മാതാവാണ് ശക്തിയുടെ ആദ്യത്തെ പ്രകടഭാവം. അതു പിതാവെന്ന ഭാവനയേക്കാള്‍ ഉത്‌കൃഷ്ടമായി കരുതപ്പെടുകയും ചെയ്യുന്നു. തന്റെ അമ്മ സര്‍വ്വശക്തയാണ്. എന്തുചെയ്യാനും കഴിവുള്ളവളാണ് എന്ന് ശിശു വിശ്വസിക്കുന്നതുപോലെ, മാതാവിന്റെ പേരിനോടൊപ്പം ശക്തിയെക്കുറിച്ചുള്ള ചിന്തയും വന്നുചേരുന്നു. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിശക്തിയാണ് ദിവ്യജനനി. ആ ദേവിയെ ആരാധിക്കാതെ, നമുക്കൊരിക്കലും നമ്മേ അറിയാന്‍ സാധിക്കില്ല.ദയാമയി, സര്‍വ്വശക്തി, സര്‍വ്വവ്യാപിനി എന്നിവ ദേവിയുടെ വ ിശേഷണങ്ങളാണ്. പ്രപഞ്ചത്തിലുള്ള ശക്തിയുടോ ഓരോ അഭിവ്യക്തിയും അമ്മയാണ്. അമ്മതന്നെ ജീവിതം. അമ്മതന്നെ ബുദ്ധി. അമ്മതന്നെ പ്രേമം. ദേവി പ്രപഞ്ചത്തില്‍ വര്‍ത്തിക്കുന്നു. എങ്കിലും അതില്‍നിന്നും ഭിന്നയാണ്. അവള്‍ ഒരു വ്യക്തിയാണ്. അവളെ കാണാനും അറിയാനും കഴിയും. ശ്രീരാമകൃഷ്‌ണന്‍ അറിയുകയും കാണുകയും ചെയ്‌തപോലെ. അമ്മ എന്ന ആശ്രയത്തില്‍ അടിയുറച്ചുകൊണ്ടു നമുക്കെന്തും ചെയ്യാം. ദേവി വേഗത്തില്‍ പ്രാര്‍ത്ഥനകള്‍ നിറവേറ്റിത്തരുന്നു.
അവള്‍ ഏതു നിമിഷവും ഏതു രൂപത്തിലും നമുക്കു ദര്‍ശനമരുളാന്‍ കഴിവുള്ളവളാണ്. ദിവ്യജനനിക്കു നാമവും ഉണ്ടാകാം. രൂപംകൂടാതെ നാമംമാത്രമുണ്ടാകാം. ഇങ്ങനെ നാം അമ്മയെ നാനാഭാവത്തില്‍ ആരാധിക്കുമ്പോള്‍, നമുക്കുനാമവും രൂപവുമില്ലാത്ത കേവലസത്തയിലേക്ക് ഉയരാനും കഴിയും.`
(സ്വാമി വിവേകാനന്ദന്‍)
(ശ്രീനാരായണ ജ്ഞ്‌ാനസമീക്ഷ)
https://www.facebook.com/groups/sreenarayananjanasameksha3/
0 comments:
Post a Comment