[ എം വി സുബ്രഹ്മണ്യന്‍ എഴുതിയ ലേഖനമാണിത്. ]
തലവാചകമായി കൊടുത്തിരിക്കുന്ന വിഷയത്തെക്കുറിച്ചു ചിന്തിക്കേണ്ടിവന്നത് 12-09-11ന് ആലുവ അദ്വൈതാശ്രമത്തില്‍ ആരംഭിച്ച താന്ത്രിക പഠന ശിബിര സമാപനവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം അധിപതി സ്വാമി ശിവസ്വരൂപാനന്ദ 15-9-11ല്‍ കേരളകൌമുദി പത്രത്തില്‍ എഴുതിയ കുറിപ്പു വായിച്ചപ്പോഴാണ്. ആ കുറിപ്പിന്‍റെ പൊതു ഉള്ളടക്കം ഗുരുദേവന്‍റെ ക്ഷേത്രസങ്കല്‍പ്പവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. എന്നുമാത്രമല്ല, തികച്ചും വിരുദ്ധവുമാണ് .ആ തോന്നലാണ് ഈ കുറിപ്പിന് ആധാരം.
ഗുരുദേവന്‍ സ്വപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപപ്പെടുത്തിയ മൂന്നു സുപ്രധാന കേന്ദ്രങ്ങളില്‍ മൂന്നാമത്തേതാണല്ലോ അദ്വൈതാശ്രമം. അരുവിപ്പുറത്തെന്നപോലെയോ ശിവഗിരിയിലെന്നപോലെയോ ഒരു പ്രതിഷ്ഠാ പദ്ധതിക്കും ആലുവായില്‍ ഗുരു തയ്യാറായില്ലെന്നോര്‍ക്കണം. ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങളുടെ ക്രമബദ്ധവും സുചിന്തിതവുമായ ഒരു നൈരന്തര്യമായിട്ടാണു് അതിനെ കരുതിപ്പോരുന്നത്. 1914 മുതല്‍ ഗുരുദേവന്‍ ഇരുന്നരുളിയ ആ ഇരിപ്പിടത്തിലാണ് ഇന്ന് ശിവസ്വരൂപാനന്ദസ്വാമി ഇരിക്കുന്നത്. സ്വാമിയില്‍നിന്നു സ്വാഭാവികമായും നാം പ്രതീക്ഷിക്കുന്നതു ഗുരുദേവ ദര്‍ശനാനുസാരിയായ അഭിപ്രായങ്ങളും നടപടികളുമാണ്. അങ്ങനെയല്ലാതെ വരുമ്പോള്‍ അതിനോടു പ്രതികരിക്കാതിരിക്കുന്നതു കൃത്യവിലോപമാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു.
എന്താണ് ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത്? മനുഷ്യരെ അദ്വൈതചിന്തയിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു മാധ്യമം എന്നനിലയിലാണ് ആ മഹാത്മാവ് ക്ഷേത്രങ്ങളെ കണ്ടിരുന്നത്. നേരേമറിച്ച് ഗുരുദേവ കാലഘട്ടം വരെ സവര്‍ണ ക്ഷേത്രങ്ങള്‍ നിര്‍വഹിച്ചിരുന്ന ധര്‍മം മനുഷ്യര്‍ തമ്മില്‍ ഭേദചിന്ത വളര്‍ത്തുക എന്നതായിരുന്നു. ഇന്നും ആ ദൌത്യത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നതിന് സ്വരൂപാനന്ദ സ്വാമിയുടെ ലേഖനത്തിലെ അഞ്ചാം ഖണ്ഡിക മുതലുള്ള ഭാഗം തെളിവു നല്‍കുന്നു. അതേ ക്ഷേത്ര മാതൃകകളെ ഉപയോഗിച്ച് അഭേദ ചിന്ത വളര്‍ത്തുക എന്ന കര്‍മം ദുഷ്ക്കരമായിരുന്നെങ്കിലും സുദുഷ്ക്കരമായ ആ കര്‍മം ഗുരുദേവന്‍ ഏറ്റെടുക്കുകയായിരുന്നു. അതിനു കാരണം ക്ഷേത്രപ്രതിഷ്ഠയും ആരാധനയും അവര്‍ണ ജനതയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം കൂടി ആയിരുന്നു എന്നതാണ്.
