SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Wednesday, 30 January 2019

ഗുരുവിന്റെ സംഘടനാ സിദ്ധാന്തം (ഗുരുസാഗരം കോട്ടയം പ്രഭാഷണത്തിന്റെ കാമ്പ്)

ശരിയായി യോജിപ്പിക്കപ്പെട്ടത് എന്നതാണ് സംഘടനയുടെ അർത്ഥം. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങൾ ഉൾബോധത്താൽ നിയന്ത്രിക്കപ്പെടുന്നതുപോലെയാവണം സംഘടനയുടെ പ്രവർത്തനം. ശരീരിയായിരിക്കുന്ന ഒരാൾക്ക് നന്നായി ജീവിക്കാൻ ബുദ്ധിക്ക് തെളിച്ചം ആവശ്യമാണ്. തെളിഞ്ഞബുദ്ധികൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും നിയന്ത്രിക്കുന്നവനാണ് വിജയിക്കുന്നത്. ശരീരത്തിലെ ഒരു ചെറുവിരൽ എന്നതിന് തലയുടെ അത്രയും പ്രാധാന്യമില്ലെന്നു വേണമെങ്കിൽ പറയാം. വിരൽ നഷ്ടപ്പെടുന്നതും തല നഷ്ടപ്പെടുന്നതും ഒരുപോലെയല്ലല്ലോ? എന്നാൽ നിങ്ങൾ നോക്കൂ ചെറുവിരലിലെ ഒരു...

ശ്രീശക്തീശ്വരം ക്ഷേത്രം കളവംകോടംചേർത്തല

1927 ജൂൺ 14 ന് (1102 ഇടവം 31)പുലർച്ചെയായിരുന്നു കളവംകോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ. ക്ഷേത്ര പുനരുദ്ധാരണത്തിന് സമീപത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ കരുണവിലാസിനി യോഗം രൂപീകരിച്ചു. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ പണിക്കവീട്ടിൽ പത്മനാഭപ്പണിക്കരും കളവംകോടത്തെ കുട്ടൻ വൈദ്യനും ചേർന്ന് കോട്ടയം നാഗമ്പടത്ത് വിശ്രമിക്കുകയായിരുന്ന ഗുരുവിനെ ചെന്ന് കണ്ട് പ്രതിഷ്ഠ നടത്തുന്നതിന് ക്ഷണിച്ചു. ഇനി ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങൾ ആണ് സ്ഥാപിക്കേണ്ടത് എന്നരുളി ഗുരു അവരെ മടക്കി ,പക്ഷേ...

Monday, 28 January 2019

നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി

1825ൽ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ ഗുരുവിന്റെ നവോത്ഥാന വിപ്ളവത്തിന് വഴിയൊരുക്കി രക്തസാക്ഷിയായ മുൻഗാമിയാണ്. തീണ്ടൽ, തൊടീൽ തുടങ്ങിയ ചാതുർവർണ്യ വ്യവസ്ഥകൾ നിലനിന്നിരുന്ന അന്നത്തെ കാലഘട്ടത്തിൽ, മൃഗതുല്യരായും അസംഘടിതരായും കഴിഞ്ഞിരുന്ന അവർണ സമുദായങ്ങളുടെ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി, അനീതികൾക്കെതിരെ പടപൊരുതിയ ധീരാത്മാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. ഈ ഒറ്റയാൾ പോരാട്ടത്തിൽ, 49-ാം വയസ്സിൽ സ്വന്തം ജീവിതം തന്നെ അദ്ദേഹത്തിന് ബലി കൊടുക്കേണ്ടിവന്നു. ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിന്റെ...

സ്വാമി വിശുദ്ധാനന്ദയുടെ പത്മശ്രീ കഴിവിനുള്ള അംഗീകാരം: തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠരിൽ പ്രമുഖനാണ്‌ സ്വാമി വിശുദ്ധാനന്ദ. ഈ അംഗീകാരം ശ്രീനാരായണ ഭക്തർക്ക് നൽകുന്ന പ്രചോദനംകൂടിയാണ്. ഗുരുദേവ ദർശനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും...

നിസ്വാർത്ഥ കർമ്മവും മാനവികസ്പർശവും - കെ. ആർ. കിഷോർ

"അപരനുവേണ്ടിയഹർന്നിശം പ്രയത്നംകൃപണത വിട്ടു കൃപാലു ചെയ്തിടുന്നു കൃപണധോന്മുഖനായികിടന്നു ചെയ്യൂ-ന്നപജയ കർമ്മ മവന്നു വേണ്ടി മാത്രം" - ആത്മോപപദേശശതകം- ശ്ലോകം 23ശ്രീനാരായണ ഗുരു ( അഹർന്നിശം= രാപകൽ, കൃപണത = പിശുക്കു, സങ്കുചിതചിത്തം, കൃപാലു = ദയാലു, അപജയകർമ്മം = തോൽക്കാനുള്ള പ്രവൃത്തി) അനുകമ്പയുള്ളവൻ അഥവാ ദയാലുവായ ഒരാൾ അപരനുവേണ്ടി യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പി ക്കാതെ, രാപകലില്ലാതെ നിർലോഭമായി, അനായാസമായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ, പിശുക്കൻ അഥവാ സങ്കുചിതചിത്തനായ ഒരാൾ മുഖം കുനിച്ചു,...

ഗുരു-താമസിച്ച് പഠിച്ച വീട് വാരണപ്പള്ളി

ഗുരുദേവൻ ഉപരിപഠനത്തിനായി താമസിച്ച വാരണപ്പള്ളി തറവാട്വാരണപ്പള്ളി ക്ഷേത്രം 700 വർഷം പഴക്കമുള്ള ചരിത്രം ക്ഷേത്രത്തിന് ഉണ്ട്.ഗുരുദേവൻ ഉപരിപഠനത്തിന് വളരെ മുൻപ് തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്ന വാരണപ്പള്ളി വീട്ടുകർക്ക് ° - കുടിയാൻമാരായി --- വണ്ണാൻ തട്ടാൻ ആശാരി മൂശാരി തുടങ്ങിയവർ ഉണ്ടായിരുന്നു 'ഇവർക്കും 6മക്കൾക്കുംഭാഗം വച്ചു കഴിഞ്ഞിട്ട് ഇപ്പോൾ ക്ഷേത്രത്തിന് 35 ഏക്കർ സ്ഥലമുണ്ട് അപ്പോൾ ആ വീട്ടുകാരുടെ സ്വത്ത് ഒന്ന് ഊഹിക്കാവുന്നതാണ്.അവിടെ നമ്മൾ എത്തിയാൽ ഗുരു വിന്റെ സാന്നിധ്യം അനുഭവപ്പെടും അത്രയും മൗനഘ നാബ്ദിയാണ്...

Saturday, 26 January 2019

ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയ ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾക്കു പത്മശ്രീ പുരസ്‌കാരം

ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ പ്രമുഖനാണ്‌ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ. ഗുരുദേവ വചനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്കു എത്തിക്കുന്നതിന് സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേക പരാമർശം അര്ഹിക്കുന്നു. 2018 ഇൽ ശിവഗിരിയിൽ മഹായതിപൂജ,ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ധിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം,ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന്...

Friday, 25 January 2019

ഗുരുവിന്റെ മതദര്‍ശനങ്ങള്‍ എങ്ങനെയായിരുന്നു.?

എല്ലാമതങ്ങളും ഒരേ ഒരു ലക്ഷ്യത്തിലേയ്‌ക്കാണ്‌ നീങ്ങുന്നത്‌. ആത്മസുഖമാണ്‌ എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നത്‌. ആ അര്‍ത്ഥത്തില്‍ ലോകത്തിന്‌ ഒരു മതം മാത്രമേയുള്ളൂ. (ഇതാണ്‌ ഗുരുവിന്റെ ഒരു മതസിദ്ധാന്തം, അല്ലാതെ ഹിന്ദുമതമോ, ശ്രീനാരായണ മതമോ അല്ല) പലതായി തോന്നുന്ന മതങ്ങളുടെ എല്ലാം സാരാംശം ആലോചിച്ചുനോക്കുകയാണെങ്കില്‍ ഏകമാണ്‌ എന്ന്‌ അറിയാന്‍ സാധിക്കും. അതിനാല്‍ മതവൈരാഗ്യമോ കലഹമോ മതപരിവര്‍ത്തനമോ ആവശ്യമില്ല. മതപരിവര്‍ത്തനത്തെ കുറിച്ച്‌ ചോദിച്ചവരോട്‌ മോക്ഷം അന്വേഷിച്ചാണ്‌ മതപരിവര്‍ത്തനം എങ്കില്‍ എല്ലാ...

ഭയ-വിശ്വാസികളും'.. 'ഗുരു വിശ്വാസിയും'

മനുഷ്യ ജീവന്റെ നിലനില്പിന് ആധാരം., ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓര്മ്മ, ഈഗോ, ആത്മാവ്, ഭയം എന്നീ എട്ടു ഘടകങ്ങളാണ് എന്ന് നമ്മുക്ക് അറിയാം. ഭയം എന്ന വികാരം സ്ഥൂലമായ നമ്മുടെ ശരീരത്തെ നാശത്തിൽ നിന്നും സംരെക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു ‘സേഫ്റ്റി’ ആയിട്ടാണ് നമ്മളിൽ അന്തർലീനം ചെയ്തിരിക്കുന്നത്. ഭയം ഇല്ലായിരുന്നു എങ്കിൽ അപകടം ആണെന്ന് അറിയാമെങ്കിൽ കൂടി നമ്മൾ തീയിലോ, വെള്ളത്തിലോ, ഓടുന്ന വാഹനത്തിനു മുന്നിലോ ചാടുമായിരുന്നു. ഇത് ഭയത്തിന്റെ ഒരു പൊസിറ്റീവ് സൈഡ്; എന്നാൽ ഭയത്തിനു ഭയാനകം ആയ ഒരു നെഗറ്റീവ് സൈഡ്...

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ

താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും നിർവ്വഹിച്ചിരുന്നുള്ളു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ...

ഗുരുദേവ കൃതികൾ വിനായകാഷ്ടകം - കായംകുളത്ത് കുമ്മമ്പിളളി രാമൻപിളളയശാൻ്റെ കീഴിൽ സംസ്കൃതത്തിൽ ഉന്നത പ0നം നടത്തുന്ന കാലത്താണ് ഈ കൃതി എഴുതിയതെന്ന് വിശ്വസിച്ചു പോരുന്നു... ഭുജംഗപ്രയാത വൃത്തത്തിലാണ് ഇതിൻ്റെ രചന ശ്രീ വാസുദേവാ ഷ്ടകം - ഈ കൃതിയും ഗുരുദേവൻ വാരണപ്പള്ളിയിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് രചിച്ചിരിക്കാനാണു സാധ്യത.വാരണപ്പള്ളി കുടുംബത്തിലെ കാരണവരുടെ അപേക്ഷ പ്രകാരമത്രേശ്രീവാസുദോവഷ്ടകം രചിച്ചത് 'വസന്തതിലകമാണ് വൃത്തം.. വിഷ്ണ്യഷ്ടകം - വിദ്യാഭ്യാസ കാലത്തെ വിഷ്ണുഭക്തിയാണ് ഈ അഷ്ടകരചനയ്ക്കു പിന്നിൽ...

സൈബര്‍സേന എസ്.എന്‍.ഡി.പി യോഗത്തിന്‍റെ അവിഭാജ്യ ഘടകം

എസ്.എന്‍.ഡി.പി യോഗത്തിന്‍റെ പ്രധാന പോഷക സംഘടനകളിലൊന്നായ സൈബര്‍സേന യോഗത്തിന്‍റെ അവിഭാജ്യ ഘടകം കൂടിയാണ്.യോഗത്തിന്‍റെ വാര്‍ത്തകളും യോഗം നിലപാടുകളും ശരിയായ രീതിയില്‍ സമൂഹത്തിലെത്തിക്കുന്നതിനായി യോഗം നേരിട്ട് രൂപീകരിച്ചരിക്കുന്ന സംഘടന കൂടിയാണ് സൈബര്‍സേന.വിമര്‍ശകരുടെയും ,യോഗത്തെ തകര്‍ക്കാന്‍ നടക്കുന്ന കുലംകുത്തികളുടെയും ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുത്ത് യോഗ നേതൃത്വത്തെ സംരക്ഷിച്ചു നിറുത്തുവാനുള്ള ശ്രമങ്ങള്‍ വളരെ ചടുലതയോടെ നിര്‍വ്വഹിച്ചു വരുന്ന സൈബര്‍സേന പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പി യോഗത്തിന്...

അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹർഷി

നടരാജഗുരു ഒരിക്കൽ പറയുകയുണ്ടായി !. "ഞാൻ എത്രയോതവണ വിദേശയാത്ര നടത്തി, ലോകം ചുറ്റി സഞ്ചരിച്ചു ! എത്രയോ ശാസ്ത്രജ്ഞന്മാരുമായും ചിന്തകൻമാരുമായും ഞാൻ ആശയവിനിമയം നടത്തി ! എന്നിട്ട് ഞാനെന്ത് നേടി ?" നടരാജഗുരു തന്നേ സ്വയം ഉത്തരവും പറഞ്ഞു ! "ഒന്നും നേടിയില്ല, പക്ഷേ നാരായണഗുരു തന്റ കൃതികളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്ന സത്യത്തെ സംബന്ധിക്കുന്ന അവസാന വാക്കുകളുടെ അടുത്ത് എങ്ങും വരാൻ ഒരുശാസ്ത്രജ്ഞനോ ചിന്തകനോ സാധിച്ചില്ല എന്ന സത്യം എനിക്ക് നേരിട്ട് ബോധ്യപ്പെടാൻ ഈ യാത്രകൾ ഉപകരിച്ചു". ഈ ലോകത്തിൽ ഒരേയൊരു പ്രവാചകൻ...

ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3

പ്രൊഫ. പി.കെ. ബാലരാമ പണിക്കരുടെ ‘ശ്രീ നാരായണ വിജയം’ സംസ്കൃതകാവ്യം അടിസ്ഥാനമാക്കി ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞാചാര്യനായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 2014 മെയ്‌ മാസത്തില്‍ നടത്തിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞ‘ത്തിന്റെ ഓഡിയോ കേള്‍ക്കാം, ഡൌണ്‍ലോഡ് ചെയ്യാം. വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി സുധാനന്ദ എഴുതിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്’ എന്ന കൃതിയും തദവസരത്തില്‍ പാരായണം ചെയ്യപ്പെട്ടു. ഈ ഓഡിയോ MP3 ഫയലുകള്‍ ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. MP3 ഫോര്‍മാറ്റിലുള്ള ഓഡിയോ മാത്രം തിരഞ്ഞ് ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യുക. ഓരോ...

Thursday, 24 January 2019

അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍

ഓഗസ്റ്റ്‌ 19, 2009. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും ഉള്‍ക്കൊള്ളിച്ച ചില ചിത്രങ്ങള്‍. ശ്രീനാരായണസ്വാമിയുടെ ആരാധകരായ മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. അരുവിപ്പുറം ശിവ ക്ഷേത്രത്തിലേക്കും മഠത്തിലേക്കുമുള്ള പ്രവേശന കവാടം അരുവിപ്പുറം ശിവക്ഷേത്രം അരുവിപ്പുറം...

Page 1 of 24212345Next