Thursday 4 July 2019

🌹ഇതു കൽക്കണ്ടമാണ്.🌹

ഗുരുദേവൻ 1888 വക്കത്ത് സുബ്ര?ഹ്മണ്യ പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമുണ്ട് വേലായുധൻ നട എന്നും ക്ഷേത്രത്തിനു പേരുണ്ട്. ഗുരുദേവൻ കൂടെക്കൂടെ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കുമായിരുന്നു'.
ആ വേലായുധൻ നടയ്ക്കു സമീപത്തായിരുന്നു
കൊച്ചുകൃഷ്ണന്റെ ചെറിയ ഭവനം നിന്നിരുന്നത് അന്ന് കൊച്ചുകൃഷ്ണൻ കുട്ടിയായിരുന്നു .സാധാരണ സംസാരിച്ചു തുടങ്ങുന്ന പ്രായം ഏറെ കഴിഞ്ഞിട്ടും കൊച്ചുകൃഷ്ണൻ ഒന്നും സംസാരിച്ചുതുടങ്ങി ഇല്ല. അച്ഛൻ അമ്മ എന്നുപോലും പറയുവാൻ അവനു സാധിച്ചിരുന്നില്ല.
മാതാപിതാക്കൾ കൊച്ചുകൊച്ചു വാക്കുകൾ ഉച്ചരിച്ചു ചുണ്ട് അനക്കി കാണിച്ചു ആഗ്യം കാട്ടിയും ഒക്കെ വളരെ നാൾ പരിശ്രമിച്ചിട്ടും കൊച്ചുകൃഷ്ണൻ ഒരു രണ്ടക്ഷര വാക്കുപോലും പറഞ്ഞില്ല .മുക്കലും, മൂളലുംമാത്രമായിരുന്നു അവന്റെ ഭാഷ.
അന്നൊരിക്കൽ ഗുരുദേവൻ വർക്കത്ത് വേലായുധൻ നടയിൽ എത്തിയതറിഞ്ഞ് മാതാപിതാക്കൾ കൊച്ചു കൃഷ്ണനുമായി അവിടെയെത്തി .കുറച്ചുകൽക്കണ്ടം കാഴ്ച ദ്രവ്യമായി സമർപ്പിച്ചിട്ട് അവർ തൃപ്പാദങ്ങളിൽ വീണു. തൊഴുതു സങ്കടം പറഞ്ഞു.
ഗുരുദേവൻ അപ്പോൾ കൊച്ചുകൃഷ്ണനെ അടുത്തേക്ക് വിളിച്ചു. അവൻ ഓടിച്ചെന്നു.ഗുരുദേവൻ ഒരു ചെറിയ കഷണം കൽക്കണ്ടം എടുത്ത് പിടിച്ചിട്ട് വായ് തുറക്കാൻ പറഞ്ഞു. കൊച്ചു കൃഷ്ണൻ വായ് തുറന്നു " ഗുരുദേവൻ ആ കൽക്കണ്ടം അവന്റെ വായിൽ ഇട്ടു കൊടുത്തു. അവൻ അതു മുഴുവൻ തിന്നു കഴിഞ്ഞപ്പോൾ വീണ്ടും അതിനേക്കാൾ വലിയൊരു കൽക്കണ്ട കഷണം എടുത്തു അവനെകാണിച്ചു. എന്നിട്ടു പറഞ്ഞു.
" ഇത് കൽക്കണ്ടം ആണ് നീ ഇതിന്റെ പേര് പറഞ്ഞാൽ ഇതു മുഴുവൻ നിനക്ക് തരാം"
അതു കേട്ടിട്ടുകൊച്ചു കൃഷ്ണൻ ഗുരുദേവനെ നോക്കി. പിന്നെ കൽക്കണ്ട ത്തെയും നോക്കി. ഇങ്ങനെ പലതവണ മാറിമാറി നോക്കി കൊണ്ടിരുന്നപ്പോൾ ഗുരുദേവൻ കൊച്ചുകൃഷ്ണൻ കൊച്ചു ശിരസ്സിൽ തലോടിക്കൊണ്ട് കൽക്കണ്ടം കൽക്കണ്ടം എന്നുരണ്ടുമൂന്നു തവണ ആവർത്തിച്ച് ഉച്ചരിച്ചു'.
അല്പനേരം കഴിഞ്ഞപ്പോൾ കൊച്ചുകൃഷ്ണൻ വളരെ പ്രയാസപ്പെട്ട് കൽക്കണ്ട ത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും അക്ഷരങ്ങൾ വ്യക്തമായി ഉച്ചരിച്ചു അത് കേട്ട് ഗുരുദേവൻ കൽക്കണ്ടം കൊച്ചുകൃഷ്ണൻ വായിൽ ഇട്ടു കൊടുത്തു. അത് തിന്നുന്നതിനിടയിൽ കൽക്കണ്ടം എന്നു മുഴുവനും പറഞ്ഞു.
അപ്പോൾ ഗുരുദേവൻ കൊച്ചുകൃഷ്ണനെ അനുഗ്രഹിച്ചുകൊണ്ട് അരുളിചെയ്തു.
" സാരമില്ല ഇവൻ ഇനി സംസാരിച്ചു കൊള്ളും."
കൊച്ച് കൃഷ്ണന്റെ മാതാപിതാക്കളെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു കവിയുകയുണ്ടായി. പിന്നെപ്പിന്നെ കൊച്ചുകൃഷ്ണൻ ഒരു സാധാരണ കുട്ടിയെപ്പോലെ സംസാരിച്ചുതുടങ്ങി. പിൽക്കാലത്ത് അദ്യാപകവൃത്തിയിൽ ചേർന്ന് കൊച്ചുകൃഷ്ണൻ ആ രംഗത്ത് നന്നായി ശോഭിക്കുകയും ചെയ്തു.
🌹കടപ്പാട് മങ്ങട് - ബാലചന്ദ്രൻ


0 comments:

Post a Comment