Thursday 4 July 2019

🕉 ശ്രീനാരായണ ഗുരുദേവൻ ഈശ്വരൻ തന്നെ🕉

വെറ്റിലതുപ്പലിൽ കുംടുബത്തിന് ശാന്തി
ഗുരുദേവൻ ശിവഗിരിയിൽ ധ്യാനനിരതനായി ഇരിക്കുകയായിരുന്നു.
പെട്ടെന്ന് ഗുരുദേവന് വല്ലാത്ത വിശപ്പ് തോന്നി ഗുരു മലയുടെ പാർശ്വത്തിലൂടെ താഴോട്ടിറങ്ങി നടന്നു മലയുടെ താഴെ നിരപ്പിലായി ഒരാൾ മരച്ചീനിക്ക് കിളച്ചുകൊണ്ട് നിൽക്കുകയായിരുന്നു .
പുരയിടത്തിന്റെ നടുവിലായി ഒരു ചെറിയ വീട് വീടിനുചുറ്റും പലതരത്തിലുള്ള കൃഷികൾ ഗുരുദേവൻ വീടിന്റെ വാതിൽക്കൽ ചെന്നു നിന്നു. കിളയ്ക്കുന്ന ആളെ വിളിച്ചു.
"മാതേവാ ....ചക്ക പഴുത്തു കിടക്കുന്നല്ലോ....?
കൂഴച്ചക്കയാണ് ഇട്ടു തന്നാൽ കഴിക്കുമോ.....?
"കഴിക്കാമല്ലോ..... കുഴച്ചക്ക നല്ലതാണ് തൊണ്ടയിൽ ഉടക്കാതെ കഴിക്കണമെന്നുമാത്രം.... നല്ല
ഗുണമുള്ളതാണ് "
മാതേവൻ പ്ലാവിൽ കയറി ചക്കയിട്ടു. താഴെയിറങ്ങി വന്നിട്ട് ചക്ക മുറിച്ച് സാമിക്ക് നൽകി. സ്വാമി കുറച്ച് ചുള കഴിച്ചു കുറച്ചു ചൂടു വെള്ളവും വാങ്ങി കുടിച്ചിട്ട് വീണ്ടും മലയിലേക്ക് മടങ്ങി ഗുരുദേവനെ കണ്ട നിമിഷം മുതൽ മാതേവന് വളരെയധികം ആരാധന തോന്നി തമ്മിൽ കാണാത്ത തന്നെ പേരെടുത്തു വിളിച്ച് സ്വാമിക്ക് എന്തൊക്കെയോ പ്രത്യേകതയുണ്ടെന്ന് മാതേവൻ ധരിച്ചു.
തുടർന്ന് മാതേവനും സ്വാമിയും വളരെ സൗഹൃദത്തിലായി. സാമി ശിവഗിരിക്കുന്നിൽ എത്തുന്ന ദിവസം മാതേവൻ സ്വാമിയെ കാണുവാൻ എത്തും .പിന്നീട് സ്വാമി പോകുന്നതും വരെയും മാതേവൻ ആഹാരമുണ്ടാക്കി കുന്നിൽ കൊണ്ടു കൊടുക്കുമായിരുന്നു.
മരച്ചീനിയും കാച്ചിലും ചേനയും ചേമ്പും ഒക്കെ സ്വാമിക്ക് വളരെ ഇഷ്ടമായിരുന്നു . മാതേവൻ മരച്ചീനിയും കാച്ചിലും ചേനയും ചേമ്പുമൊക്കെ മാറി മാറി പുഴുങ്ങി മുളക് ചമ്മന്തി യുമായി മലമുകളിലെത്തിക്കാറുണ്ടായിരുന്നു. സാമി വളരെ താല്പര്യത്തോടെ കഴിക്കുകയും ചെയ്തു പോന്നു.
തുടർന്ന് മാതേവന് കൃഷിയിൽ നിന്നും വളരെ വിളവു ലഭിച്ചു തുടങ്ങി. സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് കൂടുതൽ വിളവ് കിട്ടുന്നതെന്ന് മാതേവൻ കരുതി പോന്നു. അതോട് മതേവന് സ്വാമിയോട് വളരെയധികം സ്നേഹവും ബഹുമാനവും തോന്നി തുടങ്ങി.
ഒരിക്കൽ മാതേവന് എവിടെയോ യാത്ര പോകേണ്ടി വന്നു. മാതേവൻ ഒരു മൂട് ചേമ്പ് പറിച്ച് ഭാര്യയെ ഏൽപ്പിച്ച് പോകാൻ നേരം പറഞ്ഞു.
" ചേമ്പ് പുഴുങ്ങി മുളക് ചമ്മന്തി ഉണ്ടാക്കി പാലും കാച്ചി വയ്ക്കണം ഞാൻ വരുമ്പോൾ സ്വാമിക്ക് കൊണ്ട് കൊടുത്തോളാം."
ഭാര്യക്ക് മാതേവന്റെ സ്വാമിയോടുള്ള ഇടപെടൽ അത്ര കണ്ട് ഇഷ്ടമായിരുന്നില്ല. എപ്പോഴും അവർ കുത്തുവാക്കുകൾ പറയുക പതിവായിരുന്നു
"ഒരു കാവിയും ചുറ്റി അങ്ങേരുടെ കൂടെ കഴിഞ്ഞോ .:.." വന്നു വന്ന് ഇപ്പോൾ വീടും കുടിമെന്നും വേണ്ടാത്ത മട്ടാണ് " മാതേവൻ അതൊന്നും കേട്ടതായി നടിക്കാറില്ല അയാൾ മനസ്സിൽ പറയും "സന്യാസിയുടെ മഹത്വം എന്തെന്ന് അറിയാഞ്ഞിട്ടാണ് "
എന്നിരുന്നാലും സ്വാമിയെ ശുശ്രൂഷിക്കാൻ കിട്ടിയിരുന്ന ഏത് അവസരവും മാതേവൻ പ്രയോജനപ്പെടുത്തുമായിരുന്നു.
മാതേവൻയാത്ര കഴിഞ്ഞ് വീട്ടിലെത്തി. പതിവുപോലെ ഭാര്യ ചേമ്പ് പുഴുങ്ങിയതും ചമ്മന്തിയും പാലുകാച്ചിയതും തയ്യാറാക്കിവെച്ചിരുന്നു മാതേവൻ ഒട്ടും താമസിക്കാതെ അതെടുത്തു കൊണ്ട് കുന്നുകയറി.
മാതേവനെ കണ്ട് ഗുരുദേവന് വളരെ സന്തോഷം തോന്നി.
മാതേവൻ ചേമ്പും പാലുകാച്ചിയതും ഗുരുദേവന്റെ മുമ്പിൽ സമർപ്പിട്ട് പറഞ്ഞു. "സ്വാമിഇത് നമ്മുടെ പറമ്പിൽ ഉണ്ടായതാണ് "
മാതേവന് നല്ല കൈപ്പുണ്യമുണ്ട്.....നന്നായി ഉണ്ടായിക്കൊളും. "
സ്വാമി ചേമ്പ് കഴിച്ചു തുടങ്ങി രണ്ടുമൂന്നു കഷണം കഴിച്ചിട്ട് ഒരു അന്തേവാസിയെ അടുത്തേക്കു വിളിച്ചു
"കുടിക്കാൻ അല്പം ചൂടുവെള്ളം കൊണ്ടു വരും "
"സ്വാമി കുടിക്കുവാൻ ചൂടുപാലും കൊണ്ടുവന്നിട്ടുണ്ട് "
"ഇന്നത്തെ പാല് നമുക്ക് വേണ്ട "
" പാൽ വേണ്ടാത്തതിനും കാരണമെന്താണ് സ്വാമി "
പാലും ചേമ്പുമൊക്കെ ഉണ്ടാക്കിയത് എന്റെ ഭാര്യതന്നെയാണ് ചേമ്പ് കഴിക്കാം പാലുകുടിക്കാൻ മേലാത്തത് എന്താണ് ...." ?മാതേവൻ കുറെനേരം ചിന്തിച്ചിരുന്നു.എന്നിട്ട് ചോദിച്ചു
"നേരത്തെ സാമി പാലു കുടിക്കുമായിരുന്നല്ലോ .....? കുടിക്കുമായിരുന്നു.
പക്ഷേ.......
"എന്താണ് സ്വാമി .....?
"ഉള്ള കാര്യം പറഞ്ഞാൽ മാതേവൻ വീട്ടിൽ ചെന്ന് ഭാര്യയെ തല്ലില്ലെന്ന ഉറപ്പു തന്നാൽ കാര്യം പറയാം"
മാതേവന് വളരെയധികം ലജ്ജ തോന്നി. ഭാര്യയുമായി വഴക്കിടുന്ന കാര്യം സ്വാമിയും അറിഞ്ഞിരിക്കുന്നു. മാധവനും ഭാര്യ തമ്മിൽ മിക്കപ്പോഴും വഴക്കാണ് അയാൾ ഭാര്യയെ നന്നായി ദ്രോഹിക്കുമായിരുന്നു.
"ഇല്ല സ്വാമി എന്താണ് കാര്യമെന്ന് പറയും "
" പാലിൽ അല്പം വെറ്റില തുപ്പൽ വീണിട്ടുണ്ട് ."
മാതേവന് ആകെ വിഷമം തോന്നി വളരെ നിരാശനായിട്ടായിരുന്നു മാതേവൻ വീട്ടിലേക്ക് തിരിച്ചത്. മാതേവൻ വീട്ടിലെത്തി ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കിടന്നു ഭാര്യ വന്ന് ആഹാരം കഴിക്കാൻ വിളിച്ചു. മാതേവൻ വിളികേട്ടില്ല.
ഭാര്യ ഓ രാന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു .
"ആ സ്വാമി മൂലം തന്നെ ജീവിതം തുലയ്ക്കുമെന്നാ തോന്നുന്നത് "
"സ്വാമി മൂലമല്ല നീ മൂലമാണ് ജീവിതം നാശമാകുന്നത്..."
" ഒരു ദിവസംപോലും ഭാര്യയെ തല്ലാതെ നിങ്ങൾ ഉറക്കം വരില്ലല്ലോ ...
ഇന്ന് ആ സ്വാമിയുടെ പേരിലുമാകട്ടെ തല്ല് .. "
" നിന്റെ കയ്യിലിരിപ്പ് അങ്ങനെയാണല്ലോ....?
എന്റെ കയ്യിലിരുപ്പു കൊണ്ട് എന്താണ് സംഭവിച്ചത്.....?
" സ്വാമിക്ക് വേണ്ടി നീ കാച്ചിയ പാലിൽ മുറിക്കാൻ തുപ്പൽ വീണിരുന്നോ ..:..?
ഭാര്യ നിന്നു പരുങ്ങി ഏത് നിമിഷവും അടി വരുമെന്ന് അവൾക്ക് ഉറപ്പായി..
" ശരിയാണ് ഒരു തുള്ളി മുറുക്കാൻ തുപ്പൽ വീണിരുന്നു. നിറമില്ലാത്തതിനാൽ അറിയില്ലന്നു കരുതി "
മാതേവൻ വളരെ ശാന്തനായി പറഞ്ഞു.
നീ വിചാരിച്ചു ഗുരുദേവൻ അത് അറിയില്ലെന്ന്.... "ഗുരുദേവൻ ആരാണെന്ന് നിനക്കറിയാഞ്ഞിട്ടാണ് ... "
ആ രാത്രി ഇരുവരും ഒന്നും മിണ്ടിയില്ല ശണ്o യുമുണ്ടാക്കിയില്ല അയാളുടെ ഭാര്യയുടെ വെറ്റിലമുറുക്ക് അവർ അവസാനിപ്പിച്ചു മാതേവൻ പിന്നീടൊരിക്കലും ഭാര്യ തല്ലിയിട്ടില്ല വീട്ടിൽ നല്ല സമാധാനവും ശാന്തിയും മുണ്ടായി.!
കടപ്പാട്

0 comments:

Post a Comment