Friday, 19 July 2019
എസ്എൻഡിപി യോഗത്തിൻ്റെ ആദ്യ ശാഖ.
എസ്എൻഡിപി യോഗത്തിന് ആദ്യ ശാഖയുടെ രൂപീകരണം അതിമഹത്തായ ഒരു ചരിത്ര സംഭവത്തിലെ തുടക്കമായിരുന്നു.അതു നടന്നത് നീലംപേരൂർ എന്ന ഗ്രാമത്തിലാണ്. കൊല്ലവർഷം 1102 വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് നീലംപേരൂർ. പാവപ്പെട്ട ഈഴവർ തിങ്ങിപ്പാർക്കുന്ന നാട്.
ഈ കാലഘട്ടത്തിൽ കുട്ടനാടൻ പ്രദേശങ്ങളിൽ യോഗത്തിൻ്റെ സംഘടനാപ്രവർത്തനങ്ങളിൽ വ്യാപൃതനായി കഴിയുകയായിരുന്നു ടി കെ മാധവൻ .നൂറ്റാണ്ടുകളായി കുട്ടനാട്ടിലെ ജന്മിമാരുടെ ചൂഷണത്തിനും മർദ്ദനത്തിനും വിധേയരായി കഴിയുകയായിരുന്നു ഈഴവരായ തൊഴിലാളികൾ. ഇതിൽ നിന്നും മോചനം നേടാനായി അവർ ഓരോരോ സ്ഥലങ്ങളിൽ ഓരോ പേരുകളിൽ കൂട്ടങ്ങൾ സ്ഥാപിച്ചു .ഇന്നത്തെ അയൽക്കൂട്ടങ്ങൾ പോലുള്ളവ. ആനന്ദ പ്രദായിനി ,സന്മാർഗ പ്രദായിനി, തുടങ്ങിയവ ഈ വിധം രൂപംകൊണ്ട കൂട്ടങ്ങ ളായിരുന്നു .സംഘടിച്ച് ശക്തരാകുക എന്ന ഗുരുദേവൻ്റെ ആഹ്വാനത്തിൻ്റെ പ്രതിഫലനമായിരുന്നു ഈ രീതിയിലുള്ള കൂട്ടങ്ങളുടെ രൂപീകരണം .ഈ സാഹചര്യങ്ങൾ നിലവിൽ വന്ന സന്ദർഭത്തിലാണ് കുന്നുമ്മേൽ സംഭവം നടക്കുന്നത്. ജോലിക്ക് എത്താൻ താമസിച്ചുപോയി എന്ന കാരണം പറഞ്ഞ് തൊമ്മൻ എന്നഒരു ജന്മി അവിടത്തെ ഏതാനും തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ച സംഭവം -ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ടി കെ മാധവൻ്റെ അധ്യക്ഷതയിൽ ഒരു മഹാസമ്മേളനം കൂടി. ഈ സംഭവം പ്രതിയോഗികളെ അസ്തപ്രജ്ഞരാക്കി.
ടി കെ മാധവൻ പ്രസംഗിച്ചത് വള്ളങ്ങളിൽ തട്ടി കെട്ടിയായിരുന്നു' ഈ സംഭവത്തോടെ സംഘടന അനിവാര്യമായ ആവശ്യമാണെന്ന ബോധം തൊഴിലാളികൾക്കുണ്ടായി. സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി കണ്ണൻ വേലായുധൻ എന്ന ഒരു തൊഴിലാളി കുറേ രൂപ പിരിച്ച് ഉണ്ടാക്കി ടി കെ മാധവൻ ഏൽപ്പിച്ചു .അദ്ദേഹം ശിവഗിരിയിലെത്തി അതു ഗുരുവിന് കൈമാറി. സംഘടനാ പ്രവർത്തനത്തിനുള്ള ആദ്യത്തെ രസീത് നീലംപേരൂർ ശാഖയ്ക്ക് വേണ്ടി ഗുരു എഴുതി മാറ്റി. 1103 നാഗമ്പടത്ത് ചേർന്ന് വിശേഷം പൊതുയോഗത്തിൽ വച്ചാണ് എസ്എൻഡിപി യോഗത്തിൻറെ ഒന്നാം നമ്പർ ശാഖാസർട്ടിഫിക്കറ്റ് ഗുരുദേവൻ നീലംപേരൂർ ശാഖയ്ക്കു നൽകിയത്. ചെറുകര ശാഖകളാണ് രണ്ടാം നമ്പർ സർട്ടിഫിക്കറ്റ് നൽകിയത്. ചങ്ങനാശ്ശേരി ആനന്ദാശ്രമം ശാഖക്കാർ ഒന്നാം നമ്പർ ശാഖയ്ക്ക് വേണ്ടി അവകാശമുന്നയിച്ചു എന്നാൽ ഒരു അവർക്ക് നൽകിയത് 1- A എന്ന നമ്പറാണ് .ടി . കെ.മാധവൻ്റെ ശ്രമഫലമായി രൂപീകരിച്ച കുട്ടനാട്ടിലെ ശാഖകളാണ് ഒന്നാം നമ്പർ മുതൽ 25 വരെയുള്ള നമ്പരുകൾ നൽകിയിരിക്കുന്നത്.
ജല പരപ്പിനെ അപേക്ഷിച്ച് കര വളരെ കുറച്ചു മാത്രം ഉള്ള പ്രദേശമാണ് നീലംപേരൂർ: എങ്കിലും ശാഖയുടെ വകയായി ഒരു ഏക്കർ സ്ഥലമുണ്ട് .ഇതിൽ ശാഖാമന്ദിരവും ഓഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്. " "പൂതനാട്ടു കാവു ക്ഷേത്രം " നീലംപേരൂർ ശാഖയുടെ വകയാണ്.
ഇപ്പോൾ അവിടെ പഴയ ക്ഷേത്രങ്ങൾ ഇരുന്നിടം പൊളിച്ചു മാറ്റി പുതിയ ക്ഷേത്രത്തിൻറെ പണികൾ നടക്കുകയാണ്.
0 comments:
Post a Comment