SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Friday, 15 November 2019
അവനവന്റെ ആത്മസുഖങ്ങള്‍
ഒരിക്കല്‍ ശിവഗിരി ആശ്രമത്തില്‍ ഗുരുദേവന്‍ ഒരു തെരുവ്നായ്ക്കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. മറ്റൊരു നായ വന്ന് അതിനെ കടിച്ചിട്ട് പോയി. കടിക്കാനെത്തിയ നായയെ ഗുരു ഒന്നും ചെയ്തില്ല. കടികൊണ്ട നായയെ തലോടിക്കൊണ്ട് ഗുരു പറഞ്ഞു, "എന്തുചെയ്യാം അതിന്റെ സ്വഭാവം ചീത്തയായിപ്പോയി". നായ്ക്കുട്ടിയെ കടിച്ചതിന്റെ പേരില്‍ നായയെ ഉപദ്രവിച്ചാലും അത് അടുത്ത സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കും. കാരണം, അതിന് വിവേകമില്ല. തന്റെ പ്രവൃത്തിവിലയിരുത്താനോ സ്വയംവിമര്‍ശനാത്മകമായി ചിന്തിക്കാനോ കഴിയില്ല. മനുഷ്യര്‍ക്കിടയിലും അങ്ങനെയുളളവര്‍ ഉണ്ട്. അവരോടും ഇതേ നയമാണ് ഗുരു പുലര്‍ത്തിയിരുന്നത്. അറിവില്ലാത്തവരുടെ തെറ്റുകളോട് അറിവുളളവര്‍ പൊറുക്കണം എന്ന് ഗുരു മൊഴിയുന്നു. അവരോട് വിദ്വേഷം കാട്ടാതിരിക്കുക എന്നതാണ് വിജ്ഞന്‍മാര്‍ക്ക് അവലംബിക്കാവുന്ന രീതി. ഇത് സമൂഹസമാധാനത്തിന് ഉതകുന്ന നയമാണ്. സമൂഹത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ആദ്യം രൂപംകൊളളുന്നത് വ്യക്തിയുടെ മനസ്സിലാണ്. അതിനാല്‍ വ്യക്തിയുടെ വീക്ഷണങ്ങളിലും അടിസ്ഥാനചിന്തകളിലുമാണ് ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടത്. അത് ബീജം നല്‍കുന്ന അച്ഛനില്‍നിന്ന് തുടങ്ങി അതേറ്റുവാങ്ങി പ്രസവിക്കുന്ന അമ്മയില്‍ എത്തി പൂര്‍ണ്ണതനേടണം. അതിനുശേഷമാണ് ഗുരുവിന് അല്ലെങ്കില്‍ ആചാര്യന് വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കുക. സ്ത്രീവിദ്യാഭ്യാസത്തിന് ഗുരുദേവന്‍ വലിയപ്രാധാന്യം കല്പിച്ചത് ഇതിനാലാണ്. ഒരു പുതിയ ജീവന് ജന്മംകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ മനുഷ്യര്‍ അറിഞ്ഞിരിക്കേണ്ടത് ജീവന്റെയും ജീവിതത്തിന്റെയും മൂല്യങ്ങളാണെന്ന് ശ്രീനാരായണധര്‍മ്മത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്. "തയാ ദയിതയാ ധര്‍മ്മമാചരേന്നിയതേന്ദ്രിയ: ധര്‍മ്മായ ജീവനം നൂനം പ്രജായൈ ച ഗൃഹവ്രതം" ഭാര്യാസഹിതനായ ഗൃഹസ്ഥാശ്രമി സല്‍പുത്രനും ധര്‍മ്മത്തിനുംവേണ്ടി പ്രിയതമയോടുകൂടി ധര്‍മ്മം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കണം എന്നര്‍ത്ഥം. പിതാവാകുക , അമ്മയാകുക എന്നിവ മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനങ്ങളാണ്. സമൂഹത്തിനും മനുഷ്യരാശിക്കും ഗുണങ്ങള്‍ ചെയ്യുന്ന പുത്രനെയോ പുത്രിയേയോ കിട്ടാന്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ ഗുരു വ്യക്തമാക്കുന്നുണ്ട്. ഒരു ആചാര്യന്‍ പത്ത് അദ്ധ്യാപകരേക്കാള്‍ പൂജ്യനാണെന്ന് പറയും. ഇങ്ങനെയുളള നൂറ് ആചാര്യന്മാര്‍ക്കും മേലേയാണ് പിതാവിന്റെ സ്ഥാനം. ഗുരുസ്ഥാനത്തും പൂജനീയതയിലും ആയിരം പിതാക്കന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് മാതാവിന്റേത്. കുഞ്ഞിനെ താലോലിച്ചും പാലൂട്ടിയും വളര്‍ത്തുമ്പോള്‍ നല്ല സംസ്കാരംകൂടി നല്‍കാന്‍ കഴിയുംവിധം വിദ്യാഭ്യാസവും മൂല്യബോധങ്ങളും മാതാവിന് ഉണ്ടാകണം. കഥകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ നല്‍കി വളര്‍ത്തണം. ശരിയായി വിദ്യാഭ്യാസം ചെയ്യിക്കണം. ജീവിതസാഹചര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ക്കേ ലോകത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് ഗുരുവിന്റെ ഇത്തരം ചിന്തകളുടെ സാമൂഹ്യവശം. ഇത് സന്യാസിമാര്‍ക്ക് പറഞ്ഞിട്ടുളളതാണെന്നും സാധാരണമനുഷ്യന് ക്ഷോഭിക്കാനും പ്രതികരിക്കാനും അക്രമംകാട്ടാനും ലൈസന്‍സ് ഉണ്ട് എന്നുമാണ് പൊതുവേ സമൂഹം പുലര്‍ത്തുന്ന കാഴ്ചപ്പാട്. തീവ്രവാദത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുടെയും വേര് ആഴ്ന്നിരിക്കുന്നത് ഈ ചിന്തയിലാണ്. ഈ ലോകത്ത് ജനിച്ചത് എന്തിനാണെന്ന് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരും സ്വയം ചോദിക്കുന്നതാണ്. താനാരാണെന്ന് തിരിച്ചറിയാനുളള അന്വേഷണം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും നടത്തുന്നുണ്ട്. ചിലര്‍ക്ക് ലോകത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു. ചിലര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ കാലം പോകുന്നു. മറ്റുചിലര്‍ സ്വന്തംകാര്യം കഴിഞ്ഞ് ലോകകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയംകിട്ടാതെ ജീവിക്കുന്നു. എല്ലാവരും വ്യക്തമായ ലക്ഷ്യങ്ങളോടെയാണോ ഭൂമിയില്‍ എത്തുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടി ഗുരുവചനങ്ങളെ ആശ്രയിച്ചാല്‍ "അതേ" എന്നാണ് മറുപടി. ഒരു ജീവനും വ്യര്‍ത്ഥമല്ല. ഓരോന്നും വിലപ്പെട്ടതാണ്. അതിനാല്‍ ഈ ലോകത്ത് ഒരു ജീവിയും നിസ്സാരനല്ല. അത് തിരിച്ചറിയുകയാണ് ആദ്യപടി. ബ്രഹ്മാംശത്തിന്റെ പ്രതിബിംബമാണ് ജീവന്‍ എന്ന് ഗുരു പറയുന്നു. ബ്രഹ്മശക്തി സ്പന്ദിച്ച് ഉയരുന്നതാണ് സൃഷ്ടി. ഗുരുവിന്റെ ഈ കാഴ്ചപ്പാട് ആത്മോപദേശശതകത്തിലും ദര്‍ശനമാലയിലുമെല്ലാം കാണാം. ജീവന്റെ വിലയെന്തെന്ന് ഗുരുദേവന്‍ നമ്മെപഠിപ്പിക്കുന്നു. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുളള നിതാന്തമായ പ്രാര്‍ത്ഥനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഓരോ കാലടിവയ്ക്കുമ്പോഴും അതിനടിയില്‍ അമരുന്ന മണ്ണിനോടുപോലും ക്ഷമചോദിക്കുന്ന പൈതൃകമാണ് ഗുരുവെന്ന നിത്യസത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. മുന്നില്‍ വരുന്ന സാഹചര്യങ്ങളാണ് മനുഷ്യന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. കുറ്റവാളികളെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ പറയും സാഹചര്യമാണ് അയാളെ കുറ്റവാളിയാക്കിയതെന്ന്. എന്തെങ്കിലും അനിഷ്ഠമായി സംഭവിച്ചാല്‍ നമ്മള്‍ പറയും എല്ലാം വിധിയാണെന്ന്. പിതാവിനെ പുത്രന്‍ വധിച്ചു എന്നറിഞ്ഞാല്‍ അത് കലികാലം എന്നായിരിക്കും നമ്മുടെ പ്രതികരണം. നമ്മുടെ നിരീക്ഷണത്തില്‍ സാഹചര്യങ്ങളും വിധിയും കലികാലവുമാണ് കുറ്റക്കാര്‍. എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമാണ് ഗുരുവിന്റെ കാഴ്ചപ്പാട്. സ്വന്തം ലോകം സൃഷ്ടിക്കാനും പരിവര്‍ത്തനം ചെയ്യാനും മനുഷ്യനുകഴിയുമെന്ന് ഗുരുദേവന്‍ ഉറച്ച് വിശ്വസിക്കുന്നു. മുന്നില്‍ വരുന്ന സാഹചര്യങ്ങളോട് നമ്മള്‍ നടത്തുന്ന പ്രതികരണമാണ് കാര്യങ്ങളുടെ വഴിതിരിച്ചുവിടുന്നത്. സാഹചര്യങ്ങളേയും അതിനോടുളള നമ്മുടെ സ്വാഭാവിക പ്രതികരണത്തിന്റെയും ഉറവിടത്തെ ഉളളില്‍തന്നെ കാണാന്‍ കഴിഞ്ഞാല്‍ മനുഷ്യന് അവന്റെ വിധിയെ നേരിടാന്‍ കഴിയും. അതിന് ആത്മബോധം ഉണരണം. പ്രപഞ്ചത്തിന്റെ സൃഷ്ടി- സ്ഥിതി- ലയങ്ങള്‍ പരംപൊരുളില്‍ നിന്നുണ്ടാകുന്നു എന്ന ബോധമാണ് ആത്മബോധം. പ്രപഞ്ചത്തെപ്പറ്റിയുളള ഗുരുവിന്റെ വീക്ഷണങ്ങള്‍ സത്യപ്രകാശം ചൊരിയുന്ന അറിവാണ്. അതിലൂടെ കടന്നുപോകുന്നവര്‍ക്ക് ലോകത്തിന്റെ ഘടനയും സൃഷ്ടി രഹസ്യവും വെളിപ്പെടും. ലോകത്തെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ പിന്നെ ലോകവ്യവസ്ഥയില്‍ ഉളവാകുന്ന സാഹചര്യങ്ങളും അവയുടെ പ്രതികരണങ്ങളും എവിടെ നിന്ന് ഉണ്ടാകുന്നു എന്ന് തിരിച്ചറിയാന്‍ കഴിയും. അത് പ്രശ്നങ്ങളെ സൃഷ്ടിപരമായി നേരിടാനുളള മാര്‍ഗം തെളിക്കുന്നു. അതീവ കലുഷിതമായ ഒരു കാലഘട്ടത്തെ വളരെ തന്മയത്വത്തോടെ നേരിട്ടുകൊണ്ട് ഗുരു തന്നെ ഈ ദര്‍ശനം വാസ്തവമാണെന്ന് തെളിയിച്ചുകാണിച്ചു. ആധുനിക സമൂഹത്തില്‍ മനുഷ്യന് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ സമാധാനം സ്വന്തം ഉളളില്‍ കണ്ടെത്താനാവുന്നില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആരോഗ്യപരമായി പ്രതികരിക്കാനും സാധിക്കാത്തതാണ് യുവതലമുറനേരിടുന്ന പ്രശ്നം. ഉളളില്‍ എല്ലാവരും അരക്ഷിരതരാണ്. ചെറിയ ശകാരങ്ങളോ ചെറിയ തോല്‍വികളോ പോലും താങ്ങാന്‍ വയ്യാതെ ജീവന്‍ ഉപേക്ഷിക്കുന്നത് ഈ അരക്ഷിതബോധംമൂലമാണ്. ശാശ്വതമല്ലാത്തവയെ ആശ്രയമായിക്കരുതുന്നതാണ് ഈ അരക്ഷിതബോധത്തിന്റെ കാരണം. അച്ഛനോടോ അമ്മയോടോ ഗുരുക്കന്മാരോടോ മമതാബന്ധം പുലര്‍ത്തുന്നില്ല എന്ന പരാതിയും പുതിയ തലമുറയെക്കുറിച്ചുണ്ട്. ഈ കുഴപ്പങ്ങളുടെ വേരുകള്‍ തേടിയാല്‍ അത് അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ ജീവിതരീതിയിലും മൂല്യബോധക്കുറവിലും തട്ടിനില്‍ക്കുന്നത് കാണാം. ഇത്തരം സമൂഹജീര്‍ണ്ണതയ്ക്ക് ഏറ്റവും നല്ല മരുന്ന് ഗുരുദര്‍ശനമാണ്. എന്നാല്‍, ഗുരുവിനെ അറിയുക, പഠിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി കാണുന്നവരാണ് ഇന്ന് അധികവും. ഏത് മതത്തില്‍ വിശ്വസിച്ചാലും മനുഷ്യത്വമുളളവനായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനത്തോളം നിത്യചൈതന്യമുളള മറ്റൊരുവിഷയവും നമ്മുടെ ലോകത്ത് ഇനിയും ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയണം. ഗുരുദേവനെന്നാല്‍ വഴിയരുകില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന മഞ്ഞപുതച്ച വെറും പ്രതിമയല്ലെന്ന് കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തണം. അതിനേക്കാള്‍ നല്ലതൊന്നും അവര്‍ക്കായി ചെയ്തുകൊടുക്കാനില്ല. മക്കളെ എന്‍ജിനീയറും ഡോക്ടറും ഐ.ടി വിദഗ്ധനുമൊക്ക ആക്കാന്‍ ശ്രമം തുടങ്ങുന്നതിനുമുമ്പ് സഹജീവികളോട് ഭേദചിന്തപുലര്‍ത്താത്ത നല്ല മനുഷ്യനായി വളരാനുളള സാഹചര്യമാണ് ഒരുക്കേണ്ടത്. മനുഷ്യത്വം ഇല്ലാത്ത ഒരു ഡോക്ടറും എന്‍ജിനീയറും സമൂഹത്തിനുമാത്രമല്ല പെറ്റുവളര്‍ത്തുന്നവര്‍ക്കും ബാധ്യതയാകും. ഒരു വ്യക്തി എങ്ങനെ വളര്‍ന്നാല്‍ പൂര്‍ണ്ണമനുഷ്യനാകാം എന്ന് ഗുരുദേവശിഷ്യപരമ്പരയില്‍ പ്രമുഖനായ ഗുരു നിത്യചൈതന്യയതി പറയുന്നു: "സമ്യക്കായ ദര്‍ശനങ്ങള്‍ അവന്റെ വഴിതെളിക്കുന്ന വിളക്കുകളാണ്. ശരിയായ അഭിലാഷങ്ങള്‍ അയാളുടെ വഴികാട്ടിയായിരിക്കണം. ശരിയായവചനം തെരുവില്‍ അവന്റെ വാസസ്ഥലമാകും. അവന്‍ നടക്കുന്നത് നേര്‍വഴി ആയിരിക്കും; കാരണം അതായിരിക്കുന്നു അവന്റെ ചര്യ. നേര്‍വഴിക്കു ഉപജീവനം തേടുന്നതിലൂടെയായിരിക്കും അവന് വിശ്രാന്തി ലഭിക്കുക, ശരിയായ പ്രയത്നങ്ങളായിരിക്കും അവന്റെ ചവിട്ടുപടികള്‍, ശരിയായ ചിന്ത അവന്റെ ജീവശ്വാസം. ശരിയായ ധ്യാനം അവനു ശാന്തി നല്‍കും, അത് അവന്റെ പാദമുദ്രകളെ പിന്‍പറ്റും.
ഗുരുവിന്റെ ജീവിതവും സന്ദേശവും
ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍
മഹത്തായ പങ്കു വഹിച്ച ശ്രീ
നാരായണഗുരു
- മതനിരപേക്ഷ
കേരളം മനസ്സില്‍ കണ്ട സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം.അതുകൊണ്ടു തന്നെ
ശ്രീ നാരായണഗുരു കേരളത്തിന്റെ
മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കും എന്നതില്‍ സംശയമില്ല.1856
ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ്
ജനനം.കുട്ടിക്കാലത്തു തന്നെ
ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന
അദ്ദേഹം അന്ത്യം വരേയും യഥാര്‍ത്ഥ സന്യാസജീവിതം
നയിച്ചു.സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനങ്ങളിലും പാണ്ഡിത്യം
നേടിയ ഗുരു ഈഴവരുടേയും മറ്റു
പിന്നോക്കവിഭാഗക്കാരുടേയും സാമൂഹ്യമായ മറ്റു പിന്നോക്കാവസ്ഥ
അവസാനിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചു.സവര്‍ണമേധാവിത്വത്തിനെതിരായി പ്രത്യേകിച്ചും,
ബ്രാഹ്മണാധിപത്യത്തിനെതിരായി അതിശക്തമായ പോരാട്ടമാണ് ശ്രീ
നാരായണഗുരു നടത്തിയത്.
1888 ല്‍ അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും ശിവനെ സ്വയം പ്രതിഷ്ഠിക്കുകയും
ചെയ്തു.ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കുമാത്രമാണെന്നു
കരുതിയ അന്നത്തെ സാമൂഹ്യഘടനയില്‍ സുപ്രധാനമായ
മാറ്റത്തിന് തിരി കൊളുത്തിയ സംഭവമായിരുന്നു
അത്.ഇതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം
ചുട്ട മറുപടി നല്‍കി.താന്‍ ബ്രാഹ്മണശിവനെയല്ല ഈഴവശിവനെയാണ്
പ്രതിഷ്ഠിച്ചതെന്ന് വിമര്‍ശകരോട് അദ്ദേഹം
തിരിച്ചടിച്ചു.അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥക്ക് തന്നെ
കടുത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്.1904
ല്‍ ശിവഗിരി ക്ഷേത്രവും
1913 ല്‍ ആലുവയില്‍ അദ്വൈതാശ്രമവും ആരംഭിച്ചു.1924
ല്‍ ആലുവയില്‍ സര്‍വമത സമ്മേളനവും
വിളിച്ചു ചേര്‍ത്തു.കേരളത്തിന്റെ
പലഭാഗത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ശാന്തിക്കാരായി ഈഴവരെ
നിശ്ചയിച്ചു.ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന്
വഴി തെളിക്കുമെന്ന് അദ്ദേഹം
കരുതി.1928 സെപ്തംബര്‍ 20 ന് വര്‍ക്കലയില്‍ ശ്രീ നാരായണഗുരു
അന്തരിച്ചു.
ഒരു ജാതി
ഒരു മതം ഒരു
ദൈവം മനുഷ്യന് എന്ന
മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലേക്ക്
വെളിച്ചം വീശുന്നതാണ്.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
എന്ന ഗുരു സന്ദേശം
ഇന്ന് വളരെ പ്രസക്തവുമാണ്.പ്രത്യേകിച്ച്
തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടു
കൂടായ്മയും കൊടികുത്തിവാണ ഭ്രാന്താലയം എന്ന പേരുകേള്‍പ്പിച്ച
കേരളത്തില്‍.കേരളത്തിനു പുറത്ത് ഇന്ത്യയുറ്റെ
മിക്കഭാഗങ്ങളിലും ജാതിവ്യവസ്ഥയും ജാതിസ്പര്‍ദ്ധയും അനാചാരവും
അന്ധവിശ്വാസവും നിലനില്‍ക്കുകയാണെന്ന വസ്തുതയും
ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്.ഇതൊക്കെ നിലനിര്‍ത്തുന്നതിലാണ്
ഭരണവര്‍ഗത്തിനു താല്പര്യം.ജനങ്ങളുടെ
യോജിപ്പല്ല,ഭിന്നിപ്പാണ് അവര്‍ക്കാവശ്യം.ജാതി
ചോദിക്കരുത് വിചാരിക്കരുത് പറയരുത് എന്ന ശ്രീ
നാരായണ ഗുരുവിന്റെ മഹത്തായ സന്ദേശം
ബോധപൂര്‍വം നിരാകരിച്ച്
ജാതി ഉച്ചത്തില്‍ പറയണം
എന്നുപോലും ആഹ്വാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ
അനുയായികള്‍ എന്നുപറയുന്നവര്‍ക്ക് മടിയില്ല എന്നത്
ഖേദകരം തന്നെ.
ശ്രീ നാരായണഗുരുവിനെ ഇപ്പോഴും സ്മരിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനവും
ചരമദിനവും അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ
സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളീയര്‍
പരാജയപ്പെടുകയാണ്.ഇക്കാര്യത്തില്‍ കേരളീയര്‍ വിജയിച്ചോ പരാജയപ്പെട്ടോ
എന്നതിനെപ്പറ്റി ആത്മപരിശോധന ആവശ്യമായ ഘട്ടത്തിലാണ് നാം
ജീവിക്കുന്നത്.ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നു.ജാതിവ്യത്യാസം
നിലനിര്‍ത്താന്‍ മാത്രമല്ല വര്‍ഗീയ
വികാരം ശക്തിപ്പെടുത്താനും അങ്ങിങ്ങായി ആലോചനകള്‍ നടക്കുന്നു.ഹിന്ദുരാഷ്ട്രവാദവും
ഹിന്ദുവര്‍ഗീയതയും സംഘപരിവാറിന്റെ അടിസ്ഥാനമുദ്രാവാക്യമാണ്.എന്നാല്‍ മുസ്ലീം ലീഗിനു
പകരം ഹിന്ദു ലീഗ് രൂപീകരിക്കണമെന്ന
ചിന്ത ആരെ സഹായിക്കാനാണെന്ന് അതിന്റെ വക്താക്കള്‍
വിശദീകരിക്കേണ്ടതുണ്ട്.ശ്രീ നാരായണഗുരുവോ ചട്ടമ്പി
സ്വാമികളോ ഇത്തരത്തില്‍ ഒരു ചിന്ത
വച്ചു പുലര്‍ത്തിയതായി കേട്ടിട്ടില്ല.അവര്‍ എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായിരുന്നു
എന്നതാണ് വാസ്തവം.എല്ലാ മുസ്ലീങ്ങളും
യോജിക്കണമെന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം
ലീഗ് ആവശ്യപ്പെടുന്നത്.മതന്യൂനപക്ഷത്തിന്റെ
പേരില്‍ കടുത്ത വിലപേശലിലൂടെ അഞ്ചാം
മന്ത്രിസ്ഥാനം പിടിച്ചുവാങ്ങി.അധികാരം നിലനിര്‍ത്താനുള്ള
വ്യഗ്രതയില്‍ മുസ്ലീം ലീഗിന്റെ മുന്നില്‍
പഞ്ചപുഛമടക്കി കീഴടങ്ങിയ കോണ്‍ഗ്രസ്സിനെ
രക്ഷിക്കാനാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുലീഗിന്റെ വക്താക്കള്‍
ശ്രമിക്കുന്നത്.സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിലപേശിവാങ്ങി വിദ്യാഭ്യാസം
കച്ചവടചരക്കാക്കി മാറ്റുന്ന പ്രക്രിയയിലാണ് പലരും
ഏര്‍പ്പെട്ടിരിക്കുന്നത്.വിദ്യ
നേടി സ്വതന്ത്രനാകാനാണ് ശ്രീ
നാരായണഗുരു ഉപദേശിച്ചതെങ്കില്‍ വിദ്യയോടൊപ്പം അടിമത്വം വിലയ്ക്കു വാങ്ങാനാണ്
ചില മതനേതാക്കളും സമുദായനേതാക്കളും
ആവശ്യപ്പെടുന്നത്.
ഈ പ്രത്യേക
സാഹചര്യത്തില്‍ ശ്രീ നാരയണഗുരുവിന്റെ മഹത്തായ
സന്ദേശം മുറുകെ പിടിക്കാനും പ്രാവര്‍ത്തികമാക്കുവാനുമാണ് കേരളീയര്‍ ശ്രമിക്കേണ്ടത്.ഗുരുവിനെ
ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ
സന്ദേശം നിരാകരിക്കുകയല്ല സ്വാംശീകരിക്കുകയാണ് വേണ്ടത്.ജാതിഭേദവും മതദ്വേഷവുമില്ലാതെ
ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന കേരളമാണ് ഗുരു സങ്കല്‍പ്പിച്ചത്.അതിനു ഭംഗം
വരുത്തുന്ന ഒന്നുംതന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്നവരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല
തന്നെ.
നമ്മുടെ പടം വരയ്ക്കാമോ ?
ഗുരുദേവൻ ശിവഗിരിയിലെ പർണ്ണശാലയ്ക്ക് മുന്നിൽ ഇരുന്ന് സംസ്കൃതവിദ്യാലയത്തിലെ പഠനം ശ്രദ്ധിക്കുകയായിരുന്നു . കുട്ടികൾ സംസ്കൃതകാവ്യങ്ങൾ തെറ്റുകൂടാതെ ചൊല്ലുന്നതു കേട്ടപ്പോൾ ഗുരുദേവന് അത്യധികം സന്തോഷമുണ്ടായി . പർണ്ണശാലയ്ക്ക് സമീപം നിന്നിരുന്ന ഒരു മുത്തശ്ശിമാവിൽ നിന്നും അതിനിടയിൽ പഴുത്തു വീണിരുന്ന കുറെ മാങ്ങകൾ പെറുക്കിയെടുത്തു ഗുരുദേവൻ ഇടവേളനേരത്ത് അവിടുത്തെ കുട്ടികളെ വിളിച്ചു കൊടുത്തു . അതിനുശേഷം കുന്നിറങ്ങി ശാരദാമഠത്തിനു പിറകുവശത്തുള്ള വാതിൽ തുറന്ന് അവിടെയുള്ള പടികളിൽ ഇരുന്നു . കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു യുവാവ് ശാരദാമഠ വലം വെച്ചു തൊഴുതുകൊണ്ട് ഗുരുദേവൻ ഇരുന്നിടത്തേക്ക് വന്നു കാഴ്ചയിൽ നല്ലൊരു കലാകാരനെപ്പോലെ തോന്നിച്ചിരുന്ന അയാൾ ഗുരുദേവനെ സാഷ്ടാംഗം നമസ്കരിച്ചു . അയാളുടെ ഭക്തിയും വിനയവും ലക്ഷണവും കണ്ടിട്ട് ഗുരുദേവൻ ചോദിച്ചു .
"ചിത്രമെഴുതും . അല്ലേ ? "
താൻ ചിത്രമെഴുതും എന്നു ഗുരുദേവൻ എങ്ങനെയറിഞ്ഞു എന്നു ചിന്തിച്ചു അയാളപ്പോൾ അതിശയിച്ചു നിന്നു .
ഗുരുദേവൻ : "പേരെന്ത് ? "
യുവാവ് : "രാമകൃഷ്ണനാശാരി "
ഗുരുദേവൻ : "എവിടെ നിന്നാണ് വരുന്നത് ? "
യുവാവ് : "നെയ്യാറ്റിൻകരയിൽ നിന്നാണ് ". ഗുരുദേവൻ : "ഉം "
കുറച്ചുനേരത്തേക്കു പിന്നെ സംഭാഷണമുണ്ടായില്ല . ആ ഇടവേളയിൽ മാവിൻ കൊമ്പത്തിരുന്ന ഒരു കുയിൽ നീട്ടിപ്പാടുവാൻ തുടങ്ങുകയായി . ആ നേരത്ത് അയാൾ ഏതാനും കടലാസുചു രുളുകൾ നിവർത്തി ഗുരുദേവനെ കാണിച്ചു . അതെല്ലാം അയാൾ മുൻകാലങ്ങളിൽ വരച്ച ചിത്രങ്ങളായിരുന്നു . അതുകണ്ടിട്ട് ഗുരു ദേവൻ ആ യുവാവിനെ അനുഗ്രഹിച്ചുകൊണ്ട് മൊഴിഞ്ഞു . "കൊള്ളാമല്ലോ" .
അയാൾ ഏറെ സംതൃപ്തനായി ആ ചിത്രങ്ങൾ വീണ്ടും ചുരുട്ടി ഒരു സഞ്ചിയിലാക്കി വച്ചു . അപ്പോൾ ഗുരുദേവൻ ചോദിച്ചു .
"നമ്മുടെ പടം വരയ്ക്കാമോ ? " അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് രാമകൃഷ്ണനാശാരി അല്പനേരത്തേക്കു യാതൊന്നും ഉരിയാടാനാവാതെ നിന്നു പോയി . കാരണം അന്നു അയാൾ അവിടെ വന്നതുതന്നെ ഒത്താൽ ഗുരുദേവന്റെ ഒരു ചിത്രം വരയ്ക്കണമെന്ന ആഗ്രഹത്തോടെ യിരുന്നു .
" അവിടുത്തെ അനുഗ്രഹമുണ്ടെങ്കിൽ എഴുതാം ".
അയാൾ പറഞ്ഞു .
അതുകേട്ടിട്ട് ഗുരുദേവൻ മന്ദഹസിച്ചു . ഉടനെ രാമകൃഷ്ണനാശാരി ഒരു കടലാസ് എടുത്തു അതിൽ പെൻസിൽ കൊണ്ട് ചില വരകളും കുറികളുമിട്ടു . അന്നു ഗുരുദേവൻ കല്പിച്ചതുപ്രകാരം ശിവഗിരിയിൽ നിന്നു ഊണും കഴിച്ചിട്ടാണ് അയാൾ നെയ്യാറ്റിൻകരയ്ക്ക് മടങ്ങുകയുണ്ടായത് .
അടുത്ത ദിവസംതന്നെ രാമകൃഷ്ണനാശാരി എണ്ണച്ചായത്തിൽ ഗുരുദേവന്റെ ഒരു ചിത്രം വരയ്ക്കുവാനുള്ള ഒരുക്കം തുടങ്ങി . ഒരു വ്രതം എന്നപോലെയായിരുന്നു അയാൾക്ക് ആ ചിത്രമെഴു ത്ത് . കുറച്ചു ദിവസങ്ങൾകൊണ്ട് ഗുരുദേവൻ ഇരിക്കുന്ന രൂപത്തി ലുള്ള ആ ചിത്രം അയാൾക്ക് പൂർത്തിയാക്കാനായി .
പിന്നീട് താമസിയാതെ ഒരു ദിവസം രാമകൃഷ്ണനാശാരി ആ ഗുരുദേവചിത്രവുമായി ശിവഗിരിയിലെത്തി . ആളൊഴിഞ്ഞ ഒരു നേരത്ത് ഗുരുദേവനെ അതുകാണിച്ചു . ഗുരുദേവന് ആ ചിത്രം വളരെ ഇഷ്ടമായി . രണ്ടു പഴവും ഒരു പിടി കലണ്ടവും നല്കി രാമകൃഷ്ണനാശാരിയെ ഗുരുദേവൻ അനുഗ്രഹിച്ചു . എന്നിട്ട് ഇപ്രകാരമരുളിച്ചെയ്തു : "ഓ ഇത് ഒത്തുപോയല്ലോ ".
അക്കാലത്ത് ആ എണ്ണഛായാചിതം ശാരദാമഠത്തിന്റെ പിന്നിലുള്ള വാതിൽ തുറന്നാൽ കാണത്തക്കവിധം അവിടെ ഏറെക്കാലം സൂക്ഷിച്ചുവെയ്ക്കുകയുണ്ടായി . പിന്നീട് അത് വൈദികമഠത്തിലേക്കു മാറ്റി വച്ചു .
ഗുരുദേവൻ മഹാസമാധി പ്രാപിച്ചശേഷം ജനങ്ങൾക്ക് ആരാധന നടത്തുവാനായി രാമകൃഷ്ണനാശാരി വരച്ച ആ പടമായിരുന്നു സമാധി സ്ഥാനത്ത് വച്ചിരുന്നത് .
ശ്രീനാരായണ പരമ ഗുരവേ നമഃ
ചരിത്ര സത്യങ്ങൾ തെറ്റായി വ്യാഖ്യനിച്ച് ശ്രീനാരായണ ഗുരുവിന്റെ മഹത്വം ദിശമാറ്റുന്നു ...
കേന്ദ്രത്തിന്റെ CBSC സ്കൂളുകളിൽ പത്താം ക്ലാസ്സിലെ ഉപ പാo പുസ്തക മായ " രാജൻ തുവ്വാര യുടെ - ചട്ടമ്പിസ്വാമികൾ ജീവിതവും സനേ ശവും ".....
തു ശുരിലെ കറന്റ് ബുക്സ് ഇറക്കിയ പുസ്തകം .. കേന്ദ്ര സിലബസിൽ പഠിക്കുന്ന കേരളത്തിലെ എല്ലാ വിദ്യാർത്ഥികളും പഠിക്കുന്നു .... സ്കൂളുകളിൽ പഠിപ്പിക്കുന്നു ശ്രീനാരായണ ഗുരുവിന്റെ മഹത്വം എവിടെയെല്ലാം ദിശമാറ്റി മറ്റുള്ള വരെ മഹത്വമൽക്കരിക്കുവാൻ ബോധപൂർവ്വം കാട്ടുന്നത് ... ഇത് ശ്രീനാരായണിയർ എതിർത്തു പരാജയ പ്പെടുത്തണം ....
ഈ പുസ്തകത്തിലെ ശീനാരായണ ഗുരു (പേജ് 36 - 40.. ) ('പൂർണ്ണമായി താഴെ നൽകുന്നു )
1882 ലാണ് നാണു വാശാൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഉല്പതിഷ്ണു വായ ഒരു ഈഴവ യുവാവ് സംസ്കൃത പoനം കഴിഞ്ഞ് സ്വദേശമായ ചെമ്പഴന്തിയിൽ തിരിച്ചെത്തിയത് .നാണുവാശാൻ തികഞ്ഞ ബ്രഹ്മചാരി യെപ്പോലെ യാ ണ് അപ്പോൾ ജീവിച്ചിരുന്നത് .കടുത്ത വൈരാഗിയെ പോലെ ആശാൻ ജീവിക്കുന്നത് കണ്ടപ്പോൾ ചില ബന്ധുക്കൾ. അദ്ദേഹത്തെ വിവാഹ ബന്ധത്തിൽ കൊണ്ടു ചാടിക്കുവാൻ ശ്രമിച്ചു
നാമമാത്രമായി അങ്ങനെ യൊരു മംഗല്യചടങ്ങു നടത്തുവാൻ അവർക്ക് കഴിഞ്ഞു വെങ്കിലും നാണു വിനെ ഗൃഹസ്ഥാശ്രമിയാക്കുവാൻ ഒരു തരത്തിലും സാധിച്ചില്ല .യോഗശാസ്ത്രം ,വേദാന്തം എന്നിവ പഠിക്കുവാനായിരുന്നു നാരായണ ഗുരുവിന്റെ ആഗ്രഹം തന്റെ മനസ്സിലിരിപ്പ് അദ്ദേഹം അഭൂതയ കാംക്ഷിയുംചങ്ങാതിയുമായ പൊടിപ്പറമ്പിൽ നാരായണപിള്ളയെ അറിയിച്ചു നാരായണ ഗുരുവിന് മാർഗ്ഗോപദേശം ചെയ്യുവാൻ ചട്ടമ്പി സ്വാമി കളെയാണ് നാരായണ പിള്ള കണ്ടെത്തിയത് .
അണിയുർ ക്ഷേത്രത്തിൽ വെച്ച് യാദൃച്ഛിക മായാണ് ചട്ടമ്പി സ്വാമികൾ നാരായണ ഗുരുവിനെ കണ്ടു മുട്ടിയത് .ആത്മവിദ്യക്കു വേണ്ട എല്ലാ യോഗ്യതകളുമുള്ള ആ യുവാവിനെ സ്വാമികൾക്ക് വലിയ ബോധ്യമായി .ചട്ടമ്പി സ്വാമികൾ നാരായണ ഗുരുവിനെ വാമന പുരത്തുള്ള തന്റെ താവളത്തിലേക്ക് ക്ഷണിച്ചു .
വാമനപുരത്തെത്തിയ നാണു വാശാൻ ( അങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് ) സ്വാമികളുടെ ഒരു സന്തത സഹചാരിയായി മാറി .ചാട്ടമ്പി സ്വാമി കളുടെ വേദാന്ത ജ്ഞാനവും വിവിധ വിദ്യകളിലാർജ്ജിച്ച അറിവിന്റെ വ്യാപ്തിയും നാരായണ ഗുരുവിനെ അതി ശയിപ്പിച്ചു .അദ്ദേഹം ചട്ടമ്പി സ്വാമി ക ളു ടെ ആരാധകനായി മാറി .ആത്മവിദ്യ യാർജ്ജിക്കുവാനും ആത്മ സാക്ഷാൽ ക്കാരത്തിലെത്തുവാനും താൻ ചവിട്ടി ക്കയറിയ ജ്ഞാന മാർഗ്ഗത്തിന്റെ പടികൾ സ്വാമികൾ ശ്രീനാരായണനു വിശദികരിച്ചു കൊടുത്തു .നാരായണന് അദ്ദേഹം ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു .യോഗാഭ്യാസം വഴി ആ സിദ്ധി ഉൾക്കൊള്ളുവാൻ നാരായണന് അനായാസം സാധിച്ചു .യോഗ സംബന്ധമായ പ്രാഥമിക പാഠങ്ങൾ മനസ്സിലാക്കുവാനും ദൃഢീകരിക്കുവാനും നാരായണനു അധികം അദ്ധാനിക്കേണ്ടി വന്നില്ല ചില ദിവസങ്ങളിൽ ചട്ടമ്പിയും നാരായണനും തൈക്കാട് താമസിച്ചിരുന്ന അയ്യാവു സ്വാമികളെ ചെന്നു കണ്ടു ചട്ടമ്പിയെ പ്പോലെ നാരായണ ഗുരുവും അയ്യാവു വിന്റെ ശിഷ്യത്വം സ്വികരിച്ചു .
