Monday, 7 January 2013

ദുഷ്‌ചിന്തകളെ എങ്ങനെ അതിജീവിക്കാം




വിശുദ്ധ ഫ്രാന്‍സീസ്‌ അസീസിയോട്‌ എപ്പോഴും സത്‌കര്‍മ്മ നിരതനായി ജീവിതം നയിക്കാന്‍ ഒരു ഉപായം പറഞ്ഞുതരണമെന്നും അങ്ങനെ ജീവിക്കാന്‍ അങ്ങേയറ്റം ആഗ്രഹമുണ്ടായിട്ടും തനിക്ക്‌ ചീത്ത ചിന്തകളില്‍നിന്ന്‌ പലപ്പോഴും മാറിനില്‍ക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ പരാതി പറഞ്ഞു. അസീസി ഉപായമായി പറഞ്ഞത്‌ ... മനസ്സ്‌ ചിന്തകളുടെ കൂടാരമാണ്‌. അതില്‍ നല്ലതും ചീത്തയുമായ ചിന്തകള്‍ വരികയും പോകുകയും ചെയ്യും. ചിന്തകളെ പ്രവര്‍ത്തിയിലേക്ക്‌ കൊണ്ടുവരുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക അത്‌ ഈശ്വരന്‌ ഇഷ്‌ടപ്പെടുന്നതാവുമോ എന്ന്‌. ഇങ്ങനെ പരിശീലിച്ചാല്‍ ക്രമേണ മനസ്സ്‌ ശുദ്ധമാകും....

അക്ഷ്യുപനിഷത്ത്‌ 2:11-14 ല്‍ പറയുന്നതും ശ്രദ്ധേയമാണ്‌. ... വിചാരവാനായ മനുഷ്യന്‍ ശ്രുതി, സ്‌മൃതി, സദാചാരം, ധ്യാനം എന്നിവയുടെ ഉത്തമ വ്യാഖ്യാനങ്ങളെ ആശ്രയിച്ച്‌ ശാസ്‌ത്രജ്ഞാനം ആര്‍ജ്ജിക്കുന്നു. അതിനാല്‍ തന്റെ ശരിയായ കര്‍ത്തവ്യം എന്തെന്ന്‌ നിര്‍ണ്ണയം നടത്താന്‍ അയാള്‍ ശക്തനായിത്തീരുന്നു. മത-അഭിമാന-മാത്സര്യ-ലോഭ-മോഹാദികള്‍ അയാളുടെ ചിത്തത്തെ ദുഷിപ്പിക്കുന്നില്ല. സര്‍പ്പം അതിന്റെ പുറംചട്ട ഉപേക്ഷിക്കുന്നതുപോലെ ഭക്തനും ബ്രഹ്മചാരിയുമായ ഒരുവന്‍ തന്റെ ദോഷങ്ങളെ പ്രയാസംകൂടാതെ വര്‍ജ്ജിക്കുന്നു.....

ശുദ്ധമനസ്സോടെ നാം ഇവയെ വിവേചിച്ചറിയുമ്പോള്‍ മനോനിയന്ത്രണവും കര്‍ത്തവ്യബോധവും ഉണ്ടായി ജീവിതം സഫലമാക്കാന്‍ ഇത്തരം മഹത്‌ വചനങ്ങള്‍ നമ്മേ സഹായിക്കുന്നു.

കടപ്പാട് : (ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

0 comments:

Post a Comment