിതാക്കൾ കൊച്ചുകൊച്ചു വാക്കുകൾ ഉച്ചരിച്ചു ചുണ്ട് അനക്കി കാണിച്ചു ആഗ്യം കാട്ടിയും ഒക്കെ വളരെ നാൾ പരിശ്രമിച്ചിട്ടും കൊച്ചുകൃഷ്ണൻ ഒരു രണ്ടക്ഷര വാക്കുപോലും പറഞ്ഞില്ല .മുക്കലും, മൂളലുംമാത്രമായിരുന്നു അവന്റെ ഭാഷ.
അന്നൊരിക്കൽ ഗുരുദേവൻ വർക്കത്ത് വേലായുധൻ നടയിൽ എത്തിയതറിഞ്ഞ് മാതാപിതാക്കൾ കൊച്ചു കൃഷ്ണനുമായി അവിടെയെത്തി .കുറച്ചുകൽക്കണ്ടം കാഴ്ച ദ്രവ്യമായി സമർപ്പിച്ചിട്ട് അവർ തൃപ്പാദങ്ങളിൽ വീണു. തൊഴുതു സങ്കടം പറഞ്ഞു.
ഗുരുദേവൻ അപ്പോൾ കൊച്ചുകൃഷ്ണനെ അടുത്തേക്ക് വിളിച്ചു. അവൻ ഓടിച്ചെന്നു.ഗുരുദേവൻ ഒരു ചെറിയ കഷണം കൽക്കണ്ടം എടുത്ത് പിടിച്ചിട്ട് വായ് തുറക്കാൻ പറഞ്ഞു. കൊച്ചു കൃഷ്ണൻ വായ് തുറന്നു " ഗുരുദേവൻ ആ കൽക്കണ്ടം അവന്റെ വായിൽ ഇട്ടു കൊടുത്തു. അവൻ അതു മുഴുവൻ തിന്നു കഴിഞ്ഞപ്പോൾ വീണ്ടും അതിനേക്കാൾ വലിയൊരു കൽക്കണ്ട കഷണം എടുത്തു അവനെകാണിച്ചു. എന്നിട്ടു പറഞ്ഞു.
" ഇത് കൽക്കണ്ടം ആണ് നീ ഇതിന്റെ പേര് പറഞ്ഞാൽ ഇതു മുഴുവൻ നിനക്ക് തരാം"
അതു കേട്ടിട്ടുകൊച്ചു കൃഷ്ണൻ ഗുരുദേവനെ നോക്കി. പിന്നെ കൽക്കണ്ട ത്തെയും നോക്കി. ഇങ്ങനെ പലതവണ മാറിമാറി നോക്കി കൊണ്ടിരുന്നപ്പോൾ ഗുരുദേവൻ കൊച്ചുകൃഷ്ണൻ കൊച്ചു ശിരസ്സിൽ തലോടിക്കൊണ്ട് കൽക്കണ്ടം കൽക്കണ്ടം എന്നുരണ്ടുമൂന്നു തവണ ആവർത്തിച്ച് ഉച്ചരിച്ചു'.
അല്പനേരം കഴിഞ്ഞപ്പോൾ കൊച്ചുകൃഷ്ണൻ വളരെ പ്രയാസപ്പെട്ട് കൽക്കണ്ട ത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും അക്ഷരങ്ങൾ വ്യക്തമായി ഉച്ചരിച്ചു അത് കേട്ട് ഗുരുദേവൻ കൽക്കണ്ടം കൊച്ചുകൃഷ്ണൻ വായിൽ ഇട്ടു കൊടുത്തു. അത് തിന്നുന്നതിനിടയിൽ കൽക്കണ്ടം എന്നു മുഴുവനും പറഞ്ഞു.
അപ്പോൾ ഗുരുദേവൻ കൊച്ചുകൃഷ്ണനെ അനുഗ്രഹിച്ചുകൊണ്ട് അരുളിചെയ്തു.
" സാരമില്ല ഇവൻ ഇനി സംസാരിച്ചു കൊള്ളും."
കൊച്ച് കൃഷ്ണന്റെ മാതാപിതാക്കളെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു കവിയുകയുണ്ടായി. പിന്നെപ്പിന്നെ കൊച്ചുകൃഷ്ണൻ ഒരു സാധാരണ കുട്ടിയെപ്പോലെ സംസാരിച്ചുതുടങ്ങി. പിൽക്കാലത്ത് അദ്യാപകവൃത്തിയിൽ ചേർന്ന് കൊച്ചുകൃഷ്ണൻ ആ രംഗത്ത് നന്നായി ശോഭിക്കുകയും ചെയ്തു.
🌹കടപ്പാട് മങ്ങട് - ബാലചന്ദ്രൻ


ഗുരു മുനി നാരായണ പ്രസാദ്‌

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ്‌ ഗുരു മുനി നാരായണ പ്രസാദ്‌. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത്‌ ശ്രീനിവാസപുരത്താണ്‌. അവിടെയുള്ള നാരായണ ഗുരുകുലമാണ്‌ ഗുരുമുനി നാരായണ പ്രസാദ്‌ എന്ന സംന്യാസി വര്യന്‍ തന്റെ ഇരുനൂറോളം പുസ്‌തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്‌. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്‌ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക്‌ ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു.
അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ്‌ പ്രൊഫസറായും സഞ്ചരിക്കുന്ന മുനി നാരായണ പ്രസാദിന്റെ മുന്നില്‍ അങ്ങയെക്കുറിച്ച്‌ ആളുകള്‍ അറിയുംവിധം എഴുതാന്‍ താത്‌പര്യമുണ്ടെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ എഴുതി ഉണ്ടാക്കുന്ന പ്രശസ്‌തിയൊന്നും എനിക്കുവേണ്ട.”
ഇന്നു ജീവിച്ചിരിക്കുന്നവരിലാരും ഇത്രയും പുസ്‌തകങ്ങള്‍ എഴുതിയിട്ടില്ല. അങ്ങയെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കുന്നതും അറിയിക്കുന്നതും ഒരു പുണ്യപ്രവൃത്തിയാണ്‌. അതു കേള്‍ക്കെ അദ്ദേഹം മൗനത്തിലാണ്ടു.
‘എന്നെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തെഴുതാനാണ്‌ ‘ എന്ന ഭാവം അദ്ദേഹത്തിന്റെ മുഖഭാവത്തിലുണ്ടായിരുന്നു.
സമുദായ സംഘടനകളുടെ ബിംബവത്‌കരണത്തില്‍ നിന്ന്‌ മുക്തനാവാനും അത്തരം ആളുകളെ അകറ്റി നിര്‍ത്താനും ശ്രമിച്ച ഗുരുവാണ്‌ ശ്രീനാരായണഗുരു. ലക്ഷോപലക്ഷം ജനങ്ങളും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും തന്റെ കാല്‍പാദങ്ങളില്‍ ഭക്ത്യാദരപൂര്‍വം നമിക്കുമ്പോഴും ശ്രീനാരായണഗുരു ഉള്ളാലെ ദുഃഖിതനായിരുന്നു. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ‘നമുക്കാരുമില്ലല്ലോ‘ തന്റെ ജ്ഞാനമാര്‍ഗം പിന്തുടരാന്‍ ആരുമില്ലെന്ന്‌ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു ഡോക്ടര്‍ പല്‌പുവിന്റെ മകനായ നടരാജനെ തന്റെ പിന്‍ഗാമിയായി കണ്ടു. ‘തമ്പീ, നമുക്കാരുമില്ലല്ലോ‘. എന്ന നാരായണ ഗുരുവിന്റെ ദീനവിലാപമറിഞ്ഞത്‌ നടരാജന്‍ മാത്രമായിരുന്നു. നടരാജന്‍ പിന്നീട്‌ ലോകമെങ്ങും അറിയപ്പെടുന്ന നടരാജഗുരുവായി എഴുപത്തി ഒന്‍പതാം വയസ്സില്‍ അദ്ദേഹം സമാധിയാകുന്നതുവരെ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ലോകം മുഴുവനും പ്രചരിപ്പിക്കുകയായിരുന്നു. നാരായണഗുരു സ്വന്തം ചെലവില്‍ നടരാജനെ യൂറോപ്പിലേക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചു.
നാരായണ ഗുരുവിന്റെ സങ്കല്‌പത്തിനപ്പുറം നടരാജന്‍ വളര്‍ന്നു. പാരീസിലെ സെര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ എടുക്കുന്നത്‌ തന്നെ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ നാലുവരികളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌. സോക്രട്ടീസിന്‌ പ്ലാറ്റോയെന്ന ശിഷ്യന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ്‌ നാരായണ ഗുരുവും നടരാജഗുരുവും തമ്മിലുള്ള ആത്മബന്ധം. നടരാജഗുരു നേടിയ ഉന്നത വിദ്യാഭ്യാസവും പാണ്ഡിത്യവുമെല്ലാം നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകമെങ്ങുമുള്ള ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ആദ്യമായി ഊട്ടിയില്‍ 1923-ല്‍ നാരായണ ഗുരുകുലം സ്ഥാപിച്ചുകൊണ്ടാണ്‌ അദ്ദേഹം നാരായണ ഗുരുകുല പ്രസ്ഥാനങ്ങള്‍ക്ക്‌
തുടക്കം കുറിക്കുന്നത്‌.
ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത്‌ സാമുദായിക പ്രമാണിമാരുടെ വഴിവിട്ട പ്രവര്‍ത്തനം കണ്ട്‌ മനസ്സുമടുത്ത ഗുരുതന്നെ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. ഇനി എനിക്ക്‌ ശ്രീനാരായണ പരിപാലന സംഘവുമായി യാതൊരു ബന്ധവുമില്ല. ശ്രീനാരായണ ഗുരു തമിഴിലും, സംസ്‌കൃതത്തിലും മലയാളത്തിലുമായി അറുപതോളം കൃതികള്‍ രചിച്ചു. എന്നാല്‍ ശ്രീനാരായണീയരെന്ന്‌ അഭിമാനിക്കുന്നവര്‍ക്കും സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നാരായണ ഗുരുവിനെയോ ഗുരുവിന്റെ കൃതികളെയോ അറിയില്ല എന്നുള്ളതാണ്‌ സത്യം. ഇവിടെയാണ്‌ നാരായണ ഗുരുകുലങ്ങളുടെ പ്രസക്തി.
നാരായണ ഗുരുകുലം തുടങ്ങിവെച്ച നടരാജഗുരുവിന്റെ പരമ്പരയില്‍ പ്രശസ്‌തരായ പലരുമുണ്ടായിരുന്നു. ഏകലോക പൗരന്‍ ഗാരിഡേവിഡ്‌, ജോണ്‍ സ്‌പിയേഴ്‌സ്‌, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി, ഇപ്പോഴത്തെ ഗുരുവായി മുനിനാരായണ പ്രസാദ്‌..
നാരായണഗുരുവിന്റെ കൃതികളൊന്നാകെയും ആഴത്തിലുള്ള പഠനങ്ങളാണ്‌ നാരായണഗുരുകുലം ഏറ്റെടുത്തിട്ടുള്ളത്‌. നടരാജഗുരുവും നിത്യചൈതന്യയതിയും മുനിനാരായണപ്രസാദും ഈ രംഗത്ത്‌ വളരെ വലിയ സംഭാവനകള്‍ നല്‍കിയവരാണ്‌. നടരാജഗുരുവിന്റെ ആത്മകഥ വായിക്കുമ്പോള്‍ അദ്ദേഹം കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിക്കാണാം. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും പശുവിനെ നോക്കിയും കൃഷിപ്പണികള്‍ ചെയ്‌തും ജീവിക്കുന്ന നടരാജഗുരു കടുത്ത ദാരിദ്ര്യം അനുഭവിക്കുമ്പോഴും തന്റെ അടുത്തേക്ക്‌ വരുന്നവര്‍ക്ക്‌ നാരായണഗുരുവിന്റെ അപാരമായ അറിവ്‌ പകര്‍ന്നു നല്‍കുവാനാണ്‌ ശ്രമിച്ചിരുന്നത്‌. അചഞ്ചലനായ ആ ഗുരുവിന്റെ ആദര്‍ശപരമായ ലക്ഷ്യം തന്നെയാണ്‌ ഗുരു മുനി നാരായണപ്രസാദിലും കാണാവുന്നത്‌.
കാന്‍സര്‍ രോഗം പിടിപെട്ട്‌ കാലുകള്‍ തളര്‍ന്ന്‌ നടക്കാന്‍ കഴിയാതെ വരുമ്പോഴും അദ്ദേഹത്തിന്റെ ആകുലത നാരായണഗുരുവിന്റെ സമ്പൂര്‍ണ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നത്‌ മുടങ്ങുമോ എന്നായിരുന്നു. ഒരുപക്ഷേ, ഇനിയും അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത്‌ തനിക്ക്‌ ഒരുപാടു വെളിപാടുകള്‍ നടത്താനുണ്ടെന്ന മനസ്സിന്റെ കഠിനമായ അഭിലാഷത്താലായിരിക്കും ഗുരു മുനി നാരായണ പ്രസാദ്‌ കാന്‍സര്‍രോഗത്തില്‍നിന്ന്‌ മുക്തനായത്‌. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കുന്നവര്‍ക്കും ശിഷ്യന്മാര്‍ക്കും എന്തെന്നില്ലാത്ത ആനന്ദമാണ്‌ നല്‍കുന്നത്‌.
ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട്‌ ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു.
പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്‌തകങ്ങളായും അന്വേഷികള്‍ക്ക്‌ സര്‍വാത്മനാ സമ്മാനിക്കുന്നു.
വിറകുവെട്ടിയും വെള്ളം കോരിയും കൃഷിപ്പണി ചെയ്‌തും തന്റെ ദിനചര്യകള്‍ തുടങ്ങുന്ന മുനി നാരായണ പ്രസാദ്‌ നാരായണ ഗുരുകുലത്തിലെ എക്കാലത്തെയും മാതൃകാപുരുഷനാണ്‌. മറ്റുള്ളവരെന്തുചെയ്യണം എന്നു തീരുമാനിക്കാതെ മറ്റുള്ളവര്‍ക്ക്‌ മാതൃകയാവുകയായിരുന്നു ഗുരുവിന്റെ വഴികള്‍. ക്ലിഷ്‌ടമായ ഗുരുകുല ജീവിതത്തിലൂടെ അറിവിനെ ഉപാസിക്കുമ്പോഴും തന്റെ ഓരോ നിമിഷവും ഒട്ടും നഷ്‌ടപ്പെടുത്താതെ ദാര്‍ശനികമായ അനുഭവമാക്കി മാറ്റുകയാണ്‌. അലസതയും മടിയുമാണ്‌ സംന്യാസിയുടെ സംഭാവനയെന്ന്‌ പറയുന്ന ചില പുരോഗമന വാദികളുണ്ട്‌.
അലസതയും മടിയുമായി എത്തുന്നവരെ ഗുരു മുനി നാരായണപ്രസാദ്‌ ഒരിക്കലും അംഗീകരിച്ചിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നവര്‍ കര്‍മത്തിലും ജ്ഞാനത്തിലും എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്‌. അല്ലാത്തവരോട്‌ പൊട്ടിത്തെറിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത്‌ അദ്ദേഹത്തിനവര്‍ നിരന്തരം അസഹനീയത ഉണ്ടാക്കുമ്പോഴാണ്‌. വെറുതെ സമയം കൊല്ലുവാന്‍ ഗുരുകുലത്തിലെത്തുന്നവര്‍ക്ക്‌ ഒരിക്കലും അദ്ദേഹം സ്വീകാര്യനായിരുന്നില്ല.
1938-ല്‍ ജനിച്ച ഗുരുമുനി നാരായണപ്രസാദ്‌ 1970-ല്‍ എന്‍ജിനീയര്‍ ഉദ്യോഗം രാജിവെച്ചാണ്‌ സംന്യാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്‌. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുനൂറോളം കൃതികള്‍. ഡി.സി. ബുക്‌സ്‌, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.കെ., നാഷണനല്‍ ബുക്ക്‌ ട്രസ്റ്റ്‌ തുടങ്ങിയ പ്രസാധകര്‍ ഗുരുവിന്റെ പ്രധാന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
മുനി നാരായണപ്രസാദ്‌ എഴുതിയ ‘ഒരു ഗുരു ശിഷ്യ ബന്ധം‘ എന്ന പുസ്‌തകത്തില്‍ പറയുന്നു, ‘ഉള്ളില്‍ സമാധാനം അനുഭവിക്കുന്ന മനുഷ്യന്‍ ലോകത്തുണ്ടാകുമ്പോള്‍ ലോകസമാധാനം കൈവരുന്നു എന്ന്‌.’ ഗുരു മുനിനാരായണപ്രസാദ്‌ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ കഴിയുന്നതില്‍ അദ്ദേഹത്തിന്റെ അച്ഛന്‌ അല്‌പം വിഷമമുണ്ടായിരുന്നു. 1970-ല്‍ നവംബര്‍ ഒന്നു മുതല്‍ പതിനൊന്നുവരെ പയ്യന്നൂരിനടുത്തുള്ള ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌, കുപ്രസിദ്ധമായ നാഗരൂര്‍ കുമ്മിള്‍ കൊലക്കേസ്‌ നടക്കുന്നത്‌. ഒരു മാന്യന്റെ തല വെട്ടിയെടുത്ത്‌ നക്‌സലൈറ്റുകള്‍ റോഡില്‍ കൊണ്ടുവെച്ചു. രോഗശയ്യയില്‍ കിടക്കുന്ന ഗുരുവിന്റെ അച്ഛന്‍ ആ കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. ”എന്റെ നാട്ടുകാര്‍ ആളുകളുടെ തലവെട്ടി റോഡില്‍ കൊണ്ടുവെക്കുമ്പോള്‍ എന്റെ മോന്‍ ലോകസമാധാനത്തിനുവേണ്ടി കഷ്‌ടപ്പെടുന്നു.”
ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌ ഗുരു മുനിനാരായണ പ്രസാദിന്റെ അച്ഛന്‌ സീരിയസ്സാണ്‌ എന്നറിയിച്ചുകൊണ്ടുള്ള കമ്പി വരുന്നത്‌. പക്ഷേ, അദ്ദേഹം അതിനും മുന്‍പ്‌ വീട്ടുകാരെ അറിയിച്ചിരുന്നു. അച്ഛനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എനിക്ക്‌ എത്തിച്ചേരാന്‍ കഴിയില്ല എന്ന്‌.
ലോകസമാധാനത്തിനുവേണ്ടിയുള്ള ഈ ആത്മാര്‍പ്പണമാണ്‌ നാരായണഗുരുകുലത്തെ വേറിട്ടുനിര്‍ത്തുന്നത്‌.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ വേറിട്ട്‌ പഠിപ്പിക്കുന്ന ഒരിടമായി നാരായണഗുരുകുലം നിലകൊള്ളുന്നു. അതിന്റെ മാര്‍ഗദര്‍ശിയായി ജ്ഞാനദര്‍ശനത്തിന്റെ ശാന്തി സന്ദേശവുമായി ഒരു ഗുരുവും.

ഗുരുവിനെഅറിഞ്ഞവർ ?




സ്വാമി തൃപ്പാദങ്ങൾക്ക് സഞ്ചരിക്കുവാൻ ശിവഗിരിയിൽ ഒരു കാർ വാങ്ങുകയുണ്ടായി...

തിരുവനന്തപുരം നന്ദൻകോട്ടുള്ള ജനാർദ്ധനനായിരുന്നു കാർ ഡ്രൈവർ, ഒരിക്കൽ സ്വാമികളെയും കൊണ്ട് ജനാർദ്ധനൻ ശിവഗിരിയിൽ നിന്ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിലെയ്ക്കുള്ള യാത്രയിലാണ്.റോഡിലൂടെ നടന്നു പോകുന്ന മലയാള മനോരമ പത്രാധിപർ ശ്രീ.മാമൻ മാപ്പിള ഗുരുവിന്റെ വാഹനം കണ്ട് ഗുരുവിന്റെ കാറിൽ കയറുവാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ച് നടന്നു.വാഹനം അടുത്ത് എത്തിയപ്പോൾ പത്രാധിപർ ഗുരുവിനെ വണങ്ങി. മാമൻ മാപ്പിളയുടെ ഭക്തിനിർഭരമായ നമസ്കാരം സ്വീകരിച്ച് കാർ നിർത്തുവാൻ ജനാർദ്ധനന്നോടു ഗുരു പറഞ്ഞു.ഗുരുവിനോപ്പം സഞ്ചരിക്കുവാൻ ആഗ്രഹിച്ച മാമൻ മാപ്പിളയെ ആഗ്രഹനിവൃത്തി വരുത്തിക്കൊണ്ട് കാറിൽ കയറ്റി നഗമ്പടം ക്ഷേത്രത്തിൽ എത്തുകയും തൃപ്പാദങ്ങൾ അവിടെ ഇറങ്ങിയതിനു ശേഷം പത്രാധിപരെ യഥാസ്ഥാനത്ത് എത്തിക്കുവാൻ ജനാർദ്ധനനു ഗുരു നിർദ്ദേശം നല്കി. ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളോട് അതിരറ്റ ഭക്തിയും വിശ്വാസവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ശ്രീ.മാമൻ മാപ്പിള ....

ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങൾക്ക് തമിഴ്നാട്ടിൽ ഒട്ടേറെ ഭക്തജനങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഗുരുവിന് ആശ്രമം സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവന നല്കിയവരിൽ ചെട്ടിയാർ സമുദായത്തിലെ ഒരു പ്രമുഖനുമുണ്ടായിരുന്നു. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. ഈ സങ്കടം തൃപ്പാദസമക്ഷം അറിയിച്ചപ്പോൾ ഇരട്ടക്കുട്ടികൾ ജനിക്കുമെന്നായിരുന്നു ഗുരുവിന്റെ മറുപടി.....അധികം താമസിയാതെ അദ്ദേഹത്തിന് രണ്ട് ആൺകുട്ടികൾ ഉണ്ടായി. അതിലെ ഒരു കുട്ടിയുടെ മകനാണ് പിന്നീട് കേന്ദ്ര മന്ത്രിയായ പി. ചിദംബരം .അദ്ദേഹം കേന്ദ്ര മന്ത്രിയായിരിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ശ്രീനാരായണ ഗുരുദേവന്റെ നാണയം പുറത്തിറക്കിയത്....

മഹാഗുരുക്കന്മാരുടെ ജീവിതപഥം സാധാരണക്കാർക്കു സുഗ്രാഹ്യമല്ല. അതിനാൽ അവരുടെ ദിവ്യ ചരിതാമൃതം യഥാർത്ഥമായി നുകുരുവാൻ സാധാരണ ജനങ്ങൾക്ക് സാധിക്കുന്നില്ല... എഴുപത്തിമൂന്നു വർഷക്കാലം സമൂഹമദ്ധ്വത്തിൽ നിറഞ്ഞു ജീവിച്ച ഭഗവാൻ ശ്രീ നാരായണ പരമഹംസദേവന്റെ യഥാർത്ഥമായ ചരിതം അപ്രമേയമായി തീരുവാനുള്ള കാരണമിതാണ്. മാത്രമല്ല സാധാരണ മനസ്സുകൾക്ക് കണ്ടെത്താൻ സാധിക്കുന്നതിലും അതിതമായ മേഖലയിൽ വിഹരിക്കുന്ന ഗുരുചരിതം സാധാരണക്കാർക്കു വിശ്വസിക്കുവാനും സാധിക്കയില്ല.... 

തൃപ്പാദങ്ങളുടെ ജീവചരിത്രമെഴുതുവാൻ ശ്രമിച്ച നടരാജഗുരുവിനോടും, ടി.കെ മാധവനോടും ഗുരു ഇപ്രകാരം മൊഴിഞ്ഞു. "നമ്മുടെ ചരിതമെഴുതിയാൽ ആളുകൾ വിശ്വസിക്കുമോ ?? എന്ന് അതെ, അടുക്കും തോറും ,അടുക്കും തോറും ആരാധന വർദ്ധിച്ചു വരുവാൻ പോരുന്ന അദ്ഭുതകരമായി വ്യക്തി വൈശിഷ്ട്യത്തിന്റെ ഉടമയായിരുന്നു സ്വാമി തൃപ്പാദങ്ങൾ......

ഗുരുവിനെ നേരിൽ കണ്ട പുണ്യപുരുഷൻമാരുടെ വാക്കുകളിലൂടെ നമുക്കൊന്നായ് സഞ്ചരിക്കാം....

1) ഭഗവാന്റെ ദിവ്യമായസ്നേഹ വാത്സല്യങ്ങൾ ജീവിതത്തിലുടനീളം നേരിട്ടനുഭവിക്കാൻ ഭാഗ്യമുണ്ടായ അരുവിപ്പുറത്തിനടുത്തുള്ള മാരായി മുട്ടത്തുകാരൻ കൊച്ചപ്പിപ്പിള്ള ഗുരുവിന്റെ സംന്യാസ ശിഷ്യൻമാരിൽ അഗ്രമസ്ഥാനീയനായപ്പോൾ അവിടുന്നു ദിവ്യശ്രീ
ശിവലിംഗദാസ സ്വാമിയായി ആ മഹാപുരുഷനാണ് ആദ്യമായി മഹാഗുരുവിന്റെ ദൈവീക ഭാവത്തെ ഉപനിഷത്ത് സമാനമായ ആറു മന്ത്രങ്ങളിലൂടെ നമ്മോടു പറഞ്ഞുതന്നത്.

വരും തലമുറയിൽ ഗുരു ദൈവമാണോ അല്ലയോ എന്ന വാദങ്ങൾ ഉണ്ടാവും എന്നുദീർഘദർശിയായ ആ യോഗീശ്വരൻ കണ്ടിട്ടായിരിക്കാം ഗുരുഷട്ക്കത്തിന്റെ ആദ്യ മന്ത്രം ത്തിൽ ഗുരു ദൈവമാണന്ന് എഴുതിയത്
"ഓംബ്രഹ്മണേ മൂർത്തിമതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമ: "
സംശയത്തിന്റെ ഒരു ചെറുതരി പോലും ഇല്ലാതെയാണ് ഗുരുദേവൻ ദൈവമാണന്ന് സ്വന്തം അനുഭവത്തിൽ നിന്നും സ്വാമികൾ പറയുന്നത്.

"ഭഗവാനിഹ വന്നു ഗുരുത്തുമനായ് "എന്ന് ബാലവിജ്ഞാപനത്തി പാടിയിരിക്കുന്നു.
സാക്ഷാൽ ഭഗവാൻ തന്നെയാണ് ശ്രീനാരായണ ഗുരുദേവനായ് വന്നിരിക്കുന്നത് എന്ന് അത്യന്തം നിശ്ചയദാർഢ്യത്തോടെയാണ് ശിഷ്യൻ പറഞ്ഞു വച്ചിരിക്കുന്നത്.
മലപോലെ വളർന്നൊരഹം കൃതി പൂണ്ടലയുന്ന കുബുദ്ധികൾ സൽ ഗുരുവിൻ നിലയെ കണ്ടു പിടിപ്പാൻ സാധിക്കില്ലന്ന് സ്വാമികൾ ബാ ലോപദേശവിംശതി എന്ന കൃതിയിലൂടെ പറഞ്ഞു തന്നിരുന്നു.

2) കായിക്കരയിലെ കുഗ്രാമത്തിൽ ജനിച്ച കുമാരുവിനെ മഹാകവിയാക്കി മാറ്റി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപനിൽ നിന്നും പട്ടും വളയും വാങ്ങുവാൻ പ്രാപ്തനാക്കിയനുഗ്രഹിച്ചതന്റെ ജീവിത സർവ്വസ്വമായ മഹാഗുരുവിനെ പ്രകീർത്തിച്ചു കൊണ്ട് അണകവിഞ്ഞ് ഒഴുകിയഭക്തിയാൽ കവിപാടി 

"ഭാവിഭവ്യ ഭയനാശമൂലമെൻ
ജീവദേശികനെനിക്ക് 
ദൈവമേ! "

നേരാംവഴികാട്ടും ഗുരുവല്ലോ പര ദൈവം...

നമിക്കുവിൻ സഹജരേ, നിയതമീ ഗുരുപാദം
നമുക്കിതില്പരം ദൈവം നിനയ്ക്കിലുണ്ടോ?

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം
എന്ന് ഉറക്കെ പാടിയ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായ മഹാകവി കുമാരനാശാനാണ് പരമദൈവം ശ്രീനാരായാണ ഗുരുദേവനാണന്ന് പാടിയത് 

യൂറോപ്യനായ ക്രിസ്ത്യൻപാതിരി(ചർച്ച് ഓഫ് ഇംഗ്ലണ്ട് ) ആയിരുന്ന സി.ഫ്. ദീനബന്ധുആൻഡ്രൂസ് എന്ന മഹാപുരുഷൻ ഗുരുദേവനിൽ സാക്ഷാൽ ദൈവത്തെയാണ് ദർശിച്ചത്.

"ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽകണ്ടു ആ ചൈതന്യ മൂർത്തി ഇന്ത്യയുടെ തെക്കെ അറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുദേവനല്ലാതെ മറ്റാരുമല്ല"

എന്തുകൊണ്ട്, ഞാൻ നവോത്ഥാന നായകനെ നേരിൽ കണ്ടു എന്ന് ഈ സുകൃതികൾ ആരും തന്നെ പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ വിപ്ലവകാരിയെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ സാമൂഹ്യ പരിഷ്ക്കർത്താവിനെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല. "ദൈവത്തിന്റെ തിരു: സ്വരൂപം എന്ന് തന്നെ പറഞ്ഞു" 
ഗുരുവിന് അറിഞ്ഞ് അനുഭവിക്കാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതികളുടെ ഹൃദയത്തിൽ നിന്നും നിന്നും ഊറിവന്ന വാക്കുകളിൽ ഗുരുവിന് അപ്പുറം ഒരു ദൈവമില്ലായിരുന്നു.

മരണശേഷം ദൈവങ്ങളായി ഉയർത്തപ്പെട്ടവർ ചരിത്രഗതിയിൽ അനേകമുണ്ടായേക്കാം. എന്നാൽ ഭഗവാൻ ശ്രീനാരായണപരമഹംസന്റെ പാവന ജീവിതത്തിൽസംഭവിച്ചത് അതല്ല.അവിടുന്നു ഇവിടെ തിരു അവതാരം ചെയ്തിരുന്ന വേളയിൽ തന്നെ ഒരു ജനതതിയുടെ പരമഗുരുവും പരമ ദൈവവുമായി പരക്കെ ആരാധിക്കപ്പെട്ടിരുന്നു. അതിനു മതിയായ തെളിവായി കുളത്തൂർ കോലത്തു കരയിൽ ലോകത്തിലെ ആദ്യ ഗുരുദേവക്ഷേത്രംവും സ്ഥിതിചെയ്യുന്നു. ഇതു പോലെ ഒരു ആരാധനാലയം ഏതെങ്കിലും അവതാര പുരുഷന്റെ അവതാരകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നുകൂടി നാം ചിന്തിക്കണം.

കടപ്പാട്: അജിത്ത് കുമാർ, കൊല്ലം

🌹ചന്ദനവടി 🌹

ഒരിയ്ക്കൽമാവേലിക്കരയിൽ നിന്നും ഒരു ഭ്രാന്തനെ കുറച്ചുപേർ കൂടി ഒരു വള്ളത്തിൽ ശിവഗിരിയിലേക്ക് കൊണ്ടുവന്നിരുന്നു .വലിയ തുരപ്പിൽ നിന്നും ശിവഗിരിയിലേക്ക് കയറുന്ന കല്പടവിനു മുന്നിൽ ആ വെള്ളം നിർത്തി. എങ്കിലും ആ ഭ്രാന്തൻ വെള്ളത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല. കൂടെയുണ്ടായിരുന്നവർ വളരെ പരിശ്രമിച്ചിട്ടും ഫലമൊന്നുംമുണ്ടായില്ല.
ഭ്രാന്തൻ നല്ല കായികശേഷി ഉള്ളവനും അക്രമസ്വഭാവമുള്ള വനുമായിരുന്നു .അതുകൊണ്ട് അയാളെ ബലംപ്രയോഗിച്ച് വള്ളത്തിൽ നിന്നു ഇറക്കുവാൻ ആരും ധൈര്യപ്പെട്ടതുമില്ല. കൂടെ വന്നവർ ആകെ വിഷമിച്ചു.ആവേളയിൽ ശിവഗിരിയിലെ കണ്ണപ്പസ്വാമിയെ അവർ കണ്ടു. തങ്ങളുടെ നിസ്സഹായാവസ്ഥയും സങ്കടവും അവർ സ്വാമികളോട് പറഞ്ഞു. സ്വാമി നേരെ പർണ്ണശാലയിൽ എത്തി ഗുരുദേവന് ആ വിവരം അറിയിച്ചു .എന്നാൽ ഗുരുദേവൻ എന്തെങ്കിലും മറുപടി പറയുക ഉണ്ടായില്ല. അല്പനേരത്തിനുള്ളിൽ കടയിൽനിന്ന് ഒരലർച്ച എല്ലാവർക്കും കേൾക്കുവാനായി'.
ഭ്രാന്തൻ അലറിക്കൊണ്ട് പർണ്ണശാല യിലേക്ക് ഓടി വരികയായിരുന്നു. പിന്നാലെ അയാളെ കൂട്ടിക്കൊണ്ടു വന്നിരുന്നവരും. അന്ന് പർണശാലക്കു തൊട്ടു പടിഞ്ഞാറുവശത്തായി ഉയരമില്ലാത്ത ഒരു മതിൽ ഉണ്ടായിരുന്നു .ആ മതിലിൻ്റെവാതിലിനോട് ചേർന്ന് 'അന്യർക്കുപ്രവേശനമില്ല" എന്ന് അറിയിപ്പ്എഴുതിയും. വെച്ചിട്ടുണ്ടായിരുന്നു. ഓടി വന്ന ഭ്രാന്തൻമതിലിനടുത്തെത്തിയിട്ട് പെട്ടെന്നു നിന്നു.എന്നിട്ട് ആ അറിയിപ്പ് രണ്ടുമൂന്നാവർത്തി ഉറക്കെ വായിച്ചു. അപ്പോൾഗുരുദേവൻ അയാളെ അടുക്കലേക്ക് വിളിച്ചു. അത് കണ്ടിട്ട് കൂടെയുണ്ടായിരുന്നവർക്കു
പരിഭ്രമമായി .അയാൾ എന്തെങ്കിലും അവിവേകം കാട്ടുമോ എന്നായിരുന്നു അവരുടെ പേടി.
അടുത്തുവന്ന് ശാന്തനായി നിന്ന അയാളുടെ ഗുരുദേവൻ ചോദിച്ചു "നിൻറെ പേര് എന്താണ് "
ഭ്രാന്തൻ :"ശ്രീചിത്തിരതിരുനാൾ മഹാരാജാവ് "
ഗുരുദേവൻ :- മഹാരാജാവിൻ്റെ സ്വദേശം എവിടെയാണ്.
പ്രാന്തൻ :- "ബ്രഹ്മലോകം"
"ഓ അങ്ങനെയാണോ "എന്ന് പറഞ്ഞിട്ട് ഗുരുദേവൻ ഒരു അന്തേവാസിയോടു ഇങ്ങനെ ആജ്ഞാപിച്ചു.അകത്തിരിക്കുന്ന ചന്ദനപടി എടുത്തു കൊണ്ടുവരണം."
അന്തേവാസി ഉടൻ തന്നെ അകത്തു പോയി വടിയും എടുത്തു വന്നു. തൃപ്പാദങ്ങൾ ആ വടി വാങ്ങിയപ്പോൾ ഭ്രാന്തൻ പറഞ്ഞു "എൻ്റെ തലയിൽ അടിക്കണം."
എല്ലാവരും ആ രംഗം കണ്ട് വീർപ്പടക്കി നിൽക്കുകയായിരുന്നു.
ഗുരുദേവൻ :- " കൈനീട്ടണം" എന്ന് ആജ്ഞാപിച്ചു. തൽക്ഷണം അയാൾ കൈനീട്ടി ഗുരുദേവൻ ചെറുതായി മൂന്ന് അടി കൊടുത്തു. നിമിഷങ്ങൾക്കുള്ളിൽ അയാൾ നിലത്തു മറിഞ്ഞുവീണു. ഞരങ്ങുകയും, മൂളുകയും, ഛർദ്ദിക്കുകയും ചെയ്തു. പിന്നീട് ബോധമില്ലാതെയായി.കുറച്ചു സമയം അങ്ങനെ തന്നെ കിടന്നു. ഗുരുദേവൻ എഴുന്നേറ്റ് കമണ്ഡുവിൽ നിന്ന് കുറച്ച് വെള്ളം എടുത്തു മുഖത്തു കൂടഞ്ഞു. അയാൾ അപ്പോൾ എഴുനേറ്റിരിന്നു .ഗുരുദേവൻ കുടിക്കുവാൻ കുറച്ചു വെള്ളം എടുത്തു കൊടുത്തു. അതുവാങ്ങി മുഴുവൻ കുടിച്ചതിനു ശേഷം ഗുരുദേവന് അയാൾ സാഷ്ടാംഗം നമസ്കരിച്ചു.
അയാളുടെ കൂടെ വന്നിരുന്നവരെ ചൂണ്ടി കാട്ടി ഗുരുദേവൻ ചോദിച്ചു നീ ഇവരെയൊക്കെ അറിയുമോ?
അയാൾ തലകുലുക്കി. ദിവസങ്ങൾക്കുള്ളിൽ അയാളുടെ അസുഖം ഭേദമായി .
സ്നേഹത്തോടെ
കടപ്പാട്:- മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം

ചരിത്രം ഉറങ്ങുന്ന ചങ്ങനാശ്ശേരി ആനന്ദാശ്രമം

 ലോകമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശ്രീ നാരായണ ധർമ്മ പരിപാലനയോഗത്തിന്റെ പ്രഥമ ശാഖാ യോഗമെന്ന ബഹുമതിയാണ് ആനന്ദാശ്രമം ശാഖയ്ക്കുള്ളത്. ചങ്ങനാശ്ശേരി താലൂക്കിലെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി കവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ നിർദേശപ്രകാരം കൊല്ലവർഷം 1085 മുതൽ ഇവിടെ "സദാചാര പ്രകാശിനി സഭ " എന്ന പേരിൽ ഒരു താലൂക്ക് സംഘടന പ്രവർത്തിച്ചിരുന്നു.കിഴക്ക് കറുകച്ചാൽ മുതൽ പടിഞ്ഞാറ് വെളിയനാട് വരെയും തെക്ക് പൂവം മുതൽ വടക്ക് കുറച്ചി വരെയുമായിരുന്നു പ്രവർത്തനമേഖല
ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി സത്യവ്രതൻ ഇവിടെയെത്തി സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. തുടർന്ന് ആനന്ദാശ്രമത്തിന് ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതും സത്യവ്രതസ്വാമിയാണ്. 1102 -ൽ 33- മാത്തെ വയസ്സിൽ
സത്യവ്രതസ്വാമികൾ സമാധിയായി. തുടർന്ന് ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തീകരിച്ചത്.
1928-ൽ സ്വാമി തൃപ്പാദങ്ങൾ ഇവിടം സന്ദർശിച്ചു. ഭഗവാനു വിശ്രമിക്കുന്നതിനായി തീർത്ഥർ സ്വാമികൾ ഒരുമന്ദിരം ഇവിടെ പണി കഴിപ്പിച്ചു.ഈ മന്ദിരത്തിന്റെ അങ്കണത്തിലുള്ള തേന്മാവിന്റെ തണലിൽ വിശ്രമിച്ചിരുന്ന സ്വാമി തൃപ്പാദങ്ങൾ " ഇവിടെ ഇരിക്കുന്നത് വളരെ ആനന്ദകരമാണ്, ഇതൊരു ആനന്ദാശ്രമം ആയിക്കൊള്ളട്ടെ" എന്നരുൾചെയ്തു. ഇങ്ങനെയാണ് ഇവിടം പിൽക്കാലത്ത് ആനന്ദാശ്രമം എന്നറിയപ്പെട്ടത്. തൃപ്പാദങ്ങൾ ഇവിടെ വിശ്രമിച്ചപ്പോൾ ഉപയോഗിച്ചിരുന്ന ശയ്യോപകരണങ്ങൾ ഇന്നും ഒരു കണ്ണാടി പേടകത്തിൽ പവിത്രമായി സൂക്ഷിക്കുന്നു. സ്വാമി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം ഈ മന്ദിരം ഗുരുക്ഷേത്രമായി രൂപാന്തരപ്പെട്ടു.
ഇവിടെ താമസമാക്കിയാണ് സ്വദേശാഭിമാനി ടി.കെ മാധവൻ കുട്ടനാട്ടിലെയും കോട്ടയം ജില്ലയിലെയും സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.1092 മേടം 26 ന് സദാചാര പ്രകാശിനി സഭ എന്നത് എസ്.എൻ.ഡി.പി.1 എ.ആനന്ദാശ്രമം ശാഖയായി രജിസ്റ്റർ ചെയ്തു. കൊല്ലവർഷം 1109 മകരം 6 വെള്ളിയാഴ്ച്ച രാവിലെ 10.35ന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി ആനന്ദാശ്രമത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ആനന്ദാശ്രമത്തിന്റെ മംഗളപത്രവും പണക്കിഴിയും നല്കി. ഉച്ചയ്ക്ക് 2 വരെ ഗാന്ധിജി ഇവിടെ വിശ്രമിച്ച ശേഷമാണ് മടങ്ങിയത്.
വൈക്കം സത്യാഗ്രഹ സമരകാലത്ത് ദേശീയ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സങ്കേതമായിരുന്നു ആനന്ദാശ്രമം. സഹോദരൻ അയ്യപ്പനും സി.വി.കുഞ്ഞുരാമനും ഈഴവർ ഹിന്ദുമതം ഉപേക്ഷിക്കണം എന്ന ചരിത്രപ്രസിദ്ധമായ പ്രമേയത്തിന് രൂപം നൽകിയതും ഇവിടെ വച്ചാണ്. സിംഹള സിംഹം സി.കേശവന്റെ ആസ്ഥാനമനുസരിച്ച് സ്റ്റേറ്റ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ആർ.ശങ്കർ തൽസ്ഥാനം രാജിവച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിമാകുന്ന മഹത്തായ തീരുമാനം കൈക്കൊണ്ടതും ഇവിടെ വച്ചാണ്. പരബ്രഹ്മസ്വരൂപനായ മഹാഗുരുവിന്റെ പ്രിയശിഷ്യരായ സത്യവ്രതസ്വാമിയുടെയും, മാമ്പലം വിദ്വാനന്ദ സ്വാമികളുടെയും, ശ്രീനാരായണ തീർത്ഥ സ്വാമിയുടെയും സമാധി സ്ഥിതി ചെയുന്നത് ഇ ആശ്രമത്തിൽ ആണ്


https://www.facebook.com/100012581827750/videos/647068729055849/?t=26