SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Saturday, 26 January 2013

വെള്ളാപ്പള്ളിയുടെ ആദ്യകാലത്തെ ഒരു ലേഖനം എന്ന രീതിയില്‍ ആണ് ഇത് കൊടുത്തിരിക്കുന്നത്‌ - ഇങ്ങിനെ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല..


ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരാകണം: വെള്ളാപ്പള്ളി നടേശന്‍
കേരള കൗമുദി 1998 സെപ്തംബര്‍ 21

ഗുരുവിന്റെ മഹാസമാധി സമ്മിശ്ര വികാരങ്ങളാണ് സാധാരണക്കാരില്‍ ഉണര്‍ത്താറുള്ളത്. മഹാനഷ്ടത്തിന്റെ ദുഃഖസ്മൃതികളും അസ്തമിക്കാത്ത പ്രത്യാശയുടെ മധുരസ്മരണകളും ഗുരുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കടന്നുവരാറുണ്ട്. മരണങ്ങളെല്ലാം തീരാനഷ്ടങ്ങളാണ്. മനുഷ്യ പരിമിതിയിലേക്കാണ് മരണം വിരല്‍ചൂണ്ടുന്നത്. മനുഷ്യ പരിമിതിയിലേക്കാണ് മരണം വിരല്‍ചൂണ്ടുന്നത്. മരണത്തെ അതിജീവിക്കലാണ് സമാധി. സാധാരണക്കാര്‍ മരണത്തിലേക്ക് വഴുതിവീഴാറാണുള്ളത്. മരണബോധത്തോടുകൂടി മരണത്തെ സ്വീകരിക്കുന്നവരാണ് ഗുരുക്കന്മാര്‍. അപരിഹാര്യമായ നഷ്ടമായി മരണം നിലനില്ക്കുമ്പോള്‍ തന്നെ. വ്യത്യസ്ത സമീപനങ്ങള്‍ മരണത്തിന് ഭാവഭേദങ്ങള്‍ നല്‍കാറുണ്ട്.
.________________________________________________
“ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ..“
________________________________________
ഗുരുവിന്റെ ദേഹവിയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ, നമ്മെ അനാഥരാക്കിയിരുന്നു. എന്നാല്‍, ഗുരുധര്‍മ്മം കൊണ്ട് നമ്മെ സനാഥരാക്കിയിട്ടാണ് ഗുരു പിരിഞ്ഞുപോയത്. ജനനമരണ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിസ്തുലമായ ശാസ്ത്രമാണ് ഗുരുധര്‍മ്മം. മരണമില്ലാത്ത പ്രതീക്ഷകളാണ് ഗുരുധര്‍മ്മം നമുക്ക് നല്‍കുന്നത്. ഗുരുധര്‍മ്മത്തിന്റെ ആത്മീയമായ അര്‍ത്ഥതലങ്ങള്‍ നക്ഷത്ര വെളിച്ചമായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ എസ്. എന്‍. ഡി. പി. യോഗം മുന്‍ഗണന നല്‍കുന്നത് ഗുരുധര്‍മ്മത്തിന്റെ സാമൂഹിക ലക്ഷ്യങ്ങള്‍ക്കാണ്. യോഗം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക്, സാമൂഹിക ധര്‍മ്മങ്ങളില്‍ കൂടി മാത്രമേ ആത്മീയ ലക്ഷ്യങ്ങള്‍ നേടാനാകൂ. ആത്മീയാഹ്ളാദങ്ങളുടെ മുഹൂര്‍ത്തങ്ങളില്‍ പോലും ഗുരു സാധാരണക്കാരെ വിസ്മരിച്ചിരുന്നില്ല. മനുഷ്യ ദുഃഖങ്ങളുടെ താഴ്വരകളിലേക്ക് സഞ്ചരിക്കുവാനുള്ള കാരുണ്യപ്രചോദനം ഗുരുവിനുണ്ടായിരുന്നു. ഈ അലൌകികമായ സ്നേഹവായ്പാണ് ഗുരുവിനെ ജനലക്ഷങ്ങളുടെ ആരാധ്യനാക്കിയിരിക്കുന്നത്.
ആത്മീയതയുടെ ശംഖനാദങ്ങള്‍കൊണ്ട് ധന്യമായ അന്തരീക്ഷമാണ് ഭാരതത്തിനുള്ളത്. ഭാരതം ഗുരുക്കന്മാരുടെ പുണ്യഭൂമിയാണ്. എന്നാല്‍, ആത്മീയതയിലേക്കുള്ള നടപ്പാതകളായി സാമൂഹിക ദര്‍ശനങ്ങള്‍ നല്‍കിയ ഗുരുക്കന്മാര്‍ ഭാരതത്തില്‍ സുലഭമല്ല. ഈ അപൂര്‍വ്വഗണത്തിലെ അനശ്വരനാണ് ഗുരുദേവന്‍. ആത്മീയദര്‍ശനത്തിലേക്ക് നേരിട്ടു കടക്കുവാന്‍ ശേഷിയുള്ളവരായിരുന്നില്ല ഭാരതത്തിലെ ഭൂരിപക്ഷം ജനത. ഉണര്‍വിന്റെ വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം ദുഃഖമായി കാണുവാനുള്ള ശിക്ഷണമാണ് അവര്‍ക്ക് നല്‍കപ്പെട്ടിരുന്നത്. തമസിനെ ഉപാസിക്കുവാനുള്ള കല്പനകള്‍ ഹിന്ദുധര്‍മ്മ ശാസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. വെളിച്ചം നിഷേധിക്കുന്നതിനേക്കാള്‍, കിരാതമാണ് ഇരുട്ടിനെ സ്വീകരിക്കണമെന്നുള്ള അനുശാസനങ്ങള്‍. അന്ധകാരത്തിന്റെ ആഴങ്ങളിലാണ് പിന്നോക്കക്കാരും ദളിതരും ജീവിച്ചിരുന്നത്.
വിദ്യകൊണ്ട് വിപ്ളവം
ഗുരു വിദ്യാഭ്യാസ സന്ദേശം നല്‍കിയത് അക്ഷര ലോകത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ജനതയ്ക്കാണ്. അക്ഷരവിദ്യകൊണ്ട് വിപ്ളവം സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. സാമൂഹിക നവോത്ഥാനത്തിന്റെ ഉണര്‍ത്തുഗീതമായി ഗുരു സ്വീകരിച്ചത് വിദ്യയെയാണ്. വിമോചനം ഏതു ജനതയുടേയും ഹൃദയമന്ത്രമാണ്. ഭാരതീയ വിമോചനത്തിന്റെ ദൂരക്കാഴ്ചകള്‍ ഗുരുസന്ദേശങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടണ്‍്. ഭൌതിക മോചനവും ആത്മീയമോചനവും തമ്മിലുള്ള ക്രമബദ്ധത. ഗുരുധര്‍മ്മത്തില്‍ കാണുവാനാകും. ഭൌതികമോചനത്തിലൂടെയല്ലാതെ, ആത്മീയമോചനത്തിന്റെ വഴിതുറുവാനാകുകയില്ല. ജാതിവ്യവസ്ഥയായിരുന്നു ഭൌതിക സ്വാതന്ത്യ്രത്തിന്റെ ഒന്നാമത്തെ ശത്രു. ജാതിവ്യവസ്ഥയെ തകര്‍ത്തെറിയാതെ, പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ഭൌതികമോചനം നേടുവാനാകുകയില്ലായിരുന്നു. ജാതിവ്യവസ്ഥയായിരുന്നു ഭാരതീയാടിമത്വത്തിന്റെ കൈവിലങ്ങുകളും കാല്‍ചങ്ങലകളും നിര്‍മ്മിച്ചത്.
.________________________________________________
“ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്”
. ________________________________________________
ജാതിക്കെതിരായി അടരാടുവാന്‍ ഗുരു രൂപംകൊടുത്ത വലിയ സേനയായിരുന്നു എസ്. എന്‍. ഡി. പി. യോഗം. ഗുരുവായിരുന്നു ഈ സേനയുടെ സര്‍വ്വസമ്മതനായ സര്‍വ്വ സൈന്യാധിപന്‍. ജാതിക്കെതിരായി അണിനിരന്ന വലിയ സേനയുടെ പടനായകനായിട്ടാണ്, സഹോദരന്‍ അയ്യപ്പന്‍ ഗുരുവിനെ കണ്ടത്. ഗുരുവിന്റെ മഹാസമാധിയെ പടനായകന്റെ നഷ്ടമായിട്ടാണ് സഹോദരന്‍ സമാധി ഗാനത്തില്‍, ചിത്രീകരിച്ചിട്ടുള്ളത്. ധീരനായിരുന്ന സഹോദരനെപ്പോലും ഗുരുവിന്റെ മഹാവിയോഗം കണ്ണീരിലാഴ്ത്തിയിരുന്നു. സഹോദരന്റെ ദുഃഖം അണപൊട്ടി ഒഴുകിയപ്പോഴാണ്, ‘സമാധി ഗാനം’ രൂപപ്പെട്ടത്. ജാതി നശിപ്പിക്കുവാന്‍. ജന്മമെടുത്ത, ‘അവതാരമൂര്‍ത്തി’ എന്നതായിരുന്നു ഗുരുവിനെക്കുറിച്ചുള്ള സഹോദരന്റെ കാഴ്ചപ്പാട്. ജാതിവ്യവസ്ഥയുടെ അടിവേരുകള്‍ ‘ഹിന്ദു ദൈവങ്ങളിലും ഹിന്ദുമതത്തിലും ആണ് ആഴത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ.
ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്. ഗുരുധര്‍മ്മത്തിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ഈ പശ്ചാത്തലബോധം, ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഗുരുധര്‍മ്മത്തിന്റെ മര്‍മ്മഗ്രാഹിയായ പ്രചാരകനായിരുന്നു സഹോദരന്‍. ഗുരുധര്‍മ്മത്തെ സഹോദരനെക്കാള്‍ വ്യക്തമായി മനസിലാക്കിയിരുന്നവര്‍ ഗുരുവിന്റെ കാലഘട്ടത്തില്‍ കുറവായിരുന്നു. “ഒരു മതം” എന്ന ഗുരുസന്ദേശത്തിന് സഹോദരന്‍ നല്‍കിയ വ്യാഖ്യാനം “മതം വേണ്ട” എന്നായിരുന്നു. ഹിന്ദുമതമായി “ഒരു മതം” വ്യാഖ്യാനിക്കപ്പെടുമെന്ന് സഹോദരനറിയാമായിരുന്നു. ആ ദൂരക്കാഴ്ചയില്‍ നിന്നുള്ള മുന്നറിയിപ്പാണ്, ‘മതം വേണ്ടാ’ എന്ന സന്ദേശത്തിലൂടെ സഹോദരന്‍ നല്‍കിയിരുന്നത്. മതങ്ങളുടെ നിറങ്ങളും പരിധികളുമില്ലാത്ത സ്വതന്ത്ര ആത്മീയതയാണ് ഗുരുധര്‍മ്മത്തിന്റെ ഉള്ളടക്കം. ഈ മതാതീത ദര്‍ശനത്തിന്റെ മാര്‍ഗ്ഗരേഖയെ, ഹൈന്ദവ ആത്മീയതയായി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള സാദ്ധ്യത, ദീര്‍ഘദര്‍ശിയായിരുന്ന അയ്യപ്പന്‍ കണ്ടറിഞ്ഞിരുന്നു. അതുകൊണ്ടാണ് ‘മതം വേണ്ട’ എന്ന താക്കീത് സഹോദരന്‍ നല്കിയിരുന്നത്.
________________________________________________
“ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്.“
________________________________________
ഗുരുധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍
സഹോദരന്റെ മുന്നറിയിപ്പുകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചുറ്റുപാടുകളാണ്. ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ‘ഹിന്ദുധര്‍മ്മ’ത്തിലേക്ക് ഗുരുധര്‍മ്മത്തെ മടക്കിക്കൊണ്ടുപോകുവാനുള്ള സംഘടിത ശ്രമങ്ങള്‍ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്. യോഗം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഗുരുധര്‍മ്മത്തിന്റെ വെളിച്ചത്തിലുള്ള, ജാതിവിരുദ്ധ സന്ദേശത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ തിരിച്ചറിയുവാന്‍ ജാതി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ യോഗത്തിനെതിരായി ആശയ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്. ജാതിരഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന എസ്. എന്‍. ഡി. പി. യോഗത്തെ, ജാതിസംഘടനയായി, അവര്‍ ചിത്രീകരിക്കുകയാണ്. ‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്’ എന്ന സന്ദേശത്തെപ്പോലും ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. ജാതീയമായ അവശതകള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ, ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനാകൂ. ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്.
പല മുഖങ്ങളും നിഗൂഢതലങ്ങളുമുള്ള വിചിത്ര വസ്തുവാണ് ജാതിവ്യവസ്ഥ. ഭാരതീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജാതി സംസ്കാരം സ്വാധീനം ചെലുത്തുന്നുണ്ട്.
________________________________________________
“ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്“
________________________________________________
സമഗ്രകാഴ്ചപ്പാടിലൂടെയുള്ള മനഃശാസ്ത്ര സമീപനമാണ്, ഗുരു ജാതിക്കെതിരായി സ്വീകരിച്ചിരുന്നത്. ഈ വീക്ഷണത്തിന്റെ ഉള്‍ക്കാഴ്ചയും പ്രായോഗികതയും ഏറ്റെടുക്കുവാന്‍; യോഗത്തിന്റെ കഴിഞ്ഞ കാലനേതാക്കള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, ജാതിരഹിത സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഗുരുവിന്റെ ഏകജാതി സന്ദേശം മുറുകെ പിടിച്ചുകൊണ്ടാണ്, യോഗം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തിനെ തളച്ചിടുവാന്‍ ശ്രമിക്കുന്ന, ശക്തികള്‍ ഇന്നും യോഗത്തിനകത്തും പുറത്തുമുണ്ട്. ശ്രീനാരായണ ധര്‍മ്മം തിരിച്ചറിയാത്തവരും ശ്രീനാരായണ ധര്‍മ്മത്തെ ഒറ്റിക്കൊടുക്കുന്നവരുമായ ഈ ശക്തികള്‍ക്കു നേരെ, യോഗ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ഗുരുവിന്റെ മഹാസമാധി സ്ഥാനം പ്രശ്നഭൂമിയാക്കുന്നതില്‍, ഗുരുധര്‍മ്മ വിരുദ്ധ ശക്തികള്‍, വിജയിച്ചിട്ടുണ്ട്. ശാന്തിയും സാഹോദര്യവും ഐക്യവും ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്യേണ്ട സമഗ്ര ദര്‍ശനമാണ്, ഗുരുധര്‍മ്മം. ഗുരുധര്‍മ്മത്തിന്റെ ഈ സര്‍വ്വസമ്മതമായ നിലപാടാണ്, ഗുരുധര്‍മ്മത്തെ നേരിട്ടെതിര്‍ക്കുവാന്‍ അതിന്റെ ശത്രുക്കളെപ്പോലും അധൈര്യപ്പെടുത്തുന്നത്. ഗുരുധര്‍മ്മ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറുവാനും, ഗുരുധര്‍മ്മത്തെ വിവാദവിഷയമാക്കുവാനും, ചില കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്. ശിവഗിരി പ്രശ്നങ്ങളുടെ സമീപക്കാഴ്ചകളിലൂടെ ലഭിച്ച ദാര്‍ഢ്യവും വ്യക്തതയും, ഇന്ന് എസ്. എന്‍. ഡി. പി. യോഗത്തിനുണ്ട്. കഴിഞ്ഞ യോഗ നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തുവാനും ശിവഗിരി സംരക്ഷണത്തിനുവേണ്ടി അചഞ്ചലമായി നിലകൊള്ളുവാനും ഇന്നത്തെ യോഗനേതൃത്വത്തിന് കഴിയുന്നുണ്ട്. ആ ചാരിതാര്‍ത്ഥ്യത്തിന്റെ പുഷ്പങ്ങള്‍ ഗുരുവിന്റെ മഹാസമാധി സ്മരണയ്ക്ക് മുന്‍പില്‍ അര്‍പ്പിച്ചുകൊണ്ട്, ഗുരുധര്‍മ്മത്തിനു വേണ്ടി നിലകൊള്ളുവാനുള്ള പ്രതിജ്ഞ നമുക്ക് വീണ്ടും പുതുക്കാം.

വെള്ളാപ്പള്ളിയുടെ ആദ്യകാലത്തെ ഒരു ലേഖനം എന്ന രീതിയില്‍ ആണ് ഇത് കൊടുത്തിരിക്കുന്നത്‌ - ഇങ്ങിനെ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ടോ ??????? 
________________________________________________
അവലംബം - http://sncpskerala.wordpress.com/

Friday, 25 January 2013

എല്ലാമനുഷ്യരേയും ഒന്നായിച്ചേര്‍ക്കുക - ശ്രീനാരായണ ഗുരുദേവന്‍)


`സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേക വര്‍ഗ്ഗക്കാരെ മാത്രം ചേര്‍ത്ത്‌ ഒരു സമുദായത്തെ സൃഷ്ടിക്കുവാനായിരിക്കരുത്‌. മതപരിഷ്‌കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച്‌ മറ്റൊരു മതസംഘത്തില്‍ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്‌. നമ്മുടെ സമുദായസംഘടന എല്ലാമനുഷ്യരെയും ഒന്നായിച്ചേര്‍ക്കുന്നതായിരിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്‌്‌കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദര്‍ശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്‌ എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നായിച്ചേര്‍ക്കുന്നത്‌ സംഘടനയ്‌ക്ക്‌ ഏറ്റവും ഉത്തമമായ രീതിയിലായിരിക്കുമെന്നു നമുക്കു തോന്നുന്നു. മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിചാരിക്കുന്നവര്‍ക്കു സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത്‌ അവരുടെ മതപരിവര്‍ത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്‌.`

1927 ല്‍ പള്ളാത്തുരുത്തിയില്‍ നടന്ന എസ്‌.എന്‍.ഡി.പി.യോഗ വാര്‍ഷികത്തിന്‌ നല്‍കിയ സന്ദേശമാണിത്‌. ഒന്നായിക്കഴിയേണ്ട മനുഷ്യരെ പലതാക്കി നിര്‍ത്തുന്നത്‌ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടിയും അധികാരസ്ഥാപനത്തിനും വേണ്ടിയാണ്‌. അതുകൊണ്ട്‌ സമുദായസംഘഠനയെന്നത്‌ എല്ലാ മനുഷ്യരേയും ജാതിമതഭേദമോ സ്ഥിതിഭേദമോ സ്ഥാനങേദമോ നോക്കാതെ ഒന്നായിച്ചേര്‍ക്കുന്നതായിരിക്കണം. ഒരു വൃക്ഷം തണലും ഫലവുംകൊണ്ട്‌ ഏതുവിധമാണോ മറ്റുള്ളവര്‍ക്കു ഗുണികളായി ഭവിക്കുന്നത്‌ അതുപോലെ മനുഷ്യര്‍ക്കു മേന്മയും സ്വാതന്ത്ര്യവും നല്‍കി സംഘടനകള്‍ നിലകൊള്ളണം.

(ശ്രീനാരായണ ജ്ഞാനസമീക്ഷാ)
https://www.facebook.com/groups/sreenarayananjanasameksha3/

കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

`മൂങ്ങയ്‌ക്ക്‌ സൂര്യന്‍ അന്ധകാരമയമായ കാണുന്നതുപോലെ അജ്ഞാനിക്ക്‌ സ്വയം പ്രകാശവും ആനന്ദമയവുമായ ഈ ജഗത്തില്‍ അജ്ഞാനമേ കാണാന്‍ സാധിക്കൂ. നാലുഭാഗത്തുനിന്നും മേഘങ്ങള്‍ ദൃഷ്ടിമറയ്‌ക്കുമ്പോള്‍ സൂര്യനില്ലെന്ന്‌ നമുക്ക്‌ തോന്നുന്നതുപോലെ അജ്ഞാനാവൃതരായ മനുഷ്യര്‍ ഈശ്വരന്‍ ഇല്ലെന്ന്‌ കരുതുന്നു.`
(ആത്മപ്രബോധോപനിഷത്ത്‌ 2:2526)

ഒരു കുട്ടി ഒരുചെറിയ പക്ഷിയെ പിടിച്ച്‌ അവന്റെ പിറകില്‍ മറച്ചുപിടിച്ചിട്ട്‌്‌ ഗുരുവിനോട്‌ ചോദിച്ചു

`ഗുരോ, എന്റെ കൈയ്യിലുള്ള പക്ഷി ചത്തോ അതോ ജീവനുണ്ടോ?`

വൃദ്ധനായ ഗുരുവിനുമേല്‍ ഒരു സൂത്രം പ്രയോഗിക്കാനായിരുന്നു അവന്റെ ആലോചന. ഗുരു ചത്തത്‌്‌ എന്നുപറഞ്ഞാല്‍ അതിനെ ആകാശത്തേക്ക്‌ പറത്തിവിട്ട്‌ ജീവനുണ്ടെന്ന്‌ തെളിയിക്കാം. ജീവനുണ്ട്‌ എന്നുപറഞ്ഞാല്‍ അതിനെ ഞെരിച്ചുകൊന്ന്‌ ഗുരു പറഞ്ഞത്‌ തെറ്റാണ്‌ എന്നും തെളിയിക്കാം. ഇതായിരുന്നു അവന്റെ ഉദ്ദേശ്യം. ഇതുമനസ്സിലാക്കിതന്നെ ഗുരു പറഞ്ഞു.

`കുഞ്ഞേ, ഉത്തരം നിന്റെ കൈയ്യിലാണ്‌`.

ഈ കുട്ടിയേപ്പോലെ സ്വയം കണ്ണടച്ചുപിടിച്ചാണോ എന്റെ ജീവിതം എന്ന്‌ നാം ഓരോരുത്തരും ചിന്തിക്കുക. ഈ വിശ്വപ്രകൃതിയെ ഒരു കുടുംബംപോലെ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തുന്ന ആ മാഹാശക്തിയെപ്പറ്റി അപ്പോള്‍ മാത്രമേ നാം ബോധവാന്മാരാകുകയുള്ളൂ. (കടപ്പാട്‌: നമ്മെ നിത്യം പ്രചോദിപ്പിക്കുന്ന മഹത്തായ ചിന്തകള്‍)


(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

https://www.facebook.com/groups/sreenarayananjanasameksha3/

ധര്‍മത്തെ പരമ്പരകളിലൂടെ അറിയുന്ന ഈഴവര്‍ ! ധാര്‍മികതയുടെ സംസ്കാരത്തിന്റെ പൂര്‍വ്വ സൂരികള്‍ ആരെല്ലാം ..?



അടുത്തിടെ ഫേസ്ബുക്കില്‍ ആണോ അതോ മററിടത്താണോ എന്നറിയില്ല ( (ഒരു പക്ഷെ ഇവിടെ തന്നെയാണോ ... ശ്രീ ഹരിലാലിന്റെതാണ്  എന്ന് തോന്നുന്നു  ഈ ഉജ്ജ്വലമായ നിരീക്ഷണം ) സാമാന്യം യുക്തി ഭദ്രമായി എഴുതിയ ഒരു ലേഖനം കാണുവാന്‍ ഇടയായി .  പക്ഷെ അതില്‍ ഒരു ഭാഗത്ത്‌ അദ്ദേഹം സൂചിപ്പിച്ച ഒരു കാര്യം എനിക്കും താത്പര്യമുള്ള ഒരു വിഷയം ആയതിനാല്‍ എളുപ്പം ശ്രദ്ധയില്‍ പെട്ടു . അതിവിടെ സൂചിപ്പിക്കുന്നു :


ലേഖനത്തില്‍ പറയുന്നതിങ്ങനെ ( ഈഴവരുടെയും മറ്റും ബുദ്ധ പാരമ്പര്യത്തെ കുറിച്ച് പറയുന്നിടത്ത് ) ഉദ്ധരണി " "കേരളീയരില്‍ ഈഴവര്‍ തിയ്യര്‍ എന്നിവര്‍ക്കിടയില്‍ ധര്‍മപാലന്‍ , ധര്‍മന്‍ തുടങ്ങി ധര്‍മം എന്നാ വാക്ക് ഉള്‍ക്കോള്ളുന്ന പേരുകള്‍ സുലഭമാണ് . അതെ സമയം ഒരു ധര്‍മപാലന്‍ നമ്പൂതിരിയോ ധര്‍മപാലന്‍ നായരോ ഇത് വരെ നാം കേട്ടിട്ടില്ല താനും .."ഉദ്ധരണി അവസാനിക്കുന്നു.


എന്റെ അഭിപ്രായത്തില്‍ ഇത് ഏറെ പ്രസക്തമായ ഒരു നിരീക്ഷണം ആണ് .. പ്രത്യേകിച്ചും തൃശൂര്‍ ഭാഗത്ത്‌ ധര്‍മന്‍ - ധര്‍മപാലന്‍ എന്ന പേരുകള്‍ ഏറെ സാധാരണം ആണ് . എന്റെ വല്യച്ഛന്റെ പേര് ധര്‍മപാലന്‍ എന്നായിരുന്നു . അതെ സമയം നമ്പൂതിരി , നായര്‍ എന്നിവര്‍ക്കിടയില്‍ ( പ്രത്യേകിച്ചും ബ്രാഹ്മണരില്‍ ) ഇത്തരം പേരുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ അപ്രത്യക്ഷമാണ് . അത് എങ്ങനെ സംഭവിച്ചു എന്നുള്ളത് ചരിത്രപരമായ ഉള്ക്കഴ്ച്ചകളിലേക്ക് നമ്മെ എത്തിക്കുന്നു .

ഒന്നാമത്തെ കാര്യം ഇത് (ധര്‍മം എന്നത് )ഒരു സംസ്കൃത ധാതു ആണ് എന്നതാണ് . (ഒരു പക്ഷെ പാലിയിലും അങ്ങനെ ആയിരിക്കാം ) അതെ സമയം സംസ്കൃതം കേരളത്തില്‍ ഉപയോഗിച്ചിരുന്ന ചുരുക്കംനമ്പൂതിരിമാരില്‍ ആരും ഈ പേര്‍ തങ്ങള്‍ക്കായി ഉപയോഗിച്ചില്ല എന്നത്  ഏറെ പ്രസക്തമായ ഒരു വസ്തുതയാണ് . അതെ സമയം ബുദ്ധമതത്തില്‍ ധര്‍മം എന്നത് മത സംബന്ധിയായ ഒരു അടിസ്ഥാന സംജ്ഞയാണ് .. ( ബുദ്ധം ശരണം ..ധര്‍മം ശരണം .. സംഘം ശരണം ...അങ്ങനെ ). അങ്ങനെ വരുമ്പോള്‍ ഈഴവര്‍ ധര്‍മം എന്നതില്‍ തുടങ്ങുന്ന പേരുകള്‍ സ്വീകരിച്ചത് ബ്രാഹ്മണരെയോ മറ്റോ അനുകരിച്ചല്ല എന്ന് വ്യക്തമാണു .( അതെ സമയം ഹരിഹരന്‍, വാസുദേവന്‍ , അച്യുതന്‍ തുടങ്ങിയ പേരുകള്‍ ബ്രാഹ്മണ ഹിന്ദു മതത്തില്‍ നിന്നും കടം കൊണ്ടത്‌ തന്നെ ). അങ്ങനെ വരികില്‍ സംസ്കൃത ഭാഷയില്‍ പ്രാവീണ്യമുള്ള ബുദ്ധ ഭിക്ഷുക്കളുടെ പ്രേരണയോ , അവരെ അനുകരിച്ചോ തന്നെ ആണ് ഈഴവര്‍ക്ക് മാത്രം ഇത്ര അധികമായി -ധര്‍മ- നാമധേയങ്ങള്‍ ഉണ്ടായത് എന്ന് കരുതാം . ശബരിമലയില്‍ ധര്‍മ ശാസ്താവ് കുടി കൊള്ളുന്നിടം സമാനരായ ഇതര ജാതികള്‍ക്കും പ്രിയംകരമാകുന്നതും മറ്റൊന്ന് കൊണ്ടല്ലല്ലോ .

അതോടൊപ്പം ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം , നമ്മുടെ പൂര്‍വ്വികര്‍ക്കിടയില്‍ ഏറെ പ്രചാരം ഉണ്ടായിരുന്ന കുമാരന്‍ എന്നാ നാമധേയം ആണ് . കുമാരന്‍ വൈദ്യരും , കുമാര പണിക്കരും , ടെയിലര്‍ കുമാരനും , കുമാരചോനും ഒക്കെയായി ഈഴവര്‍ തിയ്യര്‍ എന്നിവരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു .. (എന്റെ ചെറിയപ്പൂപ്പന്റെ പേര്‍ കുമാരന്‍ ) എന്നാല്‍ ഞാന്‍ നോക്കിയിട്ട്  ഒരു കുമാരന്‍നമ്പൂതിരിയെപ്പോലും മഷി നോക്കിയിട്ട് കിട്ടുന്നില്ല . അങ്ങനെ വരുമ്പോള്‍ കുമാരന്‍ എന്ന സുബ്രഹ്മണ്യന്റെ പര്യായ പദം ഈഴവര്‍ക്ക് ഏറെ പഥ്യമാണ് എന്ന് കാണുന്നു .. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് സുബ്രഹ്മണ്യന്റെ ഉത്സവമായ തൈപ്പൂയവും ഇരിപ്പിടമായ പഴനി മലയും ഈഴവര്‍ക്കും തിയ്യര്‍ക്കും (പ്രത്യേകിച്ചും മധ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് ) ഏറെ പ്രിയകരമായ് ഒന്നാണ്  എന്നത് കൂടിയാണ് ..(ഇതര സമുദായങ്ങള്‍ക്ക് ഇല്ലാത്ത വിധം ) ധര്‍മം എന്നതില്‍ തുടങ്ങുന്ന ബുദ്ധമത ജന്യമായ പേരുകള്‍ക്കും അയ്യപ്പസ്വാമിക്കും , കുമാരന്‍ എന്നാ പേരിനും സുബ്രഹ്മണ്യ സ്വാമിക്കും മധ്യകേരളത്തിലെ ചോന്മാരുടെ ( ഈഴവര്‍ ,തിയ്യര്‍ എന്നിവര്‍) പൂര്‍വ്വികരില്‍ നിര്‍ണായകമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് ഇവ തെളിയിക്കുന്നത് .


പലതും മൂടി വയ്ക്കുന്ന കേരളത്തില്‍ ആസ്ഥാന ചരിത്രകാരന്മാര്‍ / ഭാഷാ ശാസ്ത്രഞ്ജര്‍ / സാമൂഹ്യ ശാസ്ത്ര പണ്ടിതര്‍ / ഭാഷ വിശാരദര്‍ / ലാട വൈദ്യന്മാര്‍ എന്നിവര്‍ , പതിവ് പോലെ പ്രസക്തമായ ഇത്തരം നിരീക്ഷണങ്ങളും കണ്ടില്ല എന്ന് നടിച്ചു ചരിത്രത്തെ തമസ്കരിക്കയല്ലേ എന്ന്  ആരെങ്കിലും അത്ഭുതപ്പെട്ടാല്‍ അതില്‍ അതിശയോക്തിയില്ല തന്നെ ! 

Posted by Sanjeer K

Thursday, 24 January 2013

Jnana Vigraham of Sree Narayana Gurudevan



Jnana Vigraham is a distinctively styled statue of the revered saint Sree Nārāyana Guru. In Sanskrit the words Jñāna means knowledge, and Vigraham is the common term for statue (or embodiment). The name Jnana Vigraham signifies embodiment of knowledge. The first such statue was carved in wood and portrays facial likeness to Nārāyana Guru.The overall iconography incorporates aesthetic design elements, Sanskrit words of reverence and symbolic depiction of the Guru’s spiritual reform initiative, concepts of human equality and knowledge universe arivu. The aesthetic elements of the design of a Jnana Vigraham conform to ancient Eastern philosophic and religious iconography and carvings commonly seen across Hinduism, Buddhism and Jainism.
The first Jnana Vigraham
The first Jnana Vigraham was designed and commissioned by a private art collector and researcher of Nārāyana Guru’s philosophy and teachings. It was primarily intended as a trendsetter to improve the quality of Nārāyana Guru’s statues, that are kept in homes and in small chapel-like places of reverence and worship called Guru Mandirams that adorn the length and breadth of Kerala, the south-western part of India where Nārāyana Guru was born and lived during the period 1856 to 1928.
The Jnana Vigraham was sculptured in wood by the sculptor Artist Mani Mesthiri of Thiruvananthapuram, Kerala during 2006-2007. The work signified the period commemorating one and a half centuries since the Guru’s birth and also the 75th anniversary of the annual pilgrimage to Sivagiri, the chosen spiritual abode and eternal resting place of saint Nārāyana Guru.
Design elements
The design of Jnana Vigraham incorporates three parts of its structure - the anatomical statue, the pedestal and the radiance board (Prabha).
The anatomical statueT
he core anatomical statue is devoid of any decorative elements. It is a lifelike figure of Nārāyana Guru, supposedly in his mid-life, in a seated posture and with hands in the ‘dharmachakra mudra’, the gesture of teaching usually interpreted as turning the wheel of righteousness. The hands are held level with the heart, the thumbs and index fingers form circles, symbolising the teachings of the Nārāyana Guru. The legs are placed in ‘vajrāsana’ an iconographic yoga posture (also referred to as ‘padmasana’), symbolising that Narayana Guru had mastered various yoga practices and endorsed Raja Yoga, which is yoga of meditation and also incorporates Hatha Yoga
.The pedestal
The pedestal has three front-facing panels with relief carvings. The centre panel depicts the conch and lotus, the traditional Eastern symbol of dharma. One of the side panels illustrate the historic consecration of the Sivalinga in 1888 at Aruvippuram; an action of Nārāyana Guru that broke the centuries-old tradition of such spiritual practices that was reserved as a prerogative of orthodox priests of those days. The third panel depicts the eastern proverbial blind men and an elephant as represented by Nārāyana Guru in verse 44 of the Guru’s philosophical masterpiece and scripture Atmopadesa Satakam (one hundred verses of self-instruction).
The radiance board
The radiance board providing the backdrop and halo for the statue incorporates decorative elements and symbolism. The overall structure of the backdrop displays likeness to the Sarnath Buddha. The lower portion of the board figures the relief carvings of two elephants in outward facing and welcoming posture signifying Nārāyana Guru’s openness to the views and beliefs of other religions and philosophies. The radiance board also has relief carvings of fluttering birds representing the Guru’s words in verse 8 of the scripture Atmopadesa Satakam. The six fluttering birds represent the five senses and the sixth sense of philosophical intuition as visualised by the designers to venerate the Guru. The relief carvings of the birds are intertwined with creepers and flowers signifying the growth and fruition of wisdom.
Words of reverence
The Jnana Vigraham incorporates the citation of a befitting Sanskrit verse from the ancient Indian scripture Śrīmad Bhāgavatam to revere Nārāyana Guru as follows:
 eke tvākhila-karmāni
sannyasyopaśamaḿ gatāḥ
jñānino jñāna-yajñena
yajanti jñāna-vigraham
Translation: In pursuit of spiritual knowledge, some persons renounce all material activities and, having thus become peaceful, perform the sacrifice of philosophic investigation to worship You, the embodiment of knowledge

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​


അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു.

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌.

കടപ്പാട് : സജീവ്‌ കൃഷ്ണന്‍

അമര്‍ത്യതയുടെ പൂക്കള്‍!


