Tuesday 15 January 2013

സേവനത്തിന്റെ സുഗന്ധം

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

<< സേവനത്തില്‍ സുഖലോലുപത ഒരിക്കലും ഉണ്ടായിരിക്കാന്‍ പാടില്ല. സേവനത്തിന്റെ സുഗന്ധം സ്വയം പടര്‍ന്നുചെല്ലും >> ( മഹാത്മാഗാന്ധി.)

സേവനം എന്നുപറഞ്ഞാല്‍ അത്‌ സുഖലോലുപതയല്ല. ത്യാഗോജ്ജ്വലതയാണ്‌. സേവനത്തിന്‌ സുഗന്ധവും സുഖലോലുപതയ്‌ക്ക്‌ ദുര്‍ഗന്ധവുമാണുള്ളത്‌. ഇവിടെയാവശ്യം ത്യജിക്കാനും സഹിക്കാനുമുള്ള മനോഭാവമാണ്‌. ഗാന്ധിജി അദ്ദേഹത്തിന്റെ ആത്മകഥയില്‍ സേവനമനോഭാവത്തെപ്പറ്റി ഇങ്ങനെ പറയുന്നു.


<< എന്റെ വക്കീല്‍പണി തൃപ്‌തികരമായി മുന്നോട്ടുനീങ്ങി. എന്നാല്‍ അതുകൊണ്ടു മാത്രം മതിയായില്ല. ജീവിതം കൂടുതല്‍ സരളമാക്കണമെന്നും സമൂഹത്തിനു കൃത്യമായ പ്രയോജനം ലഭിക്കുന്ന മറ്റെന്തെങ്കിലും ചെയ്യണമെന്നും തോന്നി. ഈ വിചാരം കൂടെക്കൂടെ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒരിക്കല്‍ ഒരു കുഷ്‌ഠരോഗി വാതില്‍പ്പുറത്തുവന്നു. അയാള്‍ക്കു കുറച്ചു ഭക്ഷണം കൊടുത്തു വിട്ടതുകൊണ്ടുമാത്രം കടമ തീര്‍ന്നു എന്നു കരുതാന്‍ മനസ്സുവന്നില്ല. അയാളുടെ വ്രണങ്ങള്‍ കഴുകിക്കെട്ടി, അയാള്‍ക്ക്‌ പുതിയ വസ്‌ത്രങ്ങള്‍ നല്‍കി. അഭയസ്ഥാനവും നല്‍കി. എന്നാലിത്‌ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. അയാളെ സ്ഥിരമായി കൂടെ താമസിപ്പിക്കാനുള്ള മനസ്സുറപ്പും സൗകര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ പണിക്കാര്‍ക്കുള്ള ആശുപത്രിയിലേക്ക്‌ വീട്ടു.>>

ഇതാണ്‌ സേവനത്തിന്റെ യഥാര്‍ത്ഥ മുഖം. അത്‌ നിസ്വാര്‍ത്ഥവും ദീര്‍ഘവീക്ഷണമുള്ളതുമാകണം. എങ്കില്‍ ആ സേവനത്തിന്റെ സുഗന്ധം സ്വയം പടര്‍ന്നു ചെല്ലും. 

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

0 comments:

Post a Comment