SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Saturday, 3 January 2015

ശ്രീനാരായണ ഗുരു; ശാസ്ത്രയുഗത്തിന്‍റെ ഋഷി

BY സ്വാമി സച്ചിദാനന്ദ (ശിവഗിരി തീര്‍ഥാടന കമ്മിറ്റിയുടെയും ദൈവദശകം ശതാബ്ദിയാഘോഷ കമ്മിറ്റിയുടെയും സെക്രട്ടറിയാണു ലേഖകന്‍).

ശ്രീനാരായണ ഗുരു കാലത്തിനു മുമ്പേ നടന്ന യതിവര്യനാണ്. വരാന്‍പോകുന്ന നൂറ്റാണ്ടുകളുടെ ചരിത്രത്തെ ആധ്യാത്മികമായ അനുഭൂതിയുടെ വെളിച്ചത്തില്‍ അഭിവീക്ഷണം ചെയ്ത ഗുരു ലോകത്തിനു മുഴുവന്‍ സ്വീകാര്യമായ ഒരു തത്വദര്‍ശനമാണു പ്രവചനം ചെയ്തത്. ശ്രീനാരായണ ഗുരുവിനെ ശാസ്ത്രയുഗത്തിന്‍റെ ഋഷി എന്നു വിശേഷിപ്പിക്കാറുണ്ട്. ആധുനിക ശാസ്ത്രത്തിന്‍റെ നേട്ടങ്ങളെയും കോട്ടങ്ങളെയും അന്തര്‍നേത്രംകൊണ്ടു കണ്ടറിഞ്ഞ് വേദാന്ത ശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവിനു സാധിച്ചു. അദ്ദേഹം അദ്വൈതിയായിരുന്നു. അദ്വൈതം ശ്രീനാരായണ ഗുരുവിന് ഒരു ചിന്താപദ്ധതി എന്നതിനപ്പുറത്ത് ഒരു ജീവിതപദ്ധതിയായിരുന്നു.
അദ്വൈതത്തെ മനുഷ്യനിഷ്ഠമായ ഒരു ദര്‍ശനമായി ഗുരു അവതരിപ്പിച്ചു. ഗുരുവിനു മുന്‍പ് ജീവിച്ചിരുന്ന മഹാനായ ഭാരതീയ ആചാര്യനാണ് ശ്രീശങ്കരാചാര്യര്‍. ഉപനിഷത്ത്, ഭഗവത് ഗീത, ബ്രഹ്മസൂത്രം എന്ന പ്രസ്ഥാനത്രയത്തിനു ഭാഷ്യം ചമച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ അദ്വൈത വേദാന്തം സമര്‍ഥിച്ചത്. ശങ്കരാചാര്യര്‍ക്കു ശേഷം 1300 വര്‍ഷം കഴിഞ്ഞാണ് ശ്രീനാരായണ ഗുരു കടന്നുവരുന്നത്. തത്വദര്‍ശനത്തിനു നാം ശങ്കരനെ പിന്തുടരുന്നുവെന്നു ഗുരു അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനര്‍ഥം, ശങ്കരന്‍ പറഞ്ഞത് അതേപോലെ ഗുരു പറഞ്ഞുവെന്നല്ല. അതൊരു പിന്തുടര്‍ച്ചയാണ്. ശങ്കരന്‍ അദ്വൈതിയാണ്. ഗുരുവും അദ്വൈതിതന്നെ. പക്ഷേ, അത് ഗുരു ചലനാത്മകമാക്കി. നിശ്ചലതയില്‍ നിന്നു ദര്‍ശനത്തെ, അദ്വൈതത്തെ ചലനാത്മകമാക്കി എന്നതാണ് ഗുരുവിന്‍റെ ശ്രദ്ധേയമായ സവിശേഷത. ഗുരു ഇവിടെ പ്രായോഗിക അദ്വൈതിയായി മാറുകയാണ്. ആ പ്രായോഗിക ദര്‍ശനത്തിന്‍റെ വെളിച്ചത്തിലാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതും തുടര്‍ന്ന് ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന എസ്എന്‍ഡിപി യോഗം സ്ഥാപിച്ചതും 1904ല്‍ വര്‍ക്കലയില്‍ ശിവഗിരി മഠം സ്ഥാപിച്ചതും 1928ല്‍ ജീവിതത്തിന്‍റെ സായാഹ്ന വേളയില്‍ ശ്രീനാരായണ ധര്‍മസംഘം എന്ന ശിഷ്യ സംഘം സ്ഥാപിച്ചതും.
സന്യാസസംഘം സ്ഥാപിച്ചത് തൃശൂര്‍ വച്ചായിരുന്നു. അവിടെനിന്നും ഗുരുദേവന്‍ കോട്ടയത്തേക്ക് എഴുന്നള്ളി. ജനുവരി മാസം 16ാം തിയതി കോട്ടയത്ത് ഗുരു വിശ്രമിച്ചു. നാഗമ്പടം ക്ഷേത്രാങ്കണത്തിലായിരുന്നു വിശ്രമം. ഗുരുവിനോടൊപ്പം ശിഷ്യന്‍മാരായ ശ്രീനാരായണതീര്‍ഥ സ്വാമി, നരസിംഹ സ്വാമി, ഗോപാലന്‍ തന്ത്രികള്‍, കൊപ്രാത്തല ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ ശിഷ്യന്‍മാരുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്രനടയില്‍ ഒരു ചാരുകസേരയില്‍ ഒരു തേന്‍മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്ന പാവനചരിതനായ ഗുരുവിനെ ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. അങ്ങനെ എത്തപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ടുപേര്‍ സവിശേഷമായ ശ്രദ്ധ ആകര്‍ഷിച്ചു. ഒന്ന് വല്ലവശേരി ഗോവിന്ദനാശാന്‍, മറ്റെയാള്‍ ടി.കെ. കിട്ടന്‍ റൈറ്റര്‍. ശിവഗിരി തീര്‍ഥാടനമെന്ന ആശയം അവരാണു ഗുരുവിന്‍റെ സന്നിധാനത്തില്‍ അവതരിപ്പിച്ചത്.
ഇങ്ങനെയൊരു ആശയത്തെ കുറിച്ച് ആദ്യമായി പരിചിന്തനം ചെയ്തത് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കരാണെന്ന അഭിപ്രായവുമുണ്ട്. വല്ലവശേരിയുടെയും കിട്ടന്‍ റൈറ്ററുടെയും ഒരു ബന്ധുകൂടിയാണ് മൂലൂരാശാന്‍. അദ്ദേഹം കോട്ടയത്തുണ്ടായിരുന്നെങ്കിലും സാഹിത്യ സമ്മേളനത്തിനു പോകേണ്ടതുള്ളതുകൊണ്ട് ആശയം ഈ രണ്ടുപേരെയും ഏല്‍പ്പിച്ചുവെന്നും അവര്‍ അങ്ങനെ ഗുരുസന്നിധിയില്‍ അതവതരിപ്പിച്ചുവെന്നുമാണു പറയപ്പെടുന്നത്. ഏതുമാകട്ടെ ശിവഗിരി തീര്‍ഥാടനത്തിന്‍റെ അനുമതി തേടാന്‍ ഈ രണ്ടുപേര്‍ക്കും സാധിച്ചു. ക്രിസ്ത്യാനികള്‍ വത്തിക്കാനിലും റോമിലും പോകുന്നു. മുസ്ലിംകള്‍ മക്കയിലും മദീനയിലും പോകുന്നു. ഹിന്ദുക്കള്‍ കാശി, രാമേശ്വരം, ശബരിമല, തിരുപ്പതിയില്‍ പോകുന്നു. ശ്രീനാരായണ ഗുരുവിന്‍റെ ഭക്തന്‍മാരായ അനുയായികളായ ഞങ്ങള്‍ക്ക് ശിവഗിരിയെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം. ഇതായിരുന്നു അവരുടെ ആവശ്യം.
ഗുരുവിന് വളരെ സന്തോഷമായി. ഗുരു പറഞ്ഞു, ഇങ്ങനെയെല്ലാം ഉത്സാഹിക്കണം. വിദ്യാദേവതയായ ശാരദാദേവിയെ വന്ദിക്കാന്‍ നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം. ജാതി- മത ഭേദചിന്തകള്‍ക്കതീതമായി ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്ന, ആരാധിക്കുന്ന ജനലക്ഷങ്ങള്‍ ഗുരുവിനൊപ്പം ഉണ്ടായിരിക്കും എന്നൊരു പ്രതിജ്ഞകൂടി അവിടെ നടന്നു.
അദ്വൈതിയായിരുന്ന ശ്രീനാരായണ ഗുരു സര്‍വ ദാര്‍ശനിക ചിന്താധാരകളെയും അദ്വൈതത്തോടു ചേര്‍ത്തു സമന്വയിപ്പിക്കുന്നുണ്ട്. ശിവഗിരി തീര്‍ഥാടന സന്ദേശത്തിലും ഈ അദ്വൈത വേദാന്ത സര്‍വമത സമന്വയം കാണാന്‍ സാധിക്കും. യൂറോപ്യന്‍മാരായ ക്രിസ്ത്യാനികളുടെ ആണ്ടുപിറപ്പായ ജനുവരി ഒന്നിന് എത്തിച്ചേരാന്‍ ഗുരു കല്‍പ്പിച്ചു. മഞ്ഞവസ്ത്രം ധരിച്ചുവേണം വരാന്‍. മഞ്ഞയെന്നു പറഞ്ഞപ്പോള്‍ ഭഗവാന്‍ അരുള്‍ചെയ്തു, ബുദ്ധന്‍റെയും കൃഷ്ണന്‍റെയും മുണ്ട്, നമുക്കിത് പണ്ടേ ഉള്ളതാണ്. പണ്ട് ബുദ്ധനായും കൃഷ്ണനായും വന്നയാള്‍തന്നെ ഇപ്പോള്‍ ശ്രീനാരായണ ഗുരുവായി വന്നിരിക്കുന്നുവെന്നു താത്പര്യം. പഞ്ചശുദ്ധി പഞ്ചധര്‍മം വ്രതമനുഷ്ഠിച്ചു വേണം എത്താന്‍. വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നുള്ള പഞ്ച ശുദ്ധിയും അഹിംസ, സത്യാഹസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, മദ്യവര്‍ജനം എന്നുള്ള പഞ്ചധര്‍മങ്ങളും അനുഷ്ഠിച്ച് മത്സ്യവും മാംസവും മദ്യവും ഉപേക്ഷിച്ച് പത്തുദിവസം പ്രാര്‍ഥനാനിര്‍ഭരമായ ജീവിതം നയിച്ച് ശിവഗിരിയിലെത്താന്‍ ഗുരു ഉപദേശിച്ചു. സാഹോദര്യ മന്ത്രങ്ങള്‍ ഉരുവിട്ടു വരാന്‍ ഗുരു അരുള്‍ ചെയ്തു.
എല്ലാ മതത്തിന്‍റെയും സാരത്തെ അപഗ്രഥിച്ച് അദ്വൈതസാരത്തോടു ചേര്‍ത്ത് ഘടിപ്പിച്ച്, ശാസ്ത്രത്തിന്‍റെ വളര്‍ച്ചയെ മുന്നില്‍ക്കണ്ട് അറിവിന്‍റെ തീര്‍ഥാടനം അങ്ങനെയാണ് ആരംഭിച്ചത്. പാപംപോക്കി പുണ്യം നേടുക എന്നുള്ള പരമ്പരാഗത തീര്‍ഥാടന വിശ്വാസമുണ്ട്. എല്ലായിടത്തും എല്ലാ പുണ്യനികേതനങ്ങളിലും തീര്‍ഥാടന പുണ്യം നേടുന്നത് അങ്ങനെയാണ്. ഇവിടെ പാപം പോക്കി പുണ്യം നേടുക എന്നതിനപ്പുറത്ത് ഗുരു അരുള്‍ ചെയ്തു, അറിവു നേടണം. ഇത് അറിവിന്‍റെ തീര്‍ഥാടനമാകണം. ശിവഗിരിയില്‍ എത്തുന്ന ആളുകള്‍ അറിവു നേടി പ്രായോഗിക ജ്ഞാനം നേടി ജീവിതത്തെ ധന്യമാക്കണം.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, തൊഴില്‍, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ടു കാര്യങ്ങളെ ഗുരു ഉപദേശിച്ചു. വിദ്യാഭ്യാസമാണ് അടിസ്ഥാനം. വിദ്യയാണ് ഇരുകാലിമാടുകളെ മൃഗങ്ങളാക്കി മാറ്റുന്നതെന്നു പറഞ്ഞു. വിദ്യ ഉണ്ടാകണം. അതോടൊപ്പം ശുചിത്വമുണ്ടാകണം. ശുചിത്വമുള്ളവനെ ആരും മാറ്റിനിര്‍ത്തില്ല. ശുചിത്വമാണ് ഈശ്വരനെന്നു ഗുരു അരുള്‍ ചെയ്തു. വിദ്യാഭ്യാസവും ശുചിത്വവും. ഇതോടൊപ്പം മൂന്നാമത് ഈശ്വരഭക്തി പറഞ്ഞു. പിന്നെ കൃഷി പറഞ്ഞു. കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷിയാണ് ലോകത്തിന്‍റെ നട്ടെല്ല്. ഇന്ന് ഭാരതം ഉയര്‍ച്ചയുടെ പുരോഗതിയിലാണ്. പക്ഷേ, എവിടെയെത്തിയാലും അടിസ്ഥാനം നമ്മുടെ വയറിന്‍റെ കാര്യമാണ്. അതുകൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷിയാണ് ലോകത്തിന്‍റെ നട്ടെല്ലെന്നു പറയാനും ഗുരു മറന്നില്ല.
പിന്നെ ചെറുകിട വ്യവസായം. വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കണമെന്നു പറഞ്ഞു. പിന്നെ സംഘടനാശക്തി. സംഘേശക്തി കലിയുഗേ. സംഘശക്തി കലിയുഗത്തില്‍ ആവശ്യമാണ്. ഏറ്റവും അവസാനം സാങ്കേതിക ശാസ്ത്ര പരിശീലനം. ഒരു പുണ്യദേവാലയത്തില്‍ ആശ്രമത്തില്‍ തീര്‍ഥാടനം ചെയ്യുമ്പോള്‍ അതോടൊപ്പം ആധുനിക ശാസ്ത്രസമസ്യകളെ കുറിച്ചു പഠിക്കണം എന്നു ലോകചരിത്രത്തില്‍ മറ്റൊരു ഗുരുവും മറ്റൊരു ശാസ്ത്രകാരനും പറഞ്ഞുവച്ചിട്ടില്ല. ശ്രീനാരായണ ഗുരുവിനെ അനുപമനാക്കുന്നത് ഈ ദര്‍ശനമാണ്. ശിവഗിരിയില്‍ വിദ്യകൊണ്ട് സ്വതന്ത്രനാകൂ എന്ന സന്ദേശത്തിന്‍റെ സാക്ഷാത്കാരമെന്നോണം ശാരദാമഠം സ്ഥാപിച്ചപ്പോള്‍ അവിടെ സ്ത്രീസമ്മേളനവും വിദ്യാര്‍ഥിസമ്മേളനവും ഏര്‍പ്പാട് ചെയ്തു. സ്പോര്‍ട്സും ഗെയിംസും ഗുരു സംഘടിപ്പിച്ചു.
ഒരു ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാവേളയില്‍, മഹോത്സവത്തില്‍ ഇങ്ങനെയുള്ള സമ്മേളനങ്ങളും അതോടൊപ്പം സ്പോര്‍ട്സും ഗെയിംസും 102 വര്‍ഷങ്ങള്‍ക്കു മുമ്പാണു സംഘടിപ്പിച്ചത്. ഭാരതത്തിന്‍റെ എന്നല്ല ലോകത്തിന്‍റെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കും അത്. ഒരു ദേവാലയത്തോടു ചേര്‍ന്നും ഒരു ആശ്രമത്തോടു ചേര്‍ന്നും അതും പ്രതിഷ്ഠാ വേളകളില്‍ സ്പോര്‍ട്സും ഗെയിംസും സംഘടിപ്പിക്കണമെന്നുള്ള പരിഷ്കൃതി ഇന്നും ഈ 2014 ഡിസംബര്‍ അവസാനത്തില്‍പ്പോലും ലോകചരിത്രത്തില്‍ ഒരാളുടെ ചിന്തയിലും ഉദിച്ചിട്ടുണ്ടാകില്ല. അത്രയേറെ പരിഷ്കാരിയായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹം ഉപദേശിച്ച എട്ടു കാര്യങ്ങള്‍ ഒരു സമുദായത്തിനെയല്ല, ഒരു മതത്തിനല്ല, രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചയ്ക്കുള്ളതാണ്. ഒരു രാജ്യം ഭൗതികവും ആധ്യാത്മികവുമായി വളരുമ്പോഴാണ് സമൂഹത്തിനു സംതൃപ്തിയും സന്തോഷവും ലഭിക്കുന്നത്, ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. മനുഷ്യജീവിതത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് ആവശ്യമായ തത്വങ്ങളെല്ലാം ഈ എട്ടു കാര്യങ്ങളില്‍ ഗുരു ക്രോഡീകരിച്ചിട്ടുണ്ട്.
ആധുനിക കേരളം ചെയ്ത ഏറ്റവും വലിയ അപരാധം ഈ വിശ്വദര്‍ശനം ഒരു സമുദായത്തിന്‍റെ, ഈഴവ സമുദായത്തിന്‍റെ ദര്‍ശനമാക്കി മാറ്റി എന്നതാണ്. രാഷ്ട്രീയ നേതാക്കന്‍മാര്‍, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ നയിക്കുന്നവര്‍, ശ്രീനാരായണ ഗുരുവിനെ ഒരു വൃത്തത്തിനുള്ളില്‍, ഈഴവസമുദായത്തിന്‍റെ വൃത്തത്തിനുള്ളിലാക്കി അടക്കിയൊതുക്കി മാറ്റിക്കളഞ്ഞു. നായന്‍മാര്‍ക്ക് ചട്ടമ്പി സ്വാമി, പുലയര്‍ക്ക് അയ്യന്‍കാളി, ഈഴവര്‍ക്ക് ശ്രീനാരായണ ഗുരു ഈ പ്രതീതി സൃഷ്ടിക്കാനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിനീതമായി അഭ്യര്‍ഥിക്കട്ടെ, ഇനിയെങ്കിലും കേരളീയ ജനത ഈ തെറ്റായ പ്രചാരണത്തില്‍ നിന്നും മാറിനില്‍ക്കണം.
ഗുരു പ്രഖ്യാപിച്ചിട്ടുണ്ട്, നാമൊരു പ്രത്യേക ജാതിയിലോ, മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന്. ശ്രീനാരായണ ഗുരു അദ്വൈത സിദ്ധാന്തത്തെ സാക്ഷാത്കരിച്ച ഋഷിയാണ്, വിശ്വമഹാഗുരുവാണ്. അവിടുത്തേക്ക് സങ്കുചിതമായ ജാതി- മത ഭേദ ചിന്താഗതികളുണ്ടായിരുന്നില്ല. ലോകത്തെ മുഴുവന്‍ ഒന്നായിക്കണ്ട വിശ്വമഹാഗുരു ഒരു സമഗ്രമായ ജീവിതലക്ഷ്യം, ഒരു മനുഷ്യനിഷ്ഠമായ ദര്‍ശനം, ലോകത്തിനു സമര്‍പ്പിച്ചു. അതിന്‍റെ അനുചരണം സായാഹ്ന ഗീതോപദേശമെന്നു പറയുന്ന ശിവഗിരി തീര്‍ഥാടന സന്ദേശത്തിലുണ്ട്.
82ാമതു ശിവഗിരി തീര്‍ഥാടനം ഇതില്‍ ഊന്നി നിന്നുകൊണ്ടാണു സംഘടിപ്പിച്ചിരിക്കുന്നത്. ദൈവദശകത്തിന്‍റെ ശതാബ്ദി ആഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പേപ്പറില്‍ ദൈവദശകം എഴുതുന്നു. 13 ഭാഷകളിലേക്കു തര്‍ജമ ചെയ്യപ്പെട്ട ദൈവദശകം അവരവര്‍ക്ക് ഇഷ്ടമുള്ള ഭാഷകളില്‍ എഴുതാം. മുപ്പതിനായിരം ആളുകള്‍ക്കെഴുതാം. ഇതെഴുതി പൂര്‍ത്തീകരിക്കുമ്പോള്‍ ലോകസമാധാനത്തിന്‍റെ ഭാഗമായി ഐക്യരാഷ്ട്ര സഭയിലേക്ക് ഇതു സമര്‍പ്പണം ചെയ്യുന്നു.
അതോടൊപ്പം ഗുരുദേവന്‍റെ മഹാസമാധി ദിനമായ സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി, ലോകമത സൗഹാര്‍ദ ദിനമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയോടു ശിവഗിരി മഠം ആവശ്യപ്പെടുന്നു. മതസൗഹാര്‍ദ ദിനമായി ഗുരുദേവന്‍റെ മഹാസമാധി ദിനം മാറണം. കൂടാതെ ഡിസംബര്‍ 30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വച്ച് 6.30 മുതല്‍ 6.40 വരെ പത്തു മിനിറ്റ് നേരം ലോകമനസ് ശിവഗിരിയിലേക്ക് എന്നുള്ള പരിപാടി നടത്തുന്നു. ശിവഗിരിയിലെ വേദിയില്‍ നിന്ന് ദൈവദശകം ചൊല്ലുന്നു. ആ ദൈവദശകം ലോകത്തിന്‍റെ നാനാഭാഗത്തുമിരുന്നു ഭക്തര്‍ ഏറ്റുചൊല്ലും. ആ സമയത്ത് അമെരിക്കയില്‍ വെളുപ്പാന്‍കാലമാണ്. ഓരോ രാജ്യത്ത് ഓരോ സമയത്താണ്. ഇവരെല്ലാം ഈ സമയത്ത് ഒന്നായി കാത്തിരുന്ന് ലോകമനസ് ശിവഗിരിയിലേക്ക് എന്ന പരിപാടി സംഘടിപ്പിക്കുന്നു.
ആ പരിപാടിയുടെ നിറവില്‍ 82ാമതു ശിവഗിരി തീര്‍ഥാടനത്തിനു 15 സമ്മേളനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അഞ്ചു മന്ത്രിമാര്‍ പങ്കെടുക്കുന്നു. രാജ്നാഥ് സിങ്, ബംഗാരു ദത്താത്രേയ, രാംവിലാസ് പാസ്വാന്‍, വെങ്കയ്യ നായിഡു, ഡോ. മഹേഷ് ശര്‍മ തുടങ്ങിയവരാണു കേന്ദ്രമന്ത്രിമാര്‍. കേരളത്തിലെ മന്ത്രിമാരും സാമൂഹിക സാംസ്കാരിക നായകന്‍മാരും പങ്കെടുക്കും. എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധമായ ശിവഗിരി തീര്‍ഥാടനാശംസകളും നവവത്സരാശംസകളും നേരുന്നു.


മലയാള സാഹിത്യവും ശ്രീനാരായണ ഗുരുവും

125 വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്. അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ നോക്കി ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച പ്രത്യേക സാഹചര്യം നിലനിന്നിരുന്ന കാലത്താണ് ജാതി- മത ഭ്രാന്തുകള്‍ക്കെതിരായി ശ്രീനാരായണ ഗുരു രംഗത്ത് വന്നത്.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു, ഒരു ക്ഷേത്രമെന്നല്ല ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നായിരുന്നു. ക്ഷേത്രമെന്നല്ല മാതൃകാ സ്ഥാനം എന്നാണ് ശ്രീനാരായണ ഗുരു എഴുതിവെച്ചത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങള്‍ ശ്രീനാരായണ ഗുരുവിനെ വിളിച്ചുകൊണ്ടുപോയി നാനാഭാഗങ്ങളില്‍ ക്ഷേത്രങ്ങളുണ്ടാക്കി. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രവും ശ്രീനാരായണഗുരു മുന്‍കൈയെടുത്താണ് സ്ഥാപിച്ചത്. ജാതീയമായ വിവേചങ്ങളില്ലാത്ത ക്ഷേത്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയാണ് തലശ്ശേരിയില്‍ സ്വീകരിച്ചത്. മുരുക്കുംപുഴയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് പകരം നാല് വാക്കുകളായിരുന്നു എഴുതി വെച്ചത്. ‘സത്യം ധര്‍മ്മം ദയ സ്നേഹം’. ചേര്‍ത്തല കളവന്‍കോട് ക്ഷേത്രത്തിലും വൈക്കത്ത് ഉല്ലല ക്ഷേത്രത്തിലും കണ്ണാടിയാണ് സ്ഥാപിച്ചത്. തൃശൂര്‍ കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കാണ് സ്ഥാപിച്ചത്. അങ്ങനെ ഓരോ ക്ഷേത്രനിര്‍മാണത്തെയും തുടര്‍ന്ന് വിശ്വാസികളുടെ പിന്തുണയാര്‍ജ്ജിച്ച ശ്രീനാരായണ ഗുരു പടിപടിയായി ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിച്ചത്.

1917ല്‍ ശ്രീനാരായണ ഗുരു ക്ഷേത്രനിര്‍മാണത്തെ ഇനി പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട് സ്വീകരിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 1928ല്‍ ശ്രീനാരായണ ഗുരു അന്തരിക്കുന്നത് വരെ സാമൂഹ്യമാറ്റത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സംഭാവനകള്‍ മലയാളത്തിനും മലയാള ഭാഷക്കും എത്രത്തോളം ഗുണം ചെയ്തു എന്ന് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. മലയാള ഭാഷയും സാഹിത്യവും ഗുരുദേവനും തമ്മിലുള്ള ബന്ധം മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരമൊരു വിഷയം ചര്‍ച്ച ചെയയ്പ്പെടുന്ന ഈ വേദിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.
എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിനെ സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല. അദ്ദേഹം മലയാളം സംസ്കൃതം തമിഴ് ഭാഷകളിലായി 70കൃതികള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതം മലയാളം തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. കായംകുളത്തിനടുത്ത് പുതുപ്പള്ളിയില്‍ അദ്ദേഹം സംസ്കൃതത്തില്‍ ഉന്നത പഠനം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ സംസ്കൃത വ്യാകരണത്തിലും വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടാക്കാന്‍ ഗുരുവിന് സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ വിലിയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അദ്ദേഹം രചിച്ച കൃതികളാണ് അതിലൊന്ന്. ഗുരുദേവന്റെ ആദര്‍ശങ്ങളെ പിന്‍പറ്റി എഴുതപ്പെട്ട രചനകളും ഇതോടൊപ്പം കാണണം. അതുകൂടി ചേരുമ്പോള്‍ മാത്രമാണ് ഗുരുദേവ സാഹിത്യം സമ്പൂര്‍ണമാവുക. കുമാരനാശാന്‍ മുതല്‍ പ്രൊഫ. എം കെ സാനുവരെ എത്രയോ പ്രഗത്ഭരായ എഴുത്തുകാര്‍ ഗുരുദേവന്റെ ആശയങ്ങളെ കുറിച്ച് എഴുതി. അവരുടെ സംഭാവനകൂടി ഉള്‍ചേര്‍ക്കുമ്പോള്‍ കണ്ണെത്താദൂരത്തേക്ക് പടര്‍ന്ന് കിടക്കുന്ന കടല്‍പോലെയാണ് ഗുരുദേവ സാഹിത്യം എന്ന് പറയേണ്ടി വരുന്നു.
ശ്രീനാരായണ ഗുരു സാഹിത്യസൃഷ്ടികള്‍ നടത്തുന്ന കാലം വളരെ പ്രത്യേകതയുള്ളതാണ്. കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഒരു നൂറ്റാണ്ട്കാലം മലയാള സാഹിത്യ രംഗം ശുഷ്കമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരുപാട് കാവ്യ ഗ്രന്ഥങ്ങളുണ്ടായെങ്കിലും ഒട്ടും പുതുമയുള്ളതായിരുന്നില്ല. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വീണ്ടും സജീവമായി. ‘ഓമനതിങ്കള്‍ക്കിടാവോ” എന്ന ഉറക്കുപാട്ടൊക്കെ എഴുതിയ ഇരയിമ്മന്‍തമ്പിയും മറ്റും ഇക്കാലത്താണ് വരുന്നത്. മലയാളത്തില്‍ ആദ്യമായി നോവലും നാടകവും എഴുതപ്പെട്ടു. ഇങ്ങനെ പ്രതാപം വീണ്ടെടുക്കുന്ന മലയാള സാഹിത്യത്തിന് ദാര്‍ശനികതയുടെ ദിവ്യശോഭ നല്‍കാന്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് സാധിച്ചു. അദ്ദേഹം പ്രധാനമായും കവിയായിരുന്നു. വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് ഗുരു ഗദ്യത്തിലെഴുതിയത്. മലയാളകവിതയ്ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണദ്ദേഹം. അതോടൊപ്പം പുരോഗമന സാഹിത്യം എന്ന് നാമിപ്പോള്‍ വിശേഷിപ്പിക്കുന്ന സാഹിത്യശാഖയ്ക്ക് വിത്തിട്ടത് അദ്ദേഹമാണ്. കേന്ദ്രസാഹിത്യ അക്കാദമി ഭാരതീയ സാഹിത്യശില്‍പ്പികളെപറ്റി പുറത്തിറക്കിയ പുസ്തകത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. കവിതയിലെ ആശയങ്ങളെ കുറിച്ച് ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാകവി കുമാരനാശാന്‍ പോലും ഗുരുവിന്റെ കാവ്യസംബന്ധിയായ ഉപദേശങ്ങള്‍ സ്വീകരിച്ചു. കവിതയില്‍ ശൃംഗാരം കടന്നുവരരുതെന്ന് ഗുരു ആശാനെ ഉപദേശിക്കുകയുണ്ടായി. അന്നത്തെ മലയാള കവിതയില്‍ നിറയെ ശൃംഗാരമായിരുന്നു. ഇത് തെറ്റായ മൂല്യബോധം സൃഷ്ടിക്കുമെന്ന് ഗുരുവിന് തോന്നിയിരിന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

