SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday, 24 January 2013

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്


അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പിശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരു രചിച്ച ‘ജാതിനിര്‍ണ്ണയം’ എന്ന കൃതി ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്റെ ബാധയില്‍ നിന്നും വിമുക്തനാക്കുകയും തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ജാതിനിഷേധത്തിന്റെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഈ കൃതിയില്‍ തത്ത്വദര്‍ശനത്തില്‍ രൂപംകൊണ്ട ശാസ്ത്രചിന്തയുടെ ഉജജ്വല രൂപം കാണാം. ജാതിയുണ്ടെങ്കില്‍ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ കൃതിയില്‍ നിന്നും നിസ്സംശയമായ മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ക്ക് ജാതിപിശാചിന്റെ പിടിയില്‍ നിന്നും രക്ഷ കിട്ടും എന്നത് തീര്‍ച്ചയാണ്. മനുഷ്യരുടെ ഇടയില്‍ ജാതിയൊന്നൊന്നില്ലെന്നു യുക്തിയുക്തം തെളിയിക്കാനാണ് ഗുരുദേവന്‍ ചെറുതെങ്കിലും ചിന്തോദ്ദീപകമായ ജാതിനിര്‍ണ്ണയം എന്ന ഈ കവിത രചിച്ചത്. ഈ ചെറുകൃതി നമ്മുടെ സംസ്കാരിക മണ്ഡലത്തിന് ഒരു കെടാവിളക്കായി എന്നും വിളങ്ങും.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
ജീവികളെ മനുഷ്യര്‍ , മൃഗങ്ങള്‍ , പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാവാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.
യഥാ - എപ്രകാരമാണോ; ഗവാം - പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്, ഗോത്വം - ഗോവിന്റെ ഭാവം എന്ന അര്‍ത്ഥത്തിലുള്ള ഗോത്വം, ജാതി - ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ; മനുഷ്യാണാം - മനുഷ്യര്‍ക്ക്; മനുഷ്യത്വം - മനുഷ്യത്വമെന്നത്; ജാതി - ജാതിയായി ഗണിക്കാവുന്നതാണ്. അസ്യ - മനുഷ്യന്; ബ്രാഹ്മണാദി - ജനനം കൊണ്ടു കുട്ടുന്നതായി കരുതപ്പെടുന്ന ബ്രഹ്മണാദി ജാതി; ഏവം ന - ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല; ഹാ - കഷ്ടം; കഃ അപി - ആരും തന്നെ; തത്ത്വം ന വേത്തി - യഥാര്‍ത്ഥ്യമെന്തെന്നറിയുന്നതേയില്ല.
എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്ന അര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരുംതന്നെ യാഥാര്‍ത്ഥ്യമെന്തെന്നറിയുന്നില്ല.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

[ കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ വ്യാഖ്യാനം. ശ്രീനാരായണഗുരുവിന്റെ കൃതികള്‍, ജീവചരിത്രം, കൃതികളുടെ വ്യാഖ്യാനങ്ങള്‍, സത്സംഗപ്രഭാഷണങ്ങള്‍ എന്നിവയ്ക്ക് ശ്രേയസ് സന്ദര്‍ശിക്കുക : 

http://sreyas.in/narayanaguru ]
Courtesy : http://sreyas.in/one-caste-one-religion-one-god#ixzz2IudUDyNj

ഗുരുദേവന്റെ ജനനത്തെപ്പറ്റിയുള്ള പ്രവചനങ്ങൾ


By Udayabhanu Panickar © ഉദയഭാനു പണിക്കർ 

 ഗുരുദേവൻ  ശിവാവതാരമാണെന്ന  ഒരു  സംസാരം  നിലവിലുള്ളതായി  ചെറുപ്രായം  മുതൽ തന്നെ  കേട്ടിട്ടുണ്ട്.  എന്നാൽ  അതുനുള്ള  തെളിവുകൾ  ഒന്നും  ഉള്ളതായി  അറിവില്ല.  ഇയ്യിടെ  ഗുരുദേവൻ  വിഷ്ണുവിന്റെ  അവതാരം  ആണെന്നും  എഴുതിക്കണ്ടു.  എല്ലാവരും എടുത്തുകാട്ടുന്നതു് മഹാഭാഗംഭാഗവതത്തിലെ പന്ത്രണ്ടാം സ്കന്ധത്തിലെ പതിനാറും പതിനേഴും പതിനെട്ടും ശ്ലോകങ്ങളിലേക്കാണു. അവ ഇവിടെ ഉദ്ധരിക്കട്ടെ. 

"ഇത്ഥം കലൗ ഗതപ്രായേ ജാനേ തു ഖരധര്‍മ്മിണി
 ധര്‍മ്മത്രാണായ സ്വത്ത്വേന ഭാഗവാനവതരിഷ്യതി. (16) 
ചരാചരഗുരോർവിഷ്ണോരീശ്വരസ്യാഖിലാത്മനഃ ധര്‌മ്മത്രാണായ സാധൂനാം ജന്മകര്‌മ്മാപനുത്തയേ. (17) സംഭലഗ്രാമമുഖ്യസ്യ ബ്രാഹ്മണസ്യ മഹാത്മനഃ ഭവനെ വിഷ്ണുയശസഃ കല്കിഃ പ്രാദുര്‍ഭവിഷ്യതി." (18)

അവയുടെ അര്‍ത്ഥം ഇതാണു: ഇപ്രകാരം ജനസമുദായം ന്യാന്യായവിചാരം കൂടാതെ മൃഗവ്യാപാരത്തോടു കൂടിയിരിക്കുന്നാതിനു കാരണമായ കലിയുഗംകഴിയാറാകുമ്പോള്‍ ധര്‍മ്മത്തെ സംരക്ഷിക്കാനായി ശ്രീനാരായണന്‍സത്ത്വഗുണപ്രധാനമായിരിക്കുന്ന സ്വരൂപത്തോടുകൂടി അവതരിക്കും.

ചരാചരങ്ങളടങ്ങിയിരിക്കുന്ന ലോകത്തിൽ പൂജ്യനും സർവ്വസ്വരൂപങ്ങളിലും അന്തര്യാമിയായിരിക്കുന്നതിനാല്‍ സർവ്വകാരണാത്മകവും, ധർമ്മാദർമ്മഫലങ്ങളനുസരി ച്ചു  ലോകമര്യാദയെ   നിലനിരുത്താനായി സര്‍വ്വേശ്വരൻ ധര്‍മ്മത്തെ നിലനിറുത്താനും , സാധുക്കളുടെ മോക്ഷപ്രതിബന്ധികളായ  ജന്മകർമ്മങ്ങളെത്തീര്‍ത്തു മോക്ഷം നൾകാനുമായിട്ട് ശംഭോലഗ്രാമത്തിലെ മുഖ്യനും മഹാത്മാവുമായ വിഷ്ണുയശസ്സെന്നു പേരായ  ബ്രാഹ്മണന്റെ ഭവനത്തില്‍  അവതരിക്കും. 

ഇത്രയും കണ്ടാല്‍ ഗുരുദേവജന്മം ഇതുതന്നെ എന്നു തോന്നാം.  എങ്കിലും ഈ പതിനെട്ടാം ശ്ളൊകത്തിന്റെ അവസാനത്തിൽ തന്നെ ബ്രാഹ്മണന്റെ ഭവനത്തില്‍  കല്കിയായി അവതരിക്കും എന്നാണു് പറയുന്നതു്.

ജനസമുദായത്തുനു് ന്യായാന്യായവിചാരം ഇല്ലാതെയിരുന്ന അരവസരത്തിലാണു് ഗുരുദേവൻ ജനിച്ചതെന്നതുസത്യം തന്നെ. ഗുരുദേവൻ പരബ്രഹ്മാവതാരം തന്നെ എന്നതും ശരിതന്നെ. ഗുരുദേവൻ സത്ത്വഗുണപ്രധാനിയും സ്തഗുണസ്വരൂപിയെന്നതിനും സംശയം വേണ്ടാ. പൂജ്യനും സർവ്വസ്വരൂപങ്ങളിലും അന്തര്യാമിയും സർവ്വകാരണാത്മാവും  ആയിരിന്നു എന്നതിനും സംശയം വേണ്ടാ. ധർമ്മത്തെ നിലനിറുത്താനും സാധുജനങ്ങളുടെ മോക്ഷത്തിനായി കർമ്മനിരതനായി എന്നതും ശരിതന്നെ. ഇത്രയും കാണുമ്പോള്‍ ഇവിടെ പറഞ്ഞിരിക്കുന്ന അവതാരം ഗുരുദേവന്‍ തന്നെയോ എന്നാ സംശയവും ഉണ്ടാകാം-മുകളിൽ പറഞ്ഞ “കല്ക്കി” എന്ന വാക്കു മറന്നാൽ. എന്നാൽ അതു ഗുരുദേവനെപ്പറ്റിത്തന്നെയല്ലാ എന്നു മൻസ്സിലാക്കി ഉറപ്പിക്കാൻ, മുകളിൽ ഉദ്ധരിച്ചശ്ലോകങ്ങള്‍ക്ക് മുമ്പും പിമ്പും ഉള്ള ശ്ലോകങ്ങള്‍ കൂടി നോക്കുന്നതു നന്നായിരിക്കും. 
ആദ്യമായി പതിനാലും പതിനഞ്ചും ശ്ലോകങ്ങൾ നോക്കാം.  
"ശൂദ്രപ്രായേഷു വർണേഷു ഛാഹാഗപ്രയാസു ധേനുഷു
ഗൃഹപ്രായേഷ്വാശ്രമേഷു യൗനപ്രായേഷു ബന്ധുഷു”; (14)
“അണൂപ്രായാസ്വോഷധീഷു ശമീപ്രായേഷു സ്ഥാസ്നുഷു
വിദ്യുത്പ്രായേഷു മേഘേഷു ശൂന്യപ്രായേഷു സദ്മസു.” (15) എന്നിവയാണു പതിനാലും പതിനംചും ശ്ളോകങ്ങൾ.

ബ്രാഹ്മണക്ഷത്രിയാദികളായ വർണ്ണങ്ങൾ അവരവരുടെ ആചാരങ്ങൾ വേടിഞ്ഞു് ശൂദ്രതുല്ല്യരായിരിക്കും. പശുക്കൾ ആകൃതികൊണ്ടും പാൽ കോണ്ടും ആടുകൾക്കു തുല്ല്യമായിരിക്കും. ബ്രഹ്മചര്യസന്യാസാദികളായ ആശ്രമങ്ങളെ സ്വീകരിച്ചവരും ഗൃഹസ്ഥാശ്രമികളെപ്പോലെ മൈധൂനാദിവിഷയഭോഗങ്ങളെ അനുഭവിക്കുന്നതിൽ തത്പരരായിരിക്കും. യോനീസംബന്ധികളെ മാത്രമേ ബന്ധുക്കളായി ഗണിക്കുകയുള്ളൂ.

ഇനി പത്തൊമ്പതും ഇരുപതും ശ്ളോകങ്ങൾ നോക്കാം.
“അശ്വമാശുഗമരുഹ്യ ദേവദത്തം ജഗത്പതിഃ
അസിനാസാധുദമനമഷ്ടൈശ്വര്യഗുണാന്വിതഃ. (19)
വിചാരന്നാശുനാ ക്ഷോണ്യാം ഹയേനാപ്രതിമദ്യുതിഃ
നൃപലിങ്ഗച്ഛദോ ദസ്യൂൻ കോടിശോ നിഹനിഷ്യതി. (20)

ഇവിടെ ധർമ്മത്തെ സമ്രക്ഷിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. അണിമാദികളായ അഷ്ടൈശ്വര്യങ്ങളും സത്യസങ്കല്പശക്തി, ശൌര്യം മുതലായ ഉത്കൃഷ്ടഗുണങ്ങളും അസാധാരണവും സാദൃശ്യമില്ലാത്തതുമായ തേജസ്സുമുള്ള ഭഗവാൻ ലോകനാധൻ ദുഷ്ടജനങ്ങളെ അമർത്തിയടക്കുന്നതിനു ശക്തിയുള്ളതും അതി ശീഘ്രം സൻചരിക്കുന്നതും ദേവദത്തമെന്നു പേരോടുകൂടിയതുമായ കുതിരയിന്മേൽ കയറി, ഭൂമിയിൽ സർവ്വത്ര സഞ്ചരിച്ചു് അവിടവിടെ രാജാക്കന്മാരെന്ന് നിലനടിച്ചു ജനസമുദായത്തെ ദ്രോഹിക്കുന്ന അധർമ്മിഷ്ടന്മാരേ കോടികോടിയായിട്ടു് വാൾകൊണ്ടു സംഹരിക്കും.

ഇവിടെ ബ്രാഹ്മണൻ, ക്ഷത്രിയൻ തുടങ്ങിയ വാക്കുകളെ ജനനത്തെ അടിസ്ഥാനപ്പെടുത്തി എടുക്കാതിരിക്കുക. ബ്രാഹ്മണൻ എന്നതിനെ ജ്ഞാനിയായവർ വിദ്യ അഭ്യസിക്കയും അഭ്യസിപ്പിക്കയും ചെയ്യുന്നതു ധർമ്മമായുള്ളവൻ എന്നും ക്ഷത്രിയൻ എന്നതിനെ ധർമ്മാധർമ്മങ്ങളെ അനുസരിച്ചു ഭരണം നടത്തുവാൻ  കടമപ്പെട്ടവർ എന്നും ആണു് നാം മനസ്സിലാക്കേണ്ടതു്. വിദ്യാഭ്യാസവും അഭിരുചിയും അനുസരിച്ചുള്ള തൊഴിൽ ചെയ്യാതെ, അതായതു് സ്വന്തം ധർമ്മം വെടിഞ്ഞു്, ആ അനുഷ്ടിക്കേണ്ട ധർമ്മം അനുഷ്ടിക്കാതെയിരിക്കുന്നവർ എന്നാണർത്ഥം എടുക്കേണ്ടതു്.

അങ്ങനെയുള്ളവർ ഗുരുജനിച്ച അവസരത്തിൽ ധാരാളം ഉണ്ടായിരിന്നു. പശുക്കൾ അന്നും ഇന്നും ആടുകളായിട്ടില്ല. ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടവർ അന്നും ഇന്നും അതു ചെയ്യുന്നും ഇല്ല, മൈഥൂനാദിവിഷയങ്ങളിൽ വളരെ തല്പ്പരരും ആണെന്നും കാണാം, ഗുരുദേവൻ ജനിച്ചപ്പോഴും ഇപ്പോഴും. യോനീസംബന്ധികളെപ്പോലും ബന്ധുക്കളായിക്കണ്ടിരുന്നില്ല എന്നതും സത്യം തന്നെ. ഗുരുദേവൻ ഐശര്യവാനും സത്യസങ്കല്പശക്തിവാനും ആയിരിന്നു. അസാധാരണതേജസ്വിയും ഉത്കൃഷ്ടഗുണവാനും ആയിരിന്നുതാനും. ജനിച്ചതു ബ്രാഹ്മണഗുണങ്ങളുള്ള കുടുംബത്തിലും കർമ്മത്താൽ ബ്രാഹ്മണണും ആയിരിന്നു എന്നതും ശരിതന്നെ. ഗ്രാമത്തിൽ തന്നെ ജനിച്ചതും.

എന്നാൽ ഗ്രാമ മുഖ്യന്റെ ഗൃഹത്തിലായിരുന്നില്ല, ശംഭലഗ്രാമത്തിലും ആയിരുന്നില്ല. ഗുരുദേവനു കുതിരയും ഇല്ലായിരുന്നു, വാളും ഇല്ലായിരിന്നു. ഭൂമിയിൽ സർവ്വത്ര സൻചരിച്ചിട്ടും ഇല്ല. ദക്ഷിണഭാരതത്തിൽ മാത്രം ആണു സൻചരിച്ചിട്ടുള്ളതു്. ഗുരുദേവനു വാളും ഇല്ലായിരിന്നു, ഗുരുദേവൻ ആരേയും വാളുപയോഗിച്ചു കൊന്നിട്ടും ഇല്ല. അപ്പോൾ മഹാഭാഗവതത്തിൽ, ദ്വാദശസ്കന്ധത്തിൽ പറയുന്ന അവതാരം ഗുരുദേവനല്ല. അതു കല്ക്കിയാണെന്നു് പതിനെട്ടാം ശ്ളോകത്തിലും; അതേ ദ്വാദശസ്കന്ധത്തിൽ, ഇരുപത്തിമൂന്നാം ശ്ളൊകത്തിലും വ്യക്തമായി പറഞ്ഞിട്ടും ഉണ്ടു്.

എന്നാൽ ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്.
"ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧)  ചിങ്ങമാസം  പതിനാലാം തിയതി കുജവാരത്തില്‍  ചിങ്ങം  ലഗ്നത്തിൽ  ഒരു  മഹാപുരുഷൻ  അവതരിക്കും"  എന്നു  ജ്യോതിശ്ശാസ്ത്രമഹാപണ്ഡിതനും  ത്രികാലജ്ഞനുമായ  ശുകൃമഹര്‍ഷി  തന്റെ  ശുക്രസംഹിതയിൽ  അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ  പ്രവചിച്ചിരുന്നു.  ഗുരുദേവന്റെ  ജനനത്തേയും,  ജീവിതത്തിലുള്ള  മറ്റു  പ്രധാന  ഘട്ടങ്ങളേയും,  മഹാസമാധികാലത്തേയും  അടിസ്ഥാനമാക്കി  ജ്യോതിശ്ശാസ്ത്രപണ്ഡിതരായ  പല  വിദ്വാന്മാരേയും  കൊണ്ടു  സൂക്ഷ്മപരിശോധന  നടത്തിയതില്‍  ഗുരുദേവന്റെ  ജനനം  ശുക്രസംഹിതയിൽ  കാണിച്ച  അതേദിവസവും  സമയവും  തന്നെയാണെന്നു  തെളിഞ്ഞിട്ടുണ്ടു. ഗുരുദേവന്റെ  ജീവിതാരംഭം  മുതലുള്ള  എല്ലാപ്രവര്‍ത്തനങ്ങളും  ഏകജാതിമതാടിസ്ഥാനം  ആക്കിയുള്ളതാകയാൽ ശുക്രമഹർഷിയുടെ  പ്രവചനമനുസരിച്ചു  ജനിച്ചിട്ടുള്ള  മഹാപുരുഷന്‍  ഗുരുദേവനല്ലാതെ മറ്റാരുമല്ലന്നു ന്യായമായും  യുക്തിയുക്തമായും വിശ്വസിക്കാവുന്നതാണു്."

ഇതു് തലശ്ശേരി, റിട്ടയാര്‍ഡ് ഡിസ്ട്രിക്ട് മുനിസിഫ് ശ്രീ ഡി പി ഗോപാലൻ ബിഎ; ബിഎൽ അവറുകൾ 1954 (൧൯൫൪) ഡിസംബർ ലക്കം ഗുരുകുലം മാസികയിൽ  എഴുതിയിട്ടുള്ളതായി ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പിൽ എഴുതിയിട്ടുണ്ടു്. ഇതിന്റെ ഒന്നാം പതിപ്പു 1944 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഈ ഭാഗം ഇല്ല.

(© ഉദയഭാനു പണിക്കർ. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകൈച്ച സാഹിത്യകേസരി പണ്ഡിറ്റ് പി ഗോപാലൻ നായർ തർജ്ജിമ ചെയ്തു വ്യാഖ്യാനിച്ച ശ്രീമദ് ഭാഗവതം; ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പു്, ഇവ ആധാരം.)

Monday, 21 January 2013

ജ്ഞാനികള്‍ ദുഃഖിക്കുന്നില്ല

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

`ദുഃഖിക്കാന്‍ പാടില്ലാത്തവയെക്കുറിച്ചോര്‍ത്ത്‌ നീ ദുഃഖിക്കുന്നു. പണ്ഡിതനെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. ജ്ഞാനികള്‍ മരിച്ചുപോയവരെക്കുറിച്ചോ ജീവിച്ചിരിക്കുന്നവരെക്കുറിച്ചോ ദുഃഖിക്കുന്നില്ല` (ശ്രീമദ്‌ ഭഗവത്‌ഗീത)

ജീവിതത്തില്‍ പല ഘട്ടങ്ങളിലും സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക്‌ ഉത്തരം കണ്ടെത്തേണ്ടിവരാറുണ്ട്‌. ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയമുള്ള ആളുകള്‍പോലും ചില പ്രശ്‌നങ്ങളുടെ മുന്നില്‍ പതറിപ്പോവുന്നു. ഒരാള്‍ ഏതുതലത്തില്‍നിന്നുകൊണ്ടാണ്‌ ജീവിതത്തെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ സ്വഭാവം.

എനിക്കോ എന്തേതിനോ കേടുപറ്റുമ്പോള്‍ മാത്രമേ ദുഃഖമുള്ളൂ. മമതാബന്ധമാണ്‌ മനുഷ്യനെ സ്വാര്‍ത്ഥിയും സങ്കുചിതമനസ്‌കനും മൂഢനുമാക്കിത്തീര്‍ക്കുന്നത്‌. ഇതിനെയാണ്‌ അജ്ഞാനം എന്നുവിളിക്കുന്നത്‌. ജ്ഞാനംകൊണ്ടു മാത്രമേ അജ്ഞതയെ അകറ്റുവാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ മനുഷ്യന്‍ സത്യത്തെ മറച്ചുവയ്‌ക്കാന്‍വേണ്ടി അറിവിനെ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌.

ഒരു ഗ്രാമത്തില്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു. എവിടെ മരണമുണ്ടായാലും അവര്‍ ഓടിയെത്തും. ബന്ധുവിന്റെ മരണത്തില്‍ അലമുറയിട്ടു കരയുന്നവരുടെ മുന്നില്‍ ജ്ഞാനിയെപ്പോലെ വേദാന്തതത്ത്വങ്ങള്‍ ഉരുവിട്ട്‌ അവരെ ആശ്വസിപ്പിക്കും. അങ്ങനെയിരിക്കെ മുത്തശ്ശിയുടെ ഇളയപുത്രന്‍ വാഹനാപകടത്തില്‍ മരിച്ചു. മരണത്തില്‍ ദുഃഖിക്കാതെ അന്തര്യാമിയായിരിക്കുന്ന മുത്തശ്ശിയെകാണാന്‍ ആ ഗ്രാമത്തിലുള്ളവര്‍ അവിടേക്ക്‌ ചെന്നു. അലമുറയിട്ട്‌ കരയുന്ന മുത്തശ്ശിയെയാണ്‌ അവര്‍ കണ്ടത്‌. അവര്‍ ചോദിച്ചു. `ഞങ്ങളുടെ ബന്ധുക്കളുടെ മരണത്തില്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്ന മുത്തശ്ശി എന്തിനാണിങ്ങനെ കരയുന്നത്‌?` മുത്തശ്ശിപറഞ്ഞു ` അന്ന്‌ മരിച്ചവര്‍ നിങ്ങളുടെ ബന്ധുക്കള്‍. ഈ കിടക്കുന്നത്‌ എന്റെ മകന്‍.` ഇതുപോലെയാവരുത്‌ നമ്മെ നയിക്കുന്ന ജീവിത ചിന്തകള്‍


കടപ്പാട് : (ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
https://www.facebook.com/groups/sreenarayananjanasameksha3/

Friday, 18 January 2013

അവനനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം


(c)  Udayabhanu Panickar  [ http://www.blogger.com/profile/04192202418580420050 ]

(ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണാ അസോസിയേഷന്‍റെ ഗുരുദേവജയന്തി ആഘോഷത്തോടൊപ്പം 1985ൽ പ്രസിദ്ധീകരിച്ച സ്മരണികയ്ക്കുവേണ്ടി എഴുതിയ ലേഖനം ചില മാറ്റങ്ങൾ വരുത്തി എഴുതിയതാണീലേഖനം. © ഉദയഭാനു പണിക്കർ. ഇതു ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)

ഒരു വ്യക്തി, തന്‍റെ സുഖാനുഭൂതിക്കായി ചെയ്യുന്ന കർമ്മങ്ങൾ അന്ന്യരുടെ സുഖത്തെക്കൂടി ഉദ്ദേശിച്ചുള്ളതാകണം എന്നു് ശ്രീ നാരായണഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ അരുളിച്ചെയ്യുന്നു. എന്തുകൊണ്ട് അങ്ങനെ ആകണം?

ഈ പ്രപഞ്ചജീവികളെല്ലാം തന്നെ മായയുടെ അഥവാ അവിദ്യയുടെ പ്രവർത്തനത്താൽ നിങ്ങൾ, അവർ, ഇവർ, അവൾ, അവൻ, ഞാൻ എന്നിങ്ങനെ പലതായിക്കാണുന്നു. എന്നാൽ സത്യാവസ്ഥ അന്ന്വഷിച്ചറിഞ്ഞാൽ എല്ലാം പ്രപഞ്ചത്തിന്‍റെ ആദികാരണമായ പരമാത്മാവുതന്നെയാണു് എന്നും മനസ്സിലാകും.

എന്നാൽ ഞാനും, നിങ്ങളും, അവരും, മറ്റവരും എല്ലാം ആ ആത്മാവു തന്നെയാണു് എന്ന സത്യം മനസ്സിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആയിരുന്നു എങ്കിൽ ലോകം മുഴുവനും അടക്കി ഭരിക്കാൻ മനുഷ്യൻ ശ്രമിക്കയില്ലായിരുന്നു, സ്വകാര്യലബ്ദ്ധിക്കായി ആയിരങ്ങളെ കൊല ചെയ്യുകയും ഇല്ലായിരുന്നു. അർ ദ്ധസത്യങ്ങളും അസത്യങ്ങളും പറഞ്ഞു മറ്റുള്ളവരെ അവരുടെ പാതകളിൽ നിന്നും വ്യതിചലിക്കാൻ പ്രേരിപ്പിക്കയും ഇല്ലായിരുന്നു.

ഗുരുദേവകൃതികളെ ഗഹനമായി വീക്ഷിക്കുന്നവർക്കു് താനും അന്യനും, അതേപോലെ തന്നെ തന്‍റെയും അന്യരുടെയും മനസ്സും ഇന്ദ്രിയസമൂഹവും എല്ലാം തന്നെ പരമാത്മാവിന്‍റെ ദിവ്യരൂപം മാത്രമാണു് എന്ന പ്രപഞ്ചസത്യം വെളിപ്പെടുന്നതാണു്. ഇതാണു ശ്രീ നാരായണ ഗുരുദേവദർശന മഹിമ.

ഇന്ദ്രീയങ്ങൾക്കപ്പുറമാണു് മനസ്സ്. മനസ്സിനും അപ്പുറം ബുദ്ധി. ബുദ്ധിക്കും അപ്പുറത്താണു പരമാത്മാവ്. അപ്പുറം എന്നു പറയുമ്പോൾ മറുവശത്തെന്നല്ല അർദ്ധമാക്കുന്നത്. ഉന്നതമായ ഒരു തലത്തിൽ എന്നാണു മനസ്സിലാക്കേണ്ടത്. മനസ്സിന്‍റെ ചാപല്ല്യങ്ങളേയും കടിഞ്ഞാണില്ലാതെ ചാടുന്ന ബുദ്ധിയേയും നിയന്ത്രിച്ചാൽ മാത്രമേ പരമാത്മാവിനെ മനസ്സിലാക്കാൻ സാധിക്കൂ എന്നാണിതിനർദ്ധം.

“ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും,

നളികയിലേറി നയേന മാറിയാടും

കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും,

വെളിവുരുവേന്തിയകം വിളങ്ങിടേണം.” – എന്നാണു് ഗുരുദേവൻ അത്മോപദേശശതകത്തിൽക്കൂടി അരുളിച്ചെയ്തിരിക്കുന്നതു്.

മാംസം, അസ്ഥി, മജ്ജ, രക്തം, ശുക്ളം, മോദസ്സ്, രസം എന്നീ മലങ്ങളാൽ നിർമ്മിതമാണു് ശരീരം. ഇവകളാൽ നീയന്ത്രിക്കപ്പെടുന്ന ഇന്ദ്രീയങ്ങളുടെ ആഗ്രഹങ്ങളാണു് മനുഷ്യന്‍റെ ആഗ്രഹങ്ങൾ. കാമക്രോധാദികൾക്കു് കാരണവും അവയാണു്. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കുമ്പോൾ മാത്രമാണു് ഇന്ദ്രീയങ്ങളെ നീയന്ത്രിക്കുവാനും അവയെ സ്വാധീക്കുവാനും കഴിയുക. അതിനാൽ ആദ്യമായി; ചെവി, തൊലി, കണ്ണു്, മൂക്കു് നാക്കു് മതലായ പഞ്ചേന്ദ്രീയങ്ങളെ കീഴടക്കണം. അങ്ങനെ സ്വാധീനിച്ചാൽ മാത്രമെ കാമക്രോധാദികൾക്കു് ശമനം ഉണ്ടാകൂ. അതിനുശേഷം മാത്രമേ പരമാത്മസത്യം മൻസ്സിലാക്കാനും സാധിക്കയുള്ളൂ.

കീഴടക്കപ്പെട്ട ഇന്ദ്രീയങ്ങളോടു കൂടിയവർക്കേ മാനസികമായി വിജയം ഉണ്ടാകയുള്ളൂ. അങ്ങനെ വിജയത്തോടുകൂടി കർമ്മരംഗത്തേക്ക് ഇറങ്ങുന്നവരുടെ മൻസ്സ് പ്രസന്നമായിരിക്കും. ആ പ്രസന്നതയാണു് പരമാത്മാവെന്ന സത്യാനുഭവത്തിന്‍റെ തുടക്കം എന്നാണു ഗീതയിൽ പറയുന്നതു്.

സത്യാന്വഷിക്കു് പ്രാണശക്തിയുടെ അഥവാ മനുഷ്യാത്മാവിന്‍റെ വളർച്ച ആവശ്യമാണു്. മനുഷ്യന്‍റെ ആ വളർച്ചയിൽ പലേ ഘട്ടങ്ങളും ഉണ്ടാകും. വളർച്ചയിൽ നമുക്കുണ്ടാകുന്ന അനുഭൂതി ദശകൾ പലതാണു്. ഈ വികാസത്തിന്‍റെ പരമകാഷ്ടയിൽ എത്തുമ്പോൾ ‘ഞാൻ എന്ന അഹംബോധം’ ഉണ്ടാകുന്നു. ഈ ബോധമാണു് എല്ലാം ഞാൻ അഥവാ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവും എന്‍റെ ആത്മാവും ഒരേ പരമാത്മാവിന്‍റെ തന്നെ ഭാഗമാണെന്നും ഒരേ ആത്മാവുതന്നെയാണെന്നും നമുക്കു മനസ്സിലാക്കുവാൻ സാധിക്കുന്നതു്. ഈ ദശയെ സാംഖ്യതത്ത്വജ്ഞാനികൾ “മഹത്തത്ത്വ”മെന്നും ഉപനിഷത്തുക്കൾ “മഹാൻ ആത്മ” എന്നും പറഞ്ഞു വരുന്നു. സത്ത്വബുദ്ധി, പ്രജാപതി എന്നൊക്കെയും പ്രാചീന ഭാരതീയജ്ഞാനികൾ ഇതിനെ വിളിച്ചിരുന്നു. ഗുരുദേവൻ ഇതിനെ ‘കേവലത്തിൻ മഹിമ’ എന്നാണു് വിശേഷിപ്പിക്കുന്നതു്.

