Monday 21 January 2013

ജ്ഞാനികള്‍ ദുഃഖിക്കുന്നില്ല

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

`ദുഃഖിക്കാന്‍ പാടില്ലാത്തവയെക്കുറിച്ചോര്‍ത്ത്‌ നീ ദുഃഖിക്കുന്നു. പണ്ഡിതനെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. ജ്ഞാനികള്‍ മരിച്ചുപോയവരെക്കുറിച്ചോ ജീവിച്ചിരിക്കുന്നവരെക്കുറിച്ചോ ദുഃഖിക്കുന്നില്ല` (ശ്രീമദ്‌ ഭഗവത്‌ഗീത)

ജീവിതത്തില്‍ പല ഘട്ടങ്ങളിലും സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക്‌ ഉത്തരം കണ്ടെത്തേണ്ടിവരാറുണ്ട്‌. ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയമുള്ള ആളുകള്‍പോലും ചില പ്രശ്‌നങ്ങളുടെ മുന്നില്‍ പതറിപ്പോവുന്നു. ഒരാള്‍ ഏതുതലത്തില്‍നിന്നുകൊണ്ടാണ്‌ ജീവിതത്തെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ സ്വഭാവം.

എനിക്കോ എന്തേതിനോ കേടുപറ്റുമ്പോള്‍ മാത്രമേ ദുഃഖമുള്ളൂ. മമതാബന്ധമാണ്‌ മനുഷ്യനെ സ്വാര്‍ത്ഥിയും സങ്കുചിതമനസ്‌കനും മൂഢനുമാക്കിത്തീര്‍ക്കുന്നത്‌. ഇതിനെയാണ്‌ അജ്ഞാനം എന്നുവിളിക്കുന്നത്‌. ജ്ഞാനംകൊണ്ടു മാത്രമേ അജ്ഞതയെ അകറ്റുവാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ മനുഷ്യന്‍ സത്യത്തെ മറച്ചുവയ്‌ക്കാന്‍വേണ്ടി അറിവിനെ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌.

ഒരു ഗ്രാമത്തില്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു. എവിടെ മരണമുണ്ടായാലും അവര്‍ ഓടിയെത്തും. ബന്ധുവിന്റെ മരണത്തില്‍ അലമുറയിട്ടു കരയുന്നവരുടെ മുന്നില്‍ ജ്ഞാനിയെപ്പോലെ വേദാന്തതത്ത്വങ്ങള്‍ ഉരുവിട്ട്‌ അവരെ ആശ്വസിപ്പിക്കും. അങ്ങനെയിരിക്കെ മുത്തശ്ശിയുടെ ഇളയപുത്രന്‍ വാഹനാപകടത്തില്‍ മരിച്ചു. മരണത്തില്‍ ദുഃഖിക്കാതെ അന്തര്യാമിയായിരിക്കുന്ന മുത്തശ്ശിയെകാണാന്‍ ആ ഗ്രാമത്തിലുള്ളവര്‍ അവിടേക്ക്‌ ചെന്നു. അലമുറയിട്ട്‌ കരയുന്ന മുത്തശ്ശിയെയാണ്‌ അവര്‍ കണ്ടത്‌. അവര്‍ ചോദിച്ചു. `ഞങ്ങളുടെ ബന്ധുക്കളുടെ മരണത്തില്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്ന മുത്തശ്ശി എന്തിനാണിങ്ങനെ കരയുന്നത്‌?` മുത്തശ്ശിപറഞ്ഞു ` അന്ന്‌ മരിച്ചവര്‍ നിങ്ങളുടെ ബന്ധുക്കള്‍. ഈ കിടക്കുന്നത്‌ എന്റെ മകന്‍.` ഇതുപോലെയാവരുത്‌ നമ്മെ നയിക്കുന്ന ജീവിത ചിന്തകള്‍


കടപ്പാട് : (ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment