Thursday, 10 January 2013

ഗുരുദേവന്‍ മധവനാചാരിയുമായി നടത്തിയ സംഭാഷണം ==:



ഗുരുദേവന്‍;.........എന്താണ്.. ?
മാധവനാചാരി; സ്വാമിയെ ഒന്ന് കാണാന്‍
വന്നതാണ് ?
ഗുരുദേവന്‍ ;...... കയ്യില്‍ ഇരിക്കുന്നതെന്തു ?
മാധവനാചാരി; ഇതൊരു മുഴക്കൊലാണ്
ഗുരുദേവന്‍ ;...... ആഹാ ,ഇതു മുഴമാണോ ?
മാധവനാചാരി ;അല്ല രണ്ടു മുഴം വരും ,രണ്ടു
മുഴമാണ് .
ഗുരുദേവന്‍ ;.ഓഹോ ,അത് രണ്ടു മുഴക്കൊലാണോ?
എന്നിട്ടാണോ നമ്മോടു പറഞ്ഞത് രണ്ടു
മുഴക്കൊലാനെന്നു ?(മാധവനാചാരി മറുപടി
പറയാനാവാതെ പരുങ്ങിനില്‍ക്കുന്നു )
ഗുരുദേവന്‍ വീണ്ടും ,അളവ് തുടങ്ങുന്നത്
എവിടെ നിന്നാണ് ?
മാധവനാചാരി ; (എന്ത് പറയണമെന്നറിയാതെ കുഴങ്ങി )
ഞങ്ങള്‍ ത്രസരേണു മുതല്‍ക്കാണ് തുടങ്ങുന്നതു....."
ഗുരുദേവന്‍ ; ഓഹോ ,നിങ്ങള്‍ക്ക് പ്രത്യേക കണക്കാണല്ലേ ?
(ചിരിച്ചു കൊണ്ട് )
അളവ് തുഅടങ്ങുന്നതു അണു മുതല്‍ക്കാണല്ലേ?"

ശ്രീ നാരായണ ഗുരു =(സ്വന്തം വചനങ്ങളിളുടെ)
--------------------------------------------------------------------------------
അധികം സംസാരിക്കാത്ത സ്വാമികളുടെ
സംഭാഷണങ്ങള്‍ അധി കൂര്‍മ്മമായിരുന്നു "
--------------------------------------------------------------------------------
കടപ്പാട് :  Devan Tharapil


0 comments:

Post a Comment