ദുര്‍വാസനകളുടെ നാശംതന്നെയാണ് മോക്ഷം. അതുതന്നെയാണ് ജീവന്മുക്തിയും. സര്‍വ്വത്ര, എല്ലാറ്റിലും ഈശ്വരവിലാസം മാത്രം കാണുന്ന സദ്‌ഭാവന ദൃഢമായിത്തീരുമ്പോള്‍ വാസനാനാശം സംഭവിക്കുന്നു.
Sunday, 6 January 2013
മോക്ഷം ദുര്‍വാസനകളെ ജയിക്കലാണ്
(ആദ്ധ്യാത്മോപനിഷത്ത് - 12 - 13)
മോക്ഷം എന്നത് പലരും ധരിച്ചുവശായിരിക്കുന്നതുപോലെ മരണാനന്തരം ലഭ്യമാകുന്ന സൗഭാഗ്യമല്ല. അത് വ്യക്തിഗതമായ കുറ്റങ്ങളില്‍നിന്നും കുറവുകളില്‍നിന്നുമുള്ള മനസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. നാം നിത്യജീവിതത്തില്‍ ഭൗതികമായ ആഗ്രഹങ്ങളില്‍ മാത്രം മുഴുകുകയും അതില്‍ അമിതമായി അഭിരമിക്കുകയും മൂല്യം കല്‌പിക്കുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ജീവിതമൂല്യങ്ങള്‍ അധപതിച്ച് കുറ്റങ്ങളും കുറവുകളും ഉള്ളവരായി തീരുന്നത്. അത് പലപ്പോഴും ജീവിതം ദുഃഖമയമായിത്തീരുന്നു.
(ശ്രീനാരായണജ്ഞാനസമീക്ഷാ ഗ്രൂപ്പ്)
0 comments:
Post a Comment