<< ഗുരുക്കന്മാരുടെ അനുമതി ലഭിച്ചാലും വേദവിരുദ്ധമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ വേദോക്തങ്ങളായ ഉപദേശങ്ങളില്‍ പൂര്‍ണ്ണശ്രദ്ധ ഉണ്ടായിരിക്കുന്നതാണ് ശരിയായ ബുദ്ധി. വേദവിധിപ്രകാരം വീണ്ടും വീണ്ടുമുള്ള മന്ത്രജപമാണ് ജപം. കൂടാതെ ധര്‍മ്മശാസ്‌ത്രങ്ങളിലും പുരാണേതിഹാസങ്ങളിലും മനസ്സ് നിരന്തരം മുഴുകിയിരിക്കുന്നതാണ് ജപം >> (ജാബാലദര്‍ശനോപനിഷത്ത് 2:9)
മഹാപണ്ഡിതനും യോഗിയും ശ്രീരാമകൃഷ്‌ണദേവന്റെ ഗുരുവുമായിരുന്ന തോതാപുരി സ്വാമികള്‍. ജപധ്യാനങ്ങള്‍ നിത്യവും അനുഷ്‌ഠിക്കേണ്ടതെന്തിന് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് സ്വാമികള്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. ... പിച്ചളപ്പാത്രം ദിവസേന തേച്ചുമിനുക്കിയെടുത്തില്ലെങ്കില്‍ അതില്‍ ക്ലാവുപിടിക്കും. അതിനുള്ള സാധ്യത പാത്രത്തിന് അതിന്റെ സൃഷ്ടിയിലേ ഉണ്ട്. അതുപോലെ മനുഷ്യനും ദിവസേന ധ്യാനിച്ചില്ലെങ്കില്‍ അവന്റെ ഹൃദയം മലിനമാകും. അതിനുള്ള
സാധ്യത ജന്മനാ ഉണ്ട്......
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
0 comments:
Post a Comment