(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ ്)
<< വാഗ്‌ദോഷം, അസത്യഭാഷണം മുതലായ ദോഷങ്ങളില്‍നിന്നും അകന്ന് വിശുദ്ധമായ വാക്കോടും വിഷവിമുക്തമായ ഹൃദയം, ഹിംസയും ക്രൂരതയും ഇല്ലാത്ത കര്‍മ്മം എന്നിവയോടുകൂടിയ ജീവിതം തന്നെയാണ് ഈശ്വരപൂജനം.>> (ജാബാലദര്‍ശനോപനിഷത്ത് 2:8)
ഒരു സന്ന്യാസിയും സുഹൃത്തും ഹിമാലയത്തില്‍ തീര്‍ത്ഥാടനത്തിലായിരുന്നു. ഇരുള്‍പറന്നു മഞ്ഞും കൊഴിയുന്നു. എത്രയും പെട്ടെന്ന് ഒരു ആശ്രയസ്ഥാനത്ത് എത്താന്‍ അവര്‍ വേഗം നടന്നു. അപ്പോള്‍ അതാ അവിടെ ഒരാള്‍ കിടക്കുന്നു. അതുവഴി വന്ന യാത്രക്കാരനാണ് എന്ന് മനസ്സിലായി. അയാള്‍ തണുപ്പുകൊണ്ട് മരവിച്ച് കിടക്കുകയാണ്. കുറേസമയം സന്ന്യാസി അയാളെ തിരുമി ചൂടുപിടിപ്പിക്കാന്‍ ശ്രമിച്ചു. സുഹൃത്താകട്ടെ ഈ നിലയില്‍ ഇവിടെനിന്നാല്‍ തങ്ങള്‍ക്കും ഇതാവും അവസ്ഥയെന്നു പറഞ്ഞുകൊണ്ട് സന്ന്യാസിയെ വേഗം പോകാം എന്ന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. സന്ന്യാസിയാകട്ടെ അത് കേട്ടഭാവം നടിക്കാതെ മരവിച്ചുകിടന്ന മനുഷ്യനെ ചൂടുപിടിപ്പിക്കാന്‍ തിരുമിക്കൊണ്ടിരുന്നു. സുഹൃത്ത് ക്ഷമകെട്ടെ ആശ്രയസ്ഥാനം തേടി ഒടി.
കുറേകഴിഞ്ഞ് സന്ന്യാസി മരവിച്ച മനുഷ്യനെ ചുമലിലേറ്റി മഞ്ഞീലൂടെ പെട്ടെന്ന് നടക്കാന്‍ തുടങ്ങിയതൊടെ സന്യാസിയുടെ ശരീരം നന്നായി ചൂടായി. ആ ചൂട് ചുമലില്‍കിടന്ന മനുഷ്യനിലും പകരുന്നുണ്ടായിരുന്നു. അങ്ങനെ അയാള്‍ക്ക് ബോധമുണ്ടായി. പിന്നീട് അയാളും സന്ന്യാസിയും നടന്ന് കുറേ ദുരം ചെല്ലുമ്പോഴുണ്ട് മറ്റൊരാള്‍ കിടക്കുന്നു. അവര്‍ അയാളെ ശ്രദ്ധിച്ചു. അത് നമ്മുടെ സന്ന്യാസിയുടെ സുഹൃത്തായിരുന്നു. അയാള്‍ മരവിച്ച് മരിച്ചിരുന്നു.
സ്വന്തം തടിമാത്രം രക്ഷിക്കാന്‍ തത്രപ്പെടുന്നവന് പലപ്പോഴും അത് സംരക്ഷിക്കാനാവില്ല. സേവനമാണ് അഭ്യുദയത്തിന്റെ വഴി. അതാണ് ഈശ്വരപൂജയും.
(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
Posted in:
0 comments:
Post a Comment