SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 27 August 2013

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

[ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ അദ്വൈതചിന്താപദ്ധതി'ക്ക് (ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ പ്രസ്താവനയില്‍ നിന്ന്] ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. [1]തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു....

ഈഴവര്‍ക്ക്‌ ഹിന്ദുമതം സ്വന്തം ! അതുപോലെ അടിമകള്‍ക്ക്‌ ചങ്ങലയും സ്വന്തം ! -സഹോദരന്‍ അയ്യപ്പന്‍

കെ അയ്യപ്പന്‍ ബി എ ,എംഎല്‍സി മിതവാദി രംഗത്തിന്റെ മതംമാറ്റ ബഹളങ്ങള്‍ പലതവണ നടന്നിട്ടുണ്ട്‌. എങ്കിലും മി. സുകുമാരന്‍ ഇന്നാള്‍ എടുത്തിരിക്കുന്ന മതംമാറ്റ വാദത്തിന്‌ ഒരു പുതുമയുണ്ട്‌. ഇതിനുമുമ്പ്‌ മതംമാറ്റത്തിനു വാദിച്ചവര്‍ ക്രിസ്‌തുമതം, ബ്രഹ്മസമാജം, ബുദ്ധമതം, ആര്യസമാജം എന്നീ മതങ്ങളിലേക്ക്‌ പോകുവാനാണ്‌ പറഞ്ഞിരുന്നത്‌. മി. സുകുമാരന്‍ അധഃകൃതരേയും അവരുടെ പിന്നാലെ തീയ്യരേയും ഇസ്ലാമിലേക്ക്‌ ക്ഷണിക്കുന്നു. ഇന്ത്യയിലെ അധഃകൃതര്‍ക്ക്‌ എളുപ്പമായ രക്ഷാമാര്‍ഗം മുസ്ലീമീങ്ങളാ വുകയാ ണെന്ന്‌ സര്‍ സി. ശങ്കരന്‍ നായര്‍...

Monday, 26 August 2013

ഗുരുദര്‍ശനം നിത്യജീവിതത്തില്‍

ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മതതത്ത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.1908-ല്‍ എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിക്ക്‌ ഗുരുദേവന്‍ നല്‍കിയ നിര്‍ദ്ദേശമാണ്‌. ഈ ശരീരത്തിനുള്ളിലിരുന്ന്‌ എന്നെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ശക്തിയുണ്ട്‌. അതാണ്‌ ഈശ്വരന്‍. ഈശ്വരനോടുള്ള ആരാധന ഇടമുറിയാതിരിക്കണം. ഈ ആരാധനയാണ്‌ ഹൃദയബുദ്ധികളെ ശുദ്ധിപ്പെടുത്തുന്നത്‌. ഈ ശുദ്ധിയില്‍നിന്നുമാണ്‌ സമൂഹശുദ്ധി രൂപപ്പെടുന്നത്‌. അതിനാല്‍ ഈശ്വരാരാധനയില്ലാത്ത ഹൃദയങ്ങളും ഭവനങ്ങളും ഇല്ലാതെയാവണം. മതതത്ത്വങ്ങളുടെ നേരായ അറിവില്‍കൂടിയേ...

ഗദ്യപ്രാര്‍ത്ഥനയുടെ അര്‍ത്ഥതലങ്ങള്‍

ഗദ്യപ്രാര്‍ത്ഥന സാധാരണ ജനത്തിന്റെ ആവശ്യത്തിലേക്ക്‌ ഗുരു എഴുതിയിരിക്കുന്ന പ്രാര്‍ത്ഥനയാണ്‌. ഭജനത്തിനും മനനത്തിനും ഇത്‌ ഉപകരിക്കും. ഇതിലൂടെ ഈശ്വരദര്‍ശനം സാധ്യമാകുന്ന ധ്യാനത്തിലേക്ക്‌ കടക്കാന്‍ സാധിക്കും. ആത്മീയാന്വേഷണത്തിലൂടെ ഈശ്വരാന്വേഷണവും ഭൗതികതലത്തിലെ തന്റെ ദുഃഖ ദുരിതകാരണവും പരിഹാരവും ഇവിടെ അന്വേഷണ വിഷയമാണ്‌. ദൈവദശകത്തിലെ ഒന്നൊന്നായ്‌ എണ്ണിയെണ്ണി എന്ന വരികള്‍ ഓര്‍ക്കുക. ഗദ്യപ്രാര്‍ത്ഥനയിലും അന്വേഷണം ആരംഭിക്കുന്നത്‌്‌ കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂഷ്‌മം കാരണം എന്നീ മൂന്നു രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍നിന്നും ഉണ്ടായി അതില്‍തന്നെ...

ആഗമാനന്ദ സ്വാമി

കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും, മതപ്രചാരകനും, വിദ്യാഭ്യാസചിന്തകനുമായിരുന്ന ആഗമാനന്ദ സ്വാമി  കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ. സന്ന്യാസം സ്വീകരിക്കുന്നതിനുമുൻപുള്ള പേര് കൃഷ്ണൻനമ്പ്യാതിരി എന്നായിരുന്നു. കുട്ടിക്കാലം മുതലേ ആധ്യാത്മികജീവിതത്തിൽ കൃഷ്ണന് വലിയ താത്പര്യമായിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ഒരു സനാതനധർമവിദ്യാർഥി സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു....

ഗുരുവിന്‌ പണിയിച്ച കട്ടില്‍

തണ്ണീര്‍മുക്കത്ത്‌ ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത്‌ എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന്‌ വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത്‌ അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട്‌ പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന്‌ ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.പതിവുപോലെ തണ്ണീര്‍മുക്കത്ത്‌ വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന്‌ ആദ്യം ഗുരു എത്തിയത്‌ കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്‌. ഗുരുവിന്‌ കുടിക്കാനുള്ള...

ശ്രീനാരായണ ഗുരുവിനു മുമ്പും ഈഴവ ശിവപ്രതിഷ്ഠ നടന്നിരുന്നുവോ?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ : ചരിത്രം വിസ്മരിച്ച പോരാളി. by : ശ്രീകുമാര്‍ പണിക്കര്‍ സവര്‍ണ ഹിന്ദുക്കളുടെ വര്‍ണനാതീതമായ പീഡനങ്ങള്‍ക്ക് വിധേയരായി ക്ലേശ പൂര്‍ണമായ ജീവിതം നയിച്ചിരുന്ന അവര്‍ണ ജനതയുടെ മോചനത്തിന് നേതൃത്വം കൊടുത്ത നിരവധി മഹാന്മാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു വെങ്കിലും ചരിത്ര രേഖകളില്‍ വെണ്ടത്ര ഇടം ലഭിക്കാതെ കാലം വിസ്മരിച്ച ഒരു പുരുഷ തേജസ്സായിരുന്നു ആറാട്ടുപുഴ വേലായുധ പ്പണിക്കര്‍. ശ്രീനാരായണ ഗുരു ഭൂജാതനാകുന്നതിന് 30 വര്‍ഷം മുമ്പ് ജനിക്കുകയും ഗുരുദേവന്‍ എന്തിനു വേണ്ടി യാണോ തന്റെ...

Sunday, 25 August 2013

ഈഴവ ശിവപ്രതിഷ്‌ഠ അരുവിപ്പുറത്തോ തലശ്ശേരിയിലോ?

അരുവിപ്പുറം പ്രതിഷ്‌ഠയുടെ 125ആം വര്‍ഷം[ ഡോ.എംഎം ബഷീര്‍  ] ശ്രീനാരായണ ഗുരു ഈഴവശിവെനെ കുറിച്ച്‌ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വെച്ചാണ്‌? എപ്പോഴാണ്‌?-പലരും ചോദ്യങ്ങളില്‍ നിന്ന്‌ വിചിത്രമായ കഥകള്‍ കെട്ടിയുണ്ടാക്കുന്നു. ജീവചരിത്രകാരന്മാര്‍ പലരും ഗുരു അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു കരുതി അദ്ദേഹത്തെ ന്യായീകരിക്കുകയും 1888ല്‍ അരുവിപ്പുറത്തു നടന്ന ശിവ പ്രതിഷ്‌ഠയുമായി അതിനെ ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചിലര്‍ ഗുരു അങ്ങനെ പറഞ്ഞിട്ടില്ല എന്ന്‌ തീരുമാനിച്ച്‌ അങ്ങനെ പറയുന്നതിന്റെ ന്യായാന്യാങ്ങളെ കുറിച്ച്‌ ചിന്തിക്കുകയും...

ഗുരുദര്‍ശനങ്ങളിലെ ഹൈന്ദവീകത

by : അജിത്‌ നരിക്കുനി പുരോഗമനപരമെന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചില സാമൂഹ്യ പ്രസ്ഥാനങ്ങളേയും മഹാന്മാരേയും നിഷ്‌പക്ഷവും വിമര്‍ശനാത്മകവുമായി വിലയിരുത്താന്‍ പലര്‍ക്കും കഴിയാറി ല്ലെന്നതിനു തെളിവാണ്‌ ഈയടുത്തകാലത്ത്‌ വിവിധ മാധ്യമങ്ങളില്‍ (ഭാഷാപോഷിണി, മാധ്യമം വാരിക, ദേശാഭിമാനി വാരിക തുടങ്ങിയവ) ശ്രീനാരായണ ഗുരുവിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും കുറിച്ച്‌ നടന്ന സംവാദങ്ങള്‍. കേരളീയ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വഹിച്ച പുരോഗമനാത്മകമായ പങ്ക്‌ സ്ഥാപിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പ്രസ്ഥാനത്തിന്റെ പ്രതിലോമപരമായ പാര്‍ശ്വഫലങ്ങള്‍ പലരും കാണാതെ...

കോട്ടും ടൈയും ധരിച്ച കെര്‍ക്ക് സന്യാസി

കൂനൂരിലെ ആശ്രമത്തിലേക്ക് കടന്നുചെല്ലുകയാണ് ഗുരു നിത്യചൈതന്യയതി. ആശ്രമത്തിലെ ആചാര്യന്‍ സ്വാമി ഏണസ്റ്റ് കെര്‍ക്കിനെ കാണുകയാണ് ഉദ്ദേശ്യം. തല മുണ്ഡനം ചെയ്ത് കാവി ഉടുത്ത ഒരു സായ്പ് ഇപ്പോള്‍ ഇറങ്ങിവരുമെന്ന് കരുതി. പക്ഷേ, കണ്ടത് കോട്ടും ടൈയും പാന്റ്‌സും ഷൂസുമൊക്കെ ധരിച്ച ഒരാള്‍. സായ്പാണെങ്കിലും വീട്ടിലിരിക്കുമ്പോള്‍ ടൈ കെട്ടുമോ? ജീവിതകാലം മുഴുവന്‍ ഒരു മുണ്ടും തോര്‍ത്തും മാത്രം ധരിച്ചുനടന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ ഇത്ര ആര്‍ഭാടമായി സദാസമയവും ഒരുങ്ങിയിരിക്കുന്നത് ശരിയാണോ? ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്. എല്ലാറ്റിനും ഉത്തരമെന്നതുപോലെ സായ്പ് പറഞ്ഞു:...

ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം

പുസ്തകം. കെ.ആര്‍.മായ എഡിറ്റ് ചെയ്ത പസ്തകമാണ് 'ശ്രീനാരായണ ദര്‍ശനങ്ങള്‍'.മറ്റു ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികളാണ് ഇതിന്റെ ഉള്ളടക്കം.അതില്‍നിന്ന് 'ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം' പകര്‍ത്തുന്നു.ഇതിന്റെ മുല ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.മൈത്രി ബുക്‌സ് തിരുവനന്തപുരമാണ് പ്രസാധകര്‍. 1925 മാര്‍ച്ച് മാസം 12ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി.ശ്രീ.എന്‍ കുമാരന്‍ സ്വാമിയുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു. ഗാന്ധിജി:ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം...

Page 1 of 24212345Next