അയ്യാവു സ്വാമി യി ലുണ്ടായ ചില മാറ്റങ്ങൾ ചട്ടമ്പിക്കും നാരായണ നും ദഹിച്ചില്ല .രസപാക പ്രക്രിയ ഉപയോഗിച്ച് സ്വർണ്ണ മുണ്ടാക്കുവാനുള്ള വിദ്യ അന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്നു അയ്യാവു .വേദാന്ത വിഹായസ്സിൽ ഉയർന്നു വന്ന പക്ഷി രാജന്റെ കണ്ണുകൾ ഭൂമിയിലെ ജീർണ്ണിച്ച നാറിയ ഉച്ചിഷ്ടമായ സ്വർണ്ണത്തിൽ പതിഞ്ഞപ്പോൾ ചട്ടമ്പിയും നാരായണനും അയ്യാവു വിന്റെ ആശ്രീ തത്വം ഉപേക്ഷിച്ച് സ്ഥലം വിട്ടു.
തുടർന്ന് ചട്ടമ്പിസ്വാമികളും നാരായണ ഗുരുവും തെക്കൻ പ്രദേശങ്ങളിലേക്ക് ഒരു പദയാത്ര നടത്തി .സിദ്ധന്മാരെ പൂജിച്ചും വിജനമായ സ്ഥലങ്ങളിൽ ഏകാന്ത ധ്യാനം നടത്തിയുമുള്ള അവരുടെ യാത്ര മരുത്വാമല മുതലായ പ്രദേശങ്ങൾ വരെ നീണ്ടു ചെന്നു .നഗരങ്ങളോ ജനനിബിഡമായ വ്യാപാര കേന്ദ്രങ്ങളോ അവരെ ആകർഷിച്ചില്ല .പ്രകൃതി രമണിയ മായ പ്രദേശങ്ങളായിരുന്നു അവർക്കിഷ്ടം .അത്തരം പ്രദേശങ്ങളിലാണ് ഈശ്വരചൈതന്യ മുള്ളതെന്ന് അവർ വിശ്വസിച്ചു .
കായ്കനികൾ ഭക്ഷിച്ചും അരുവികളിൽ നിന്നും വെള്ളം കോരി ക്കുടിച്ചും ഹിംസ ജന്തു ക്കളുമായി സഹവസിച്ചും ജീവിച്ച ആയോഗിവര്യന്മാർ ആത്മസത്തയുടെ ഉ ത്തുംഗത്തെ സുക്ഷ്മമായി ദർശിച്ചു .ഗുഹാന്തരങ്ങളിലും വനപ്രദേശങ്ങളിലും ബാഹ്യലോക ബന്ധമില്ലാതെ തപോവ്യത്ത രായി ക്കഴിഞ്ഞ ആകാല ഘട്ടത്തിലാണ് ആ ഗാധമായ ആത്മബോധം അവർക്ക് അനുഭവിക്കുവാൻ കഴിഞ്ഞത് .തെക്കൻ ദിക്കുകളിൽ ഇവരുടെ പാദ സ്പ ർ ശ മേൽക്കാത്ത ഭു ഭാഗങ്ങളില്ലായിരുന്നു .ജ്ഞാനലബ്ധിക്കും മനു ഷ്യനെ മനുഷ്യനായി കാണുവാനും മഹനീയ മായ ആശയങ്ങളെ ദൃഢീകരിക്കുവാനും ഈ തീർത്ഥയാത്രയിലുടെ അവർക്കു സാധിച്ചു
ഈ പദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവേ നെയ്യാറിന്റെ വറ്റി വരണ്ട ഒരു പ്രദേശത്തു കുടെ നടക്കുവാൻ അവർ തീരുമാനിച്ചു .അപ്രകാരം കുറച്ചു ദുരം മുന്നോട്ടു ചെന്ന പ്പോൾ അരുവിപ്പുറം എന്ന ഒരു സ്ഥലത്ത് അവർ എത്തിച്ചേർന്നു .അതി മനോഹരമായ പ്രകൃതി ലാവണ്യം പ്രസരിക്കുന്ന ആ സ്ഥലം അവരെ വല്ലാതെ ആഗ്ലാദിപ്പിച്ചു .
ഏതു വിധത്തിലുള്ള സാധനയ്ക്കും പറ്റിയ ഒരിടമാണ തെന്ന് അവർക്കു തോന്നി .ആ സ്ഥലം തന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള ഇടമാക്കുവാൻ നാരായണ ഗുരു നിശ്ചയിച്ചു .അദ്ദേഹം ഏറെക്കാലം അരുവിപ്പുറത്ത് തപോ നിരതനായി കഴിഞ്ഞു .എന്നാൽ ചട്ടമ്പി സ്വാമികൾ ഇടയ്ക്കിടെ തിരുവനന്തപുരത്തിനും നെടുമങ്ങാട്ടേക്കും സഞ്ചരിച്ചു കൊണ്ടിരുന്നു .
ചട്ടമ്പിസ്വാമികൾക്ക് തിരുവനന്തപുരത്ത് ഇതിനിടയിൽ രണ്ടു ശിഷ്യന്മാരെ ലഭിച്ചു .നാരായണ ഗുരുവിന്റെ സഹപാഠികളായ പെരുനല്ലി കൃഷ്ണൻ വൈദ്യർ .വെളുത്തേരി കേശവൻ വൈദ്യർ എന്നിവർ .ഈ ഈഴവ യുവാക്കൾ ചട്ടമ്പിയുമായി സൗഹൃദം സ്ഥാപിച്ചു .നല്ല ശരീര പുഷ്ടിയുണ്ടായിരുന്ന കേശവൻ വൈദ്യർ സ്വാമികളിൽ നിന്ന് ഗുസ്തി മുറകൾ അഭ്യസിച്ചു .കൃഷ്ണൻ വൈദ്യർ സംസ്കൃത കാവ്യങ്ങളും വ്യാകരണവുമഭ്യസിച്ചു .
വിദ്യാസമ്പന്നരും വിനയാന്വിത രൂമായ ഈ ചെറുപ്പക്കാർ സ്വാമിയുടെ ഹൃദയം കവർന്നതിൽ അതിശയിക്കാനില്ല .തിരുവനന്തപുരത്തെത്തുമ്പോൾ ചട്ടമ്പിസ്വാമികൾ വെളിത്തേരിയിലോ പെരുനെല്ലിയിലോ താമസിച്ചു .ചിലപ്പോൾ ശ്രീനാരായണ ഗുരുവും അവിടെ വന്നു ചേരും അതോടെ സർഗ്ഗ സമീക്ഷയുടെ ഒരു കേന്ദ്ര മാ യി അവിടം മാറും .പ്രായം കൊണ്ട് മുതിർന്ന ചട്ടമ്പി ക്കായിരുന്നു അവർ മേധാ സ്ഥാനം നൽകിയത് .
കിട്ടൻ എന്ന് സ്വാമി വിളി ച്ചിരുന്ന കൃഷ്ണ ൻ വൈദ്യരുടെ കാവ്യ മോഹങ്ങൾക്ക് ചിറകുവെപ്പിക്കുവാനായി ചട്ടമ്പി സ്വാമികൾ കവിയുടെ വേഷം കെട്ടി യതായി അദ്ദേഹം തന്നെ ഒരിടത്ത് പറഞ്ഞിട്ടുണ്ട് .കേശവൻ വൈദ്യരെ സ്വാമി ഗുസ്തി മുറകൾ പഠിപ്പി ച്ചിരുന്നതിനാൽ ഇടയ്ക്കിടെ അവർ തമ്മിൽ ഗുസ്തി യിലേർപ്പെടുമായിരുന്നു .ഇക്കാലമെല്ലാം സ്വാമിയുടെ ആഹാരവും വിശ്രമവും മെല്ലാം ഈ ഈഴവ ഭവനങ്ങളിലായിരുന്നു .ഇത് ചില നായർ പ്രമാണി മാർക്ക് ഇഷ്ട പ്പെട്ടിരുന്നില്ല .
എന്നാൽ ചട്ടമ്പിയെ എതിർക്കാനുള്ള കരുത്തും കോപ്പും അവർക്കില്ലായിരുന്നു .ഈ ഈഴവ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടും ഉറങ്ങിയും സാംസ്കാരിക വിനിമയം നടത്തിയും ചട്ടമ്പി സ്വാമികൾ നടന്നു തീർത്തത് കേരളീയനവോത്ഥാന ത്തിലേക്കുള്ള പാതയാണ് .ബുദ്ധി ,ഹൃദ നൈർമ്മല്യം ,കർമ്മ കുശലത ,ആത്മ ത്യാഗം എന്നീ സൽ ഗുണങ്ങളായിരുന്നു കേരളിയ നവോത്ഥാന ത്തിന് അടിത്തറ പാകിയ വിശിഷ്ടോ പാധികൾ
<><>
ചരിത്ര സത്യ ങ്ങ ൾ ദിശമാറ്റുന്നത് വായനക്കാർ ശ്രദ്ധിക്കുക,,,
Tuesday, 12 November 2019
ശിവഗിരി മഠത്തിലെ മഹാഗുരുപൂജ...
ശിവഗിരിമഠത്തില്‍ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ കല്പ്പനയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന ഏറ്റവും മഹിമയാർന്ന പൂജാസംവിധാനമാണ് ഗുരുപൂജാ സമ്പ്രദായം. ശിവഗിരി ദർശിക്കുവാൻ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ അഭീഷ്ട സിദ്ധിയ്ക്കായി പൂജ നടത്തുകയും തുടർന്ന്ഗുരുസന്നിധിയിലിരുന്ന് ഭക്ഷണം പ്രസാദമായി സ്വീകരിക്കുകയും ചെയ്യുന്നു. ഇന്നും പിൻതുടരുന്ന ഈ ഗുരുപൂജാ സമ്പ്രദായത്തില്‍ പങ്ക് കൊണ്ട് അഭീഷ്ടസിദ്ധി കൈവരിക്കുവാന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ ശിവഗിരിയില്‍ എത്തിച്ചേരാറുണ്ട്.
ശിവഗിരിയിലെ ഗുരുപൂജ സമ്പ്രദായം ഗുരുദേവൻ സശ്ശരീനായിരുന്ന കാലം മുതൽക്കേ ഉണ്ടായിരുന്ന ഒരു പുണ്യകർമമാണ്. അക്കാലത്തെ ഇന്നത്തേതുപോലെ എല്ലാദിവസവും ഗുരുപൂജ ഉണ്ടായിരുന്നില്ല .ഭക്തജനങ്ങൾ അവരുടെ ജന്മദിനത്തിനും, മറ്റെന്തെങ്കിലും വിശേഷദിവസങ്ങളിൽ കുഞ്ഞൂണ് ,വിദ്യാരംഭം, തുടങ്ങിയ അവസരങ്ങളിൽ ആയിരുന്നു ഗുരുപൂജ നടത്തിയിരുന്നത് .അന്നുഒരു ദിവസത്തെ ഗുരുപൂജ 5 രൂപയായിരുന്നു .പൂജയുടെ പ്രസാദം ഉച്ചഭക്ഷണം ആണ്. അതിനുള്ള നേരം ആകുമ്പോൾ ഉച്ചത്തിൽ മണിയടിച്ച് ഭക്തജനങ്ങളെ അറിയിക്കുകയാണ് പതിവ്'. അപ്പോൾ ഗുരുപൂജ നടത്തുന്നവരും മറ്റും ഭക്തന്മാരും ആശ്രമത്തിലെ അന്തേവാസികൾ സന്യാസിമാരും എല്ലാം ഊട്ടു പുരയിലെത്തിനിരനിരയായി ഇരിക്കുമായിരുന്നു .അതിൽഒന്നാം നിരയിലെ ഏറ്റവും ആദ്യം ഉള്ള ഒരു പീഠത്തിൽ ആദ്യത്തെ ഇലയിട്ട് ശേഷമാണ് മറ്റുള്ളവർക്ക് ഇട്ടിരുന്നത് .പിന്നിലുള്ള മറ്റൊരു പീoത്തിൽ ഗുരുദേവൻ ആസന്നമാകുമ്പോൾ സകലരും എഴുന്നേറ്റ് വണങ്ങുമായിരുന്നു.
അതിനുശേഷം എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുമായിരുന്നുള്ളു. അതിനുശേഷം സന്യാസിമാർ ചേർന്ന് ഒരു പ്രാർത്ഥന നടത്തും മായിരുന്നു .അപ്പോൾ അവിടമാകെ ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും സുഗന്ധം നിറഞ്ഞു കവിയുമായിരുന്നു. പ്രാർത്ഥനയ്ക്ക് ഒടുവിൽ അന്നത്തെ വിഭവങ്ങൾ ഒന്നൊന്നായി ആദ്യം ഗുരുദേവന് മുന്നിലിട്ട ഇലയിൽ വിളമ്പുമായിരുന്നു. തുടർന്ന് മറ്റെല്ലാ ഇലകളിലും ചോറും കറികളും മുറപ്രകാരം വിളമ്പും. അങ്ങനെ തൃപ്പാദങ്ങൾക്കൊപ്പം കഴിക്കുവാനുള്ള പുണ്യ അവസരമാണ് ശിവഗിരിയിലെ ഗുരുപൂജയിലൂടെ ഭക്തജനങ്ങൾക്ക് കിട്ടിയിരുന്നത്.
ഇന്നും ശിവഗിരിയിലെ ഗുരുപൂജ ആ സങ്കൽപത്തോട് കൂടിയാണ് നടന്നു വരുന്നത് . ഗുരുപൂജ ഹാളിലെ അലങ്കരിച്ച മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഗുരുദേവ വിഗ്രഹത്തിനു മുന്നിൽ ഇല ഇട്ടു ഭക്ഷണം വിളമ്പി വച്ചു നിലവിളക്ക് കൊളുത്തിവച്ച് സുഗന്ധദ്രവ്യങ്ങൾ പുകച്ചും സന്യാസിമാരും, ബ്രഹ്മചാരിമാരും ചേർന്ന് പ്രാർത്ഥന നടത്തുന്നു - അതൊടെയാണ് ഗുരുപൂജ തുടങ്ങുന്നത്. അപ്പോൾ ഹാളിൽ മുഴുവൻ പേരും എഴുന്നേറ്റു ഗുരുദേവന് മുന്നിലെന്നപോലെ ഭക്തിപൂർവ്വം വന്ദിച്ചു നിൽക്കും.:പിന്നീട് ഗുരുപൂജ പ്രസാദം ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നവർക്ക് എല്ലാം പ്രസാദമായി പങ്കുവെച്ച് നൽകുകയാണ് ചെയ്യുന്നത് 'അതിലൂടെ ഗുരുദേവൻ ആഹരിച്ചതിൻ്റെ ഒരംശം കഴിക്കുന്നു എന്നതാണ് സങ്കല്പം.

ഗുരുഭക്തർക്ക് അവരവര്‍ ആഗ്രഹിക്കുന്ന ദിനത്തില്‍ തങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും പേരില്‍ ശിവഗിരി മഠത്തിലെ ഒരു ദിവസത്തെ പൂജ നടത്തുന്നതിന് (ഗുരുപൂജ, ശാന്തി ഹവനം, ശാരദാമഠത്തിലും മഹാസമാധി സന്നിധിയിലും പ്രഭാത സായംകാല പൂജകള്‍) അന്നദാനത്തിനുമായി പതിനായിരം ( 10000/- ) രൂപയടച്ച് മഹാഗുരുപൂജ നടത്താവുന്നതാണ്. വിവാഹം, മരണാടിയന്തിരം, കുഞ്ഞുങ്ങളുടെ ചോറൂണ്, വിദ്യാരംഭം, മാതാപിതാക്കന്മാരരുടെ ഓർമ ദിവസങ്ങള്‍, ജന്മദിനം തുടങ്ങി വിശേഷാല്‍ അവസരങ്ങളിലെല്ലാം ഭക്തജനങ്ങള്‍ മഹാഗുരുപൂജ നടത്തി വരുന്നു. ഈ വഴിപാട് നടത്തുവാനാഗ്രഹിക്കുന്നവർക്ക് ഇതിലേക്കായുള്ള തുക നേരിട്ടോ അല്ലെങ്കിൽ ഫെഡറൽ ബാങ്കിന്റെ വർക്കല ശാഖയിലുള്ള SB അക്കൗണ്ട് നമ്പർ 11290100294671 ലോ അടയ്ക്കാവുന്നതാണ്. അന്നദാനനിധിയിലേക്കുള്ള സംഭാവനകളും ഈ അക്കൗണ്ടിൽ അടയ്ക്കാം. വിശദവിവരങ്ങൾക്ക് ഫോ: 0470 2602807 എന്ന നമ്പറിൽ ബന്ധപ്പെടുക
ശ്രീനാരായണ ഗുരു തന്നെ ദൈവമായി ആരാധിച്ചു കൊള്ളണമെന്ന് പറഞ്ഞിട്ടുണ്ടോ ?????
ശ്രീനാരായണ ഗുരു തന്നെ ദൈവമായി ആരാധിച്ചു കൊള്ളണമെന്നു പറഞ്ഞിട്ടില്ലല്ലോ, എന്നെ പൂജിക്കരുതെന്ന് ഗുരു പറഞ്ഞിട്ടുണ്ട് തുടങ്ങിയ പ്രസ്ഥാവനകൾ നാം നിരന്തരം കേൾക്കാറുണ്ട് .........
ഈ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ധ്വനി, മറ്റു പല ദൈവ സ്വരുപങ്ങളും താൻ മാത്രമാണു ദൈവമെന്നും തന്നെ ആരാധിക്കുന്നത് ശ്രേയസ്ക്കരമായിരിക്കുമെന്നും കൂടിയാണ്. ഞാനാണ് സാക്ഷാൽ പരംപൊരുൾ നീ എന്നിൽ എല്ലാം അർപ്പിച്ചു കൊള്ളുക എന്നു ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ അർജ്ജുനനോടു ആവർത്തിച്ചു പറയുന്നുണ്ട്.ഞാൻ മാത്രമാണ് ദൈവം എന്നു പത്തു കല്പനകളിലൊന്നിന്റെ രൂപത്തിൽ യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നു ക്രിസ്തുമതം അവകാശപ്പെടുന്നു. എന്നാൽ തന്നെ ദൈവം ആയി ആരാധിച്ചു കൊള്ളണമെന്നു ഗുരു പറഞ്ഞിട്ടില്ല... അതു തന്നെയാണ് ചിലർ ആയുധമാക്കുന്നതും ...
രണ്ടായിരമോ, അയ്യായിരമോ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സങ്കല്പത്തിലുള്ള ഏതെങ്കിലും ദേവത / ദൈവസ്വരൂപം ഞാൻ മാത്രമാണു ദൈവം, എന്നെ മാത്രം ആരാധിച്ചു കൊള്ളണം എന്നുമുള്ള അവകാശപ്പെടലുകളുടെ ശരിയും തെറ്റും അന്വേഷിച്ചു ഇപ്പോൾ നടന്നിട്ടു കാര്യമില്ല. അത് കേവല വിശ്വാസത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. വാസ്തവത്തിൽ എല്ലാ വിശ്വാസങ്ങളും അന്ധമാണ്, വിശ്വസിക്കേണ്ടി വരുന്നത് തെളിവില്ലാത്തപ്പോഴാണ്, എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.മറിച്ച് ശ്രീനാരായണ ഗുരുസ്വാമികൾ സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്. നേരിൽ കണ്ടിട്ടുള്ളവരിൽ അപൂർവ്വം ചിലർ ഇന്നും ജീവിച്ചിരിക്കുന്നു. സ്വാമി തൃപ്പാദങ്ങളുടെ മഹത്വത്തിനു എത്ര എത്ര തെളിവുകൾ നമുക്കു മുന്നിലുണ്ട്. കെട്ടുകഥകളെ ആശ്രയിക്കേണ്ടതില്ല.തനിക്കു സ്വീകരണമൊരുക്കണം, താലപ്പൊലിയും ജാഥയുമുണ്ടാവണം, പ്രശംസിച്ചു മുദ്രാവാക്യങ്ങൾ വിളിക്കണം, പത്രത്തിൽ ഫോട്ടോ വന്നിരിക്കണം എന്നൊക്കെ ശഠിക്കുന്ന കേവല രാഷ്ട്രീയക്കാരുടെ തലത്തിലേക്കു, ശ്രീനാരായണ ഗുരുവെന്നല്ല ഒരാത്മജക്കാനിക്കും തരം താഴേണ്ട അവശ്യമില്ല. തന്നെ ആരാധിച്ചു കൊള്ളണമെന്നു ശഠിക്കേണ്ടതുമില്ല.പക്ഷെ സ്വാമി തൃപ്പാദങ്ങൾ സശ്ശരീരനായിരുന്ന കാലത്ത് തന്നെ ഗുരുവിനെ ആരാധിച്ചിരുന്നു.എല്ലാ ദിവസവും ശിവഗിരിയിലും, അരുവിപ്പുറത്തും ഗുരുവിന്റെ തൃപ്പാദങ്ങളിലും, ഗുരു ഇല്ലാത്ത അവസരത്തിൽ ഭഗവാന്റെ ചിത്രത്തിനു മുമ്പിലും ഗുരുപുഷ്പാഞ്ജലി മന്ത്രങ്ങളാൽ ഗുരുപൂജ നടത്തിയിരുന്നു.ഇത് മഹാത്മഗാന്ധിജി, രവീന്ദ്രനാഥ ടാഗേർ, ദീനബന്ധു സി.എഫ് ആൻഡ്രുസ് തുടങ്ങിയർ നേരിൽ കണ്ടിട്ടുള്ളത് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും..... പ്രതിമയും, ഫോട്ടോയും, പാദുകവും മറ്റും പ്രതീകമാക്കി ആരാധിക്കുന്ന രീതി അന്നേ നിലയിൽ വന്നിരുന്നു.തിരുവല്ലക്കടുത്ത് ആഞ്ഞിലിത്താനം എന്ന സ്ഥലത്ത് ഗുരുസ: ശരീരനായിരിക്കുന്ന കാലം മുതൽ ഗുരുവിന്റെ പാദുകങ്ങളെ വച്ചു പൂജിക്കുന്നു. അവിടത്തെ ശ്രീ നാരായണ പാദുക ക്ഷേത്രം അറിയപ്പെടുന്ന ആരാധാനാലയമാണ്. ഏവരും ഗുരുവിനെ "സ്വാമി തൃപ്പാദങ്ങൾ " എന്നു മാത്രം സംബോധന ചെയ്തു പോന്നു.ഇതിനെല്ലാം മുന്നിട്ടിറങ്ങിയ ഭക്തജനങ്ങളെ ആരേയും ഗുരുവരൻ വിലക്കിയിരുന്നില്ലയെന്നതു ശ്രദ്ധിക്കാതെ പോകരുത്. ഒപ്പം താൻ ആരാധനാമൂർത്തിയാണെന്നു പരോക്ഷമായെങ്കിലും തൃപ്പാദങ്ങൾ പല തവണ സുചിപ്പിച്ചുട്ടുമുണ്ട്.
1928-ൽ നാഗമ്പടം ക്ഷേത്രപരിസരത്തു വിശ്രമിച്ചിരുന്ന ഗുരുവിനോടു വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും, ടി.കെ.കിട്ടൻ റൈട്ടറും വർഷംതോറും ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാൻ അനുമതി തരണമെന്നു അപേക്ഷിക്കുകയുണ്ടായി. ആവശ്യമുന്നയിച്ചവരുടെ ആശയദാർഡ്യം കുറെ മറുചോദ്യങ്ങളിലൂടെ ആവശ്യം പരിശോധിച്ചു ബോദ്ധ്യപ്പെട്ടപ്പോൾ, മറ്റ് എതിർപ്പുകളൊന്നും പ്രകടിപ്പിക്കാതെ തൃപ്പാദങ്ങൾ ശിവഗിരി തീർത്ഥാടനത്തിനു അനുമതി നൽകുകയാണുണ്ടായത്. മാത്രമല്ല അതിന്റെ ഉദ്ദേശ്യങ്ങളും,ലക്ഷ്യങ്ങളും, സ്വയം വിശദീകരിച്ചു. തീയതി നിശ്ചയിക്കുകയും ചെയ്തു.
തീർത്ഥാടനം നടത്തുന്നതു പുണ്യസ്ഥലങ്ങളിലേക്കാണ്. പുണ്യ സങ്കേതങ്ങളിലേക്കല്ലാത്ത മറ്റു യാത്രകളെ ഒരിക്കലും തീർത്ഥാടനമെന്നു വിവക്ഷിക്കുന്നില്ല. ഉദാഹരണത്തിന്, കോവളം ബീച്ച് സന്ദർശിക്കുവാൻ പോകുന്നത് വിനോദയാത്രയാണ്. ശബരിമലയ്ക്കു പോകുന്നത് തീർത്ഥാടനവും. ശിവഗിരി പുണ്യസ്ഥലമാണെന്നു വിശ്വസിക്കുന്ന വൈദ്യരും നൈട്ടറുമാണ് അവിടേക്കു തീർത്ഥാടനം നടത്തുന്നതിനു അനുമതിക്കായി അപേക്ഷിച്ചത്.ഗുരുസ്വാമി അതനുവദിക്കുകയും ചെയ്യുന്നു. ശിവഗിരിയിലേക്ക് തീർത്ഥാടനത്തിന് അനുമതി നല്കിയതിനർത്ഥം ശിവഗിരി പുണ്യസ്ഥലമാണെന്നു ഗുരു അംഗീകരിച്ചുവെന്നാണല്ലോ ..
ശ്രീനാരായണ ഗുരുസ്വാമി 1904 ലാണ് അരുവിപ്പുറത്തു നിന്നും വർക്കലയിലുള്ള ആൾപ്പാർപ്പില്ലാത്തതും പ്രകൃതിഭംഗിയേറിയതുമായ ഒരു കുന്നിൽ പർണ്ണശാലകെട്ടി പാർത്തു തുടങ്ങിയത്.ആ കുന്നിനു ശിവഗിരിയെന്നു നാമകരണം ചെയ്തതും ഗുരുതന്നെ .ശ്രീനാരായണ ഗുരു ശിവഗിരിയിൽ സുവാസിതനാകുന്നതിനു മുമ്പ് ആ സ്ഥലത്തിന് പുണ്യസ്ഥലമെന്നല്ല, യാതൊരുവിധ പ്രത്യേക പദവിയും ഉണ്ടായിരുന്നതായറിവില്ല. പ്രകൃതിരമണീയമായ ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് താല്പ്പര്യമുള്ളവർക്ക് ശ്രീനാരായണ ധർമ്മം ഒന്നാം സർഗ്ഗത്തിൽ നൽകുന്ന സ്ഥലവർണ്ണന പരിശോധിക്കാവുതാണ്. അരുവിപ്പുറത്തായാലും, ആലുവയിലായാലും, കുന്നുംപാറയിലായാലും,വർക്കലയിലായാലും ഗുരു തെരെഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങളെല്ലാം പ്രകൃതി രമണീയങ്ങളായിരുന്നുവെന്നു കാണാം.എന്നാൽ 1904-വരെ തീരെ ശ്രദ്ധിക്കപ്പെടാത്ത ശിവഗിരിക്കുന്ന് അതിന് ശേഷം ക്രമേണ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങുകയും അത് 1910-28 കാലത്തു നിലയ്ക്കാത്ത ഭക്തജന പ്രവാഹമായിത്തീരകയും ചെയ്തു.ശിവഗിരി പുണ്യസ്ഥലവും തീർത്ഥാട കേന്ദ്രവുമായിമാറി. ഭഗവാന്റെ ദിവ്യസാന്നിദ്ധ്യം ഒന്നു മാത്രമാണു ശിവഗിരിയെ പുണ്യസ്ഥലമാക്കിയത്.
ശിവഗിരി രിയിലേക്ക് തീർത്ഥാടത്തിനു അനുമതി നൽകിയതിന്നർത്ഥം, തീർത്ഥാടകർ വ്രതവുമനുഷ്ഠിച്ചു ഗുരു ഭജനവും ചെയ്തു എല്ലാ വർഷവും ജനുവരി ഒന്നിനു ശിവഗിരിയിലെത്തുമെന്നും, അതുശ്രേയസ്കരമായിരിക്കുമെന്നും ഗുരുവരൻ അംഗീകരിച്ചുവെന്നാണ്. അതായത് ശ്രീനാരായണ ഗുരു ആരാധനാമൂർത്തിയാണെന്നും, ഗുരുവിന്റെ ആശ്രമസ്ഥലമായ ശിവഗിരി പുണ്യസ്ഥലമാണെന്നും ഗുരു തന്നെ അംഗീകരിച്ചു.അതേസമയം, തന്നെ മാത്രം പൂജിച്ചു കൊള്ളണമെന്ന ശാഠ്യമൊന്നും ഗുരുവിനുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഗുരു സ:ശരീരനായിരിക്കുമ്പോൾ ശിവഗിരിക്കുന്നിൽ ഒരിടത്ത് ഒരു വേൽ സ്ഥാപിച്ചിരുന്നു. അതിനു മുന്നിൽ തിരി തെളിക്കുന്ന പതിവും ഉണ്ടായിരുന്നു. ഒരിക്കൽ ഗുരു ഏതാനും ദിവസത്തെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, ഒരന്തേവാസി വേൽ നിന്ന സ്ഥലത്ത് ഗുരുവിന്റെ പാദുകം വച്ച് തിരി തെളിച്ച് പൂജിക്കുന്നതാണ് കണ്ടത്.വേൽ എടുത്തു മാറ്റിയിരുക്കുന്നുവെന്നു മനസ്സിലാക്കിയ സ്വാമികൾ ആരാഞ്ഞു.

സ്വാമി: ആ വേൽ എന്തിനായി എടുത്തു കളഞ്ഞു????
അന്തേവാസി: തൃപ്പാദങ്ങളെ അല്ലാതെ ഒന്നും പൂജിച്ചു കൂടന്നാണ് അടിയങ്ങളുടെ വ്രതം.
സ്വാമി: പാദുകമോ ??
അന്തേവാസി: അതു സ്വാമി സങ്കല്പ്പമായി വച്ചിരിക്കുകയാണ്.
സ്വാമി : പാദുകം നാം ആകാമെങ്കിൽ വേൽ നാമായിക്കൂടയോ??
പാദുകത്തെ ഗുരുവായി സങ്കൽപ്പിച്ച് ആരാധിക്കാമെങ്കിൽ വേലിനെ നാമായി കണ്ടു കൂടെ എന്ന് അന്വേഷിച്ചതല്ലാതെ, തന്നെ പൂജിക്കരുത്, താൻ പൂജനീയനല്ല എന്ന് ഗുരു പറഞ്ഞില്ല.....
ഗുരു സ: ശരീരനായിരിക്കുമ്പോഴാണ് (1927 മാർച്ച് 12-ന്) ഗുരുവിന്റെ ചൈതന്യവത്തായ പ്രതിഷ്ഠ തലശ്ശേരി ജഗന്നാഥ ക്ഷേത്രപരിസരത്തു പ്രത്യേകം പണിതീർത്ത ഗുരുമണ്ഡപത്തിൽ പ്രതിഷ്ഠിച്ചത്.ആ പ്രതിമ കൊളമ്പിൽ വച്ച് കാണുവാനിടയായ ഗുരുവിന്റെ പ്രതികരണം ശ്രദ്ധേയമാണ്: "കൊള്ളാം, ഇതിനു ഭക്ഷണം വേണ്ടല്ലോ, ദീർഘകാലം ജീവിച്ചുകൊള്ളും" തന്റെ പ്രതിമ വച്ച് ആരാധിക്കുന്നതെന്തിനാണെന്നു ഗുരു ചോദ്യം ചെയ്തില്ല. ദീർഘകാലമായി പ്രചുരപ്രചാരം നേടിയിട്ടുള്ള ശ്രീ ഗുരു പുഷ്പാഞ്ജലീ മന്ത്രങ്ങൾ ഗുരു സ: ശരീരനായിരിക്കുമ്പോഴാണ് രചിക്കപ്പെട്ടത്.ഗുരുവരനെ അഖണ്ഡ സച്ചിദാനന്ദ സ്വരൂപമായി പ്രകീർത്തിക്കുന്ന 108 മന്ത്രങ്ങൾ അടങ്ങുന്ന ഈ നാമാവലിയുടെ രചന ഗുരുവിന്റെ സന്ന്യാസി ശിഷ്യരിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ശ്രീമദ് ചൈതന്യ സ്വാമികളാണ് നിർവഹിച്ചിട്ടുള്ളത് .ഇതിന്റെ കയ്യെഴുത്തുപ്രതി ശ്രീമദ് ആത്മാനന്ദ സ്വാമി മുഖാന്തരം ഗുരു സമക്ഷത്തിൽ സമർപ്പിക്കുകയും, തൃപ്പാദങ്ങൾ തന്നെ തെറ്റുകൾ തിരുത്തി 1917 മുതൽ അത് പ്രചാരത്തിൽ വരികയും ചെയ്തു. ആ സംരംഭത്തോട് യാതൊരു വിപ്രതിപത്തിയും ഗുരു കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ ഗുരുവിന്റെ ഈശ്വരീയ തുളുമ്പിയ എത്രയെത്ര സംഭവങ്ങൾ.....

ആയിരമായിരം വർഷങ്ങൾകഴിമ്പോൾധർമ്മസംസ്ഥാപനാർത്ഥം അവതാരപുരുഷൻമാർധരയിൽഅവതരിച്ചു ധർ.മ്മം പുനസ്ഥാപിച്ചതായിചരിത്രഗതിയിൽ നമുക്ക് കാണുവാൻ സാധിക്കും എന്നാൽ ശ്രിനാരായണ തിരുഅവതാരത്തെ പോലെ നാനാലോകാനുരൂപനായ ഒരു അവതാര പുരുഷനെ ലോകം ഇന്നേവരെദർശിച്ചിട്ടില്ല
എന്ന സത്യം പകൽ പോലെ ഇരിക്കുമ്പോഴും,
സ്വന്തമായി ഒരു സൂര്യൻ ഉണ്ടായിരുന്നിട്ടും വെളിച്ചത്തിനു വേണ്ടി ഇന്നും നമ്മൾ സങ്കൽപ്പ ലോകത്തുള്ള തത്വ കായകൻമാരായ ദേവി ദേവതലങ്ങളിൽ ഓടിനടക്കുന്നു.
ബൗദ്ധൻമാർ ബുദ്ധനിലും, ക്രിസ്താനികൾ ക്രിസ്തുവിലും ,മുഹമ്മദിയർ നബിയിലും വിശ്വസിക്കുന്നതു പോലെ ഗുരുദേവന്റെ ആത്മിയ നേതൃത്വത്തെ സ്വീകരിക്കുമ്പോൾ മാത്രമേനാം യഥാർത്ഥവിശ്വാസികളായിത്തീരുകയുള്ളു.
അപ്പോൾ മാത്രമേ
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം -നാരായണമൂർത്തേ! ഗുരുനാരായണമൂർത്തേ!
എന്നു മഹാകവി പാടിയതിന്റെ സാരം നമുക്ക് മനസ്സിലാകയുള്ളു.
അപ്പോൾ മാത്രമേ
മുൻപായി നിനച്ചൊക്കയിലും ഞങ്ങൾ ഭജിപ്പു
നിൻ പാവനപാദം ഗുരുനാരായണമൂർത്തേ!
എന്നു മഹാകവിക്കുണ്ടായ അനുഭവം നമുക്കും ഉണ്ടാകയുള്ളു.....

പുണ്യ തീർത്ഥ മണ്ഡപം.
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഒരിക്കൽ സ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്രം എഴുതണം എന്ന ആവശ്യത്തോട് കൂടി ശിഷ്യന്മാർ ഭഗവാനെ സമീപിച്ചപ്പോൾ അവർക്കു നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. " നമ്മുടെ ജീവചരിത്രം എഴുതിയാൽ ആളുകൾ വിശ്വസിക്കുമോ, ഇനി അവിശ്വാസികളുടെ കാലം ആണ് വരാൻ പോകുന്നത്". പക്ഷെ ഭഗവാൻ പറഞ്ഞ അവിശ്വാസികൾക്കുള്ള നേർകാഴ്ച ആണ് ചെങ്ങന്നൂർ പാറക്കൽ ഗുരുദേവ ക്ഷേത്രത്തോട് ചേർന്നുള്ള പുണ്യ തീർത്ഥ മണ്ഡപം.
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ദേശാടന കാലത്തു അതായതു കൊല്ലവർഷം 1090 കന്നി രണ്ടിന് പാറക്കൽ എന്ന സ്ഥലത്തു വരുകയും ദാഹശമനത്തിനായി സ്വയം ഒരു നീരുറവ സൃഷ്ടിച്ചു ദാഹം മാറ്റുകയും ചെയ്തു. ഭഗവാൻ അന്ന് സൃഷ്‌ടിച്ച നീരുറവ ഇ നിമിഷം വരെ വറ്റാതെ ഒഴുകി കൊണ്ടിരിക്കുന്നു. സ്വാമി തൃപ്പാദങ്ങൾ അന്ന് തന്നെ പറഞ്ഞിരുന്നു ഇവിടം ഒരു പുണ്യ സ്ഥലം ആയി മാറും എന്ന്. ശിവഗിരി തീർത്ഥാടന സമയങ്ങളിൽ പദയാത്ര ആയി വരുന്ന തീർത്ഥാടകൾ ഇവിടെ വിശ്രമിക്കുകയും പുണ്യ തീർത്ഥം നുകർന്നുമാണ് യാത്ര തുടരുന്നത്.
കേരളം അതിശക്തമായ ചൂടിനേയും വരൾച്ചയെയും നേരിട്ടപ്പോഴും ഭഗവാന്റെ തൃക്കൈ വിളയാടിയ പുണ്യ തീർത്ഥം ഒരു തടസവും കൂടാതെ ഒഴുകി കൊണ്ടിരുന്നു. ഇതു വഴി വരുന്ന ജനങ്ങൾ ഇ പുണ്യ തീർത്ഥത്തിൽ നിന്നും ദാഹശമനത്തിനായി വെള്ളം ശേഖരിക്കുന്ന കാഴ്ച നേരിൽ കാണാനും സാധിച്ചു. പ്രിയ തൃപ്പാദസേവകർ എപ്പോഴെങ്കിലും അവസരം ലഭിക്കുമ്പോൾ ചെങ്ങന്നൂർ പാറക്കൽ സ്ഥിതി ചെയുന്ന ഗുരുദേവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും പുണ്യ തീർത്ഥം കുടിക്കുകയും ചെയ്യണം. ഏവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...