(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
`യൗവനവും ശക്തിയും ഓജസ്സും മേധയുമുള്ളവര്‍ക്കാണ് ഈശ്വരന്‍ ലഭ്യനാകുകയെന്ന് വേദങ്ങള്‍ പറയുന്നു. നിങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള സമയം ഇതാണ്. ഇപ്പോഴാണ് നിങ്ങള്‍ക്ക് യൗവനത്തിന്റെ ഓജസ്സുള്ളത്. അല്ലാതെ നിങ്ങള്‍ ക്ഷീണിച്ച് വാടുമ്പോഴല്ല. ഇതാണു സമയം. നിങ്ങള്‍ നിങ്ങളെത്തന്നെ ഉണര്‍ത്തുവിന്‍. ജീവിതം ചുരുങ്ങിയതാണ്. വക്കീലാകാനും കലഹിക്കാനുമല്ല നോക്കേണ്ടത്. അവയേക്കാള്‍ വലിയ കൃത്യങ്ങള്‍ ചെയ്‌തുതീര്‍ക്കാനുണ്ട്. നിങ്ങളുടെ വംശത്തിന്റെ നന്മയ്‌ക്കും മനുഷ്യരാശിയുടെ സ്വസ്‌തിക്കുംവേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നത് അതിനേക്കാളേറെ വലിയ കൃത്യമാണ്. ജീവിതം ഹ്രസ്വമാണ്. എന്നാല്‍ ആത്മാവ് അമരവും ശാശ്വതവുമാണ്. മരണമെന്ന വസ്‌തുത നിശ്ചയമായിരിക്കെ വലിയൊരു ആദര്‍ശം സ്വീകരിച്ച് അതിനുവേണ്ടി ജീവിതം മുഴുവന്‍ നല്‌കുക. ഇതാകട്ടെ നമ്മുടെ തീരുമാനം.` (സ്വാമി വിവേകാനന്ദന്‍) )
https://www.facebook.com/groups/sreenarayananjanasameksha3/
0 comments:
Post a Comment