1935 ഓടുകൂടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായതെന്നാണ് സാഹിത്യ ഗവേഷകരുടെ അഭിപ്രായം. അത് കമ്യൂണിസ്റുകാരുടെ മാത്രം സാഹിത്യമാണെന്ന് പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഗുരു അന്തരിച്ചതിന് ശേഷമാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായത് എന്ന് പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പരിഗണിച്ചില്ല എന്ന തോന്നല്‍ ഉളവാക്കും. യഥാര്‍ത്ഥത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത് ശ്രീനാരായണ ഗുരുവാണ്. ‘കല ജീവിതത്തിന് വേണ്ടി’ എന്നു കരുതിയവരാണ് പുരോഗമന സാഹിത്യകാരന്‍മാര്‍. സമത്വം സാഹോദര്യം സ്വാതന്ത്യ്രം എന്നിവയാണ് അവരെ നയിച്ചത്. ഈ മൂല്യങ്ങള്‍ എക്കാലത്തെയും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനാലാണ് പുരോഗമനസാഹിത്യകാരന്‍മാരെ കമ്യൂണിസ്റ് സാഹിത്യകാരന്‍മാരായി മാറ്റി നിര്‍ത്തിയത്. എന്നാല്‍, 1914ല്‍ തന്നെ ശ്രീനാരായണ ഗുരു സമത്വവും സാഹോദര്യവും ഉയര്‍ത്തിക്കാട്ടുന്ന ‘ജാതിനിര്‍ണയം’ എന്ന കൃതി രചിച്ചുകഴിഞ്ഞിരുന്നു. വെറും അഞ്ച് പദ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. പക്ഷെ, ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു ആ ചെറുകൃതി.
‘ഒരു ജാതി ഒരുമതം / ഒരുദൈവം മനുഷ്യന് / ഒരു യോനി ഒരാകാരം / ഒരുഭേദവുമില്ലതില്‍’ എന്ന് അദ്ദേഹം എഴുതി. ‘നരനും നരനും തമ്മില്‍ / സാഹോദര്യമുദിക്കണം / അതിന് വിഘ്നമായുള്ള- / തെല്ലാമില്ലാതെയാക്കണം’. എന്ന കാര്യത്തിലും ഗുരുവിന് സംശയമില്ല. ഈ കൃതികളാണ് മലയാള സാഹിത്യത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത്. ആശാനെപോലുള്ളവര്‍ ഗുരുദേവന്‍ നല്‍കിയ പതാക ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംസ്കൃതത്തില്‍ നല്ല അറിവുണ്ടായിരുന്ന നാരായണ ഗുരു മലയാളത്തിലെഴുതുമ്പോള്‍ ശുദ്ധമലയാളം തന്നെയാണ് പ്രയോഗിച്ചത്. ഏറ്റവും ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഉപനിഷത്തിലെയും മറ്റും ഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി വ്യാഖ്യാനിച്ചവര്‍ മലയാളത്തില്‍ അധികമില്ല. ലളിതമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ അത് മോശമാണ് എന്ന് കരുതുന്നവര്‍ ഗുരുവിനെ വായിച്ച് പഠിക്കണം. ഗുരുവിന്റെ ‘അറിവ്’ എന്ന പുസ്തകം ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. വെറും പതിനഞ്ച് പദ്യശകലങ്ങള്‍. 60വരി മാത്രം. പക്ഷെ, ഓരോ വരിയും ആരംഭിക്കുന്നത് അറിവ് എന്ന വാക്കിലാണ്. ആ കാലത്തെ എഴുത്തുകാര്‍ സംസ്കൃതം കൂട്ടികലര്‍ത്തിയെഴുതി പൊങ്ങച്ചം കാണിക്കാറായിരുന്നു പതിവ്. ശ്രീനാരായണ ഗുരുവാകട്ടെ പച്ചമലയാളത്തിലാണ് ഈ കൃതി എഴുതിയത്. വിവര്‍ത്തന ശാഖക്കും അദ്ദേഹം സംഭാവനകള്‍ നല്‍കുകയുണ്ടായി. തിറുക്കുറള്‍ എന്ന പ്രസിദ്ധമായ തമിഴ് ഗ്രന്ഥം അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ മാത്രം ഒതുങ്ങുന്നില്ല ഗുരുദേവന്‍ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍. ഉപദേശങ്ങള്‍ പോലെ അവിടവിടെയായി അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഭാഷാഭംഗിയും ആശയഗാംഭീര്യവുമുള്ള രത്നങ്ങളാണ്. ഏറ്റവും നല്ല ഒരുദാഹരണം പറയാം. ‘ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത്’ എത്ര ലളിതമായ വാക്കുകളാണിവ. പക്ഷെ, എത്രവലിയ ആശയം. മാതൃകസ്ഥാനം എന്നത് ഈ ക്ഷേത്രമല്ല. ഈ നാടും മാത്രമല്ല. ഈ ലോകം തന്നെയാണ്. അതുപോലെ ആലുവയില്‍ 2-ാം ലോകമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഗുരു അതിന്റെ കവാടത്തില്‍ എഴുതിവെച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്’ എന്ന്.
ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു. ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.

കോടിയേരി ബാലകൃഷ്ണന്‍
http://www.facebook.com/kodiyeri.balakrishnan
Phone : 0471-2305731

ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ കാഴ്ചപ്പാട്‌

 കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്‌ വിവിധ കൈവഴികളുണ്ടായിരുന്നെങ്കിലും അതിന്റെയൊക്കെ മുഖ്യസ്രോതസ്‌ ശ്രീനാരായണ ഗുരുവായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്‌. ഒരു കാലഘട്ടത്തെയും ഒരു ജനതയെയും അറിവിന്റെ പ്രകാശപൂരിതമായ വഴിയിലേക്ക്‌ നയിക്കുകയായിരുന്നു ഗുരു. നവോത്ഥാനത്തിന്റെ ദൂരക്കാഴ്ചയായി വിശ്വമാനവികതയുടെ മഹാസിദ്ധാന്തം ആവിഷ്കരിക്കുകയായിരുന്നു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ്‌ പില്‍ക്കാലത്ത്‌ കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില. ദേഹത്യാഗത്തോട്‌ കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഗുരുദേവനെ സംബന്ധിച്ച്‌ ശരിയാണന്ന്‌ വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു. ഈശ്വര കല്‍പിതമായി തന്നില്‍ നിക്ഷിപ്തമായ ജീവിത ദൗത്യം നിറവേറ്റുവാന്‍ എഴുപത്തിരണ്ട്‌ വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന്‌ ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ്‌ വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ്‌ ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. സാമൂഹികമായ അസന്തുലിതാവസ്ഥ ദൈവനിന്ദയായി ഗുരുദേവന്‍ കാണുകയും അതിനെതിരെ സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ പട നയിക്കുകയുമായിരുന്നു. പൊതുസമൂഹധാരയില്‍ കടക്കാനനുവദിക്കാതെ പുറത്തു മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ക്ഷേത്രങ്ങളുണ്ടാക്കി ദൈവത്തെ തിരിച്ചുനല്‍കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. വഴി നടക്കുവാനുള്ള പൗരസ്വാതന്ത്ര്യം ഉള്‍പ്പെടെ മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഗുരു അവര്‍ക്ക്‌ ലഭ്യമാക്കി. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട ആധുനിക കര്‍മ്മയോഗിയാണ്‌ ശ്രീനാരായണഗുരു. മാറ്റുവിന്‍ ചട്ടങ്ങളെ ഗുരുവിന്റെ കര്‍മ്മകാണ്ഡം ശിഷ്യനിലൂടെ ആജ്ഞാശക്തിയായി ബഹിര്‍ഗമിക്കുകയായിരുന്നു. കേരളത്തിന്റെ സാമൂഹ്യചരിത്രം മാറ്റിയെഴുതിയ ഒരു മഹാസംഭവമായിരുന്നു 1888ല്‍ അരുവിപ്പുറത്ത്‌ നടന്ന ശിവപ്രതിഷ്ഠ. നിലവിലുള്ള പൗരോഹിത്യ മേധാവിത്വത്തെ ധിക്കരിക്കുകയായിരുന്നില്ല ഗുരു. കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടാമെന്ന്‌ വെളിപ്പെടുത്തുകയായിരുന്നു. ഗുരു ആദ്യം പോരാടിയത്‌ ജാതി വ്യവസ്ഥക്കെതിരെയായിരുന്നു. നരഹരന്‍ അശുദ്ധ വസ്തുവായി, മൃഗതുല്യരായി ജീവിച്ച ഒരു സമൂഹത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച ഒരു കാലഘട്ടത്തില്‍ ക്ഷേത്രദര്‍ശനത്തിനോ വഴി നടക്കുവാനോ വസ്ത്രം ധരിക്കുകവാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുവാന്‍ ശ്രമിച്ചു. ഗുരുവിന്റെ കൃതികള്‍, തത്വദര്‍ശനങ്ങള്‍, വെളിപാടുകള്‍, വിശദീകരണങ്ങള്‍, ഫലിത രൂപേണയുളള ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, എഴുതാപ്പുറങ്ങളായ മുഖകമലത്തില്‍ വിരിയുന്ന സന്ദേശങ്ങള്‍ ഇവയൊക്കെ പല ഭാഗങ്ങളിലായി പകുത്തുമാറ്റി പരിശോധിക്കുമ്പോഴാണ്‌ അവയിലെ സത്യസൗന്ദര്യം ദൃശ്യമാവുക. ഗുരു കര്‍മ്മ മാര്‍ഗ്ഗേ ചില ദാര്‍ശനിക സത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയുണ്ടായി. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നുള്ള ക്ഷേത്ര നിര്‍മ്മാണങ്ങളും പ്രതിഷ്ഠകളും പിന്നീട്‌ പ്രതിഷ്ഠകള്‍ ഒഴിവാക്കി ഈശ്വരനെന്ന പരമസത്യത്തിലേക്ക്‌ ഒരുപടി കൂടി നമ്മെ ഉയര്‍ത്തുകയുണ്ടായി. കണ്ണാടിയും ഓങ്കാരവും ദീപവും മഹദ്‌ വചനങ്ങളും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ചത്‌ സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക്‌ ഉയര്‍ത്താന്‍ തന്നെയായിരുന്നു. സവര്‍ണരായ ഒട്ടേറെ പേര്‍ ഗുരുദേവന്റെ ജാതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചില സവര്‍ണ ജാതിക്കാര്‍ ഗുരുദേവനോടുള്ള ബഹുമാനാര്‍ത്ഥം തങ്ങളുടെ കുട്ടികള്‍ക്ക്‌ ശ്രീനാരായണന്‍ എന്ന്‌ നാമകരണം ചെയ്തിരുന്നു. മഞ്ചേരി രാമയ്യര്‍ വക്കീല്‍ ജാതിക്കെതിരെ ശക്തമായി പോരാടിയ ബ്രാഹ്മണശ്രേഷ്ഠനാണ്‌. ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്മണരെ സംഘടിപ്പിച്ച്‌ ലീഗ്‌ ഓഫ്‌ ലിബറല്‍ ബ്രാഹ്മിണ്‍സ്‌ എന്നൊരു സംഘടന തന്നെ അദ്ദേഹം രൂപീകരിക്കുകയുണ്ടായി. ബ്രാഹ്മണാന്ദം അബ്രാഹ്മണാന്ദം എന്നിവ ഒരുപോലെ ഗുരുദേവനെ ആദരിച്ചിരുന്നു. തിയൊസഫിക്കല്‍ സംഘാടകര്‍ സമര്‍പ്പിച്ച മംഗളപത്രത്തില്‍ അവതാരപുരുഷന്‍ എന്നാണ്‌ ഗുരുദേവനെ വിശേഷിപ്പിച്ചത്‌. ലോകക്ഷേമത്തിന്‌ വേണ്ടിയുള്ള ശ്രമത്തെ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു. കോടതികളില്‍ ഹാജരാകണമെന്നുള്ള നിര്‍ബന്ധ നിയമത്തില്‍ നിന്നും ഗുരുദേവനെ മഹാരാജാവ്‌ തിരുമനസ്സ്‌ ഒഴിവാക്കിയിരുന്നു. ആത്മീയ ആചാര്യനായ ഗുരു അദ്വൈത ദര്‍ശനത്തെ സാമൂഹിക തലത്തിലേക്ക്‌ ഇറക്കിക്കൊണ്ടുവരികയായിരുന്നു. രണ്ടെന്ന ഭേദം ഇല്ലാത്തതാണ്‌ അദ്വൈതം. ജീവാത്മ പരമാത്മാ ഭേദം അദ്വൈതം നിഷേധിക്കുന്നു. ശ്രീനാരായണ ഗുരു ശ്രീ ശങ്കരാചാര്യരെ പോലെ അദ്വൈത വേദാന്തിയായിരുന്നു. അറിവും അറിവിന്റെ വിഷയവും അറിയുന്നവനും ഒരുതന്നെയാണെന്നും അവ ഭിന്നമല്ലെന്നും ഗുരു അര്‍ത്ഥശങ്കയില്ലാതെ ആത്മോപദേശ ശതകത്തില്‍ സ്ഥാപിച്ചിരിക്കുന്നു. പ്രാര്‍ത്ഥനാ ഗീതമായ ദൈവശതകത്തില്‍ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും! സൃഷ്ടിയും സൃഷ്ടിജാലവും ഒന്നുതന്നെ. അദ്വൈത ദര്‍ശനത്തിന്റെ പരമസത്യം വളരെ ലളിതമായി ഗുരു വെളിപ്പെടുത്തുകയാണ്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌. അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോഗരൂപമാണ്‌ നാമിവിടെ കാണുന്നത്‌.

