Friday, 19 July 2019
പുത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം
1068 കുംഭം 10 (1893 ഫെബ്രുവരി 22 ) ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ട നടത്തിയതിനു 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇവിടെ പ്രതിഷ്ട നടത്തുന്നത് .1884 -ല്‍ ഇവിടെ ക്ഷേത്രം പണി തുടങ്ങിയെങ്കിലും 9 വര്ഷം കഴിഞ്ഞാണ് പ്രതിഷ്ട നടത്താന്‍ പറ്റിയത്. അന്ന് അമ്പലം പണിയുന്നതിനു മുന്‍പ് ഒരു പ്രവര്‍ത്തി സ്കൂള്‍ ഉണ്ടായിരുന്നു. ഇതു സ്ഥാപിച്ചത് പാപ്പി വൈദ്യര്‍ എന്നാ മഹാനാണ്. അദ്ദേഹം തന്നെയാണ് വല്ലഭ ക്ഷേത്രം സ്ഥാപിക്കാന്‍ തുടക്കം ഇട്ടതും. ശിവ ക്ഷേത്രവും സുബ്രമണ്യ ക്ഷേത്രവുംവെവ്വേറെ വേണമെന്നായിരുന്നു സ്ഥാപകരുടെ ഉദ്ദേശം എങ്കിലും ഗുരുദേവന്റെ നിര്‍ദേശ പ്രകാരം ക്ഷേത്രം ഒന്ന് മതി എന്ന് തീരുമാനിച്ചു. കിഴക്ക് ശിവ പ്രതിഷ്ട നടത്തുകയും പുറകില്‍ ആറാട്ട് ദേവതയായി സുബ്രമന്യനെ സങ്കല്‍പ്പിക്കുകയും, കുംഭ പൂയം കാവടി അഭിഷേകം എന്ന് നിച്ചയിക്കുകയും ചെയ്തു. വൈദ്യരുടെ അപേക്ഷ പ്രകാരം "'ശ്രീനാരായണ വല്ലഭക്ഷേത്രം"" എന്ന് പേരിടുകയും പൂജാതിക്രമങ്ങള്‍ നിച്ചയിക്കുകയും ചെയ്തത് ഗുരുദേവന്‍ ആണ്. പുറകില്‍ തുറക്കാവുന്ന കതകുള്ള ക്ഷേത്രം ഇതു മാത്രം ആണെന്ന് തോന്നുന്നു. കാവടി പൂജക്ക് വേണ്ടി ആണ്ടില്‍ ഒരിക്കല്‍ മാത്രം ഈ വാതില്‍ തുറക്കും. ആറാട്ട് ദിവസം സുബ്രമണ്യ സങ്കല്‍പ്പത്തില്‍ ശിവലിംഗത്തില്‍ പൂജ അര്‍പ്പിക്കുന്നു.
പ്രതിഷ്ട സമയത്ത് ചട്ടമ്പി സ്വാമികള്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍, കുളവേലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു ."ക്ഷേത്ര ചുറ്റും വിദ്യാലയങ്ങള്‍ വേണം "എന്ന് പ്രതിഷ്ട കഴിഞ്ഞു പുറത്തുവന്ന ഗുരുദേവന്‍ കൂടി നിന്ന ഭക്ത ജങ്ങളോട് അരുള്‍ ചെയ്തു .ഋഷി വാക്യം ഒരിക്കലും വൃഥാവിലാകില്ലല്ലോ എന്ന് തെളിയിച്ചു കൊണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഒരു നിണ്ടനിര തന്നെ അവിടെ കാണാം. പ്രതിഷ്ട കഴിഞ്ഞു പുറത്തുവന്ന ഗുരുദേവന്റെ തലമുട്ടി "ഇവിടെ മുട്ട് വരില്ല " എന്ന് ഗുരുദേവന്‍ അരുള്‍ ചെയ്തു .അത് സത്യം തന്നെ ആണെന്ന് അവിടെ ചെന്നാല്‍ നമുക്ക് മനസില്‍ ആകും, നല്ല രീതിയില്‍ ആണ് അവിടുത്തെ പ്രവര്‍ത്തനം. SNDP യോഗം ശാഖ 1103 ഭരണം നടത്തുന്നത്, വൈക്കം സത്യാഗ്രഹന്റെ പരീക്ഷണ ശാല പുത്തോട്ട ശ്രീ നാരായണ വല്ലഭക്ഷേത്രം ആയിരുന്നു. ടി .കെ. മാധവനും .സത്യവൃത സ്വാമികളും ഇവിടെ ഹരിജനങ്ങളെ ക്ഷേത്രത്തില്‍ കേറ്റാന്‍ ശ്രേമം നടത്തി, അതിനു കുറച്ചു ഈഴവ പ്രമാണിമാര്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും, പിന്നിട് പ്രമാണിമാര്‍ അവരെ ക്ഷേത്രത്തില്‍ കൈ പിടിച്ചു കേറ്റുകയും ചെയ്തു, പുതോട്ടയില്‍ പരിക്ഷിച്ചു വിജയിച്ച അതെ സമര മാര്‍ഗം തന്നെയാണ് ടി .കെ .മാധവന്‍ വൈക്കം സത്യാഗ്രഹതിലും സീകരിച്ചത്.
ക്ഷേത്രം ഫോണ്‍ -0484 -792377
0 comments:
Post a Comment