സ്‌നേഹം ഹൃദയത്തിലെ ആനന്ദപ്രവാഹമായി സര്‍വത്തിനെയും പുല്‍കി നില്‍ക്കുമ്പോള്‍ ജീവിതത്തിന്റെ ചക്രവാളത്തിന് അനുനിമിഷം വികസ്വരമാകാനാകും. പ്രകൃതിയുടെ അനുസ്യൂതമായ ഒഴുക്കിനെ പ്രതിരോധിക്കാതെ ഊറിവരുന്ന ഒരു അമൃതാനുഭവം. ജീവിതത്തിന്റെ വാതായനങ്ങളെല്ലാം ഇവിടെ തുറക്കപ്പെടുന്നു. ഉന്നയിക്കപ്പെട്ടേക്കാവുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരമായിത്തീരുകയോ ചോദ്യങ്ങളെ ആഴത്തില്‍ സ്​പര്‍ശിച്ച് മറികടക്കുകയോ ചെയ്യുന്നു. ഇത് കാലത്തിന്റെ അനന്തതയെയും സ്ഥലത്തിന്റെ അപാരതയെയും അനുഭവിക്കാന്‍ ഹൃദയത്തെ വലിപ്പമുള്ളതാക്കുന്നു. ആന്തരികസത്തയുടെ സത്യത്തെ ഉണര്‍ത്തിക്കൊണ്ട് നമ്മെ ഇതിനു പ്രാപ്തരാക്കുകയാണ് പ്രൊഫ. ജി.കെ. ശശിധരന്റെ 'അദൈ്വതത്തെ ശാസ്ത്രമാക്കിയ മഹര്‍ഷി' എന്ന പുസ്തകം. അഗാധമായ അന്തഃശ്രദ്ധയോടെ ലോകത്തില്‍ വിലപിടിപ്പുള്ള ഒന്നിനെ അതിരറ്റ ആദരവോടെ, ഭവ്യതയോടെ പ്രൊഫസര്‍ നെഞ്ചിലേറ്റിയിരിക്കുന്നു. ജീവിതത്തിന്റെ ഉറവയില്‍നിന്ന് നേരിട്ട് പാനം ചെയ്തിരിക്കുന്നു.
വ്യാസനും (ബാദരായണനും) ആദിശങ്കരനും ശേഷം അദൈ്വതത്തിന്റെ വഴിയില്‍ അവര്‍ക്കിരുവര്‍ക്കും സമശീര്‍ഷനായി നില്‍ക്കുന്ന മഹര്‍ഷിയായ ശ്രീനാരായണഗുരുവിന്റെ ദര്‍ശനം ജാലകപ്പഴുതിലൂടെ ആവാഹിച്ച് പ്രപഞ്ചവിജ്ഞാനീയവുമായി സമന്വയിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. 'മഹാപ്രപഞ്ചം', 'കണികാപ്രപഞ്ചം' എന്നീ ഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമായ പ്രൊഫ. ശശിധരന്റെ രചനകള്‍ മനസ്സിലാക്കാന്‍ പൂര്‍ണമായും ഭിന്നമായ ഒരു പുതുഭാഷ അറിയേണ്ടതുണ്ട്. പുതിയൊരു മനസ്സോടെയാണ് അദ്ദേഹം ഗുരുദേവദര്‍ശനത്തെ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നത്. അതില്‍നിന്നു വെളിപ്പെട്ട വിവരങ്ങള്‍ ഇതുവരെ ആരും പറയാത്ത തരത്തിലുള്ള നവ്യതയോടെ, ജീവനോടെ പകര്‍ന്നു നല്‍കുന്നു.
സത്യത്തെ മുഴുവനായി വാക്കില്‍ രേഖപ്പെടുത്താന്‍ കഴിയുകയില്ല. എല്ലാറ്റിന്റെയും പ്രയാണം സുതാര്യമാണെങ്കിലും അതിനെ മനസ്സിലാക്കേണ്ടിവരുമ്പോള്‍ അതൊരു പ്രഹേളികയായി മാറുന്നു. ആത്മസമര്‍പ്പണത്തിലൂടെ നൊട്ടിനുണയാവുന്ന ഒരു സ്വച്ഛത. ബ്രഹ്മം, പ്രപഞ്ചം, ശിവന്‍- ഇവ മൂന്നും ഒന്നിന്റെ മൂന്ന് അവസ്ഥാഭേദങ്ങളാണെന്ന് ഗുരുദേവന്‍ വിശ്വസിക്കുന്നു. ഗുരുദേവന്റെ ദര്‍ശനത്തിലും കൃതികളിലും പ്രതിഷ്ഠാകര്‍മങ്ങളിലും ആരാധനാരീതികളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ മൂന്നു ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൃതികളില്‍ ആത്മീയത്തെയും ഭൗതികത്തെയും സമന്വയിപ്പിച്ചത് സ്വാഭാവികമാകുന്നു. ഈ സമന്വയം കേവലാദൈ്വതത്തിന്റെ തേജസ്സ് നൂറു മേനിയാക്കുന്നു.
ഓരോ വാക്കും ഓരോ വായനയും കൃത്യതയോടെ പ്രയോഗിച്ച് ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളോട് കിടപിടിക്കുംവിധം അദൈ്വതസിദ്ധാന്തത്തെ ശാസ്ത്രമാക്കുകയാണ് ഗുരുദേവന്‍ ചെയ്തത് എന്നതാണ് പ്രൊഫസര്‍ ശശിധരന്റെ കണ്ടെത്തല്‍.
അദൈ്വതദര്‍ശനത്തെ ഒരു ചെറിയ വിഭാഗം ആളുകളുടെ കൈകളില്‍നിന്ന് സ്വതന്ത്രമാക്കുകയും അത് വിശ്വമാനവരുടെ പൊതുവായ പൈതൃകസ്വത്താണെന്നു സ്ഥാപിക്കുകയും ചെയ്തത് ഗുരുദേവനാണ്. ഒരടിസ്ഥാന ആത്മീയദര്‍ശനമായി അദൈ്വതത്തെ നിര്‍വചിച്ചത്, അതിന് മനുഷ്യബന്ധം തുടങ്ങിവെച്ചത് ആദിശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യമാണ്. എന്നാല്‍ അദൈ്വതദര്‍ശനത്തെ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ടുവരുവാനോ അവയ്ക്ക് ജ്ഞാനകര്‍മരംഗങ്ങളില്‍ വേണ്ടത്ര സ്വാധീനം സൃഷ്ടിക്കുവാനോ ശങ്കരാചാര്യര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ പ്രപഞ്ചവിജ്ഞാനീയത്തെ വലിയ തോതില്‍ വിപുലമാക്കി.
ആധുനിക ലോകത്ത് ശാസ്ത്രത്തിനുള്ള പ്രസക്തിയും നിരീക്ഷണപരീക്ഷണങ്ങളിലെ കണ്ടെത്തലുകളുടെ പ്രാധാന്യവും വിസ്മരിച്ചുകൊണ്ട് ഒരു ദര്‍ശനത്തിനും നിലനില്പില്ല. മഹര്‍ഷിമാരുടെയും ആദിശങ്കരന്റെയും കാലങ്ങളിലെ പ്രപഞ്ചവിജ്ഞാനീയം നേരിടുന്ന പ്രശ്‌നങ്ങളല്ല ആത്മീയദര്‍ശനത്തില്‍ ഇന്നു നേരിടുന്നത്. അക്കാലങ്ങളില്‍ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചര്‍ച്ചചെയ്തിരുന്നത് മതവും ആത്മീയദര്‍ശനങ്ങളും മാത്രമായിരുന്നു.
ശാസ്ത്രം വളരെ പിന്നാക്കമായിരുന്ന കാലത്ത് ബാഹ്യലോകങ്ങളെക്കുറിച്ചുള്ള അറിവ് വളരെ ചുരുങ്ങിയതായിരുന്നു. അതുകൊണ്ട് മതങ്ങളും ദര്‍ശനങ്ങളും മുന്നോട്ടുവെച്ച പ്രപഞ്ചത്തെ സംബന്ധിച്ച വാദമുഖങ്ങളെ ഖണ്ഡിക്കുവാനോ നിരസിക്കുവാനോ ശാസ്ത്രത്തിനു കഴിയുമായിരുന്നില്ല. ഇന്ന് ശാസ്ത്രത്തിന്റെ സ്ഥിതി അതല്ല. ശാസ്ത്രപുരോഗതിയിലൂടെ മനുഷ്യന്‍ പ്രപഞ്ചത്തെയാകെ പിടിച്ചടക്കുമെന്നു സ്വപ്നംകാണുന്നു. അതേസമയം, ഭൗതികശാസ്ത്രരംഗത്തും പ്രപഞ്ചവിജ്ഞാനീയ ശാസ്ത്രരംഗത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചരഹസ്യങ്ങളുടെ കാര്യത്തില്‍ ശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ച് തികഞ്ഞ ബോധവാന്മാരാണ്. അത്തരത്തില്‍ ഒരു ബോധമാണ് ഏറ്റവും ഒടുവില്‍ ഭൗതികശാസ്ത്രത്തിന്റെ തന്നെ ഭാഗമായി മാറിയ മനുഷ്യനിവാസയോഗ്യ സിദ്ധാന്തത്തിന്റെ (ആന്ത്രോപിക് പ്രിന്‍സിപ്പിള്‍) ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്. മനുഷ്യനിവാസയോഗ്യസിദ്ധാന്തം ഭൗതികശാസ്ത്രത്തെയും ആത്മീയദര്‍ശനങ്ങളെയും കോര്‍ത്തിണക്കുന്ന വിജ്ഞാനശാഖയാണ്. ശാസ്ത്രം സര്‍വശക്തമാണെന്ന് ശാസ്ത്രജ്ഞര്‍ ഇന്ന് അവകാശപ്പെടുന്നില്ല. ആത്മീയദര്‍ശനങ്ങളുടെ സാംഗത്യത്തെക്കുറിച്ച് ആദികാല ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്ന എതിര്‍പ്പോ അവഗണനാഭാവമോ ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കില്ല. അതിനു കാരണം ശാസ്ത്രരംഗത്തെ ഏറ്റവും ഒടുവിലെ കണ്ടെത്തലുകള്‍തന്നെ. ഈ കാഴ്ചപ്പാട് സാധാരണ ജനങ്ങളില്‍ ഇല്ലാത്തതിനാല്‍ വിലപ്പെട്ട ആത്മീയദര്‍ശനങ്ങള്‍ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള വൈജ്ഞാനിക പാരമ്പര്യം ഉണ്ടാകുന്നില്ലെന്ന് ഗ്രന്ഥകര്‍ത്താവ് അഭിപ്രായപ്പെടുന്നു.
ഗുരുദേവ ദര്‍ശനങ്ങളുടെ പഠനത്തിന് ആധുനിക ശാസ്ത്രപഠനവും അനിവാര്യമാണ്. കാരണം അദൈ്വതദര്‍ശനവും ശാസ്ത്രവും അന്തിമമായി ലക്ഷ്യമാക്കുന്നത് ഒരേ സംഗതിയെയാണ്-മനുഷ്യന്റെ സ്വത്വം. അതിലേക്കുള്ള വഴിയാകട്ടെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയും സ്ഥിതിയും ലയവും സംബന്ധിച്ച പഠനമാണെന്ന് അദൈ്വതദര്‍ശനവും ശാസ്ത്രവും പറയുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ബ്രഹ്മസൂത്രത്തിലും ഗുരുദേവകൃതികളിലുമെല്ലാം നിറഞ്ഞുനില്ക്കുന്നത് പ്രപഞ്ചവീക്ഷണമാണ്. ഗുരുദേവകൃതികളില്‍ ഒന്നില്‍പ്പോലും പ്രപഞ്ചം കേന്ദ്രബിന്ദുവാകാത്ത വരികളില്ല. തെളിഞ്ഞും മറഞ്ഞും പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രം. ഋഷിമാരും ശ്രീശങ്കരനും അവരുടെ കാലത്തിന്റെ പ്രത്യേകതകൊണ്ട് രചനകളില്‍ വിട്ടുപോയ ശാസ്ത്രത്തിന്റെ സ്​പര്‍ശം ഗുരുദേവന്‍ ക്രാന്തദര്‍ശിയായ ഒരു ഭൗതികശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ നല്കിയെന്നുള്ളതാണ് ഭാരതത്തിലെ ആത്മീയാചാര്യന്മാരില്‍ അഗ്രഗണ്യന്മാരുടെ നിരയിലേക്ക് ഗുരുദേവനെ ഉയര്‍ത്തുന്നത് എന്നതാണ് പ്രൊഫസര്‍ ശശിധരന്‍ സമര്‍ഥിക്കുന്നത്.
ശ്രീനാരായണ ഗുരുദേവനിലെ ശാസ്ത്രജ്ഞനെ കണ്ടെത്താനുള്ള ഒരു എളിയ ശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥമെന്ന് സമര്‍പ്പണത്തില്‍ ഗ്രന്ഥകാരന്‍തന്നെ പറയുന്നുണ്ട്. ഗുരുദേവദര്‍ശനവും ആധുനിക ശാസ്ത്രദര്‍ശനവും സമന്വയിപ്പിച്ച് വെളിപ്പെടുത്തുന്നതില്‍ ഗ്രന്ഥകാരന്‍ കൈവരിച്ച വിജയം ഗുരുപ്രസാദംതന്നെയാണ്.
എന്താണ് സത്യത്തില്‍ പ്രധാനം? എന്താണ് സത്യത്തില്‍ ശ്രേഷ്ഠം? എന്താണ് സത്യത്തില്‍ നല്ലത്?
ചിന്തയുടെ ഓരോ ചലനത്തെയും ഗൗരവമായി നിരീക്ഷിക്കുമ്പോള്‍ ഇരുളില്‍ ഒരു വിളക്കു തെളിയുന്നതുപോലുള്ള മാറ്റമുണ്ടാകുന്നു. ഒരു ദീപം അകതാരില്‍ തെളിയുന്നു. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള ഒരു ഹൃദയവിസ്തൃതി ഈ പുസ്തകം ഒരുക്കിത്തരുന്നു. ഈ ഗ്രന്ഥം വായിക്കാതിരുന്നാല്‍ നാം ജീവിതത്തില്‍ അമൂല്യമായ ഒന്നിനെ അറിയാതെ പോകുമെന്നത് ഉറപ്പ്!

കടപ്പാട് : എം.പി. ഗോപിനാഥ്‌