_________________
ഭാഗ്യശീലന്‍ ചാലാട
ജന്മഭൂമി: http://www.janmabhumidaily.com/news18162

Thursday, 1 January 2015

ശ്രീനാരായണഗുരു ദൈവവിശ്വാസിയായിരുന്നു.നമുക്ക് ഒരു ദൈവമുണ്ടെന്നുമാത്രമല്ല ആ ദൈവം ലോകരുടെ ആദിമ ഹസ്സാണെന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്.

ശ്രീനാരായണഗുരു ദൈവവിശ്വാസിയായിരുന്നു.നമുക്ക് ഒരു
ദൈവമുണ്ടെന്നുമാത്രമല്ല ആ ദൈവം ലോകരുടെ ആദിമ
ഹസ്സാണെന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്.ഗുരുവിന്
ദൈവം വെറുമൊരു സങ്കല്‍പമായിരുന്നില്ല,യാഥാര്‍ത്ഥ്യമാ
യിരുന്നു.ഗുരു നമുക്ക് കാട്ടിത്തരുന്നദൈവം രൂപമുള്ള ഒ
രുചരിത്രപുരുഷനാണ്.അപ്പോള്‍ ദൈവത്തെ ആരാധിക്കു
മ്പോള്‍ നമുക്ക് വ്യക്തമായലക്ഷ്യബോധമുണ്ടാകും.ഇരുപ
താംനൂറ്റാണ്ടില്‍ ദൈവങ്ങളെ തിരിച്ചറിയുക മാത്രമല്ല,സ്വ
ന്തദൈവത്തേയും ജാതിദൈവങ്ങളേയും തിരിച്ചറിഞ്ഞ മ
ഹാപുരുഷനാണ് ശ്രീനാരായണഗുരു.ആയിരത്താണ്ടുകളാ
യി മതഭരണത്തിന്‍റെ ഇരുട്ടറയിലകപ്പെട്ടുപോയ ആദിമഹ
സ്സിനെ മോചിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു
കൊണ്ടാണ് ഗുരു നവോത്ഥാനത്തിന് പ്രാരംഭം കുറിച്ചത്.
നിലവിലുണ്ടായിരുന്ന നീതിശാസ്ത്രനിയമങ്ങളെപരസ്യമാ
യിലംഘിച്ചുകൊണ്ട് ചരിത്രത്തിന്‍റെ ഇരുളില്‍ നിന്ന് അരു
വിപ്പുറത്ത് സ്ഥാപിച്ച ആദിമശിവനാരെന്ന് ഗുരു കാര്യ
കാരണബന്ധത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഗുരു എഴുതി
യ ദൈവദശകം അക്ഷരപ്രപഞ്ചത്തെ അറിയുന്നഅതീവ
ഹൃദ്യമായഒരു തീര്‍ത്ഥാടനമാണ്.സ്ഥൂലവും സൂക്ഷമവുമാ
യ സകലമാനപ്രപഞ്ചപ്രതിഭാസങ്ങളും അക്ഷര പ്രപഞ്ച
മായി നമുക്കു ചുറ്റും പ്രത്യക്ഷപ്പെട്ടരിക്കുന്നു.നാംകാണു
ന്നതുംകേള്‍ക്കുന്നതും വായിക്കുന്നതുംചിന്തിക്കുന്നതും പ
റയുന്നതും അറിയുന്നതുമെല്ലാംഅക്ഷരപ്രപഞ്ചമാണ്.അ
പ്പോള്‍അക്ഷരങ്ങളാണ് ആദിമധ്യാന്തദൈവമെന്ന് ബോധ്യ
പ്പെടുന്നു.അക്ഷരവിദ്യാസംസ്ക്കാരത്തിന്‍റെ ആദിജീവനാ
രെന്ന് ഗുരുതിരുക്കുറല്‍ഭാഷ്യത്തില്‍വെളിപ്പെടുത്തിയിട്ടു
ണ്ട്."അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനുംലോക
ത്തിന്നേകനാംആദിഭഗവാനാദിയായിടും"ലോകത്തിലാദ്യമാ
യിജന്മംകൊണ്ടസംസ്ക്കാരമാണ്ബുദ്ധസംസ്ക്കാരം.അപ്പോ
ള്‍ ബുദ്ധന്‍ ലോകാരാധ്യനായആദിമദൈവമാണെന്ന് ബോ
ധ്യപ്പെടുന്നു.വേദകാലത്ത് ജാതിദൈവങ്ങളായ പരദൈവ
ങ്ങളെ സൃഷ്ടിച്ച്ത് വിഷലിപ്തമായ അക്ഷരങ്ങള്‍കൊണ്ടാ
ണെന്ന് വ്യക്തമാകുന്നു.അതിസൂക്ഷമായ ആല്‍വിത്തില്‍നി
ന്ന് എങ്ങിനെയാണ് വലിയആല്‍വൃക്ഷമുണ്ടായത് അതു
പോലെയാണ് ബ്രാഹ്മണന്റെ സൂക്ഷമബുദ്ധിയില്‍ നിന്ന്
പരബ്രഹ്മവുംപരദൈവങ്ങളുമുണ്ടായതെന്ന്ഗുരുദര്‍ശനമാ
ലയിലെഴുതിയിരിക്കുന്നു."ധാനദിവ വടോയസ്മാത് പ്രാ
തുരാസീദിദംജഗത്സ ബ്രഹ്മാ ശിവോ വിഷ്ണുഃസപരഃ
സര്‍വ ഏവസഃമൂര്‍ക്കോത്ത് കുമാരന്റ തര്‍ജ്ജമ-
ആരില്‍ നിന്നുലകുണ്ടായി ബീജം തന്നീന്നൊരാലുപോല്‍
അവന്‍ ബ്രഹ്മാ,ശിവന്‍,വിഷ്ണു അവനെല്ലാമവന്‍ പരന്‍
അപ്പോള്‍ ഭാഷാപ്രപഞ്ചത്തിലെ പരദൈവങ്ങളെ സ്തുതി
ച്ചുകൊണ്ടാണ് ഗുരുവിന്‍റെ ദൈവദശകസ്തുതി ആരംഭി
ക്കുന്നത്.തുടര്‍ന്ന്അക്ഷരവിദ്യയുടെആദിജീവനായമഹാദേ
വസാന്നിധ്യത്തിലേക്കുള്ള ചരിത്രപരിണാമമാണ്ദൈവദശ
കത്തിലെ ദാര്‍ശിനികതലം.ആദിമഹസ്സിന്‍ നേരാംവഴികാട്ടി
ത്തുന്ന ഗുരു ദൈവദശകത്തിലെ അവസാനത്ത ഹൃദയ
ഹാരിയായ വരികളില്‍ ലോകൈകവന്ദ്യനുംപ്രാചീനഭാര
തത്തിന്‍റെ ധര്‍മ്മവ്യവസ്ഥാപിതനുമായ മഹാദേവസാന്നി
ധ്യത്തെ അനുഭവപ്പെടുത്തിത്തരുന്നു.
"നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ"
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ,ജയിക്കുക.
"ജയിക്കുക മഹാദേവാ,ദീനാവനപരായണ,
ജയിക്കുക ചിദാനന്ദാ,ദയാസിന്ധോ,ജയിക്കുക"
"ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം"

Posted on Facebook Group by : Cg Dharman

ദൈവ ദശകത്തിന്റെ പ്രാധാന്യം:


ദൈവദശകം എന്നാ ചെറിയ കൃതിയ്ക്ക് എന്തിനാണ് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നത് എന്നരീതിയിലുള്ള ചില ചോദ്യങ്ങള്‍ പലരും ചോദിയ്ക്കുന്നത് വായിച്ചു. ദൈവദശകത്തില്‍ എന്താണ് അത്ര വിശേക്ഷമായി ഉള്ളത് എന്ന് അറിയണം എങ്കില്‍ അതിനെക്കുറിച്ച്‌ അറിയാന്‍ ശ്രമിയ്ക്കണം. ചിലര്‍ സ്വയം പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത് എന്തോ വലിയ യോഗ്യതയാണ് എന്ന് തെറ്റിദ്ധരിച്ച്‌ ദൈവദശകം എന്നാ കൃതിയെ നിസ്സാരവല്‍ക്കരിച്ച് എഴുതിയത് ഇന്ന് വായിക്കാന്‍ ഇടയായി. അവര്‍ക്ക് എന്തായാലും ദൈവദശകത്തിനെ കുറിച്ച് അറിയാന്‍ താല്പര്യമില്ല. താല്പര്യമുള്ളവര്‍ കൂടി അങ്ങനെയുള്ളവരുടെ വിവരക്കേട് കേട്ട് തെറ്റിദ്ധരിച്ചാലോ എന്ന് കരുതി പെട്ടന്ന് എഴുതിയ പോസ്ടാണ് ഇത്. അതിന്‍റേതായ കുറ്റങ്ങള്‍ കാണും. പക്ഷെ ദൈവദശകം എന്നാ കൃതി ശ്രദ്ധിച്ച് മനസിലാക്കിയാല്‍ ഏതു ഗംഭീരമായ വേദാന്ത കൃതിയിലും അടങ്ങിയിരിയ്ക്കുന്ന ജ്ഞാനം വ്യക്തമായി തെളിഞ്ഞുകിട്ടും എന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.
ഒരിയ്ക്കല്‍ വേദാന്ത സംശയങ്ങള്‍ ചോദിച്ച ഒരു ശിഷ്യനോട് ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞ ഉപദേശത്തില്‍ നിന്നും തുടങ്ങാം. ഗുരുദേവന്‍ പറഞ്ഞത് ഇങ്ങനെയാണ് " വേദാന്തം അധികമൊന്നും മനസിലാക്കാനില്ല, കടലിലെ ഒരു തിര കടലില്‍നിന്നും എങ്ങനെ അന്യമല്ലയോ, അതുപോലെ നമ്മള്‍ അനുഭവിയ്ക്കുന്ന ഈ ജഗത്ത് ദൈവത്തില്‍ നിന്നും അന്യമല്ല". അതായത് ദൈവത്തിന്റെതന്നെ പല പല രൂപങ്ങള്‍ മാത്രമാണ് നാം അനുഭവിയ്ക്കുന്ന എല്ലാം. നമ്മുടെ ഉള്ളില്‍തന്നെ നാം ഉണ്ടെന്ന് അനുഭവിയ്ക്കുന്ന സൂഷ്മമായ മനസുമുതല്‍ സൂര്യചന്ദ്രന്മാര്‍ ഉള്‍പ്പെട്ട അനന്തകോടി ബ്രഹ്മാണ്ഡം വരെ ഭഗവാന്റെ രൂപങ്ങളില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ ദൈവത്തിനെ അല്ലാതെ ഇവിടെ വേറൊരു വസ്തുവിനെയും നമ്മളാരും അനുഭവിയ്ക്കുന്നില്ല. ഇത് മനസിലാക്കാനുള്ള ധീരതയില്ലാത്ത ഭീരുക്കള്‍ ദൈവം വലിയ കുഴപ്പക്കാരനാണ്, ദൈവം ലോകത്തില്‍ ആകെ പ്രശ്നങ്ങളെ സ്രിക്ഷ്ടിയ്ക്കുന്നു, ദൈവം സ്രിക്ഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്ന ന്യായമില്ലാത്തവാനാണ് എന്നെല്ലാം പറഞ്ഞ് പരിതപിച്ച് ജീവിയ്ക്കുന്നു. ഈ രീതിയിലുള്ള എല്ലാ അജ്ഞാനത്തിന്റെയും ഹേതു ഗുരുവിന്റെ ഈ ഉപദേശം ഉള്‍ക്കൊള്ളാനുള്ള സുകൃതം ഇല്ലായ്മ മാത്രമാണ്. അജ്ഞന്‍റെ കാരുണ്യം കൊണ്ട് ജഗത്ത് നിലനില്‍ക്കുന്നു എന്ന് വസിഷ്ഠന്‍ രാമനോട് പറയുന്നത് ഈ സത്യബോധതിന്റെ വെളിച്ചത്തിലാണ്.
ഈ രീതിയില്‍ പലപല രൂപങ്ങള്‍ കൈക്കൊണ്ടുനില്‍ക്കുന്ന ദൈവം ആരാണ്, ആ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് ഗുരുദേവന്റെ വാക്കുകള്‍ ശ്രദ്ധിച്ച് ഒന്ന് മനസിലാക്കിയിരിയ്ക്കണം. ഗുരുദേവന്‍ ആത്മോപദേശ ശതകം പോലുള്ള കൃതികളില്‍ ദൈവത്തിന്റെ സ്വരൂപം വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശാസ്ത്രീയമായ നിര്‍വചനം സ്വയം ഉണ്ട് എന്ന് സ്വന്തം ഉണ്മയെ അറിയുവാന്‍ കഴിയുന്ന വസ്തു എന്നതാണ്. ആ വസ്തു സ്വയം തന്റെ നിലനില്‍പ്പിനെ അറിയുകയും അതേസമയം തന്നെ മറ്റ് എല്ലാ ജടവസ്തുക്കളുടെയും നിലനില്‍പ്പിനെ അറിയുകയും ചെയ്യുന്നു. അതായത് നമ്മുടെ ചുറ്റും അനേക രൂപങ്ങളിലും നാമങ്ങളിലും നിലനില്‍ക്കുന്നതായി നാം അറിയുന്ന വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഉള്ളതായിതീരുന്നത് ആ ദൈവത്തിന്റെ സാന്നിധ്യത്തില്‍ മാത്രമാണ്. അങ്ങനെ സ്വന്തം ഉണ്മ തിരിച്ചറിയുകയും അതെ സമയം തന്നെ ഈ ജഗത്തിന് ഉണ്ട് എന്ന് പ്രകാശിയ്ക്കാന്‍ ഇടംകൊടുതും നിലനില്‍ക്കുന്ന ആ പരമകാരണതിനെ ഉപനിഷത്തുക്കള്‍ ബോധം, ആത്മാവ്, ദൈവം, എന്നെലാം പലപേരുകളില്‍ വിളിയ്ക്കുന്നു. ഗുരുദേവന്‍ തന്റെ കൃതികളില്‍ പലപ്പോഴും അറിവ് എന്ന മലയാള പദംകൊണ്ടാണ് ആ ബോധത്തിനെ അല്ലെങ്കില്‍ ഈശ്വരനെ സൂചിപ്പിയ്ക്കുന്നത്. അപ്പോള്‍ ദൈവം എന്നാല്‍ ശുദ്ധമായ ബോധം എന്ന് അറിയണം, അതുപോലെ ഈ കാണുന്ന ജഗത്തിനു ബോധത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നിലനില്പ്പുള്ളതായി അനുഭവമുണ്ടോ എന്നുകൂടി ചിന്തിച്ച് നോക്കുക. ഈ ലോകം എത്ര ഗംഭീരമായത്‌ ആയിരുന്നാലും ഒരു വിശേഷവും ഇല്ല. ബോധത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഗംഭീരമായ ഒരു പ്രപഞ്ചവും ഉള്ളതാകില്ല. ഈ ശുദ്ധബോധത്തില്‍ എങ്ങനെ ജഗത്തിന്റെ കാഴ്ച ഉണ്ടായി? ഈ ചോദ്യത്തിന് ഒരു ഉത്തരവും പറയാന്‍ കഴിയില്ല. അതിനു കാരണം യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ജഗത്ത് ബോധത്തില്‍ ഉണ്ടായിട്ടില്ല എന്നതുതന്നെ. ഇത് ഒരു ഭ്രമദ്രിശ്യം മാത്രമാണ് എന്ന് വേദാന്തം പറയുന്നു. ഈ ഭ്രമം ഉണ്ടാക്കുന്ന ശക്തിയെ മായ അല്ലെങ്കില്‍ അവിദ്യ എന്നാണ് വിളിയ്ക്കുന്നത്. അപ്പോള്‍, ഉണ്ടായിട്ടില്ലാത്ത പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് വ്യക്തമാണ്. മരുഭൂമിയിലെ കാനല്‍ജലത്തില്‍ എങ്ങനെ വെള്ളമുണ്ടായി എന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം തരാന്‍ കഴിയുമോ? പിന്നെ അവിടെ ഒരു വലിയ ജലാശയം അലയടിയ്ക്കുന്നതായി കാണുന്നതോ? കാണുന്നു എങ്കില്‍ അത് ഭ്രമം മാത്രമാണ്, അല്ലാതെ അവിടെ ഒരുതുള്ളി വെള്ളംപോലും ഇല്ല. ശരി, അപ്പോള്‍ ഈ ബോധം എവിടെയിരിയ്ക്കുന്നു? നമ്മള്‍ ഓരോരുത്തരും ഞാനുണ്ട് ഞാനുണ്ട് എന്ന് സ്വയം അനുഭവിയ്ക്കുന്നു. അതേ സമയം അനന്തകോടി ബ്രഹ്മാണ്ടാങ്ങളുടെ അനുഭവവും നമുക്കുണ്ട്. അപ്പോള്‍ ബോധം നമ്മളില്‍ നിന്നും അന്യമല്ല. നമുക്ക് ബോധത്തിന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ ഗുണങ്ങള്‍ സ്വയം കാണാന്‍ കഴിയുന്നു. പക്ഷെ നമ്മള്‍ പരമകാരണമായ ആ ബോധം തന്നെയാണ് എന്ന അനുഭവം നമുക്ക് ലഭിയ്ക്കുന്നില്ല. എന്താണതിനു കാരണം? അതിനുകാരണം നമ്മുടെമുന്നില്‍ മായസ്രിഷ്ടിയ്ക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദൃശ്യങ്ങളെ നമ്മള്‍ സത്യമെന്ന് കരുതി എണ്ണിയാലൊടുങ്ങാത്ത വസ്തുക്കള്‍ക്ക് പിറകെ മനസിനെ പായിച്ചു നമ്മള്‍ നമ്മളെത്തന്നെ അറിയാന്‍ കൂട്ടാക്കാതെ ജീവിതം നയിയ്ക്കുന്നു എന്നതുതന്നെയാണ്. അപ്പോള്‍ ഈ ലോകത്തിനെ അറിയണ്ടേ? തീര്‍ച്ചയായും,അറിയണം, കാരണം നമ്മള്‍ ലോകത്തിലാണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ നമുക്ക് എങ്ങനെ നമ്മില്‍ ദൈവത്തിന്റെ പ്രകാശം തിരിച്ചറിയാന്‍ കഴിയും? അതിനുള്ള വഴിയാണ് ഗുരുദേവന്‍ ദൈവദശകത്തിന്റെ ആദ്യ പദ്യത്തില്‍ ഉപദേശിയ്ക്കുന്നത്.
"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"
ദൈവമേ, ഇവിടെ പലതുണ്ട് എന്ന ഭ്രമം ഹേതുവായി എന്നില്‍ ഉണ്ടായ ഭേദചിന്തയും രാഗദ്വേക്ഷവും കാരണം ഞാന്‍ സര്‍വശക്തനായ നീയാണ് എന്ന അനുഭവം മറയ്ക്കപ്പെട്ടുപോയി. എനിയ്ക്ക് നീയുമായി എകീഭവിയ്ക്കാനാകണം എന്ന അതിയായ ആഗ്രഹം നിലനില്‍ക്കുന്നു. ഇപ്പോള്‍ ഞാനും നീയും രണ്ടായി തോന്നുന്നു. ഭഗവാനേ അതിനാല്‍ ബന്ധനത്തില്‍ പെട്ടുപോയവനെ പോലെ കഴിയുന്ന ഞാന്‍ നിത്യമുക്തനായ നിന്നോട് ഇങ്ങ് സംസാരസാഗരത്തില്‍പെട്ട് വിഷമിയ്ക്കുന്ന എന്നെ കാക്കണമേ എന്ന് അപേക്ഷിയ്ക്കുന്നു. നീ എന്നെ ഒരിയ്ക്കലും കൈവിടരുത്. നിന്നെ അറിയാന്‍ തടസമായി നില്‍ക്കുന്നത് ഇവിടെ പലതുണ്ട് എന്ന് കാട്ടി ഭ്രമിപ്പിയ്ക്കുന്ന ഈ സംസാര സാഗരമാണ്. ഈ സാഗരവുമായി നിനക്ക് ഒരു ബന്ധവും ഇല്ല. കാരണം നീ മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത ശുദ്ധ ബോധമാണല്ലോ. മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത നീ എങ്ങനെ മായക്കടലില്‍ കിടക്കുന്ന എന്നെ രക്ഷിയ്ക്കും? ഒരേ ഒരു വഴിയേ അതിനുള്ളൂ. എപ്പോഴും എല്ലാറ്റിലും നാവികനായ ഭഗവാനെ ദര്‍ശിയ്ക്കുക എന്ന ഒരു കര്‍മപരിപാടി ഒരു ശക്തമായ മായാതോണിയായി ഈ മായക്കടലില്‍ ഉണ്ട്. ആ തോണി യഥാര്‍ഥത്തില്‍ ഭഗവാന്‍ അല്ല. പക്ഷെ ആ മായാ തോണിയില്‍ കയറിയവനെ ഭഗവാന് തന്നിലേയ്ക്കു എത്തിയ്ക്കാന്‍ കഴിയും. ഞാന്‍ ആ തോണിയില്‍ കയറാന്‍ തയാറാണ്. ഈ സാഗരം കടക്കാന്‍ സഹായിക്കുന്ന കപ്പല്‍ നിന്റെ സ്മരണ, അല്ലെങ്കില്‍ നിന്റെ നാമം മാത്രമാണ്.
"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"
പലതുണ്ട് എന്ന കാഴ്ച നിന്നെ എന്നില്‍ തെളിഞ്ഞ് അനുഭവിയ്ക്കാന്‍ തടസമായി നില്‍ക്കുന്നു. അതിനാല്‍ എല്ലാറ്റിലും ഭഗവാനെ ദര്‍ശിയ്ക്കുക എന്ന തോണിയില്‍ ഞാന്‍ കയറി. പലതിനെ എണ്ണിയെണ്ണി മാറ്റി അവിടെ ഒന്നിനെ കാണാന്‍ ശ്രമിയ്ക്കുക എന്ന തോണിയില്‍ കയറാന്‍ തയാറായാല്‍ അവസാനം എത്തുന്ന കരയാണ്‌ നിര്‍വ്വികല്പ സമാധി എന്ന അവസ്ഥ. ശുദ്ധബോധ രൂപനായ നാവികനും പലതിന്റെ കാഴ്ചകളെ തള്ളിക്കളഞ്ഞുകൊണ്ട് അവിടെയെല്ലാം നാവികനായ ഭഗവാനെമാത്രം ദര്‍ശിയ്ക്കാന്‍ തയാറായ യാത്രക്കാരനും ഒന്നാകുന്ന അനുഭവമാണ് ആ സമാധി അവസ്ഥ. അവിടെ പിന്നെ ഒരു സ്പന്തനം പോലും സാധ്യമല്ല. കാരണം ഭാഗവാനില്‍നിന്നും വ്യത്യസ്തമായ സ്പന്തനം എങ്ങിനെ ഉണ്ടാകും. അത് സാധ്യമേ അല്ല. ശുദ്ധബോധം ഘനീഭവിച്ച അവസ്ഥയില്‍ ഒരു ചലനംപോലും നിലനില്‍ക്കില്ല.
"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."
ഈ പ്രപഞ്ചത്തിന് ഒരു സ്വഭാവമുണ്ട്. നമുക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഇവിടെ തന്നെ ഭഗവാന്‍ തരുന്നുണ്ട്, അല്ലെങ്കില്‍ തരാനായി കരുതിവെച്ചിട്ടുണ്ട്. വിശപ്പിനു ആഹാരം, ദാഹത്തിനു ജലം, വസ്ത്രം വേണമെങ്കില്‍ വസ്ത്രം, വീടുവേണമെങ്കില്‍ വീട് എന്നിങ്ങനെ എന്തെന്ത് സൌകര്യങ്ങള്‍ വേണമോ അത് ഇവിടെത്തന്നെ ലഭ്യമാണ്. കൂടുതല്‍ സൌകര്യങ്ങള്‍ വേണം എന്ന ആഗ്രഹം ഉണ്ടായാല്‍ ആ സൌകര്യങ്ങളും യാധാര്ധ്യമാകുന്ന രീതിയില്‍ തന്നെയാണ് ഈ പ്രപഞ്ചഭ്രമം ബോധത്തില്‍ ഉണ്ടായത്. ഭഗവാന്റെ സൃഷ്ടിയുടെ ഈ രഹസ്യം ഉപയോഗിച്ച് ആധുനിക ശാസ്ത്രം വീണ്ടും വീണ്ടും സുഖത്തിനും സൌകര്യത്തിനും വേണ്ടുന്ന കാര്യങ്ങള്‍ സൃഷ്ടിയ്ക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ എല്ലാര്‍ക്കും കാണാം. ഭഗവാന്‍ എല്ലാ സൌകര്യങ്ങളും തരുന്നു. പക്ഷെ ഭഗവാനെ തരുന്നില്ല. മാത്രമല്ല, സൌകര്യങ്ങള്‍ എല്ലാം കിട്ടുമ്പോള്‍ തന്റെ സ്വരൂപമായ ഭഗവാനെ കൂടുതല്‍ കൂടുതല്‍ മറന്നുപോകുകയും ചെയ്യുന്നു. അപ്പോള്‍ ഈ സൌകര്യത്തില്‍ നിന്നുകൊണ്ട് എങ്ങനെ ഭഗവാനെ നേടാം? അതിന് ഒരേ ഒരു വഴിയെ ഉള്ളൂ. ഭഗവാനേ, ഞാന്‍ അനുഭവിയ്ക്കുന്ന ഈ സൌകര്യങ്ങള്‍ക്ക് എല്ലാം ഉടമ നീതന്നെയാണ് എന്ന് ഉറപ്പാക്കി ആ സൌകര്യങ്ങളിലും ഭഗവാന്റെ മഹത്വം കാണുക. അങ്ങനെയാണെങ്കില്‍ തോണിയിലെ യാത്ര അതീവ സുഗമമാകും.
