Thursday 4 July 2019

🌹ചന്ദനവടി 🌹

ഒരിയ്ക്കൽമാവേലിക്കരയിൽ നിന്നും ഒരു ഭ്രാന്തനെ കുറച്ചുപേർ കൂടി ഒരു വള്ളത്തിൽ ശിവഗിരിയിലേക്ക് കൊണ്ടുവന്നിരുന്നു .വലിയ തുരപ്പിൽ നിന്നും ശിവഗിരിയിലേക്ക് കയറുന്ന കല്പടവിനു മുന്നിൽ ആ വെള്ളം നിർത്തി. എങ്കിലും ആ ഭ്രാന്തൻ വെള്ളത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല. കൂടെയുണ്ടായിരുന്നവർ വളരെ പരിശ്രമിച്ചിട്ടും ഫലമൊന്നുംമുണ്ടായില്ല.
ഭ്രാന്തൻ നല്ല കായികശേഷി ഉള്ളവനും അക്രമസ്വഭാവമുള്ള വനുമായിരുന്നു .അതുകൊണ്ട് അയാളെ ബലംപ്രയോഗിച്ച് വള്ളത്തിൽ നിന്നു ഇറക്കുവാൻ ആരും ധൈര്യപ്പെട്ടതുമില്ല. കൂടെ വന്നവർ ആകെ വിഷമിച്ചു.ആവേളയിൽ ശിവഗിരിയിലെ കണ്ണപ്പസ്വാമിയെ അവർ കണ്ടു. തങ്ങളുടെ നിസ്സഹായാവസ്ഥയും സങ്കടവും അവർ സ്വാമികളോട് പറഞ്ഞു. സ്വാമി നേരെ പർണ്ണശാലയിൽ എത്തി ഗുരുദേവന് ആ വിവരം അറിയിച്ചു .എന്നാൽ ഗുരുദേവൻ എന്തെങ്കിലും മറുപടി പറയുക ഉണ്ടായില്ല. അല്പനേരത്തിനുള്ളിൽ കടയിൽനിന്ന് ഒരലർച്ച എല്ലാവർക്കും കേൾക്കുവാനായി'.
ഭ്രാന്തൻ അലറിക്കൊണ്ട് പർണ്ണശാല യിലേക്ക് ഓടി വരികയായിരുന്നു. പിന്നാലെ അയാളെ കൂട്ടിക്കൊണ്ടു വന്നിരുന്നവരും. അന്ന് പർണശാലക്കു തൊട്ടു പടിഞ്ഞാറുവശത്തായി ഉയരമില്ലാത്ത ഒരു മതിൽ ഉണ്ടായിരുന്നു .ആ മതിലിൻ്റെവാതിലിനോട് ചേർന്ന് 'അന്യർക്കുപ്രവേശനമില്ല" എന്ന് അറിയിപ്പ്എഴുതിയും. വെച്ചിട്ടുണ്ടായിരുന്നു. ഓടി വന്ന ഭ്രാന്തൻമതിലിനടുത്തെത്തിയിട്ട് പെട്ടെന്നു നിന്നു.എന്നിട്ട് ആ അറിയിപ്പ് രണ്ടുമൂന്നാവർത്തി ഉറക്കെ വായിച്ചു. അപ്പോൾഗുരുദേവൻ അയാളെ അടുക്കലേക്ക് വിളിച്ചു. അത് കണ്ടിട്ട് കൂടെയുണ്ടായിരുന്നവർക്കു
പരിഭ്രമമായി .അയാൾ എന്തെങ്കിലും അവിവേകം കാട്ടുമോ എന്നായിരുന്നു അവരുടെ പേടി.
അടുത്തുവന്ന് ശാന്തനായി നിന്ന അയാളുടെ ഗുരുദേവൻ ചോദിച്ചു "നിൻറെ പേര് എന്താണ് "
ഭ്രാന്തൻ :"ശ്രീചിത്തിരതിരുനാൾ മഹാരാജാവ് "
ഗുരുദേവൻ :- മഹാരാജാവിൻ്റെ സ്വദേശം എവിടെയാണ്.
പ്രാന്തൻ :- "ബ്രഹ്മലോകം"
"ഓ അങ്ങനെയാണോ "എന്ന് പറഞ്ഞിട്ട് ഗുരുദേവൻ ഒരു അന്തേവാസിയോടു ഇങ്ങനെ ആജ്ഞാപിച്ചു.അകത്തിരിക്കുന്ന ചന്ദനപടി എടുത്തു കൊണ്ടുവരണം."
അന്തേവാസി ഉടൻ തന്നെ അകത്തു പോയി വടിയും എടുത്തു വന്നു. തൃപ്പാദങ്ങൾ ആ വടി വാങ്ങിയപ്പോൾ ഭ്രാന്തൻ പറഞ്ഞു "എൻ്റെ തലയിൽ അടിക്കണം."
എല്ലാവരും ആ രംഗം കണ്ട് വീർപ്പടക്കി നിൽക്കുകയായിരുന്നു.
ഗുരുദേവൻ :- " കൈനീട്ടണം" എന്ന് ആജ്ഞാപിച്ചു. തൽക്ഷണം അയാൾ കൈനീട്ടി ഗുരുദേവൻ ചെറുതായി മൂന്ന് അടി കൊടുത്തു. നിമിഷങ്ങൾക്കുള്ളിൽ അയാൾ നിലത്തു മറിഞ്ഞുവീണു. ഞരങ്ങുകയും, മൂളുകയും, ഛർദ്ദിക്കുകയും ചെയ്തു. പിന്നീട് ബോധമില്ലാതെയായി.കുറച്ചു സമയം അങ്ങനെ തന്നെ കിടന്നു. ഗുരുദേവൻ എഴുന്നേറ്റ് കമണ്ഡുവിൽ നിന്ന് കുറച്ച് വെള്ളം എടുത്തു മുഖത്തു കൂടഞ്ഞു. അയാൾ അപ്പോൾ എഴുനേറ്റിരിന്നു .ഗുരുദേവൻ കുടിക്കുവാൻ കുറച്ചു വെള്ളം എടുത്തു കൊടുത്തു. അതുവാങ്ങി മുഴുവൻ കുടിച്ചതിനു ശേഷം ഗുരുദേവന് അയാൾ സാഷ്ടാംഗം നമസ്കരിച്ചു.
അയാളുടെ കൂടെ വന്നിരുന്നവരെ ചൂണ്ടി കാട്ടി ഗുരുദേവൻ ചോദിച്ചു നീ ഇവരെയൊക്കെ അറിയുമോ?
അയാൾ തലകുലുക്കി. ദിവസങ്ങൾക്കുള്ളിൽ അയാളുടെ അസുഖം ഭേദമായി .
സ്നേഹത്തോടെ
കടപ്പാട്:- മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം

0 comments:

Post a Comment