ക്രിസ്തീയ വിഭാഗങ്ങള്‍ക്കോ ഇസ്ലാം മതക്കാര്‍ക്കോ ദൈവാരാധനയില്‍ ഒരു വിലക്കുമുണ്ടായിരുന്നില്ല. മതം മാറിയാല്‍ വഴിനടക്കുനും ആരാധിക്കാനുമുള്ള അവര്‍ണരുടെ വിലക്ക് ഇല്ലാതാവുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ അവര്‍ണര്‍ക്ക് അതേവരെ വിധിച്ചിരുന്ന വിലക്കു ലംഘിച്ചുകൊണ്ടാണ് ഗുരുദേവന്‍ ക്ഷേത്രസ്ഥാപനം നിര്‍വഹിച്ചതെന്നതു സുവിദിതമാണല്ലോ. ഈ വസ്തുത പരിഗണിക്കാതെയാണ് ചില യുക്തിവാദികള്‍ ഗുരുദേവന്‍ ഇതര ആരാധനാലയങ്ങള്‍-ക്രിസ്തീയവും ഇസ്ളാമികവുമായവ-സ്ഥാപിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്നത്. ഇതര മതസ്ഥര്‍ക്കാവശ്യമെങ്കില്‍ അവര്‍ക്കു വേണ്ടതായ ആരാധനാലയങ്ങള്‍ നിര്‍മിക്കാനും തയ്യാറെന്നു ഗുരു പ്രഖ്യാപിച്ചതും അത്തരം വിമര്‍ശകര്‍ ശ്രദ്ധിക്കുന്നില്ല. ക്ഷേത്രസ്ഥാപനത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, 1917ല്‍ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ ഇനി ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്.. .. ..
എങ്കിലും ക്ഷേത്രങ്ങള്‍ വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. ജാതിഭേദംകൂടാതെ പൊതുആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്‍ക്കാന്‍ ക്ഷേത്രങ്ങള്‍ക്കു കഴിയുമെന്നു കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രങ്ങള്‍ ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ”
സമകാല സാഹചര്യത്തില്‍ ഈ ഗുരുനിരീക്ഷണത്തിനു വല്ല പ്രസ്ക്തിയുമുണ്ടോ എന്നു ശിവസ്വരൂപാനന്ദ സ്വാമിയെപ്പോലുള്ളവര്‍ വ്യക്തമാക്കിത്തരേണ്ടതാണ്. ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ജാതിചിന്തയേയും തജ്ജന്യമായ ഭേദചിന്തയേയും വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യുന്നത്? മദ്യഷാപ്പുകളുടെ എണ്ണപ്പെരുപ്പത്തിനൊപ്പം എല്ലാ മതത്തിലും പെട്ട ആരാധനാലയങ്ങളും ഒരു നിയന്ത്രണവുമില്ലാതെ വര്‍ധിച്ചുവരുന്നത് ദൈവവിചാര വര്‍ധനവിന്‍റെ സാക്ഷ്യമാണോ? അതോ ദൈവവിചാര നാട്യലക്ഷണമോ?