"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."
ഭഗവാനില്‍ ഉണ്ടായി നിലനിന്ന് ലയിയ്ക്കുന്ന ഈ പ്രപഞ്ചത്തിനെ സമുദ്രവുമായി ഉപമിച്ച് സ്രിഷ്ടിരഹസ്യം വ്യക്തമാക്കുന്ന രീതി ഗുരുദേവന്‍ തന്നെ ആത്മോപദേശ ശതകത്തില്‍ ചെയ്തിട്ടുണ്ട്.
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.
പ്രപഞ്ചഭ്രമത്തിന്റെ ഉല്പ്പത്തിയെ സമുദ്രവുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുകയാണ് ദൈവദശകത്തിലെ നാലാം പദ്യത്തില്‍. സമുദ്രത്തില്‍ ഇളകിമറിയുന്ന നുരയും പതയും ഒക്കെ നിറഞ്ഞ ഉപരിഭാഗം ഉണ്ട്, ആ ഇളകിമറിച്ചിലിന് കാരണമാകുന്ന തിരകള്‍ ഉണ്ട്, ആ തിരകളെ ഉണ്ടാക്കുന്ന കാറ്റുണ്ട്, ഈ ചലനങ്ങള്‍ ഒന്നും ഇല്ലാതെ അഗാധമായ നിശബ്ദശാന്തയില്‍ നിലകൊള്ളുന്ന ആഴങ്ങള്‍ ഉണ്ട്. പലതുകണ്ട് ഭ്രമിയ്ക്കുന്ന നമ്മള്‍ ഇളകി മറിയുന്ന സമുദ്രഭാഗത്ത്‌ അകപ്പെട്ട അവസ്ഥയിലാണ്. സത്യബോധം നഷ്ടപ്പെട്ട ഭ്രമത്തിന് കാരണം മായാശക്തിയാണ്. അതായത് കടല്‍ ഇളകിമറിഞ്ഞു നുരയും പതയും ഉണ്ടാകുന്നതിനു കാരണം കടലിലെ തിരയെന്നതുപോലെ മായാശക്തി പലതിനെ കാണിച്ച് ജീവനെ ഭ്രമിപ്പിയ്ക്കുന്നു. കടലിലെ തിരയ്ക്ക് കാരണം കാറ്റാണ്. അതുപോലെ മായാശക്തിയ്ക്ക് കാരണം ദൈവത്തിന്റെ മഹിമ (കേവലത്തിന്‍ മഹിമ അഥവാ മഹാനാത്മ) ആകുന്നു. ഈ ഹിരണ്യഗര്‍ഭന്‍ അഥവാ പ്രജാപതി പ്രാണശരീരിയാണ്. ആധുനിക ശാസ്ത്രം പറയുന്ന കോസ്മിക് എനര്‍ജി തന്നെയാണ് ഈ മഹത്തത്വം. ശുദ്ധബോധം സമുദ്രത്തിലെ ചലനമറ്റ ആഴങ്ങളെപ്പോലെ ശാന്തവും സ്പന്തന രഹിതവും ആകുന്നു. ഈ രീതിയിലുള്ള ഭഗവാന്റെ സ്വരൂപം നമ്മുടെ ബുദ്ധിയ്ക്ക് തെളിഞ്ഞ് പ്രകാശിയ്ക്കണം.
"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതുംസൃഷ്ടടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
ക്കുളള സമഗ്രിയായതും."
യഥാര്‍ഥത്തില്‍ ഇവിടെ ഒരു പ്രപഞ്ചവും ഇല്ല. പിന്നെ ഈ കാണുന്ന പ്രപഞ്ചാമോ? പ്രപഞ്ചത്തെ കാണുന്നു എങ്കില്‍ അത് മരുഭൂമിയില്‍ കാണുന്ന കാനല്‍ ജലം പോലെ ഇല്ലാത്ത കാഴ്ചയാണ്. അപ്പോള്‍ ദൈവം മരുഭൂമിയുടെ സ്ഥാനത്തും പ്രപഞ്ചം കാനല്‍ ജലത്തിന്റെ സ്ഥാനത്തുമാണ്. കാനല്‍ ജലത്തിനെ ആര് സൃഷ്ടിച്ചു? മരുഭൂമി സൃഷ്ടിച്ചു എന്നേ ഉത്തരം പറയാന്‍ കഴിയൂ. കാനല്‍ ജലം എന്ന വസ്തു യഥാര്‍ഥത്തില്‍ എന്താണ്? സംശയമെന്ത്, അത് മരുഭൂമി തന്നെ. കാനലില്‍ ഉണ്ടെന്ന് തോന്നുന്ന ജലവും അലകളും എന്താണ്? അതും മരുഭൂമി തന്നെ. കാനല്‍ ജലം ഉണ്ടാക്കാനുള്ള സാമഗ്രി എന്താണ്? ഒരു സംശയവും ഇല്ല, സാമഗ്രിയും മരുഭൂമി തന്നെ. ഇതുപോലെ പ്രപഞ്ചത്തിന്റെ സ്വരൂപം വ്യക്തമായി മനസിലാക്കി ദൈവം തന്നെയാണ് സൃഷ്ടിയും, സ്രഷ്ടാവും, സ്രിഷ്ടിജാലവ്യം, സൃഷ്ടിയ്ക്കുള്ള സാമഗ്രിയും എന്ന് ചിന്തിച്ചു അറിയണം..
"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
ഇനി ഇല്ലാത്ത പ്രപഞ്ചത്തിനെ ഉണ്ടെന്ന് കാട്ടുന്ന മായാശക്തിയെ കുറിച്ച് ചിന്തിയ്ക്കാം. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്ന ശക്തി ആരുടെ ശക്തി? സംശയമെന്ത്, അത് മരുഭൂമിയുടെ ശക്തി തന്നെ. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്നതാര്? അതും മരുഭൂമി തന്നെ. പ്രപഞ്ച സൃഷ്ടിയെ മരുഭൂമിയിലെ കാനല്‍ജലം എന്ന ഭ്രമവുമായി ഒന്ന് താരതമ്യം ചെയ്താല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്ന മായാ ശക്തിയും മായാവിയും ദൈവം തന്നെയാണ് എന്ന് മനസിലാക്കണം. ഇനി മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരിയെ ഒന്നുകൂടി വിശദമായി ചിന്തിയ്ക്കാം. ഈ കാര്യങ്ങളിൽ മരുഭൂമിയും കാനൽ ജലവും തമ്മിലുള്ള ബന്ധം അത്രത്തോളം ശരിയാകില്ല. അതിനു കാരണം മരുഭൂമി എന്നത് നമ്മുടെ ബുദ്ധിയ്ക്ക് ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടിയെ മനസിലാക്കാൻ നമ്മൾ പ്രപഞ്ചതിൽനിന്നുതന്നെ തിരഞ്ഞെടുത്ത ഒരു പ്രാപഞ്ചികമായ ഉപമയാണ്. മരുഭൂമിയും ദൈവം തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. അത് ജഡവും ചൈതന്യവും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. മരുഭൂമിയ്ക്ക് അതിൽ കാനൽജല ഭ്രമം ഉണ്ടാകുന്നു എന്ന് ഒരിയ്ക്കലും അറിയാൻ സാധിയ്ക്കില്ല. പക്ഷെ ദൈവത്തിനു തന്നിൽ ഉളവാകുന്ന പ്രപഞ്ചത്തിനെ അറിയുവാൻ സാധിയ്ക്കുന്നു. എന്നുമാത്രമല്ല, ദൈവത്തിനു അല്ലെങ്കിൽ ബോധത്തിന് മാത്രമേ അതിനു സാധിയ്ക്കുകയും ഉള്ളൂ. മരുഭൂമിയിലെ കാനൽ ജലവും പ്രപഞ്ചത്തിലെ ഒരു പ്രതിഭാസം മാത്രമാണ്, ആ കാനൽ ജലത്തിനെ അറിയാനും ബോധം അത്യാവശ്യമാണ്. അതുകൊണ്ട് മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരികളെ മനസിലാക്കാൻ വീണ്ടും ബോധത്തിന്റെ സ്വരൂപത്തിനെ തന്നെ ചിന്തിയ്ക്കണം. പ്രപഞ്ചം എന്നത് ഭ്രമ ദൃശ്യം ആണെങ്കിൽ പോലും ആ ഭ്രമത്തിനെ അറിയുന്നത് ബോധമാണ്. അപ്പോൾ പ്രപഞ്ചം സത്യമല്ല എന്ന് അറിഞ്ഞു സായൂജ്യം നേടാൻ സഹായിയായി നില്ക്കുന്നത് ആരാണ്? തീര്ച്ചയായും പ്രപഞ്ചത്തിനെ അറിയുന്ന ബോധം അല്ലെങ്കിൽ ദൈവം തന്നെയാണ്.
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."
ഗുരുദേവൻ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വരൂപം സത്യവും, ജ്ഞാനവും, ആനന്തവും ആകുന്നു. അതായത് ദൈവം സത് ചിത് ആനന്തം ആകുന്നു. സത്യം അല്ലെങ്കിൽ സത് എന്നാൽ സ്വന്തം ഉണ്മ അല്ലെങ്കിൽ നിലനില്പ്പ് തിരിച്ചറിയാൻ കഴിയുന്ന വസ്തു എന്നാണ് അര്ഥം. ചിത് അല്ലെങ്കിൽ ജ്ഞാനം എന്നാൽ ബോധം. ആനന്തം എന്നാൽ മറ്റൊരു ബാഹ്യ വസ്തുക്കളെയും ആശ്രയിക്കാതെ സ്വയം അനുഭവിയ്ക്കുന്ന ആനന്തം. ആനന്തം ദൈവത്തിന്റെ മാത്രം വകയാണ്. ഉണ്ട് ഉണ്ട് എന്ന അറിവും ദൈവത്തിൽ അല്ലെങ്കിൽ ബോധത്തിൽ മാത്രം സംഭാവിയ്ക്കുന്നതാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ സത് ചിത് ആനന്തം എന്ന മൂന്നും വ്യത്യസ്തമല്ല. അവ ദൈവത്തിന്റെ മൂന്നു പര്യായപദങ്ങൾ മാത്രമാണ്. ഭൂതം ഭാവി വര്ത്തമാനം എന്നീ കാലങ്ങൾ പോലും ഭഗവാനിൽ ഉണ്ടെന്നു തോന്നുന്ന ഭ്രമ ദ്രിശ്യങ്ങൾ മാത്രമാണ്. അപ്പോൾ അവയും ദൈവം തന്നെ. മനസ്സിൽ വിവിധ ചിന്തകൾ ഉളവാക്കി ഉള്ളിൽ നിന്നും വാക്കുകളെ പുറത്തേയ്ക്ക് തള്ളിവിടുക എന്ന മായ കാട്ടുന്ന മായാവിയും ഭഗവാൻ തന്നെ. അതിനാൽ ദൈവമേ എന്റെ വാക്കുകളുടെ ഉത്തരവാദിത്വവും നിനക്കുതന്നെ.
"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."
ഭഗവാൻ അകവും പുറവും നിറഞ്ഞുനില്ക്കുന്നു. നമ്മിലെല്ലാം ഞാൻ ഉണ്ട് ഞാൻ ഉണ്ട് എന്ന രൂപത്തിൽ ചൈതന്യമായി നിലനില്ക്കുന്ന ബോധത്തിനെ അറിയാന്‍ ഒരു പ്രയാസവും ഇല്ല. പക്ഷെ വെളിയിൽ ഇങ്ങനെയൊരു ബോധം ഉണ്ടോ? നമ്മിലെ ബോധം തന്നെ വെളിയിലും ഉണ്ട്. നമ്മൾ നമ്മളെ ശരീരം എന്ന ഒരു മതിലുകൊണ്ട് വെളിയുമായി വേർതിരിയ്ക്കുന്നു. ഈ ശരീരം യഥാർഥത്തിൽ നമ്മുടെ അതിരല്ല. ശരീരവും ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിനു ജഡ വസ്തുക്കളിൽ ഒരു ജഡവസ്തു മാത്രമാണ്. ഞാന്‍ ജഡമാണ്, അഥവാ ഞാന്‍ ജഡവുമായി ബന്ധപ്പെട്ടവനാണ് എന്ന അജ്ഞാനം കളഞ്ഞു പുറത്തേയ്ക്ക് നോക്കിയാൽ സത്യബോധത്തോടെ സ്വകര്‍മ്മം ഗംഭീരമായി അനുഷ്ടിയ്ക്കുന്ന അനേകം ബോധരൂപങ്ങളെ തന്നില്‍നിന്നും അന്യമല്ലാതെ വെളിയിൽ കാണാം. സൂര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, എല്ലാം ആ ബോധത്തിന്റെ ശാസന അനുസരിച്ച് പ്രവര്ത്തിയ്ക്കുന്നവർ മാത്രം. കൃഷ്ണന്‍ ഗീതയില്‍ ആകാശത്ത് പ്രകാശിയ്ക്കുന്ന സൂര്യന്‍ ഞാനാണ് എന്നും മറ്റും പറയുന്നതിന്റെ അര്‍ഥം ഈ അനുഭവഅവസ്ഥയില്‍ എത്തിയാലേ അറിയാന്‍ കഴിയൂ. ഗുരുദേവന്‍ അത് വ്യക്തമായും അനുഭവിച്ചു. ഭൂമിയിൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മാസം നോക്കി കൃത്യമായി വരുന്ന കാലങ്ങൾ, കൃത്യമായി സമയം നോക്കി പൂക്കുന്ന ചെടികൾ, എന്നിങ്ങനെ ബോധത്തിന്റെ കളികൾ നാലുപാടും കാണാം. ഒരു വിതിനകത്ത് പോലും ബോധം നിറഞ്ഞിരിയ്ക്കുന്നു. അകവും പുറവും നിറഞ്ഞ ഭഗവാനേ, നിന്നെ ഞാൻ വണങ്ങുന്നു.
" ജയിക്കുക മഹാദേവ!
ദീനവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിസേ്ധാ ! ജയിക്കക."
" ആഴമേറുംനിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."
ഈ ലോകത്തിനു ഒരേ ഒരു സത്ത മാത്രമേ ഉള്ളൂ. അത് ബോധം അല്ലെങ്കിൽ ദൈവമാണ്. അതിനാൽ ആരാധനയ്ക്ക് അർഹൻ നീ മാത്രമാണ്. നീ തന്നെയാണ് കരുണയോടെ നമ്മെ എല്ലാവരെയും നിലനിര്ത്തി സംരഷിച്ചു പോരുന്നത്. നിന്നിൽ ബുദ്ധി ഉറച്ചാൽ സംശയങ്ങളും ഭയവും ഓടിയൊളിയ്ക്കും. മരണവും ജനനവും ഒന്നും എനിയ്ക്ക് ബാധകമല്ല. ഞാൻ ബോധമാണ്, കാണുന്നതും, അറിയുന്നതും എല്ലാം ബോധാതിനെ തന്നെയാണ് എന്നത് അലംഘനീയമായ ശാസ്ത്രീയമായ സത്യമാണ്. ആ സത്യത്തിനെ ഉൾക്കൊള്ളാൻ നമ്മൾ തയാറായാൽ നമ്മൾ വിവേകികൾ ആയിമാറുന്നു. അല്ലെങ്കിൽ അനേക ജഡ രൂപങ്ങളിൽ ഭ്രമിച്ച് സത്യം ഒരിയ്ക്കലും അറിയാൻ സാധിയ്ക്കാതെ അവിവേകികൾ ആയി ജനിച്ചും മരിച്ചും സംസാര സമുദ്രത്തിൽ ദുഖിച്ചു ദുഖിച്ചു കഴിയാം. നമ്മൾ ഗുരുദേവന്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ചു ഗുരു പറഞ്ഞ സത്യത്തിനെ ഉൾക്കൊള്ളണം. ദൈവം ഒന്നേ ഉള്ളൂ. അത് അഘണ്ട ബോധ സ്വോരൂപനായ പരമാത്മാവാണ്. അപ്പോൾ അമ്പലങ്ങളിൽ പോയി മറ്റു ദേവന്മാരെയും ദേവിമാരെയും പ്രാര്ധിയ്ക്കുന്നതോ? അതിനും കുഴപ്പമില്ല. അവരും ആ പരമാതമാവിന്റെ വിഭിന്ന രൂപങ്ങൾ എന്ന് ഉറപ്പാക്കണം. ഈ രീതിയിൽ സർവതിലും ദൈവത്തിനെ ദര്ഷിച്ചു ആ ദൈവത്തിൽ ആണ്ടു അതായി മാറാൻ ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടെ.
Posted on Facebook by : Dilimon Vjayansobhana

