.
ബാധാ ദോഷങ്ങൾ മുതലായ പലതരം ദോഷങ്ങൾ തീർക്കുന്നതിനായി വലിയ പണച്ചെലവുള്ള പൂജകൾ നടത്തി വിഷമിക്കുന്നവർ അറിഞ്ഞിരിക്കുക - ശ്രീനാരായണ ഗുരുദേവനെ ആശ്രയിച്ച് വലിയ പണച്ചെലവ് ഇല്ലാതെ ഈ ദോഷങ്ങൾ പൂർണ്ണമായി മാറ്റാനുള്ള ഒൻപത് മാർഗ്ഗങ്ങൾ . ( പരമാവധി ഷെയർ ചെയ്യണം. അനേകം കുടുംബങ്ങൾ രക്ഷപ്പെടും )
....................................................
നമ്മുടെ ദു:ഖങ്ങളുടെ മൂല കാരണം എന്താണ്? അജ്ഞാനം, അവ ആത്മവിസ്മൃതി ആണ് മൂലകാരണം എന്ന് ശ്രീനാരായണ ഗുരുദേവനെ പോലുള്ള ഋഷിമാർ പറയുന്നു. എന്നാൽ ദു:ഖങ്ങൾ ഉണ്ടായാൽ സാധാരണ ജനങ്ങളുടെ വിശ്വാസം അതിന് കാരണം പലവിധ ദോഷങ്ങൾ ആണ് എന്നതാണ് . അതിനെ പരിഹരിക്കാനായി (കൂലിപ്പണി എടുത്ത് നിത്യവൃത്തി കഴിയുന്നവർ പോലും) പതിനായിരക്കണക്കിന് രൂപ പൂജാദികൾ നടത്തുന്നതിനായി ഒരു മടിയും ഇല്ലാതെ ചെലവാക്കുന്ന കാലമാണ്. ചിലർ പണം ഇല്ലാഞ്ഞിട്ട് കടം വാങ്ങി പോലും വലിയ പൂജകൾ ചെയ്യാറുണ്ട്. ഇത്തരം ദോഷങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ എന്താണ് ചെയ്യേണ്ടത് എന്ന് ഗുരുദേവൻ ദൈവചിന്തനം എന്ന കൃതിയിൽ കൽപിച്ചിരിക്കുന്നത് കാണുക
"അതുകൊണ്ട് നാം ഇവരെ ഇഷ്ടോപചാരങ്ങളോടും കൂടി ഭജിച്ച് പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കര്ത്തവ്യകര്മ്മം തന്നെയെങ്കിലും ചില യക്ഷരാക്ഷസ ഭൂതപ്രേതാദികളായ ദുഷ്ടജന്തുക്കളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ആട് മാട് കോഴികളെ അറുത്ത് അവര്ക്ക് പാപബലികൊടുത്ത് ആ ദുഷ്ടഭൂതങ്ങളെ മനസ്സില് ആവാഹിച്ച് ഭ്രമിച്ച് തുള്ളി വെറിവാടി ചുറ്റും നില്ക്കുന്ന പാവങ്ങളെക്കൂടെ ഭ്രമിപ്പിച്ച് പ്രസാദം കൊടുത്ത് ഈ ദുഷ്ട പ്രവര്ത്തിയില് വശപ്പെടുത്തി നടത്തിക്കൊണ്ടുപോകുന്നത് എന്തൊരു ബുദ്ധിമാന്ദ്യമാണ്.
ഈ വിധമുള്ള ഘോരകര്മ്മങ്ങളെ മന:പൂര്വ്വമായിത്തന്നെ ആ ദുഷ്ടഭൂതങ്ങളുടെ ഉപദ്രവം നേരിടുമെന്ന് വിചാരിച്ച് ഭയപ്പെട്ടു ചെയ്യുന്നുവെങ്കില് ആ ദുര്ദ്ദേവതകളുടെ ഉപദ്രവം നമ്മില്നേരിടാതെ ഇരിക്കുന്നതിന് വേറെ ഉപായമുണ്ട്. എങ്ങനെയെന്നാല് ഈ ദുഷ്ട ജന്തുക്കളെക്കാളും വളരെ ശക്തിയുള്ളവരായ ശുദ്ധദൈവങ്ങള് അനേകമിരിക്കുന്നല്ലോ!അവരെ സേവിച്ച് സന്തോഷിപ്പിച്ചാല് ഈ ഉപദ്രവം നമ്മില്ഒരിക്കലും നേരിടുന്നതല്ല.
അതുകൊണ്ട് നാം യാതൊരു പ്രാണികൾക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവർത്തികൾ ചെയ്ത് സന്മാർഗ്ഗികളായി ശുദ്ധോപചാരങ്ങളോട് കൂടി ശുദ്ധ ദൈവങ്ങളെ ഭജിച്ച് പ്രസാദിപ്പിക്കണം. "
(ദൈവചിന്തനം -1 )
പണം കൊടുത്ത് വീട്ടിൽ കൂലിക്ക് ആളെ ഇരുത്തി പതിനായിരക്കണക്ക് രൂപ മുടക്കി വൈദീക കർമ്മം ചെയ്യാനല്ല പറഞ്ഞിരിക്കുന്നത് . നമ്മൾ തന്നെ ഭക്തിപൂർവ്വം ഭഗവാനെ ഭജിക്കണം എന്നാണല്ലോ വ്യക്തമാക്കിയിരിക്കുന്നത്.
ഇനി നമുക്ക് വരാവുന്ന സംശയം, ഗുരുദേവൻ പറഞ്ഞിരിക്കുന്നത് പ്രകാരം ഇത്തരം ദോഷങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഇനി എന്താണ് ചെയ്യേണ്ടത്?
ശ്രീനാരായണ ഗുരുദേവനെ ആശ്രയിച്ച് വലിയ പണച്ചെലവ് ഇല്ലാതെ ഈ ദോഷങ്ങൾ മാറ്റാനുള്ള ഒൻപത് മാർഗ്ഗങ്ങൾ
....................................................
1).ഒന്നാമതായി മനസ്സിലാക്കേണ്ടത് ശ്രീനാരായണ ഗുരുദേവൻ സർവ്വശക്തനായ സാക്ഷാത് ദൈവം തന്നെ, സാക്ഷാത് ഭഗവാൻ തന്നെയാണ് എന്നതാണ്. ശരീരധാരിയായിരിക്കുമ്പോഴും അതിനു ശേഷവും ഭഗവാന്റെ സന്നിധിയിൽ വന്ന് ശരണ ഗതി പ്രാപിക്കുന്നവരുടെ ഏത് ദു:ഖവും അവിടുന്ന് തീർത്ത് അനുഗ്രഹിക്കുന്നുണ്ട്.
2).അതിനാൽ ഗുരുദേവന്റെ പ്രധാന സന്നിധികളായ ശിവഗിരി മഹാസമാധിയിലോ, ആലുവ അദ്വൈതാശ്രമത്തിലോ, ചെമ്പഴന്തി ഗുരുകുലത്തിലോ , അരുവിപ്പുറം മഠത്തിലോ പോയി ഭഗവാനെ കണ്ണു നിറഞ്ഞൊഴുകുന്ന ഭക്തിയോടെ പ്രാർത്ഥിക്കുക. ഗുരുദേവ കൃതികൾ പരമാവധി സമയം പാരായണം ചെയ്യുക. ഈ സന്നിധികളിൽ ചെല്ലുമ്പോൾ ഗുരുപൂജ നടത്തി പ്രസാദമായ ഭസ്മം ദിവസവും കുളി കഴിഞ്ഞ ശേഷം തൊടുക (സമയം കിട്ടുമ്പോൾ എല്ലാം സ്ഥിരമായി കുറച്ചു നാൾ ഇങ്ങനെ ചെയ്യുക)
3). ശിവഗിരി മഹാസമാധി മന്ദിരത്തിലേക്ക്, ഒരു ഭണ്ഡാരം വക്കുക. (പണം നിക്ഷേപിക്കുന്നതിനായി ഒരു പാത്രം എടുത്ത് വക്കുക). കുളിച്ചു വന്ന ശേഷം നിശ്ചിതമായ ഒരു സംഖ്യ (നാണയം അഥവാ നോട്ട് ) കയ്യിൽ എടുത്ത്, എല്ലാ ദിവസവും ഭഗവാൻ ശ്രീനാരായണ ഗുരുദേവനോട് ദുരിതങ്ങൾ തീർത്ത് തരണമേ എന്ന് കണ്ണ് നിറഞ്ഞൊഴുകുന്ന ഭക്തിയോട് പ്രാർത്ഥിച്ച ശേഷം തലക്ക് ഉഴിഞ്ഞ് നാണയം / നോട്ട് വച്ചിരിക്കുന്ന പാത്രത്തിൽ നിക്ഷേപിക്കുക. പാത്രം നിറയുമ്പോൾ പണം ശിവഗിരി മഹാസമാധിയിൽ കൊണ്ടുപോയി സമർപ്പിക്കുക. ദുരിതങ്ങൾ തീരും വരെ സ്ഥിരമായി ഇപ്രകാരം ചെയ്യുക. ഗുരുദേവന്റെ അനുഗ്രഹത്താൽ ദുരിതങ്ങൾ നീങ്ങി എല്ലാ ഐശ്വര്യങ്ങളും വന്നു ചേരും
4).നിങ്ങളുടെ അടുത്തുള്ള SNDP ശാഖയുടെയോ മറ്റോ ഗുരുദേവക്ഷേത്രം ഉണ്ടെങ്കിൽ അവിടെ സ്ഥിരമായി പോയി പ്രാർത്ഥിക്കുക
5) ദിവസവും വീട്ടിൽ ഗുരുദേവ പുഷ്പാഞ്ജലി മന്ത്രം ചൊല്ലുക
"ഓം ശ്രീനാരായണ പരമഗുരവേ നമ: " എന്ന ഗുരുദേവ മൂല മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക
6).ഗുരുദേവ കൃതികൾ, ഗുരുദേവ ജീവചരിത്രം,ഗുരുദേവ കൃതികളുടെ വ്യാഖ്യാനം എന്നിവ ദിവസവും പാരായണം ചെയ്യുക. ജി.ബാലകൃഷ്ണൻ നായർ മുതലായ പ്രമുഖ വ്യാഖ്യാതാക്കൾ എഴുതിയ ഗുരുദേവ കൃതികളുടെ വ്യാഖ്യാനം വാങ്ങി, ഒരു കൃതിയുടെ ഒരു പദ്യത്തിന്റെ അർത്ഥം വീതം ദിവസവും വായിക്കണം. ഭഗവാനെ നല്ലവണ്ണം പ്രാർത്ഥിച്ച ശേഷം ഭക്തിയോടെ വേണം ഇത് ചെയ്യുവാൻ. (ശിവഗിരി മുതലായ സന്നിധികളിൽ ചെന്നിരുന്ന് ഗുരുദേവ കൃതികൾ പാരായണം ചെയ്താൽ ദുരിതങ്ങൾക്ക് വളരെ പെട്ടെന്ന് പരിഹാരം ഉണ്ടാക്കുന്നതാണ്.)
7).നിങ്ങളുടെ അടുത്തുള്ള ശ്രീനാരായണ പ്രസ്ഥാനത്തിലെ ഗുരുപൂജ, പ്രാർത്ഥനാ യോഗങ്ങൾ, കുടുംബയോഗങ്ങൾ, പ്രതിമാസചതയദിന പ്രാർത്ഥന /പൂജ എന്നിവയിലും മറ്റ് ചടങ്ങുകളിലും സ്ഥിരമായി കുടുംബസമേതം പോയി പങ്കെടുക്കുക
ഈ ഏഴു കാര്യങ്ങളും സ്ഥിരമായി ശീലിച്ചാൽ ഗുരുദേവ അനുഗ്രഹത്താൽ ദോഷങ്ങൾ നീങ്ങി ദുരിത നിവൃത്തി ഉണ്ടാകും.
എന്നിട്ടും ദുരിതങ്ങൾ ശമിക്കുന്നില്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഇനി പറയാം.
8). ശിവഗിരിയിൽ പോയി ഒന്നോ രണ്ടോ ദിവസം ഭജനം ഇരിക്കുക. ഗുരുപൂജയും ഗുരുദേവകൽപിതമായ ഹോമ മന്ത്രത്താലുള്ള (ദിവസവും ഹോമം പ്രഭാതത്തിൽ 4.45 മുതൽ നടക്കും) ഹോമവും വഴിപാടായി നടത്തി, അതിൽ പങ്കെടുക്കുക. ഉച്ചക്ക് ഗുരുപൂജ നടത്തി പ്രസാദമായ ആഹാരം കഴിക്കൂക. ഭജനമിരിക്കുന്ന ദിവസങ്ങളിൽ മുഴുവൻ സമയവും / കഴിയുന്നത്ര മുഴുവൻ സമയവും മഹാസമാധിയിൽ ഇരുന്ന് കണ്ണ് നിറഞ്ഞൊഴുകുന്ന ഭക്തിയോടെ പ്രാർത്ഥിക്കുകയും ഗുരുപുഷ്പാജ്ഞലിമന്ത്രം, ഗുരുദേവ കീർത്തനങ്ങൾ , കൃതികൾ എന്നിവ പാരായണം ചെയ്യുക. (ഈ പുസ്തകങ്ങൾ ശിവഗിരി മഠം ബുക്ക്സ്റ്റാളിൽ ലഭ്യമാണ്)
9). ഇങ്ങനെ പോയി കുറച്ചു ദിവസം ഭജനം ഇരിക്കുന്നതിന് സൗകര്യപ്പെടാത്തവർക്ക് (ആറാമതായി തൊട്ടു മുൻപ് പറഞ്ഞതു തന്നെയാണ് ഏറ്റവും ഫലസിദ്ധി കിട്ടുന്ന കാര്യം ) ശ്രീനാരായണ ഗുരുദേവ കാര്യസിദ്ധി പ്രാർത്ഥനകൾ നടക്കുന്ന ഗുരുദേവ സന്നിധികളിൽ എല്ലാ ആഴ്ചയിലും ഓരോ ദിവസം വീതം പോയി പങ്കെടുക്കുക. അൽഭുതകരമായ ഫലങ്ങളാണ് ഗുരുദേവനോട് കൂട്ടമായിരുന്നു പ്രാർത്ഥിക്കുന്നയിടങ്ങളിൽ നടക്കുന്നത്. അങ്ങനെ നടന്നു വരുന്ന ചില സന്നിധികളെ പറയാം
1. മാവേലിക്കര ശ്രീധർമ്മാനന്ദ സ്വാമിയുടെ ആശ്രമം. അനേകം ദശകങ്ങളായി ഇവിടെ ഗുരുദേവ കാര്യസിദ്ധി പ്രാർത്ഥന നടന്നു വരുന്നു . വിലാസം: ശ്രീനാരായണഗുരു ധർമ്മാനന്ദ ഗുരുകുലം, ധർമ്മാനന്ദപുരം,
ഈഴക്കടവ് P. O., ചെറുകോൽ, മാവേലിക്കര, ആലപ്പുഴ ജില്ല. ഫോൺ. 0479. 2325032, 9745 396 301
2. ചെട്ടിക്കുളങ്ങര ജ്ഞാനന്ദ സ്വാമിയുടെ ആശ്രമം
ഈ രണ്ട് സ്ഥലങ്ങളിലും ധർമ്മാനന്ദ സ്വാമികളുടെ ആശ്രമത്തിൽ പോയി പ്രാർത്ഥനകൾ പഠിച്ചവർ ആണ് കാര്യസിദ്ധി പ്രാർത്ഥന നയിക്കുന്നത് .
മേൽ പറഞ്ഞ രണ്ട് ആ ശ്രമങ്ങളിലും യാതൊരു പ്രവേശന ഫീസോ നിർബന്ധിത പിരിവോ ഒന്നും ഇല്ല. പോകുന്നതിനുള്ള വണ്ടിക്കൂലി മാത്രമേ ചെലവുള്ളൂ.
0 comments:
Post a Comment