എന്താണു് ജീവാത്മാവിന്‍റെ വികാസപരിണാമവും സ്വരൂപവും? സ്വയം ശരീരമില്ലാത്തതും എല്ലാ ശരീരങ്ങളിലും സ്ഥിതി ചെയ്യുന്നതും സർവ്വ വ്യാപിയും സർവ്വതിലും മഹത്തരവും ആണു് ആത്മാവെന്നു

കഠോപനിഷത്തിൽ പറയുന്നു. സ്വപ്നാവസ്ഥയിലും ജാഗ്രത്തിലും വിഷയങ്ങളെ അറിയുന്ന മഹത്തും സർവ്വവ്യാപിയും ആയ ആത്മാവിനെ സാക്ഷാല്ക്കരിക്കുന്നർ ദുഃഖിക്കുകയില്ല. അവർ കർമ്മങ്ങൾ ചെയ്യുന്നു, ആത്മാവു ശരീരം കൊണ്ടും മൻസ്സു കൊണ്ടും കർമ്മം ചെയ്യുന്നു. എന്നാൽ, കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവിനു കർമ്മഫലത്തിൽ ആഗ്രഹവും ഇല്ല. ഈ സത്യം അറിയുന്നവർ കർമ്മങ്ങളാൽ ബംന്ധിക്കപ്പെടുന്നും ഇല്ല. കർമ്മഫലാസക്തി വെടിഞ്ഞ അവർ ആത്മാനന്ദത്തിൽതന്നെ സദാ തൃപ്തരും മറ്റൊന്നും ആശ്രയിക്കാത്തവരും ആണു്. അവർ കർമ്മത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കയാണെങ്കിലും അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. സാധാരണക്കാരനു് ആ നിലയിലേക്കുയരുവാൻ ഉള്ള ശ്രമത്തിന്‍റെ ആദ്യ പടിയാണു ഗുരുദേവൻ എവിടെ നിർദ്ദേശിക്കുന്ന “അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം” എന്ന ഉത്ബോധനം. അങ്ങനെ ചെയ്യുന്നവർ പടിപടിയായി ആത്മീയമായി ഉയർന്നു്, ശുദ്ധജലത്തിൽ വീണ്ടും ശുദ്ധജലം ഒഴിച്ചാൽ എങ്ങനെ അവ രണ്ടും ഒന്നായിത്തീരുന്നുവോ ആതേപോലെ പരമാത്മാവുമായി ഒന്നുചേരും. ഈ ഒത്തു ചേരലിനു മുൻപുള്ള അവസ്ഥയാണു് ഗുരുദേവൻ പറയുന്ന ‘കേവലത്തിൻ മഹിമ’. ഇതിനെ താണ്ടിയാൽ അതിഗംഭീരമായ ഒരു ശൂന്യതയുടെ അനുഭവം ഉണ്ടാകും. പരമാത്മാവു് പ്രകൃതിയുടെ മൂടുപടം അണിഞ്ഞു് മറഞ്ഞു നിൽക്കുന്ന ഒരവസ്ഥയാണിതു്. ഈ അവസ്ഥയെ ഈശ്വരൻ എന്നു വേദാന്തികൾ പറയുന്നു. ഈ ശൂന്യതയെ തരണം ചെയ്യുമ്പോഴാണു നാം പരബ്രഹ്മത്തെ മനസ്സിലാക്കുക.

പരമാത്മാവും പരമാത്മാവിൽ നിന്നും ഉദിക്കുന്ന മായാശക്തിയും ചേർന്നാണു് സൃഷ്ടികൾ നടത്തുക. സൂര്യന്‍റെ ചൂടുതട്ടി വെള്ളം ആവിയാകുന്നു. ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യന്‍റെ പ്രതിബിംബം വെള്ളത്തിൽ കാണുന്നു. എന്നാൽ വെള്ളം ആവിയായി വറ്റിക്കഴിഞ്ഞാൽ പ്രതിബിംബം ഇല്ലാതെയാകും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സൂര്യനായ പരമാത്മാവും ജലമായ മായയും ചേർന്നു് നീരാവിയെ സൃഷ്ടിക്കുന്നു. ജലത്തിൽ കാണുന്ന സൂര്യന്‍റെ പ്രതിബിംബവും അതുപോലെയുള്ള ഒരു സൃഷ്ടിയാണു്. വെള്ളം വറ്റിക്കഴിഞ്ഞാൽ പ്രതിബിംബം സൂര്യനിൽ ലയിക്കുന്നു. സൂര്യനും വെള്ളവും ചേർന്നു് എങ്ങനെ പ്രതിബിംബത്തെ സൃഷ്ടിക്കുന്നുവോ അതുപോലെ പരമാത്മാവും മായയും ചേർന്നാണു് സകല ജീവികളേയും സൃഷ്ടിക്കുന്നതു്. അന്ത്യത്തിൽ അവയും ആ പരമാത്മാവിൽ ലയിക്കുന്നു. സകലത്തിന്‍റെയും ആദിയും അന്തവും ഇങ്ങനെ തന്നെ.

അങ്ങനെ നോക്കുമ്പോൾ എല്ലാവരും ഒന്നു തന്നെ. തമ്മിൽ വ്യത്യാസം ഇല്ല. അതുകൊണ്ടാണല്ലോ ഗുരുദേവൻ ദൈവദശകത്തിൽ “ദൈവമേ കാത്തുകൊൾകങ്ങു് കൈവിടാതിങ്ങു ഞങ്ങളെ” എന്നു പറയുന്നതു്. ഈ “ഞങ്ങൾ” ആരാണു്. ചിലർ ധരിച്ചിരിക്കും പോലെ ഇതു് ഒരു സമുദായക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഗുരുദേവൻ പറയുന്നതു്. ഒരു മത വിഭാഗത്തെയോ ഒരു ദേശവാസികളെയോ മാത്രം ഉദ്ദേശിച്ചും അല്ല. പിന്നയോ ചരിത്രാതീതകാലം മുതക്കു് ലോകത്തിലെ അറിയപ്പെടുന്ന സംസ്കാരങ്ങളിലെ ആദിമമായ ഭാരതീയ സംസ്കാരത്തിന്‍റെ തുടക്കം മുതലെ സ്വാർത്ഥതയുടെ കണികപോലും കാട്ടാതെ ഭാരതത്തിൽ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന “ലോകഃ സമസ്തഃ സുഖിനോ ഭവന്തു” എന്ന മന്ത്രത്തിലടങ്ങിയിരിക്കുന്ന ലോകത്തെ സമസ്ത ജീവികളേയും ഉദ്ദേശിച്ചുള്ളതാണു് ഈ ‘ഞങ്ങളെ’, എന്ന പദപ്രയോഗം. അപേക്ഷിക്കുന്നതോ വിഷ്ണുവിനോടോ ശിവനോടോ ബ്രഹ്മാവിനോടോ അല്ല. മറിച്ചു് പരബ്രഹ്മത്തോടാണു്. ഇവിടെ ഗുരുദേവൻ “ദൈവമേ” എന്ന പദം കൊണ്ടർദ്ധമാക്കുന്നതു് ജനിക്കാത്തതും നശിക്കാത്തതും സർവ്വവ്യാപിയും ആയ ആ അത്മാവിനെയാണു് പരമാത്മാവിനെ. എല്ലാത്തിനും കാരണമായ എല്ലാത്തിന്‍റെയും ഉള്ളിൽ വിളങ്ങുന്ന പരമാത്മാവിനോടു്. എല്ലാത്തിനും കാരണം ആ പരമാത്മാവു് എന്ന ഒരേ ഒരു ശക്തിമാത്രമേ ഉള്ളൂ എന്നാണു് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്.

മനുഷ്യരെല്ലാം ഒന്നു തന്നെ എങ്കിൽ എന്തുകൊണ്ടാണീ ഭേദചിന്ത? ഈ ഭേദചിന്തയുടെ കാരണമാണു് അവിദ്യ. അവദ്യ കാരണമാണു നാം പലരാണു് എന്നു മനുഷ്യൻ ചിന്തിക്കുന്നതു്. ആ ചിന്തയാണു് ലോകത്തിൽ നാം കാണൂന്ന സകലവിധ പ്രയാസങ്ങൾക്കും കിടമാത്സര്യങ്ങൾക്കും കാരണം. മനുഷ്യരാശിയെല്ലാംതന്നെ ഒരേ ബ്രഹ്മചൈതന്യം ആണെന്ന സത്യം വിചാരം ചെയ്തുറപ്പിക്കുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ മനുഷ്യന്‍റെ ഭേദചിന്ത ഇല്ലാതെയാകും. ലോകാചാര്യന്മാരെല്ലം ഇതു തന്നെയാണു് മനുഷ്യരാശിക്കു കാട്ടിക്കൊടുത്തതും. എന്നാൽ തുടർന്നു വന്ന നേതൃത്ത്വപരമ്പരകൾ ആ മഹാചാര്യന്മാരുടെ ദർശനങ്ങളേ തങ്ങളുടെ സ്വ-കാര്യ സാദ്ധ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണുണ്ടായതു. ആത്മവിദ്യ പഠിച്ചിട്ടും അവർ അവിദ്യയാണു സ്വീകരിച്ചത്. അതാണവർ തങ്ങളുടെ ശിഷ്യ ഗണങ്ങൾക്കു പഠിപ്പിച്ചു കൊടുത്തതും. ആത്മവിദ്യ മറന്നു; മറന്നതു മറഞ്ഞു. അവിദ്യ വളരുന്നതിനനനുസരിച്ചു് മമതാബംന്ധങ്ങളും രാഗദ്വേഷഭാവങ്ങളും മദമാത്സര്യങ്ങളും വളർന്നു. ആ വളർച്ച നമ്മെ പലതട്ടുകളിലും തടങ്ങളിലും തളച്ചിട്ടു. നാം ഇന്നും അവയിൽ നിന്നും മുക്തി പ്രാപിച്ചിട്ടില്ല, വഴികളേറേ ഉണ്ടായിട്ടും.

ഇരുമ്പുകൊണ്ടു നിർമ്മിച്ച പൂട്ടും താക്കോലും വെട്ടുകത്തിയും കറിക്കത്തിയും പലതായിട്ടാണു് ദൃഷ്ടിയില്പ്പെടുക. എന്നാൽ എവയെല്ലാം ഇരുമ്പെന്ന ലോഹത്തിന്‍റെ വിവിധ നാമരൂപങ്ങൾ മാത്രമാണെന്ന വാസ്തവം അല്പം ആലോചിച്ചാൽ ആർക്കും മനസ്സിലാകും. എതുപോലെ തന്നെയാണു് മനുഷ്യരും. പലതായ നാമരൂപങ്ങൾ തള്ളിക്കളഞ്ഞിട്ടു് നാമെല്ലാം, നമ്മിലെല്ലാം തുല്ല്യമായി വിളങ്ങുന്ന ആത്മാവിനെ, ആ പരമാത്മാവിനെക്കാണാൻ ശ്രമിച്ചാൽ ആ വാസ്ഥവം മനസ്സിലാക്കാൻ സാധിക്കും. സാധിച്ചാൽ നമ്മുടെ ഭേദചിന്തകൾ ഇല്ലാതെയാകും. അപ്പോൾ “അവനവനാത്മ സുഖത്തിനാച്കരിക്കുന്നവ അപരനു സുഖത്തിനായി വരു”ത്തുവാനും മനുഷ്യനു സാധിക്കും.

“ഒരുവനു നല്ലതുമന്യനല്ലലും ചേ-

ർപ്പൊരു തൊഴിലാത്മ വിരോധിയോർത്തിടേണം;

പരനുപരം പരിതാപമേകിടുന്നോ-

രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

എല്ലാവരുടേയും സ്വരൂപമായ ആത്മാവ് ഒന്നുതന്നെ. ആയതിനാൽ ഒരാളിനു നാശവും മറ്റൊരാളിനു നല്ലതും വരുന്ന രീതിയിൽ പ്രവർ ത്തിക്കരുതു് എന്നതു നാം മൻസ്സിലാക്കണം. അന്യനു ദുഖമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർ പിന്നീടു കഷ്ടത സ്വയം അനുഭവിക്കേണ്ടതായിവരും എന്നാണു് ഗുരുദേവൻ ഈ പദ്യത്തിൽക്കൂടി ഉത്ഘോഷിക്കുന്നതു്. ‘അജ്ഞാനത്താൽ ജ്ഞാനം മറയപ്പെട്ടിരിക്കുന്നതിനാൽ ജീവികൾ മോഹിതരായിരിക്കുന്നു’ എന്നാണു ഭഗവാൻ ശ്രീകൃഷ്ണനായി വന്ന ആ പരബ്രഹ്മം പറയുന്നതും. സ്വരൂപ വിസ്മൃതിയാണു് അജ്ഞാനം. ആ അജ്ഞാനം അറിവിനെ മൂടിയിരിക്കുമ്പോൾ ജീവജാലങ്ങൾ സംസാരസമുദ്രത്തിൽ മോഹമുഗ്ധരായിരിക്കും. അതിൽ നിന്നും രക്ഷനേടുവാൻ എല്ലാം പരമാത്മാവിൽ നിന്നും ഉണ്ടായി എന്നും, ആയതിനാൽ എല്ലാവരും അന്തസത്തയിൽ ഒന്നു തന്നെയെന്നും മൻസ്സിലാക്കണം.

“മലർ കൊയ്തു മഹേശ പൂജചെയ്യും

മനുജനു മറ്റൊരുവേല ചെയ്തിടേണ്ടാ.”

മനുഷ്യന്‍റെ ഭേദചിന്തയകറ്റാൻ ഗുരുദേവൻ അരുളുന്ന പ്രതിവിധിയാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്. മനസ്സാകുന്ന പുഷ്പം കൊയ്തെടുത്തു് ഈശ്വരപൂജ ചെയ്യുന്നയാൾക്കു് മോക്ഷത്തിനു് അഥവാ ആത്മീയശാന്തിക്കു് മറ്റൊന്നും ചെയ്യേണ്ട ആവശ്യം ഇല്ലാ എന്നാണു ഗുരുദേവൻ അരുളുന്നതു്. മുകളിൽ വിവരിച്ചതു പോലെ എല്ലാവരും പരമാത്മാവിന്‍റെ തന്നെ ഭാഗമാണെന്നുള്ള സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ സങ്കല്പ്പങ്ങളായ ഭിന്നവിചാരങ്ങളും കാമക്രോധാദികളും മാറി, ആത്മീയതയിലേക്കുള്ള ആദ്യ പടിയായ അഹിംസ, സ്നേഹം മുതലായവയ്ക്കു ശക്തികൂടും. ഞാൻ, എന്‍റെതു് എന്ന ചിന്ത ഒഴിഞ്ഞു്, എല്ലാം ഞാൻ തന്നെ എന്ന കേവലബോധാനുഭവം ഉണ്ടാകും. ഇതിനെ നിർവികല്പയോഗം എന്നു പറയുന്നു. ഇതുതന്നെ എന്നു പറയാം ഗുരുദേവൻ ഇവിടെപ്പറയുന്ന മഹേശപൂജയും.

ലാഭേഷ്ട, നഷ്ടബോധം, ഇവ ഉണ്ടാകുക, ജയപരാജയങ്ങളെപ്പറ്റി ചിന്തിച്ച് സന്തോഷിക്കയും സന്താപിക്കയും ചെയ്യുക; ഇവ ചെയ്യാതെ ഇതെല്ലാം സംഭവിക്കുമെന്നും എന്നാൽ സത്യം ഒന്നേയുള്ളൂ എന്നും ചിന്തിച്ചു് മനസ്സിന്‍റെ സമനില തെറ്റാതെ മുന്നോട്ടു പോകുക. അതും മഹേശപൂജയാണു്. ആ മഹേശപൂജ ചെയ്യുന്നവർക്കു മറ്റു പൂജയുടെ ആവശ്യം ഇല്ല. ഈ മഹേശപൂജയിൽക്കൂടി ആത്മസത്തയെ മനസ്സിലാക്കുന്നവർ ഭേദചിന്തയെ വെടിഞ്ഞു് അവനവൻ ആത്മസുഖത്തിനായി ചെയ്യുന്നവ അപരന്‍റെ കൂടി സുഖത്തിനു വേണ്ടതായിരിക്കും. എന്നാൽ നാമ-രൂപങ്ങൾക്കു പ്രാധാന്യം നല്കി വിഷയസുഖങ്ങളിൽ മുഴുകുന്നവരോ? അവർ മനുഷ്യരെ പലരായിക്കാണുന്നു.

എല്ലാവരിലും ഏകത്ത്വം ദർശിക്കുന്നവർ ആനന്ദതുന്ദിലരാണു് – അവർ അവരുടെ പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്കും ആത്മസംതൃപ്തി ഉണ്ടാക്കിക്കെടുക്കുന്നു. മനുഷ്യാത്മാവിന്‍റെ ഏകത്ത്വം മനസ്സിലാക്കാൻ സാധിച്ചു കഴിഞ്ഞാൽ അവർ; ബ്രാഹ്മണമാതാപിതാക്കൾക്കു പിറന്നവരിലും, പറയ മാതാപിതാക്കൾക്കു പിറന്നവരിലും, ആനയിലും, ആടിലും, പശുവിലും, ഈഴവനിലും നായിലും, നയനാരിലും തുടങ്ങി എല്ലാവരിലും സമത്ത്വം കാണും. അവർ സമദർശികൾ ആയിരിക്കും. എന്നാണു് ഭഗവത്ഗീതയിലും പറയുന്നതു്.

സമദർശിയാകുന്നവർക്കു മാത്രമേ ശാന്തിയും ആനന്ദവും ഉണ്ടാകൂ. അവർക്കേ എല്ലാവരേയും സമന്മാരായിക്കാണുവാൻ സാധിക്കുകയുള്ളൂ. എല്ലാവരും ശാന്തിയും സുഖവുമാണന്വഷിക്കുന്നതു്. അതുകൊണ്ടാണു് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോടു് എല്ലാവരും എന്നെത്തന്നെ ലക്ഷ്യമാക്കിയാണു ചരിക്കുന്നതെന്നു പറയുന്നതും. ഇതു തന്നെയാണു് ജനനീനവർത്നമജ്ജരിയിലെ എല്ലാവരും തിരയുന്ന ഉല്ലാഘബോധ ജനനിയും. എന്നാൽ ഈ ജനനിയെ ആദ്യം തേടേണ്ടതു അവരവരുടെയുള്ളിൽ തന്നെയാണു്. ഈ വാസ്തവം പലരും മറക്കുന്നു. മറന്നിട്ടു് വസ്തുപ്രതിഭാസങ്ങൾക്കു പിന്നാലേ പോകുന്നു. അങ്ങനെ പോകുന്ന പ്രജ്ഞയെ നിയന്ത്രിച്ചു് സത്യത്തോടടുപ്പിക്കുക, ആ പരമാത്മസത്യം മൻസ്സിലാക്കുക, അതാണു മനുഷ്യജീവിത ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ട വിദ്യാശക്തിയും ജനനീനവർത്നമജ്ജരിയിലെ ജനനി തന്നെയാണു്. ആ ജനനിയുടെ കടാക്ഷം ഉണ്ടാകുമ്പോൾ മനുഷ്യൻ പരമാത്മസത്യത്തെ അറിയും. അപ്പോൾ അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായിവരും.

ശാഖോപശാഖകളായി ഇലയും പൂവും കായും പഴവുമായി നില്ക്കുന്ന ഒരു മരത്തിൽ പല വൈവിദ്ധ്യങ്ങളും കാണാം. എന്നാൽ ഈ വൈവിദ്ധ്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന ആ മരത്തിന്നാധാരമായതു് ആ മരം മുളച്ചുണ്ടായ വിത്തിലെ ഒരു ചെറിയ തരിയിൽ ഒതുങ്ങിനിന്നു എന്നുള്ളതാണു വാസ്തവം. അതുപോലെ ഈ ലോകത്തു കാണുന്ന സകലതും ഇതിന്‍റെയെല്ലാം പരമകാരണമായ ബോധവസ്തുവിൽനിന്നും അഥവാ പരമാത്മാവിൽ നിന്നും തെളിഞ്ഞു വന്നതാണെന്നതാണു പരമാർഥം. അതാണു ഗുരുദേവൻ തന്‍റെ അധ്യാരോപദർശനത്തിൽ പറയുന്നതു്.

“ധനാദിവ വടോ യസ്മാത്

പ്രാദുരാസീദിദം ജഗത്

സബ്രഹ്മാസശിവോ വിഷ്ണുഃ

സ പരഃ സർ വ്വ ഏവ സഃ”

വളരെ സൂക്ഷ്മമായ ഒരു ചെറിയ വിത്തിൽ നിന്നും വളരെ വലുതായ അൽമരം ഉണ്ടാകുന്നതു പോലെ, ഏതൊന്നിൽ നിന്നും ഈ പ്രപഞ്ചമെല്ലാം വെളിപ്പെട്ടു വന്നുവോ അതു തന്നെയാണു് ബ്രഹ്മാവു്, അതു തന്നെയാണു് വിഷ്ണു, അതു തന്നെയാണു് ശിവനും. അതാണു പരമാത്മാവും. അതുതന്നെ സർവ്വവും ആകുന്നു. അതു തന്നെയാണു നാമെല്ലാവരും.

ഇതേ സത്യം തന്നെ ഛന്ദോഗ്യോപനിഷത്തിൽ ഉദ്ദലകമഹർഷി മകനായ ശ്വേതകേതുവിനു പറഞ്ഞു കൊടുക്കുന്നതായിക്കാണുന്നുണ്ടു്. സൂക്ഷ്മമായ ഒരു ചെറിയ വിത്തിൽ നിന്നും വളരെ വലുതായ അൽമരം ഉണ്ടാകുന്നതു പോലെ, ഏതൊന്നിൽ നിന്നും ഈ പ്രപഞ്ചമെല്ലാം വെളിപ്പെട്ടു വന്നുവോ അതു നീ തന്നെയാണു് എന്നാണു് ഉദ്ദലകമഹർഷി മകനായ ശ്വേതകേതുവിനു പറഞ്ഞു കൊടുക്കുന്നതു്. നാമെല്ലാം അതുതന്നെ, അതേ ആത്മാവുതന്നെ. അപ്പോൾ എ ല്ലാവരും ഒന്നു തന്നെ.
ചുരുക്കത്തിൽ എല്ലാം ഒന്നുതന്നെ, ഒരേ അണ്ഡത്തിൽ നിന്നു പൊട്ടിവിടർന്നു കിളിർത്തവ. എല്ലാം ആ അദ്ധ്യാത്മസത്തയുടെ ഭാഗങ്ങൾ മാത്രം. അതായതു നിങ്ങളും അവരും ഇവരും നാമും എല്ലാം ഒന്നുതന്നെ. അതു കൊണ്ടു് “അവനനാത്മസുഖത്ത്നാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം”.

============

ഇവിടെ എഴുതിയിരിക്കുന്നതൊന്നും (നേരത്തെ എഴുതിയവയും) എന്‍റെ സ്വന്തം സൃഷ്ടിയല്ല. ഇതിനെല്ലാം ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. അവ എനിക്കു കിട്ടിയ ഉറവിടങ്ങൾ ഇവയാണു്: നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ, സ്വാമി മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ; വിവേകാനന്ദസാഹിത്യ സർവ്വസം; ശ്രീ നാരായണ ഗുരുദേവന്‍റെ കൃതികളും അവയ്ക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, പ്രഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ; നടരാജഗുരു, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ; പ്രെഫസ്സർ തുറവൂർ വിശ്വംഭരന്‍റെ ‘മഹാഭാരത പര്യടനം’ എന്ന കൃതിയും; കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും ആണു്. അവയോടൊപ്പം എന്‍റെ മൻസ്സിൽ തോന്നിയ ചില ആശയങ്ങളും ചേർത്തു എന്നു മാത്രം. എതിനെല്ലാം ഉപരിയായി എന്‍റെ ബാല്ല്യകാല ഗുരുക്കന്മാരായി ഞാൻ കരുതുന്ന രണ്ടു ‘നാരായണ’ന്മാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ‘നാരായണ’ന്മാർ രണ്ടും ഒരു കാലത്തു തൊടുകയും തീണ്ടുകയും പാടില്ലാ എന്നുമാത്രമല്ല ദൃഷ്ടിയില്പ്പോലും പെടാൻ പാടില്ലാ എന്നു കരുതപ്പെട്ടിരുന്ന കുറവ സമുദായത്തിലേയും പുലയ സമുദായത്തിലേയും അംഗങ്ങാളായിരുന്നു എന്നതു ഞാൻ വളരെ അഭിമാനത്തോടുകൂടി എവിടെ സ്മരിക്കുന്നു. തന്നെയുമല്ല അതിൽ ഒരു നാരായണൻ യാതൊരുവിധമായ വിദ്യാഭ്യാസവും ഇല്ലത്തയാളും രണ്ടാമത്തെ നാരായണൻ വെറും പത്താം തരം വരെ മാത്രം പഠിച്ച എന്‍റെ സഹപാഠിയും ആയിരുന്നു.

Label : (c)  Udayabhanu Panickar
http://chinthaadhaaraksl.blogspot.in/2012_01_01_archive.html

ഓജസ്സോടെ പ്രവര്‍ത്തിക്കുക

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

`യൗവനവും ശക്തിയും ഓജസ്സും മേധയുമുള്ളവര്‍ക്കാണ്‌ ഈശ്വരന്‍ ലഭ്യനാകുകയെന്ന്‌ വേദങ്ങള്‍ പറയുന്നു. നിങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള സമയം ഇതാണ്‌. ഇപ്പോഴാണ്‌ നിങ്ങള്‍ക്ക്‌ യൗവനത്തിന്റെ ഓജസ്സുള്ളത്‌. അല്ലാതെ നിങ്ങള്‍ ക്ഷീണിച്ച്‌ വാടുമ്പോഴല്ല. ഇതാണു സമയം. നിങ്ങള്‍ നിങ്ങളെത്തന്നെ ഉണര്‍ത്തുവിന്‍. ജീവിതം ചുരുങ്ങിയതാണ്‌. വക്കീലാകാനും കലഹിക്കാനുമല്ല നോക്കേണ്ടത്‌. അവയേക്കാള്‍ വലിയ കൃത്യങ്ങള്‍ ചെയ്‌തുതീര്‍ക്കാനുണ്ട്‌. നിങ്ങളുടെ വംശത്തിന്റെ നന്മയ്‌ക്കും മനുഷ്യരാശിയുടെ സ്വസ്‌തിക്കുംവേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നത്‌ അതിനേക്കാളേറെ വലിയ കൃത്യമാണ്‌. ജീവിതം ഹ്രസ്വമാണ്‌. എന്നാല്‍ ആത്മാവ്‌ അമരവും ശാശ്വതവുമാണ്‌. മരണമെന്ന വസ്‌തുത നിശ്ചയമായിരിക്കെ വലിയൊരു ആദര്‍ശം സ്വീകരിച്ച്‌ അതിനുവേണ്ടി ജീവിതം മുഴുവന്‍ നല്‌കുക. ഇതാകട്ടെ നമ്മുടെ തീരുമാനം.` (സ്വാമി വിവേകാനന്ദന്‍) )

https://www.facebook.com/groups/sreenarayananjanasameksha3/

മനസ്സിനെ സമനിലയില്‍ നിലനിര്‍ത്തുക


`ദുഃഖങ്ങളില്‍ വ്യാകുലനാകാതെയും സുഖങ്ങളില്‍ തത്‌പരനാകാതെയും രാഗം, ഭയം, ക്രോധം എന്നിവ ഏശാതെയും മൗനിയായി വര്‍ത്തിക്കുന്നയാള്‍ സ്ഥിതപ്രജ്ഞന്‍ എന്നു പറയപ്പെടുന്നു.`(ശ്രീമദ്‌ ഭഗവദ്‌ഗീത)

ഒരിക്കല്‍ ശിഷ്യസമേതനായിരുന്ന ശ്രീബുദ്ധന്റെ സമീപം ഒരാള്‍വന്നു. പരുഷമായ വാക്കുകളില്‍ അയാള്‍ ബൂദ്ധദേവനെ ചീത്തപറയാന്‍ തുടങ്ങി. കേട്ടുനിന്നിരുന്ന പലര്‍ക്കും ഇത്‌ സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. അയാളുടെ ഒരു ചോദ്യത്തിനു പോലും ബുദ്ധഭഗവാന്‍ മറിപടി പറഞ്ഞില്ലെ എന്നത്‌ ഏവരേയും അത്ഭുതപ്പെടുത്തി. കുറേകഴിഞ്ഞ്‌ അയാള്‍ മടങ്ങിപ്പോയി. അപ്പോള്‍ ശിഷ്യന്‍മാര്‍ ബുദ്ധനോട്‌ ചോദിച്ചു. ` ഇത്രയൊക്കെ പറഞ്ഞിട്ടും ആയാള്‍ക്ക്‌ മറുപടി കൊടുക്കാതിരുന്നത്‌ ശരിയായില്ല.` ബുദ്ധഭഗവാന്‍ പറഞ്ഞു..` നിങ്ങളല്‍ ഒരാള്‍ എനിക്കു തരാനായി കുറച്ച്‌ സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുവന്നെന്നു കരുതുക. അത്‌ ഞാന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അത്‌ നിങ്ങള്‍തന്നെ മടക്കുക്കൊണ്ടുപോകില്ലേ.` കൊണ്ടുപോകും.......അവര്‍ മറുപടി പറഞ്ഞു. `അതുപോലെ അയാള്‍ പറഞ്ഞ പരുഷവാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയോ എന്നെ സ്‌പര്‍ശിക്കുകയോ ചെയ്‌തിട്ടില്ല. എന്റെ ഇന്ദ്രീയങ്ങള്‍ അവയെ സ്വീകരിച്ചിട്ടില്ല. കൊണ്ടുവന്നതുപോലെ ആയാള്‍ അത്‌ മടക്കിക്കൊണ്ടുപോയിട്ടുണ്ട്‌.` ഇതുതന്നെയാണ്‌ സ്ഥിതപ്രജ്ഞന്റെ സ്വഭാവം.

ആരെങ്കിലും നമ്മെ ചീത്ത പറഞ്ഞാലോ പുകഴ്‌ത്തിയാലോ അതിനെ ഒരേ ഭാവത്തോടെ സ്വീകരിക്കാന്‍ മനസ്സുണ്ടായാല്‍ ജീവിതം സന്തോഷകരമായി. ആരുടെയെങ്കിലും നാവിന്‍തുമ്പിലോ വസ്‌തുവിലോ അല്ല നമ്മുടെ സന്തോഷം. അത്‌ നമ്മുടെ ഉള്ളില്‍ത്തന്നെയാണ്‌. (

കടപ്പാട് : ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

Thursday, 17 January 2013

ജപത്തിന്റെ ആവശ്യം

<< ഗുരുക്കന്മാരുടെ അനുമതി ലഭിച്ചാലും വേദവിരുദ്ധമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ വേദോക്തങ്ങളായ ഉപദേശങ്ങളില്‍ പൂര്‍ണ്ണശ്രദ്ധ ഉണ്ടായിരിക്കുന്നതാണ്‌ ശരിയായ ബുദ്ധി. വേദവിധിപ്രകാരം വീണ്ടും വീണ്ടുമുള്ള മന്ത്രജപമാണ്‌ ജപം. കൂടാതെ ധര്‍മ്മശാസ്‌ത്രങ്ങളിലും പുരാണേതിഹാസങ്ങളിലും മനസ്സ്‌ നിരന്തരം മുഴുകിയിരിക്കുന്നതാണ്‌ ജപം >> (ജാബാലദര്‍ശനോപനിഷത്ത്‌ 2:9)

മഹാപണ്ഡിതനും യോഗിയും ശ്രീരാമകൃഷ്‌ണദേവന്റെ ഗുരുവുമായിരുന്ന തോതാപുരി സ്വാമികള്‍. ജപധ്യാനങ്ങള്‍ നിത്യവും അനുഷ്‌ഠിക്കേണ്ടതെന്തിന്‌ എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന്‌ സ്വാമികള്‍ ഇങ്ങനെയാണ്‌ മറുപടി പറഞ്ഞത്‌. ... പിച്ചളപ്പാത്രം ദിവസേന തേച്ചുമിനുക്കിയെടുത്തില്ലെങ്കില്‍ അതില്‍ ക്ലാവുപിടിക്കും. അതിനുള്ള സാധ്യത പാത്രത്തിന്‌ അതിന്റെ സൃഷ്ടിയിലേ ഉണ്ട്‌. അതുപോലെ മനുഷ്യനും ദിവസേന ധ്യാനിച്ചില്ലെങ്കില്‍ അവന്റെ ഹൃദയം മലിനമാകും. അതിനുള്ള 
സാധ്യത ജന്മനാ ഉണ്ട്‌......

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)