Monday, 29 December 2014

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?





തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .

    “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ” 
ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം 
ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കുന്നതും കൊണ്ടും ഇത് ഒരു പൊള്ളുന്ന വിക്ഷയം ആണ് എന്ന്അറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനെ ഞാന്‍ ഇവിടെ ചര്ധിക്കാന്‍ പോകുന്നത് . 
ഒരിക്കല്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട് ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്. ചരിത്രം അറിയാവുന്നര്‍ക്ക് അത് ഒരു അതിവചനം ആയി തോന്നിന്നില്ല

ഗുരുദേവന്‍ ഒരു ഈഴവ ദൈവം ആകുന്നതിനു മുന്പ് കേരളത്തിനു ഗുരുദേവന്‍ ആരായിരുന്നു . ചരിത്രം പഠിക്കാന്‍ പോയാല്‍ മാത്രമേ  മഞ്ഞ പട്ടിട്ട സിമിന്‍റെ വിഗ്രഹത്തില്‍  അപ്പുറം ഗുരു ആരെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ ആവുകയുള്ളൂ. മദിരാശിയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി നാട്ടില്‍ ഒരു തൊഴില്‍ തേടിയെത്തിയ ഡോ. പല്‍പ്പുവിനോട്, ബിരുദം ഉണ്ടല്ലേ, ഏറ്റവും ഉയരമുളള തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കോളൂ, എന്ന് അന്നത്തെ അധികാരികള്‍ പറഞ്ഞ ചരിത്രം


ഗുരുദേവന്‍ എന്നാ സാമുഹിക പരിഷ്കര്‍ത്താവ്‌

 ലോകം കണ്ട എല്ലാ ദൈവങ്ങള്‍ ആയ മഹാന്‍ മാരും ലോകത്തോട്‌ പറഞ്ഞത് ഒന്ന് ആയിരുന്നു ..മനുഷന്‍ എങ്ങന ആണ് ജീവിക്കണ്ടത് ..ഗുരുദേവനും അതിനെ   പറ്റി ഒരു വ്യക്തമായ കാഴ്ച പാട് ഉണ്ടായിരുന്നു . ജീവിതത്തിൽ യുക്തിവാദത്തിലധിഷ്ടിതമായ വിശ്വാസങ്ങൾ മാത്രം  അനുകരിക്കാറുള്ള  എന്നെ പോലുള്ള നിഷേധികള്‍ക്ക്  എന്നും  പിന്തുടരവുന്ന ഒന്നാണ് ഗുരു ദേവന്‍റെ കാഴ്ച പാടുകള്‍  .അത് കൊണ്ടാണ് ഇന്നും ഒരു നല്ല മനുഷന്‍ അനുകരിക്കുവാന്ന ഏറ്റവു, നല്ല വഴി ശ്രീനാരായണ ദര്‍ശനം എന്ന് എനിക്ക് തോന്നുന്നത് .ഒരു കാലഘട്ടത്തില്‍ ഇത്രയും വിശാലമായി ചിന്തിക്കാന്‍ കഴിഞ്ഞു എന്നത് എന്നും എന്നെ അത്ഭുത പെടുത്ത്ന്ന ഒന്ന് ആണ് .
ഗുരു ദേവനെ പറ്റി അധികം അനെഷിക്കാത്ത എന്റെ സുഹ്ര്ത്തുക്കല്‍ക്കായി ഗുരുവിന്‍റെ കാഴ്ചപാടുകള്‍ വ്യക്തമാക്കാന്‍ ആയി  എനിക്ക് അറിയാവുന്ന  രണ്ട കഥകള്‍ പറയാം:
 
(1)  ഒരിക്കൽ  ഒരു ശിക്ഷ്യന്‍ അദ്ദേഹത്തോട് ചോദിച്ചു; ‘ശവം കുഴിച്ചിടുന്നതാണോ,ദഹിപ്പിക്കുന്നതാണോ ഉത്തമം‘ എന്ന്‌. അതിന് അദ്ദേഹത്തിന്റെ മറുപടി: ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതല്ലെ നല്ലത് എന്നായിരുന്നു. 
“


(2) ഒരു ഉത്സവപ്പറമ്പിൽ, ഇദ്ദേഹം ഒരു കേമനാണെന്നറിഞ്ഞിരുന്ന അവിടത്തെ കോമരം (തെയ്യം )കല്പന പറയാൻ വന്നു. ഒന്നും കേൾക്കേണ്ട എന്നു പറഞ്ഞത് പരിഹാസമായി തോന്നിയ കോമരം; ‘എന്താ പരീക്ഷ കാണിക്കണോ’ എന്നായി. ആ വെല്ലുവിളി സ്വീകരിച്ച ഗുരുദേവൻ, ആവശ്യപ്പെട്ടത്;“അങ്ങയുടെ  വായിൽ കുറച്ചു പല്ല് കണ്ടാൽ നന്നായിരുന്നു എന്നാണ്. (കോമരത്തിന്റെ വായ്യില്‍ ഒറ്റ പല്ലുകള്‍ ഉണ്ടായിരുന്നില്ല ) എന്റെ ചിന്താഗതിയുമായി യോചിച്ചു പോകുന്നതുകൊണ്ട്, ഈ രംഗം എനിക്കിഷ്ടമായി..
൩) അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു – നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

ഗുരുദേവന്‍ വിഗ്രഹം പ്രേതിഷ്ടിച്ചത് ഒരു സമൂഹത്തിന്റെ നാട്ടു നടപ്പിനെ വെല്ലു വിളിച്ചായിരുന്നു ആത്മീയത കൂട്ട് പിടിച്ച വിപ്ലാവം ആയിരുന്നു ഗുരുദേവന്‍റെത്..ഗുരുദേവന്‍ തന്നെ ആയിരുന്നു കണ്ണാടി പ്രേതിഷിട്ടിച്ചു ദൈവത്തിനെ സ്വയം കണ്ടെത്താന്‍ പറഞ്ഞത് ..അമ്പലം പൊളിച്ചു വിദ്യാലയം പണിയാന്‍ പറഞ്ഞ ഒരു കാലഘട്ടത്തിനു അപ്പുറത്തേക്ക് ജീവിച്ച ഗുരു ദേവന്‍ എന്നാ സാമുഹിക പരിഷ്കര്ത്താവിന്റെ പല കഥകളും കേരള ജനതയ്ക്ക് അറിയില്ല എന്നത് ഒരു പര്മാര്ത്മായ സത്യം ആണ് .അവര്‍ കാണുന്നത് ചില്ല്കൂട്ടില്‍ അറസ്റ്റ് ചെയ്യപെട്ട ഗുരുദേവനെ ആണ് .


 ക്ഷേത്രങ്ങളിലല്ല, വിദ്യാലയങ്ങളിലാണ് ദൈവമിരിക്കുന്നതെന്ന് ഗുരു പറഞ്ഞു.വിധ്യാഭാസത്തെ പറ്റി യും ഗുരുവിനുവ്യക്തമായ നിര്‍വചങ്ങള്‍ ഉണ്ടായിരുന്നു .
മതം ഏതു ആയാലും മനുഷന്‍ നന്നായാല്‍ മതി എന്നാ ഗുരുദേവ കാഴ്ച പാടുകള്‍ക്ക് കാലം എത്ര കഴിഞ്ഞാലും പ്രാധാന്യം ഉണ്ടാകും . വേദാന്തത്തിന്റെ അവസാന പടവിലെത്തിയ സത്യത്തിന്റെ സാക്ഷാത്ക്കാരമായ ഗുരുദേവന്‍ ആഢ്യ ബ്രാഹ്മണര്‍ ബന്ധനസ്ഥനാക്കിവെച്ചിരുന്ന മന്ത്രോച്ഛാരണങ്ങളുടേയും, വേദങ്ങളുടേയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അവയെ സ്വതന്ത്രമായി മേയാനനുവദിച്ചു.ഇടത്ത് പക്ഷം കേരളത്തില്‍ ശക്തി ഉറപ്പിക്കും മുന്പ് ഗുരു പറഞ്ഞ ആശയങ്ങള്‍ എല്ലാം പുരോഗമാനചിന്തഗതികള്‍ ആയിരുന്നു .

ഗുരു ജീവിതത്തിന്റെ അവസാന കാലത്ത് താമസമുറപ്പിച്ചതും, നിത്യ പുജ നടത്തിയതുമായ ആലുവയില്‍ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, “കെടാ വിളക്കാ”യിരുന്നു അവിടുത്തെ പ്രതി ഷ്ഠ.       കാലം മാറി വരും, വിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടും.അവിടുങ്ങളിലൊക്കെ വിദ്യായലങ്ങളും വായന ശാലകളും ഉയര്‍ന്നു. . വരും കണ്ടിരുന്നത്ഇതായിരുന്നു ഗുരു സ്വപ്നം




.  ഗുരു ദേവന്‍ എന്നാ കവി ..........


ദൈവദശകം  ആത്മോപധശ ശതകവും  മാത്രം മതി ഗുരു ദേവന്‍ എന്നാ കവിയെ തിരിച്ചറിയാന്‍ ..അവനുവ്നു ആത്മ സുഖത്തിനു ആച്ചരിക്കുവ അപരന് സുഖത്തിനായി വരണം ......എന്ന് എഴുതിയ ആത്മപദശ  ശതകം ജീവിതതിനില്‍ ഒരിക്കല്‍ എങ്കിലും വായിക്കേണ്ട ഒരു കൃതി ആണ് 
 .
.ആത്മി , ,സാമുഹികപരിഷ്കര്താവ് ,കവി എല്ലാ നിലകളിലും വ്യക്തമായ മുഖമുദ്ര പതിപ്പിച്ച ഒരു ആള്‍  സമുഹത്തില്‍  അര്‍ഹിക്കുന്ന ഒരു സ്ഥാനം ഗുരുദേവന്  കിട്ടിയോ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം സത്യം പറഞ്ഞാല്‍ ഇല്ല എന്ന് ആകും .കേരളം കണ്ട മഹാനായ  ഗുരു എന്നുള്ളതിന് ഉപരി ഈഴവനായി പോയ്യ  ദൈവം എന്ന് ആണ് ഗുരുദേവന്‍ ഇന്ന് അറിയപെടുന്നത് .


ശ്രീനാരായണയിര്‍ എന്ന് അവകാശ പെടുന്ന എത്ര പേര്‍ ഗുരുവിനെ മനസ്സിലാകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് SNDP  എന്ന സംഘടനയുടെ ഇപ്പോളത്തെ പ്രവര്‍ത്തനത്തില്‍ എന്ന് നമ്മള്‍ക്ക് മന്നസ്സിലാക്കാന്‍ പറ്റും .


ബംഗാളിന് ടാഗോറിനെ പോലെ ആകേണ്ട ആള്‍ ആണ് കേരളത്തിനു ഗുരുദേവന്‍ .ബംഗാള്‍ ഗുരുദേവിനു കിട്ടുന്ന സാമുഹിക പരിഗണന കേരളത്തിലെ ഗുരുടെവന് കിട്ടിനുണ്ടോ എന്ന് അന്ക്ഷിച്ചാല്‍ ഇല്ല എന്നാവും ഉത്തരം .












ഗുരുദേവന്‍ ഈഴവന്‍ ആയതു എങ്ങനെ ?


ഗുരുദേവസ്മാര്കങ്ങലോടുള്ള ഗുരുദേവ ദര്‍ശനങ്ങള്‍ മാറുന്നുള്ള  ആരാധന ആണ് ഗുരുദേവനെ ഈഴവ നാക്കിയ പ്രധാന പങ്ക് ..എന്ത് ആണ് ഗുരുദേവ  ദര്‍ശനങ്ങള്‍ എന്ന് ജീവിതിത്തിലൂടെ കാട്ടി കൊടുക്കേണ്ട ഗുരുദേവ ശിക്ഷ്യന്‍ മാര്‍ ഏന് പറയുന്നവര്‍ തന്നെ ഗുരുവിനോപ്പം അദേഹത്തിന്‍റെ  ദര്‍ശങ്ങളെയും  ചില്ല് കൂട്ടില്‍ അടച്ചു ,.
ഗുരുവിന്റെ ഓര്‍മ്മകള്‍ക്ക് ചരിത്രത്തില്‍ ജീവനേകാന്‍ ഏതു തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടതെന്ന് സമാധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശിഷ്യന്മാറോഡ്‌  ഗുരു നിര്‍ബന്ധമാണെങ്കില്‍ അറിവിന്റെ പ്രതീകമായ “പുന്നമരത്തൈ” വെച്ചു പിടിപ്പിക്കാനാണ് ഉപദേശിച്ചത് എന്ന് ഗുരുദേവ പ്രതിമകള്‍ക്ക് കൈകൂപ്പുന്ന എത്ര ശിക്ഷ്യന്മാര്‍ക്ക് അറിയാം .
 .

ഗുരു പറഞ്ഞത മുഴവന്‍ മറന്നു ഗുരുദേവനെ ഒരു സ്വെന്തം ദൈവം ആക്കാന്‍ നോക്കിയാ ഈഴവര്‍ തന്നെ ആണ് ഗുരുവിനെ സമാഹൂത്ത്തില്‍ നിന്ന് ഒരു ജാതിയിലെക്ക് വലിചെടുത്തുത് .ഈ ഒരു അപകടം മുന്കുട്ടി കണ്ടിട്ട് ആകും ഗുരുദേവന്‍ ഞാന്‍ ഒരു ഈഴവന്‍ അല്ല എന്ന് എഴുതിയത് , ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ചെത്തരുത് കൊടുക്കരുത് കുടിക്കരുത് തുടങ്ങിയ നിരവധി നിര്‍വ്വചനങ്ങള്‍ ഗുരുദേവന്‍ പറഞ്ഞിരുന്ന .എങ്ങനെ ആണ്  ഒരു ശ്രീനാരയ്നിയന്‍ ജീവിക്കേണ്ടത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടുണ്ടായിരുന്നു .ഗുരു ദേവ സങ്കലപ്പം അനുസ്സരിച് മദ്യം വിഷം ആണ് ,ജാതി ഇല്ലാ ,മതം ഇല്ല ,ഗുരു ദേവ സങ്കല്‍പ്പത്തിലെ വിവാഹം പത്തു പേര്‍ മാത്രം ഒതുങ്ങുന്ന ഒരു ചടങ്ങ ആണ് ..ശ്രീനാരയ്നിയര്‍  എന്ന് അവകാശ പെടുന്ന എത്ര ചേട്ടന്‍ മാര്‍ ഉണ്ട് ഇതൊക്കെ 20% ശതമാനം എങ്കിലും പാലിക്കുന്നത് .ഗാരി ഡേവിസ് എന്നാ രണ്ടാം ലോകമഹായുദ്ധ കാലത്തേ മേയര്‍ പിന്നീട് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍  ഗുരുദേവ ചിന്തകളില്‍ ആകൃഷ്ടനായ തന്റെ ജീവിതം തന്നെ ഗുരുദേവ ദര്‍ശനങ്ങള്‍ അനുസരിചാക്കിയ്തു ചരിത്രം .
 അല്ലാതെ ഗുരുവിന്റെ ഫോട്ടോ വീട്ടില്‍ വച്ച് വിളക്ക കൊളുത്തിയാല്‍ ഒരിക്കലും ഗുരുവിന്റെ പിന്ഗാമി ആകില്ലാ .

    അനാചാരം കൊണ്ടുളവാകുന്ന അന്ധകാരത്തെ ജ്ഞാന ശക്തികൊണ്ട് (വിദ്യ) ഭസ്മീകരിക്കാനായിരുന്നു ഗുരു ആശിര്‍വദിച്ചത്. (
ഇന്ന്  കവലകള്‍ തോറും ചെറുതും വലുതുമായതും രുപസാദൃശ്യമില്ലാത്തതടക്കമുള്ള നിരവധ്  ഗുരു പ്രതിമകള്‍ റോഡു വക്കില്‍ പോലും നിരന്നുചുറ്റും പുന്തോട്ടവ. ും, നിറയെ കായ്കനി വൃക്ഷങ്ങളും,അതില്‍ ഇരിക്കാന്‍ തറയും, സമീപത്ത് വായനശാലയും ഒരു നിലവിളക്കുമായാല്‍ ക്ഷേത്രമായി എന്നു ഉപദേശിച്ച ഗുരുവിനെ ശ്രീനാരായണയിര്‍ ഒരു വിഗ്രഹം ആക്കി .ഒതുക്കി കളഞ്ഞു .
ശ്രീനരായ്നദര്‍ശനങ്ങള്‍  ബുധിസ്സം പോലെ ജീവിതത്തില്‍ പകര്ത്തവാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു .എങ്കിലും ഗുരു ദര്‍ശനങ്ങള്‍ക്ക്  മുകളില്‍ ഗുരുദേവന്‍  എന്ന ഈഴവ ഗുരുവിനെ ഉയര്തികാട്ടുവാന്‍ ആണ് SNDP  എന്നാ സംഘടനായുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ എല്ലാം ..ഒരു സമൂഹത്തിന്റെ മാതൃക കാട്ട് ശ്രീനാരയനിയര്‍  ജാതി ചോദിക്കണം എന്ന് പറയും വരെ എത്തി ശ്രീനാരായണഗുരുവും ശ്രീനാരയ്നിയരും  തമ്മില്‍ ഉള്ള അകലം വളരെ ആണ് .


. ഗുരു എന്ന ദൈവം


ഒരയുസ്സിലെ ജീവിതത്തിലെ ഓരോ പ്രവൃത്തികളുമാണ് ഇന്ന് അദ്ധേഹത്തെ ജനമനസ്സുകളില്‍ ദൈവതുല്ല്യനക്കിയത് . ഗുരുവിന്റെ കാലശേഷം ഗുരുവിന്റെ പത പിന്തുടരുന്നതില്‍ ശിഷ്യര്‍ക്കുവന്ന അപാകതയാകാം പില്‍ക്കാലങ്ങളില്‍ ഗുരുവിനെ ജനങ്ങള്‍ പഠിക്കാന്‍ ഇടയാകതിരുന്നതും ഒരു മഹാ പ്രതിഭ ഒരു സമുദായത്തിനുള്ളില്‍ ഒതുങ്ങിപോയതും. എങ്കിലും ഗുരുദേവന്‍ എന്നാ ദൈവത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലാ 
ഗുരുദേവന്‍ ഒരു ദൈവം അല്ല എന്ന് മുറവിളി കൂട്ടുന്ന്‍ ഒരു പാട് പേരുണ്ട് ..അവരോട എനിക്ക് ഒന്നേ ചോദിക്കാനുള്ള ദൈവം അആകാന്‍ ഉള്ള യോഗ്യത എന്ത് ആണ് ..അങ്ങനെ ഒരു ആളെ  പറ്റി ലോകത്തില്‍ കഥകള്‍ മാത്രെമേ ഉണ്ടാകു എന്നുള്ളത്ആണോ ?  ..എന്റെ അഭിപ്രായത്തില്‍ ദൈവം  എന്നത് നമ്മുക്ക് വിശ്വാസം ഉള്ള എന്തിനെയും നമ്മുക്ക് ദൈവം ആക്കം.അത് അച്ഛന്‍ ആകാം അമ്മായാകം ഗുരുവാകം അല്ലെങ്കില്‍ താന്‍ തന്നെ യാകം  .."മനുഷന്  വേണ്ടി മതി ദൈവങ്ങള്‍ അല്ലാതെ ദൈവങ്ങള്‍ക്ക് വേണ്ടി ആകരുത് മനുഷന്‍" ..അല്ലാതെ തന്നെ മാത്രം ആരാധിക്കണം എന്ന് കുട്ടികളെ പോലെ വാശി പിടിക്കുന്ന ,പായസം കൈകൂലി വാങ്ങി എന്ത് കൊല്ലരുതാംയുയും ക്ഷമിക്കുന്ന ദൈവം എന്നാ സങ്കല്‍പ്പം ഒരു സ്വാര്‍ത്ഥ മനുഷനെക്കള്‍ കഷ്ടം ആണ് ..ശ്രീനാരായണ ഗുരു എന്നാ ദൈവം അതിനെക്കാള്‍ എത്രയോ ഭേതം ആണ് ..എങ്കിലും ഗുരു ദേവനെ ദൈവം മാത്രം ആകിയ ശ്രീനാരയനിയര്‍  ആണ് ഗുരുവിനെ സമൂഹത്തില്‍ നിന്ന് ചില്ല് കൂട്ടില്‍ എത്തിച്ചതും SNDP  എന്നാല്‍ ഈഴവകരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഉള്ള ഒരു സങ്കടന ആക്കി മാറ്റിയതും .പൂജിക്കെണ്ടതും പിന്തുടരുണ്ട്തും ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് അല്ലാതെ ഗുരുദേവന എന്നാ വിഗ്രഹത്തെ അല്ല ..ഇന്നത്തെ ശ്രീനാരയനിയിരുടെ ആരാധനകള്‍ കണ്ടാല്‍ ഗുരുദേവന്‍ ചെയ്ത പോയതോര്‍ത്ത പശ്ചാതപ്പിക്കും ..വിഗ്രഹം കഴുകിയ മലിന ജലം പ്രസാദമായി പാനം ചെയ്യിക്കാനാണ് ചില ഭക്തി വ്യവസായികള്‍ മല്‍സരിക്കുന്നത്. 
മനുഷന്‍ ഉള്ളത്ര കാലം പ്രാധാന്യം ഉള്ള ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് യതാര്‍ത്ഥ ശ്രീനാരയനിയര്‍  ഉയര്‍ത്തി കാട്ടെണ്ടാത് .അല്ലാതെ ഗുരുദേവ ജയന്തിയുടെ മദ്യപിച്ചു ഉള്ള ശക്തിപ്രേകാടനം  അല്ല  .അലാതെ ഈഴവന്‍ ആയി ജനിച്ചു എന്നത് കൊണ്ട് ശ്രീനാരയനിയന്‍  എന്ന് അഹങ്കരിച്ചാല്‍ നസ്ടപെടുന്ന പേര് കേരളം കണ്ട ,ഗാന്ധിയും ടാഗോറും വന്നു സന്ദര്‍ശിച്ച ഒരു യുഗപുരുഷന്റെ ആണ് ..


ക്ഷേത്രവരവ് – എന്ത് ചെയ്യണമെന്ന് ഗുരുദേവന്‍

ഗുരുദേവന്‍റെ ഏറ്റവും പ്രസിദ്ധമായ “മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത്”, “ജാതി ചോദിക്കരുത്, പറയരുത്” എന്നീ വാക്കുകളെ ഗുരുദേവശിഷ്യപരമ്പരകളും അനുയായികളും എങ്ങിനെ തമസ്കരിക്കപ്പെടുകയും “ശ്രീനാരായണീയര്‍” എന്ന സംജ്ഞയിലൂടെ ഒരു പുതിയ ജാതിയോ മതമോ ഉണ്ടാക്കി അവയെ തിരുത്തിക്കുറിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞതാണ് ഗുരുദേവന്‍റെ ഈ ക്ഷേത്രസംബന്ധിയായ ഈ ഗുരുവരുളും. ഗുരുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും ജനസമൂഹത്തെ അനാചാരങ്ങളില്‍ നിന്നും അന്ധവിശ്വസങ്ങളില്‍ നിന്നും സ്വതന്ത്രരാക്കുക എന്ന ലക്‌ഷ്യം മുന്‍നിറുത്തിയായിരുന്നു. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് നടത്തുന്നതിനു ഗുരുദേവന്‍ ഒരിക്കലും എതിരായിരുന്നില്ല. പക്ഷെ ആരാധനയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെയും ആര്‍ഭാടങ്ങളെയും അദ്ദേഹം എന്നും എതിര്‍ത്തിരുന്നു. മനശുദ്ധിയോടെ, ഏകാഗ്രതയോടെ പോകാനുള്ള ഒരു സ്ഥലമായാണ് അദ്ദേഹം ആരാധനാലയങ്ങളെ കണ്ടിരുന്നത്‌. വിഗ്രഹം എന്ത് തന്നെയായാലും ക്ഷേത്രങ്ങള്‍ അറിവു വിപുലീകരിക്കാന്‍ ഉതകുന്ന കേന്ദങ്ങള്‍ ആകണമെന്നും അവ വിശാലമായ, നല്ല വെളിച്ചമുള്ള സ്ഥലത്തായിരിക്കണമെന്നും ക്ഷേത്രങ്ങളോടൊപ്പം വിവിധമതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ല ഗ്രന്ഥശാലകള്‍ ഉണ്ടാകണമെന്നുമായിരുന്നു ഗുരു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്നോ? ഗുരുദേവനെ മുക്കിനു മുക്കില്‍ ഓരോ കണ്ണാടിക്കൂട്ടില്‍ ഇരുത്തി വീര്‍പ്പുമുട്ടിക്കുന്ന കാഴ്ച്ചകളല്ലേ നാം കാണുന്നത്? അവിടങ്ങളിലൊക്കെ തന്നെ മത്സരിച്ചു ഉത്സവങ്ങളും പൂജാമഹാമഹങ്ങളും ആഘോഷങ്ങളും ഒക്കെ നടത്തുന്നു. “കരിയും കരിമരുന്നും” ഇല്ലാതെവേണം ക്ഷേത്ര ആഘോഷങ്ങള്‍ എന്നു നമ്മേ ഉപദേശിച്ച ഗുരുദേവന്‍റെ തന്നെ പ്രതിമയുണ്ടാക്കി ഇതൊക്കെ നടത്തി പണം പൊട്ടിച്ചു കളയുന്നു, അതുവഴി കുറെയൊക്കെ പ്രധാന സംഘാടകരും അടിച്ചു മാറ്റുമായിരിക്കും! (എല്ലാവരും അങ്ങിനെയാകണമെന്നില്ല). അപ്പോള്‍ പിന്നെ വലിയ ക്ഷേത്രങ്ങളില്‍ അടിച്ചുപൊളിച്ചു കളയുന്നത് എത്രയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.



ഇനി ഗുരു ആഗ്രഹിച്ചപോലെ ക്ഷേത്രങ്ങളില്‍ കിട്ടുന്ന പണം പാവങ്ങളെയും ആവശ്യക്കാരെയും സഹായിക്കാനാണോ ഉപയോഗിക്കുന്നത് എന്നു നമുക്ക് നോക്കാം. ഇന്ന് ആത്മീയതയാണ് ഏറ്റവും വലിയ ലാഭം കിട്ടുന്ന ബിസിനസ്. ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന തുകയില്‍ നല്ലൊരു പങ്കും ക്ഷേത്രത്തിന്‍റെ / ആത്മീയസ്ഥാപനത്തിന്‍റെ ആസ്തി ഇരട്ടിപ്പിക്കാന്‍ വേണ്ടിയാണു. വിവിധതരം കോഴ്സ്കള്‍ക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വലിയ ആശുപത്രികളും ഒക്കെ നടത്തുന്നത് വിവിധ മതങ്ങളുടെ കീഴിലുള്ള ആരാധനാലയങ്ങളാണ്. അവിടൊക്കെ നിയമനങ്ങളിലും പ്രവേശനത്തിനും ചികിത്സക്കും എന്ത് മാത്രം സൌജന്യം പാവങ്ങള്‍ക്കായി ചെയ്യാറുണ്ട് എന്നത് നമുക്കറിവുള്ളതാണല്ലോ? ഇതിനിടയില്‍ പബ്ലിസിറ്റിക്ക് വേണ്ടി ചിലത് ചെയ്യുന്നത് ഇവിടെ മറക്കുന്നില്ല. വിദ്യാലയങ്ങളിലെ പ്രവേശനത്തിനും നിയമനങ്ങള്‍ക്കും മറ്റു കച്ചവടക്കാരോടൊപ്പം ഈ ആരാധനാലയങ്ങളും മത്സരിച്ചു ലേലം വിളിയാണ്.

ഗുരുദേവവചനങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ കടമപ്പെട്ട ഗുരുദേവശിഷ്യപരമ്പരയും ഇക്കാര്യത്തില്‍ ഭിന്നരല്ല. ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ ശിവഗിരിക്ക് ചുറ്റുമുള്ള പാവങ്ങളെയും താഴ്ന്നജാതിക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ദിനവും മിശ്രഭോജനസദ്യ സൌജന്യമായി നടത്തിയിരുന്നത്. അതിനു ഒരു ജാതി വ്യത്യാസമില്ലതാക്കാന്‍ സഹായിക്കുന്ന മനസ്സുണ്ടാക്കുക എന്ന മഹനീയലക്ഷ്യവും പാവപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. ഇന്നും അത് നടക്കുന്നുണ്ട്, വിപുലമായ തോതില്‍ ‘ഗുരുപൂജ’ എന്ന പേരില്‍. പക്ഷെ, സൌജന്യമല്ലാത്തത് കൊണ്ടും ക്ഷണിക്കാത്തതുകൊണ്ടും ചുറ്റുമുള്ള പാവങ്ങളും താഴ്ന്നജാതിക്കാരും പങ്കെടുക്കാറില്ല, അതുകോട് ഗുരുദേവന്‍ നടത്തിയിരുന്ന മിശ്രഭോജനവുമല്ല എന്നു മാത്രം. വര്‍ഷങ്ങളായി അവിടുത്തെ ആഘോഷപരിപാടികള്‍ മദ്യരാജാക്കന്മാരുടെ നിയന്ത്രണത്തിലാണ് താനും, അതുകൊണ്ടാകാം പീതാംബരധാരികളെക്കൊണ്ട് നിറയുന്ന ആ ദിവസങ്ങളില്‍ വര്‍ക്കലയിലെ മദ്യശാലകളില്‍ വന്‍തിരക്കാണ്, വര്‍ക്കലക്ക് ആകെ മദ്യത്തിന്‍റെ മണവും. ഗുരുസമാധിയിലും ശാരദാസന്നിധിയിലും സംഘത്തിന്‍റെ കീഴിലുള്ള മറ്റു ഗുരുസന്നിധികളിലും വന്‍ക്ഷേത്രങ്ങളിലെപ്പോലെയോ അതിലേറെയോ തന്നെ വരവുണ്ട്. ഇത്രയൊക്കെ വരവുണ്ടെങ്കിലും സംഘം നടത്തുന്ന നര്‍സിംഗ് കോളേജ് ഉള്‍പ്പെടെയുള്ള ഒരു വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൌജന്യമായി പാവപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയതായി എനിക്കറിവില്ല. ആസ്തി കുന്നുകൂടിയപ്പോള്‍ ശിഷ്യന്മാര്‍ തമ്മില്‍ ഗ്രൂപ്പ്‌പോരും അധികാരത്തര്‍ക്കവും കൂടി, അതിനു ചരട് വലിക്കാന്‍ സ്ഥാപിതചിന്തകളുള്ള വന്‍തോക്കുകളും! ഇവരെല്ലാം ഒത്തുപിടിച്ചപ്പോള്‍ ഗുരുവചനം സ്വന്തം ആസ്ഥാനത്തു തന്നെ സ്വാഹ!

By. Mohana Kumar Padmanabhan