നമുക്കറിയാവുന്നതുപോലെ സവര്‍ണ ദൈവവിചാരത്തെ അതിന്‍റെ എല്ലാ ആര്‍ഭാടങ്ങളില്‍നിന്നും വിമോചിപ്പിച്ച് ഏറ്റവും ലളിതമായ ധ്യാനക്രിയയിലൂടെ ഈശ്വരസാക്ഷാല്‍ക്കാരം പ്രാപിക്കുക എന്ന ശൈലിയാണു ഗുരുദേവന്‍ അവലംബനീയമാക്കിയത്. ക്ഷേത്രകാര്യങ്ങളില്‍ ഒരു പുതിയ ഗുരുദേവ ശൈലി അങ്ങനെ രൂപപ്പെട്ടു വന്നു. ശിവഗിരി ശാരദാ പ്രതിഷ്ഠ മുഖാന്തരം ആ ശൈലീസന്ദേശമാണു വിളംബരപ്പെട്ടത്. അവിടെ സാത്വിക സാമഗ്രിയായ പുഷ്പം കൊണ്ടല്ലാതെ ആരാധന പാടില്ല എന്നു വിലക്കിയിരിക്കുന്നു. (നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച് അവിടെ മതിലില്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന കല്‍പ്പന ഇന്നവിടെ കാണാതായിരിക്കുന്നു.) സവര്‍ണരുടെ ക്ഷേത്രനിര്‍മാണ ശാസ്ത്രമായ തന്ത്രസമുച്ചയ പ്രകാരം ഒരു ക്ഷേത്രനിര്‍മിതി പോലും ഭാരിച്ച ചെലവുവരുന്ന, സമ്പന്നര്‍ക്കുമാത്രം സാധ്യമാകുന്ന കാര്യമാണ്. ആരാധനാക്രമങ്ങളാകട്ടെ, സാധാരണക്കാര്‍ക്ക് അചിന്ത്യമായ ചടങ്ങുകള്‍ നിറഞ്ഞതും ബ്രാഹ്മണര്‍മാത്രം നിര്‍വഹിക്കേണ്ടവയും വമ്പിച്ച പണംമുടക്ക് ആവശ്യപ്പെടുന്നവയുമാണ്. ഇതൊന്നുമില്ലാതെ, സാധാരണ മനുഷ്യര്‍ക്കു സാധ്യമാകുന്ന ക്ഷേത്രനിര്‍മാണ കുശലതയും ദൈവവിചാര ആചാരക്രമങ്ങളുമാണു ഗുരുദേവന്‍ ഉപദേശിച്ചുതന്നത്. ലൈംഗികതയും ധനാസക്തിയും ഭേദചിന്തയും മാത്രം നിറഞ്ഞുനിന്ന സവര്‍ണ ദൈവാരാധനാ സമ്പ്രദായങ്ങളെ സാത്വികവും ശുദ്ധവുമാക്കി അവര്‍ണര്‍ക്കു പ്രാപ്യമാക്കുക എന്ന മഹദ്കര്‍മമാണ് ആ ഉപദേശങ്ങളുടെ കാതല്‍. അതില്‍ ദൈവമാധ്യസ്ഥനായ ബ്രാഹ്മണനോ പൂജാരിയോ ആവശ്യമായി വരുന്നില്ല. അതുകൊണ്ടാണല്ലോ ക്ഷേത്രങ്ങള്‍ ചെലവു കുറഞ്ഞവയും ഉത്സവങ്ങള്‍ കരികളെ ഒഴിവാക്കിയവയും ആരാധന പുഷ്പം കൊണ്ടുമാത്രം ആയിരിക്കണമെന്നും മറ്റും നിഷ്ക്കര്‍ഷിച്ചത്. സവര്‍ണ താന്ത്രികവിധികളനുസരിച്ചുള്ള നടപടിക്രമങ്ങളൊന്നും ക്ഷേത്രകാര്യങ്ങളില്‍ പ്രധാനങ്ങളാണെന്നോ ഒഴിവാക്കാനാകാത്തവയാണെന്നോ ഗുരുദേവന്‍ ധരിച്ചിരുന്നില്ല. അങ്ങനെ അഭിപ്രായപ്പെട്ടിരുന്നുമില്ല. മുഹൂര്‍ത്തം, ദേവപ്രശ്നം, അഷ്ടബന്ധം, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന, താമ്പൂലപ്രശ്നം, മഷിനോട്ടം തുടങ്ങിയ സവര്‍ണ താന്ത്രിക വിഷയങ്ങളില്‍ ഗുരുദേവന്‍റെ നിലപാടുകളെന്തെന്നറിയാന്‍പോലും ശ്രമിക്കാതെ ദേവപ്രശ്നത്തിനും അതുപോലുള്ള ചടങ്ങുകള്‍ക്കുമൊരുങ്ങുന്ന ശ്രീനാരായണീയരാണ് ഇന്നുള്ളതെന്നത് ഒരു ദുര്യോഗമാണ്
ഒരു ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം, അവിടെ പൂജാരി ആരായിരിക്കണമെന്നതിനെക്കുറിച്ചു
” ഓ, അങ്ങനെയാണോ അഭിപ്രായം? അങ്ങനെയായാല്‍ പോയതെല്ലാം ക്രമേണ വന്നുകൊള്ളും. ”
ആരാധന നിഷേധിക്കപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാരുടെ, പുതുതായി സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ മേല്‍ജാതിക്കാര്‍ കടന്നുവന്ന് ആരാധനാകാര്യങ്ങള്‍ നിയന്ത്രിക്കാനിടയായാല്‍ സവര്‍ണ ആരാധനാക്രമങ്ങള്‍ മാത്രമല്ല, പോയ ജാതിയും തിരിച്ചുവരും എന്ന കാര്യത്തില്‍ സ്വാമിക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല.കാ
‘മനമലര്‍ കൊയ്തു മഹേശപൂജചെയ്യും
മനുജനു മറ്റൊരു വേലവേണ്ട’
എന്നു പഠിക്കാനും പഠിപ്പിക്കാനും സന്യാസിമാര്‍ക്കു സമയമില്ലാതായിരിക്കുന്നു. ഈശ്വരാരാധനാ വിഷയത്തില്‍ ചടങ്ങുകള്‍ക്ക് ഏകീകരണം വേണമെന്നത് ഗുരുദര്‍ശനാനുസാരിയായ നിലപാടാണോ എന്ന കാര്യം പരിശോധിക്കണം. പലമതസാരവുമേകം എന്ന തത്ത്വത്തെ അനുസരിക്കുന്ന ശ്രീനാരായണീയര്‍ക്ക്, ഏതു തരത്തിലുള്ള ആരാധനാക്രമവും, അതു ക്രൈസ്തവമായാലും ഇസ്ളാമികമായാലും ബൌദ്ധമായാലും ഈശ്വരോന്മുഖമായിരിക്കണമെന്നതിനേ
ശ്രീനാരായണഗുരുദേവന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള വിഷയങ്ങളിലൊന്ന് മത-ജാതിസ്പര്ധയെക്കുറിച്ചാണല്
‘ ക്ഷേത്രങ്ങളില്‍ കിട്ടുന്ന ധനം സാധുജനങ്ങള്‍ക്കു പ്രയോജനപ്പെടത്തക്കവിധം ചെലവഴിക്കുകയാണ് വേണ്ടത്’എന്ന ഗുരുദേവാഭിപ്രായത്തിനു വിരുദ്ധമായി ശിഷ്യന്‍ എഴുതുന്നതെങ്ങനെ? ഗുരുദേവന്‍റെ മേല്‍നിലപാടുപോരേ, ശ്രീപദ്മനാഭസ്വാമിക്ഷേത്രസ്വത്
പറവൂര്‍ പ്രദേശത്ത് അല്‍പ്പകാലത്തിനുള്ളില്‍ രണ്ടു താന്ത്രിക പഠനകേന്ദ്രങ്ങളാണു പ്രവര്‍ത്തനമാരംഭിച്ചത്. അവയില്‍ ആദ്യം തുടങ്ങിയത് പരേതനായ ശ്രീധരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹം ദിവംഗതനാകുന്നതിനു മുന്‍പ് ആരംഭിച്ച ശ്രീനാരായണ താന്ത്രിക പഠനകേന്ദ്രമാണ്. അതിനുശേഷം തുടങ്ങിയതാണ് മാധവ്ജി മെമ്മോറിയല്‍ താന്ത്രിക പഠനകേന്ദ്രം. രണ്ടിന്‍റെയും ഉദ്ഘാടനച്ചടങ്ങുകളില്‍ വിഷയപണ്ഡിതന്മാരായ മഹാരഥന്മാരും ജനപ്രതിനിധികളും സമുദായ നേതാക്കളുമൊക്കെ പങ്കെടുത്തിരുന്നു. ഇവകൂടാതെ മുന്‍പേതന്നെ പ്രവര്‍ത്തിച്ചുപോരുന്ന വേറേയും കേന്ദ്രങ്ങളുണ്ട്. എല്ലാം ഒരേ വിഷയം തന്നെയാണു പഠിപ്പിക്കുന്നത്. പലയിടത്തും സൌജന്യമായിട്ടാണ് അധ്യയനം. ഒരു ചെറുപ്രദേശത്ത് എന്തിനാണ് ഇത്രയധികം താന്ത്രിക പഠനകേന്ദ്രങ്ങളെന്ന സംശയം ന്യായമാണല്ലോ. താന്ത്രിക ക്രിയകള്‍ ഏകീകൃതമാക്കാനാണെങ്കില്‍ ദംഗിയായി നടത്താവുന്ന ഒരു സ്ഥാപനം തന്നെ ധാരാളം മതിയാകും. എന്നാല്‍ പരസ്പരമുള്ള സ്പര്‍ധ മാത്രമാണ് ഈ വ്യത്യസ്ത സ്ഥാപനങ്ങളെ നയിക്കുന്നതെന്നതാണു വസ്തുത. ഈഴവരിലെ തന്നെ തന്ത്രിവര്യന്മാരാണ് ഇതെല്ലാം നയിക്കുന്നതെന്നതും ശ്രദ്ധേയമായിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പെരുപ്പം വിദ്യാര്‍ഥികളുടെ നന്മയല്ല ലക്ഷ്യമാക്കുന്നതെന്ന വസ്തുത ഈയിടെ മറയില്ലാതെ ബോധ്യപ്പെടുത്തിയ സംഭവ വികാസങ്ങള്‍ എങ്ങനെയാണു നമ്മള്‍ മറന്നുകളയുക? താന്ത്രിക പഠനകേന്ദ്രങ്ങളുടെ പെരുപ്പം ദൈവവിചാര വ്യഗ്രത കൊണ്ടാണെന്നു കരുതാന്‍ നമുക്ക് അസാമാന്യമായ അന്ധവിശ്വാസം ആര്‍ജിക്കേണ്ടിവരും.
താന്ത്രിക പദ്ധതികളില്‍ ഈയടുത്തയിടെ പ്രചാരം ലഭിച്ച ഒന്ന് ദേവപ്രശ്നമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ സംഭവവികാസം അവിടെനടന്ന ദേവപ്രശ്നമാണല്ലോ. ഇനി അവിടെ തുറക്കാന്‍ ശേഷിക്കുന്ന നിലവറകള്‍ തുറന്നാല്‍ കടുത്ത സാമൂഹിക വിപത്തുകളും ദുര്‍മരണങ്ങളുമുണ്ടാകുമെന്നാണ് അതിന്‍റെ പ്രവചനം. ആ പ്രവചനം ഫലവത്താകുമോ ഇല്ലയോ എന്ന വസ്തുത വെളിപ്പെടാനിരിക്കുന്നേയുള്ളു. എന്നാല്‍ ഫലം വെളിപ്പെട്ട ഒരു ദേവപ്രശ്ന വിധി നമുക്കു മുന്നിലുണ്ട്. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്ന താന്ത്രിക പ്രമുഖനും ജയമാലയെന്ന സിനിമാനടിയും ശബരിമലയിലെ പ്രമുഖതന്ത്രിവര്യന്മാരും ചേര്‍ന്നു നടത്തിയ ആ വേലകളി ഒരു വലിയ തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞുകഴിഞ്ഞു. ഇന്നതു കോടതിയുടെ മുന്നിലാണ്. സ്വന്തം ജീവന്‍ വരെ നല്‍കിയാണ് ഗുരുശിഷ്യനായിരുന്ന ആനന്ദതീര്‍ത്ഥര്‍ ഗുരുവായൂരില്‍ സവര്‍ണ ഊട്ട് എന്ന ദുരാചാരം ,സമരം ചെയ്തു നിര്‍ത്തലാക്കിയത്. അവിടെ നിര്‍ത്തലാക്കപ്പെട്ട ആ ദുരാചാരം ശബരിമലയില്‍ ആരംഭിക്കണമെന്നതായിരുന്നു ദേവപ്രശ്നവിധികളിലൊന്ന്. അത്തരം വേലകളികളില്‍ ഗുരുദേവന്‍ എന്നെങ്കിലും ഏര്‍പ്പെട്ടിരുന്നോ എന്ന സംഗതിയും ശിവസ്വരൂപാനന്ദസ്വാമി നമ്മുടെ അറിവിലേക്കു വെളിപ്പെടുത്തും എന്നാണു ഞാന്‍ വിചാരിക്കുന്നത്.
ഒരു ജനതയെ മുഴുവന്‍, അന്ധവിശ്വാസത്തിന്‍റെയും അനാചാരങ്ങളുടേയും ഇരുളില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ച മഹാത്മാവിന്‍റെ പേരില്‍ താന്ത്രിക നാമധേയ സ്ഥാപനങ്ങളുയര്ത്തിക്കൊണ്ടുവരു
എന്ന ആ മഹാത്മാവിന്‍റെ അന്ത്യഘട്ടത്തിലെ മനോവിചാരം ഓര്‍ത്തുപോകുന്നു. വിശ്വൈക വന്ദ്യനായ ആ മഹാമനീഷിയുടെ പേരില്‍ മദ്യഷാപ്പുകള്‍ വരെ ഉണ്ടായെന്നുവരാം. അതിനോടെല്ലാം ശിവഗിരിയുമായി ബന്ധപ്പെട്ട സന്ന്യാസിമാര്‍ കൈക്കൊള്ളുന്ന സമീപനം സമീചീനമായിരിക്കണമെന്ന് ആഗ്രഹിക്കാനേ കഴിയൂ. കൊച്ചി രാജ്യത്തു നടന്നുപോന്ന ഭേദചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കൈമെയ് മറന്നു പോരാടിയ ബോധാനന്ദസ്വാമി, ഗുരുവായൂര്‍, ചെറായി അടക്കമുള്ള ക്ഷേത്രങ്ങളില്‍ സമരങ്ങള്‍ നയിച്ച ആനന്ദതീര്‍ത്ഥര്‍, വൈക്കം ക്ഷേത്രപ്രവേശന സമരത്തിന്‍റെ ജീവാത്മാവും പരമാത്മാവുമായിരുന്ന സത്യവ്രതസ്വാമി, തുടങ്ങിയ ഗുരുശിഷ്യരുടെ പിന്‍തുടര്‍ച്ചക്കാരാണു തങ്ങളെന്ന സംഗതി ശിവഗിരി സന്ന്യാസിമാര്‍ മറന്നുപോകുന്നത് അവിടെ ഇപ്പോഴും തുടര്‍ന്നുപോരുന്ന അനാശാസ്യമായ തര്‍ക്കവിതര്‍ക്കങ്ങളെ ആഴത്തിലാക്കാന്‍ സഹായകരമാകുമെങ്കിലും ഗുരുദര്‍ശനപ്രചാര വ്യാപനത്തെ അതൊരിക്കലും ആനുകൂല്യത്തിലാക്കുകയില്ല. കിരീടം വച്ചവരെല്ലാം രാജാക്കന്മാരായിരുന്നില്ലല്ലോ എന്നു സമാശ്വസിക്കുന്നതെങ്ങനെ എന്നാണിപ്പോഴത്തെ എന്‍റെ എളിയ വിചാരം.
0 comments:
Post a Comment