Friday 19 July 2019

ഗുരുദേവൻറെ വാക്കുകൾ അന്യർത്ഥമാക്കി അറവുകാട് ക്ഷേത്രയോഗം


ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ പ്രശസ്ഥമായ അറവുകാട് ക്ഷേത്രത്തെ കുറിച്ചു ഗുരു പറഞ്ഞതാണ് ഈ വാക്കുകള്‍, ഇത്‌ മൃഗബലി കൊടുക്കണ്ട പ്രദേശം അല്ല സരസ്വതി ക്ഷേത്രം വരേണ്ട ഇടം ആണ്,ഭാവിയില്‍ അറവുകാട് അറിവിന്‍റെ കാടായി മാറും,ആ കാലത്ത് ക്ഷേത്രത്തോടനുബന്ധിച്ച് കുരുതിയുടെ ഭാഗമായി മ്യഗബലി,കോഴിവെട്ട് ഉള്‍പെടെയുള്ളവ നടന്നിരുന്നു ഇപ്പോള്‍ നോക്കു ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ പറഞ്ഞതുപോ ലെ അറവുകാട് അറിവിന്‍റെ കാടായി മാറിയിരിക്കുന്നു
അറവുകാട് ശ്രീദേവി ക്ഷേത്രത്തോടനുബന്ധിച്ച് ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി സ്കൂള്‍,
ശ്രീദേവി ഇംഗ്ളീഷ് മിഡിയം സ്കൂള്‍,അറവുകാട് ITC ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു,
റോഡിനെതിര്‍വശം ക്ഷേത്രത്തിന് അഭിമുഖമായി കാര്‍മല്‍ സഭയുടെ വകയായി കാർമേല്‍ എന്‍ജിനീയറിങ്ങ് കോളേജ്, പോളിടെക്‌നിക്‌, എന്തിന് കൂടുതല്‍ പറയുന്നു മെഡിക്കല്‍ കോളേജ് പോലും വന്നു അറവുകാടേക്ക് (ആലപ്പുഴ TDമെഡിക്കൽ കോളേജ് ആലപ്പുഴ നഗരത്തില്‍ നിന്ന് മാറ്റി സ്ഥാപിച്ച വണ്ടാനമെന്ന സ്ഥലവും അറവുകാടും തമ്മില്‍ വളരെ അകലമില്ല...)
അറവുകാട് ക്ഷേത്രത്തിന് മുന്നിലായി ഗുരുദേവന്‍റെ മനോഹരമായ പഞ്ചലോഹപ്രതിഷ്ഠയോടു കൂടിയ ഒരു ഗുരുക്ഷേത്രം പില്ക്കാലത്ത് സ്ഥാപിതമായി...
ഗുരുദേവന്റെ അനുഗ്രഹങ്ങളും കാഴ്ചപ്പാടും ദീര്‍ഘദ്യഷ്ടിയും പറയാനാണെങ്കിൽ ഒരുപാട് പറയേണ്ടി വരും....ഇനിയുമുണ്ട് ഒരുപാട് സംഭവങ്ങള്‍...
എല്ലാ ആത്മസഹോദരര്‍ക്കും ശുഭരാത്രി
മകേഷ്.കെ.ആര്

0 comments:

Post a Comment