Sunday, 6 January 2013
വിനയം ജീവിതത്തിന്റെ കവാടം
ആത്മസ്വരൂപം തിരിച്ചറിയാന്‍ അഹങ്കാരത്തില്‍നിന്ന് വിമുക്തനായ ഒരു വ്യക്തിക്കുമാത്രമേ സാധിക്കുകയുള്ളൂ. അങ്ങനെ തിരിച്ചറിഞ്ഞയാള്‍ നിര്‍മ്മലമായ ആകാശത്തില്‍ പൂര്‍ണ്ണചന്ദ്രനെന്നോണം സദാ ആനന്ദസ്വരൂപത്തില്‍ സ്വയം പ്രകാശിതനായിത്തീരുന്നു. (ആദ്ധ്യാത്മോപനിഷത്ത് - 2)
ചിന്തകനായി ബര്‍ട്രാന്റ് റസ്സല്‍ പറഞ്ഞു..... മനുഷ്യര്‍ക്കിടയില്‍ ഏറ്റവും സഹതാപമര്‍ഹിക്കുന്നത് അഹംഭാവികളാണ്. കാരണം അവരുടെ പോരായ്‌മകള്‍ അവരറിയാത്തതിനാല്‍ ഒരിക്കലും അവര്‍ക്ക് പുരോഗതിയുണ്ടാകില്ല.... ഈ വാക്കുകളോട് ചേര്‍ത്തുനില്‍ക്കുന്നതാണ് മേല്‍ ഉദ്ദരിച്ച ഉപനിഷദ് വചനം. വിശുദ്ധ ബൈബിള്‍ പറയുന്നു.... വിനയമാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ കവാടം......എന്ന്. ഒലിവര്‍ ഗോള്‍ഡ് സ്‌മിത്ത് സരസമായി പറയുന്നു... വിഡ്‌ഢികള്‍ സ്വന്തം വീട്ടില്‍ മാത്രം വിനയത്തോടെ പെരുമാറും. ബുദ്ധിമാന്മാര്‍ എവിടെയും വിനയപൂര്‍വ്വം പെരുമാറും... എന്ന്. ഇത്തരം മഹത്വചനങ്ങളെ മുന്‍നിറുത്തി നമുക്ക് ചിന്തിക്കാം.... അഹങ്കാരരഹിതരായി ജീവിതത്തെ സമീപിക്കാന്‍ തുടങ്ങാം. തലക്കനമില്ലാതെ, തലകുനിച്ച്, ജീവിതത്തിന്റെ പോരായ്‌മകളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കാം.
(ശ്രീനാരായണജ്ഞാനസമീക്ഷാ ഗ്രൂപ്പ്)
0 comments:
Post a Comment