Friday 25 January 2013

എല്ലാമനുഷ്യരേയും ഒന്നായിച്ചേര്‍ക്കുക - ശ്രീനാരായണ ഗുരുദേവന്‍)


`സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേക വര്‍ഗ്ഗക്കാരെ മാത്രം ചേര്‍ത്ത്‌ ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്‌. മതപരിഷ്‌കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച്‌ മറ്റൊരു മതസംഘത്തില്‍ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്‌. നമ്മുടെ സമുദായസംഘടന എല്ലാമനുഷ്യരെയും ഒന്നായിച്ചേര്‍ക്കുന്നതായിരിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്‌്‌കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദര്‍ശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്‌ എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നായിച്ചേര്‍ക്കുന്നത്‌ സംഘടനയ്‌ക്ക്‌ ഏറ്റവും ഉത്തമമായ രീതിയിലായിരിക്കുമെന്നു നമുക്കു തോന്നുന്നു. മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിചാരിക്കുന്നവര്‍ക്കു സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത്‌ അവരുടെ മതപരിവര്‍ത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്‌.`

1927 ല്‍ പള്ളാത്തുരുത്തിയില്‍ നടന്ന എസ്‌.എന്‍.ഡി.പി.യോഗ വാര്‍ഷികത്തിന്‌ നല്‍കിയ സന്ദേശമാണിത്‌. ഒന്നായിക്കഴിയേണ്ട മനുഷ്യരെ പലതാക്കി നിര്‍ത്തുന്നത്‌ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടിയും അധികാരസ്ഥാപനത്തിനും വേണ്ടിയാണ്‌. അതുകൊണ്ട്‌ സമുദായസംഘഠനയെന്നത്‌ എല്ലാ മനുഷ്യരേയും ജാതിമതഭേദമോ സ്ഥിതിഭേദമോ സ്ഥാനങേദമോ നോക്കാതെ ഒന്നായിച്ചേര്‍ക്കുന്നതായിരിക്കണം. ഒരു വൃക്ഷം തണലും ഫലവുംകൊണ്ട്‌ ഏതുവിധമാണോ മറ്റുള്ളവര്‍ക്കു ഗുണികളായി ഭവിക്കുന്നത്‌ അതുപോലെ മനുഷ്യര്‍ക്കു മേന്മയും സ്വാതന്ത്ര്യവും നല്‍കി സംഘടനകള്‍ നിലകൊള്ളണം.

(ശ്രീനാരായണ ജ്ഞാനസമീക്ഷാ)
https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment