Thursday, 10 January 2013

വിളക്ക് ഹോമം വിഗ്രഹം എന്നിവയില്‍ നിന്നുള്ള പ്രാണ ചൈതന്യം അഥവാ റേഡിയേഷനുകള്‍ (ശാസ്ത്രീയ വശം)


അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും കൊണ്ടല്ലാതെ ഗ്രഹിക്കപ്പെടുന്നതെന്നതു കൊണ്ടാണു വിശേഷമായി ഗ്രഹിക്കുനതെന്നു അര്‍ഥം വന്നത്.. അതായത് വിഗ്രഹത്തില്‍ നിന്നുള്ള ചൈതന്യം നേരിട്ട് കേന്ദ്രനാഡീവ്യൂഹത്തില്‍ എത്തി ഇതിനെ ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. കൃഷ്ണ ശില , പഞ്ചലോഹം എന്നിവ കൊണ്ടാണു വിഗ്രഹം നിര്‍മ്മിക്കുന്നത്. ഇതിനു ശേഷം പ്രാണ ചൈതന്യത്തിന്റെ പ്രസരണം കൂടുതലുള്ള മഹായോഗികളുടെ ശരീരത്തില്‍ നിന്നു നേരിട്ട് അവയിലേക്ക് പ്രാണപ്രതിഷ്ട നടത്താം..അതായത് യോഗികള്‍ തങ്ങളുടെ കേന്ദ്ര നാടീവ്യൂഹം വഴി അമിതമായ അളവില്‍ ബ്രഹ്മ ചൈതന്യം , സൂര്യ ചൈതന്യം, നക്ഷത്ര ചൈതന്യം തുടങ്ങിയവ ആഗിരണം ചെയ്ത് ശിരസ്സ് , ഹസ്തം ശരീരം എന്നിവ വഴി പ്രസരിപ്പിച്ച് വിഗ്രഹത്തില്‍ കേന്ദ്രീകരിക്കുന്നു. ശ്രീ നാരായണഗുരു നടത്തിയിട്ടുള്ള പ്രതിഷ്ടകള്‍ ഈ വിഭാഗത്തില്‍ പെടുന്നു..

ഹോമം , വിളക്കുകള്‍ എന്നിവയില്‍ നിന്നുള്ള രേഡിയേഷനുകളും വിഗ്രഹങ്ങളില്‍ കേന്ദ്രീകരിക്കുന്നുണ്ട്. മന്ത്രോച്ചാരണങ്ങള്‍ നടത്തുമ്പോള്‍ ശബ്ദ തരംഗങ്ങള്‍ വായുവിലുള്ള കാര്‍ബണിലും മറ്റും തട്ടി അതു വഴിയും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ സൃഷ്ടമാവുകയും അത് വിഗ്രഹത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നു..ഈ റേഡിയേഷനുകള്‍, സമീപം ചെല്ലുന്ന വ്യക്തികളുടെ കേന്ദ്ര നാഡീവ്യൂഹത്തെ മാലിന്യ വിമുക്തമാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നല്‍ അശുദ്ധ ആഹാരവും മറ്റും കഴിച്ച് കേന്ദ്ര നാഡീവ്യൂഹത്തില്‍ മാലിന്യങ്ങളുമായി ചെന്നാല്‍ വിപരീത ഫലം ഉണ്ടാവാം. മാസമുറയിലിരിക്കുന്ന സ്ത്രീകളുടെ കേന്ദ്ര നഡീ വ്യൂഹത്തില്‍ അധികം മാലിന്യങ്ങളുള്ളത് കൊണ്ട് അവര്‍ക്ക് വിഗ്രഹങ്ങളില്‍ നിന്നുള്ള ചൈതന്യം ആഗിരണം ചെയ്യുന്നത് ദോഷകരമായിരിക്കും. വിഷാദം, ഉല്‍സാഹമില്ലയ്മ തുടങ്ങിയ രോഗമുള്ളവര്‍ ശുദ്ധിയോടു കൂടി വിഗ്രഹ ഭജനം നടത്തിയാല്‍ അധികമായി ലഭിക്കുന്ന അയണൈസിങ് രേഡിയേഷനുകള്‍ കൊണ്ട് സുഷുംനയിലും മസ്തിഷ്കത്തിലും കൂടുതല്‍ വൈദ്യുത ആവേഗങ്ങള്‍ സ്രഷ്ടമാവുകയും അത് വഴി അവരുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു..
ഗൃഹങ്ങളില്‍ രാവിലെയും വൈകുന്നേരവും നിലവിളക്ക് കത്തിക്കുമ്പോള്‍ ഇതില്‍ നിന്നു പ്രകാശം , ചൂട് ഇവയോടൊപ്പം മറ്റ് രേഡിയേഷനുകളും പ്രസരിക്കപ്പെടുന്നുണ്ട്. നിലവിളക്കിന്റെ മുന്നില്‍ പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ ഈ ചൈതന്യത്തെ കൂടുതലായി ആഗിരണം ചെയ്യാന്‍ സാധിക്കുന്നു. 
ക്ഷേത്ര പരിസരങ്ങളില്‍ വളര്‍ത്താറുള്ള ആല്‍ മരത്തിന്റെ ഇലകള്‍ തമ്മിലുരസുമ്പോള്‍ ഇവയില്‍ നിന്നും നേരിയ തോതില്‍ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ പ്രസരിക്കുന്നതായ് ശസ്ത്രീയമയി തെളിഞ്ഞിട്ടുണ്ട്. 

(ഡോ. കെ. മാധവങ്കുട്ടി , മാതൃഭൂമി, ആരോഗ്യ മാസിക- ആഗസ്ത് )
Like ·  ·  · 2 hours ago

0 comments:

Post a Comment