Friday 25 January 2013

കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

`മൂങ്ങയ്‌ക്ക്‌ സൂര്യന്‍ അന്ധകാരമയമായ കാണുന്നതുപോലെ അജ്ഞാനിക്ക്‌ സ്വയം പ്രകാശവും ആനന്ദമയവുമായ ഈ ജഗത്തില്‍ അജ്ഞാനമേ കാണാന്‍ സാധിക്കൂ. നാലുഭാഗത്തുനിന്നും മേഘങ്ങള്‍ ദൃഷ്ടിമറയ്‌ക്കുമ്പോള്‍ സൂര്യനില്ലെന്ന്‌ നമുക്ക്‌ തോന്നുന്നതുപോലെ അജ്ഞാനാവൃതരായ മനുഷ്യര്‍ ഈശ്വരന്‍ ഇല്ലെന്ന്‌ കരുതുന്നു.`
(ആത്മപ്രബോധോപനിഷത്ത്‌ 2:2526)

ഒരു കുട്ടി ഒരുചെറിയ പക്ഷിയെ പിടിച്ച്‌ അവന്റെ പിറകില്‍ മറച്ചുപിടിച്ചിട്ട്‌്‌ ഗുരുവിനോട്‌ ചോദിച്ചു

`ഗുരോ, എന്റെ കൈയ്യിലുള്ള പക്ഷി ചത്തോ അതോ ജീവനുണ്ടോ?`

വൃദ്ധനായ ഗുരുവിനുമേല്‍ ഒരു സൂത്രം പ്രയോഗിക്കാനായിരുന്നു അവന്റെ ആലോചന. ഗുരു ചത്തത്‌്‌ എന്നുപറഞ്ഞാല്‍ അതിനെ ആകാശത്തേക്ക്‌ പറത്തിവിട്ട്‌ ജീവനുണ്ടെന്ന്‌ തെളിയിക്കാം. ജീവനുണ്ട്‌ എന്നുപറഞ്ഞാല്‍ അതിനെ ഞെരിച്ചുകൊന്ന്‌ ഗുരു പറഞ്ഞത്‌ തെറ്റാണ്‌ എന്നും തെളിയിക്കാം. ഇതായിരുന്നു അവന്റെ ഉദ്ദേശ്യം. ഇതുമനസ്സിലാക്കിതന്നെ ഗുരു പറഞ്ഞു.

`കുഞ്ഞേ, ഉത്തരം നിന്റെ കൈയ്യിലാണ്‌`.

ഈ കുട്ടിയേപ്പോലെ സ്വയം കണ്ണടച്ചുപിടിച്ചാണോ എന്റെ ജീവിതം എന്ന്‌ നാം ഓരോരുത്തരും ചിന്തിക്കുക. ഈ വിശ്വപ്രകൃതിയെ ഒരു കുടുംബംപോലെ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തുന്ന ആ മാഹാശക്തിയെപ്പറ്റി അപ്പോള്‍ മാത്രമേ നാം ബോധവാന്മാരാകുകയുള്ളൂ. (കടപ്പാട്‌: നമ്മെ നിത്യം പ്രചോദിപ്പിക്കുന്ന മഹത്തായ ചിന്തകള്‍)


(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment