Friday 19 July 2019

ആരെയും ഉപദ്രവിക്കുന്നത് നന്നല്ലല്ലോ


തലശ്ശേരിയിൽ അച്യുതൻ എന്ന ഒരു കോൺട്രാക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഒരിക്കൽ ബാധ കൂടുന്നതിന്റെ ഉപദ്രവം ഉണ്ടായി. ബാധയുടെ ഉപദ്രവം ആകുമ്പോൾ സാഹചര്യം അറിയാതെ അവർ നൃത്തം ചെയ്യുകയായിരുന്നു പതിവ് അത് കുടുംബാംഗങ്ങൾക്കെല്ലാം വലിയ സങ്കടവും അപമാനവും ഉണ്ടാക്കുന്നതിനു ഇടയാക്കി.
അച്യുതൻ പ്രസിദ്ധരായ ചില മന്ത്രവാദികളെയും മുസ്ലിം മത പുരോഹിതന്മാരെയും ഒക്കെ വരുത്തി ധാരാളം പണം ചെലവഴിച്ച് ഒട്ടേറെ കർമ്മങ്ങൾ ചെയ്യിച്ചു നോക്കി. അപ്പോഴെല്ലാം മന്ത്രവാദികൾ ഒരുക്കുന്ന കളങ്ങളിലെയും കർമ്മങ്ങളിലെയും മന്ത്രങ്ങളിലേയും തെറ്റുകൾ ചൂണ്ടിക്കാട്ടി അവരെയൊക്കെ കണക്കിനു ശകാരിച്ച് വിടുകയായിരുന്നു ആ സ്ത്രീയുടെ രീതി. അവർ ഒരിക്കലും കേൾക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലാത്ത മന്ത്രങ്ങൾ ആ നേരങ്ങളിൽ ചൊല്ലുന്നത് കേട്ട് മന്ത്രവാദികൾ പോലും അത്ഭുതപ്പെടുകയും കർമ്മങ്ങൾ പൂർത്തിയാക്കാതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. 14 കൊല്ലത്തോളം ആ ബാധ അങ്ങനെ തന്നെ നിലനിന്നു.
ഒരുദിവസം തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഗുരുദേവൻ എഴുന്നള്ളിയിരിക്കുന്ന വിവരമറിഞ്ഞ് അച്യുതൻ അവിടെ എത്തി ഗുരുദേവനെ കണ്ടു സങ്കടമുണർത്തിച്ചു. ശിവഗിരിക്ക് മടങ്ങും മുമ്പ് ഒരു ദിവസം അച്യുതന്റെ വീട്ടിലെത്താം എന്ന് അപ്പോൾ ഗുരുദേവൻ അറിയിച്ചു. കുടുംബാംഗങ്ങൾ എല്ലാം സകല പ്രതീക്ഷകളോടും കൂടി കാത്തിരിപ്പായി. അങ്ങനെ ഗുരുദേവൻ എത്താം എന്ന് പറഞ്ഞ് ദിവസം വന്നെത്തി.
അതറിഞ്ഞപ്പോൾ മുതൽ അച്ചുതന്റെ അമ്മയുടെ ബാധോപദ്രവം കൂടുതൽ മുറുകി .അവർ വലിയ ബഹളമുണ്ടാക്കുകയും കണ്ണിൽ കണ്ടവരെയൊക്കെ ശകാരിക്കുകയും ചടുലമായി നൃത്തം ചവിട്ടുകയും ഒക്കെ ചെയ്തുവന്നു.
പറഞ്ഞ് നേരത്തെതന്നെ ഗുരുദേവൻ അച്യുതനെ ഭവനത്തിൽ എത്തിച്ചേർന്നു. ആ സ്ത്രീ ഒഴികെ മറ്റുള്ളവരെല്ലാം കാഴ്ചദ്രവ്യങ്ങൾ സമർപ്പിച്ച ഗുരുദേവനെ നമസ്കരിച്ചു. വണങ്ങി അത് കണ്ടപ്പോൾ ആ സ്ത്രീക്കും അങ്ങനെ ചെയ്യണം എന്നായി .എന്നാൽ ബാധോപദ്രവമോർത്ത്മറ്റുള്ളവർ അതിനു സമ്മതിച്ചില്ല. അതറിഞ്ഞ് ഗുരുദേവൻ അവരെ അടുത്തേക്ക് വെളുപ്പിച്ചു. അവർ ഒരു സാധാരണ സ്ത്രീയെ പോലെ അടുത്തുചെന്നു
ഗുരുദേവന്റെ പാദങ്ങളിൽ തൊട്ടു വന്ദിച്ചു .അവരുടെ നോട്ടവും ഭാവവും ചടുലതയും ഒക്കെ ഒരു നിമിഷം നിരീക്ഷിച്ചശേഷം ഗുരുദേവൻ ചോദിച്ചു.
" നിങ്ങൾ ആരാണ്?"
യാതൊരു സങ്കോചവും കൂടാതെ ആ സ്ത്രീ മറുപടി പറഞ്ഞു ഞാനൊരു മന്ത്രവാദിയാണ് ,,
ഗുരുദേവൻ :-മന്ത്രവാദിനിയുടെ പേരെന്താണ്?
സ്ത്രീ: ചെറുകുന്നത്ത് കണ്ണൻ
ഗുരുദേവൻ:- കണ്ണൻ ഈ സാധു സ്ത്രീയെ നേരത്തെ കണ്ടിട്ടുണ്ടോ?
സ്ത്രീ :- തലശ്ശേരി നാരങ്ങാപ്പുറത്തെ തൃക്കൈയ്ക്കൽ ക്ഷേത്രത്തിൽ പോകുന്ന വഴിക്ക് കണ്ടിട്ടുണ്ട്.
ഗുരുദേവൻ :- ഓ '..അങ്ങനെയാണോ എന്നാൽ ഈ സാധു സ്ത്രീയെ ഉപദ്രവിക്കാതെ ഇപ്പോൾ ഒഴിഞ്ഞുപോയി ക്കൂടെയോ?"
ആരെയും ഉപദ്രവിക്കുന്നത് നന്നല്ലല്ലോ"
സ്ത്രീ :- പൊയ്ക്കൊള്ളാം പൊയ്ക്കൊള്ളാം അതിനുശേഷം അവർ അവിടെനിന്നു സത്യം ചെയ്തു.
പിന്നീട് ഒരുകൊല്ലത്തോളം യാതൊരു ഉപദ്രവവും ഉണ്ടായില്ല. എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ വീണ്ടും ആ ബാധോപദ്രവം അതേവിധം തിരികെയെത്തി.
അത്തവണ അച്യുതൻ അമ്മയെയും കൂട്ടി നേരെ ശിവഗിരിക്ക് തന്നെ പുറപ്പെട്ടു.
ഗുരുദേവനെ കണ്ട് അച്യുതൻ കാര്യങ്ങൾ ധരിപ്പിച്ചു. ബാധോ ഉപദ്രവത്തിന്റെ യാതൊരു ലക്ഷണവും പുറത്തുകാട്ടാതെ ഭവ്യതയോടെ നിന്ന ആ സ്ത്രീയോട് ഗുരുദേവൻ ചോദിച്ചു.
" പൊയ്ക്കോളളാം എന്ന് നമ്മുടെ മുന്നിൽ വച്ച് സത്യം ചെയ്തതാണല്ല "
സ്ത്രീ :- സ്വാമി അപ്പോൾ പോകണം എന്ന് ആവശ്യപ്പെട്ടത് അല്ലാതെ പിന്നീട് മടങ്ങി വരരുതെന്ന് കൽപ്പിച്ച് ഇല്ലല്ലോ"
ഗുരുദേവൻ :- "കൊള്ളാം നല്ല അനുസരണ ഉണ്ടല്ലോ എങ്കിൽ ഇനിമേൽ ഈ സ്ത്രീയെ ഉപദ്രവിക്കരുത് "
ഒരു ഭക്തൻ കാഴ്ചവച്ച പഴങ്ങളിൽ ഒന്നെടുത്ത് ഗുരുദേവൻ ആ സ്ത്രീക്ക് കൊടുത്തു അവർ ആ പഴം വാങ്ങി കഴിക്കുകയും പൂജകളിലും പ്രാർത്ഥനകളിലും സംബന്ധിച്ച് അന്ന് ശിവഗിരിയിൽ തന്നെ തങ്ങുകയും ചെയ്തു .അടുത്ത ദിവസം പ്രഭാതത്തിൽ അച്യുതനും അമ്മയും സമാധാനത്തോടെ തലശ്ശേരിക്ക് മടങ്ങി പിന്നീടൊരിക്കലും അവർക്ക് ആ ബാധോപദ്രവം ഉണ്ടായിട്ടില്ല.
ഓരോ ഗുരുഭക്തരും പേജ് ലൈക്ക് ചെയ്ത് ഗുരുധർമ്മ പ്രചരണത്തിൽ പങ്കാളിയാവുക 
കടപ്പാട്:- മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാ സാഗരം

1 comments:

നാരായണ ഗുരു ഇഷ്ട്ടം

Post a Comment