ഒരിക്കല്‍ ശിഷ്യസമേതനായിരുന്ന ശ്രീബുദ്ധന്റെ സമീപം ഒരാള്‍വന്നു. പരുഷമായ വാക്കുകളില്‍ അയാള്‍ ബൂദ്ധദേവനെ ചീത്തപറയാന്‍ തുടങ്ങി. കേട്ടുനിന്നിരുന്ന പലര്‍ക്കും ഇത് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. അയാളുടെ ഒരു ചോദ്യത്തിനു പോലും ബുദ്ധഭഗവാന്‍ മറിപടി പറഞ്ഞില്ലെ എന്നത് ഏവരേയും അത്ഭുതപ്പെടുത്തി. കുറേകഴിഞ്ഞ് അയാള്‍ മടങ്ങിപ്പോയി. അപ്പോള്‍ ശിഷ്യന്‍മാര്‍ ബുദ്ധനോട് ചോദിച്ചു. ` ഇത്രയൊക്കെ പറഞ്ഞിട്ടും ആയാള്‍ക്ക് മറുപടി കൊടുക്കാതിരുന്നത് ശരിയായില്ല.` ബുദ്ധഭഗവാന്‍ പറഞ്ഞു..` നിങ്ങളല്‍ ഒരാള്‍ എനിക്കു തരാനായി കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുവന്നെന്നു കരുതുക. അത് ഞാന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അത് നിങ്ങള്‍തന്നെ മടക്കുക്കൊണ്ടുപോകില്ലേ.` കൊണ്ടുപോകും.......അവര്‍ മറുപടി പറഞ്ഞു. `അതുപോലെ അയാള്‍ പറഞ്ഞ പരുഷവാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയോ എന്നെ സ്‌പര്‍ശിക്കുകയോ ചെയ്‌തിട്ടില്ല. എന്റെ ഇന്ദ്രീയങ്ങള്‍ അവയെ സ്വീകരിച്ചിട്ടില്ല. കൊണ്ടുവന്നതുപോലെ ആയാള്‍ അത് മടക്കിക്കൊണ്ടുപോയിട്ടുണ്ട്.` ഇതുതന്നെയാണ് സ്ഥിതപ്രജ്ഞന്റെ സ്വഭാവം.
ആരെങ്കിലും നമ്മെ ചീത്ത പറഞ്ഞാലോ പുകഴ്‌ത്തിയാലോ അതിനെ ഒരേ ഭാവത്തോടെ സ്വീകരിക്കാന്‍ മനസ്സുണ്ടായാല്‍ ജീവിതം സന്തോഷകരമായി. ആരുടെയെങ്കിലും നാവിന്‍തുമ്പിലോ വസ്‌തുവിലോ അല്ല നമ്മുടെ സന്തോഷം. അത് നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. (
0 comments:
Post a Comment