Friday 19 July 2019

പ്രമേഹ രോഗം ബാധിക്കാൻ ഇടയാകും.


' ഗുരുദേവൻ തൃശ്ശൂരിൽ സന്ദർശനം നടത്തി കൊണ്ടിരിക്കുന്ന വേളയിൽ തച്ചപ്പള്ളി അയ്യപ്പുകുട്ടി എന്ന ഒരാളുടെ ഭവനത്തിൽ എത്തി. അയാൾ വളരെ കാലമായി ഗുരുദേവനെ സ്വന്തം ഭവനത്തിൽ കൊണ്ടുവരണമെന്നും ആഗ്രഹിച്ച ഇരിക്കുകയായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഗുരുദേവന്റെ അപ്പോഴത്തെ സന്ദർശനം .അതിനാൽ ആ നേരത്തു ഗുരുദേവന് കൊടുക്കാൻ വിശേഷപ്പെട്ട ദ്രവ്യങ്ങൾ ഒന്നും അയാളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല.
അയ്യപ്പുകുട്ടി രഹസ്യമായി ഭാര്യയെ വിളിച്ച് പശുവിനെ കറക്കാൻ ഉള്ള പാത്രം എടുക്കാൻ പറഞ്ഞു. പറമ്പിൽ കെട്ടിയിരിക്കുന്ന പശുവിനെ അവിടെവച്ചുതന്നെ കറന്നുകൊണ്ടുവന്ന് അപ്പോഴേക്കും ഭാര്യവീട്ടിൽ ഉള്ളതിൽ ഏറ്റവും നല്ലത് ആയിട്ടുള്ള ഒരു പിച്ചള പാത്രം കഴുകി എടുത്തു കൊണ്ട് വന്നു.
അയ്യപ്പ കുട്ടി പിച്ചള പാത്രത്തിൽ പാൽ പകർന്നു ഗുരുദേവന്റെ മുന്നിൽ കൊണ്ടുവെച്ചു എന്നാൽ ഗുരുദേവൻ അതു കുടിക്കാതെ അവിടെത്തന്നെ മാറ്റിവച്ചു .കുറച്ചു നേരം കഴിഞ്ഞിട്ടും പാൽ കുടിക്കാതിരിക്കുന്നത് കണ്ടിട്ട് അയ്യപ്പുകുട്ടി മെല്ലെ ഗുരുദേവനെ ഓർമിപ്പിച്ചു.
"സ്വാമി, പാൽ കുടിച്ചില്ലല്ലോ ഇവിടെ വളർത്തുന്ന പശുവിന്റെതാണ് ഈ പാൽ."
ഗുരുദേവൻ :- ഓ! ആ കന്നുകുട്ടിക്ക് അല്പമെങ്കിലും ബാക്കി നിർത്തിയിട്ടുണ്ടൊ?
അയ്യപ്പുകുട്ടി അതിനു മറുപടി പറയാതെ വിയർത്തു പതുങ്ങിനിന്നു അത് കണ്ടിട്ട് ഗുരുദേവൻ വീണ്ടും പറഞ്ഞു.
" പാൽ കറക്കുമ്പോൾ അതിന്റെ കുട്ടിക്ക് അവകാശപ്പെട്ടത് കൂടി കറന്ന് എടുക്കരുത് അത് മറന്നിട്ട് മുഴുവനും തനിക്ക് അവകാശപ്പെട്ടതുഎന്ന് കരുതി കറന്നെടുത്തു കുടിച്ചാൽ പ്രമേഹ രോഗം ബാധിക്കാൻ ഇടയാക്കും"
പശു കുട്ടികൾക്ക് കൊടുക്കാതെ മുഴുവൻ പാലും കറന്നെടുത്ത ശീലിച്ചിരുന്ന അയ്യപ്പുകുട്ടി അതുകേട്ട് ജാള്യതയോടെ തലതാഴ്ത്തി നിന്നു .യഥാർത്ഥത്തിൽ അയാൾ അപ്പോൾത്തന്നെ ഒരു പ്രമേഹരോഗിയായിരുന്നു. ഒടുവിൽ ആ രോഗത്താൽത്തന്നെ അയാൾ മരണപ്പെടുകയും ചെയ്തു.
കടപ്പാട്:- മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം

0 comments:

Post a Comment