SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Saturday, 2 November 2013

സമുദായാഭിമാനിയായ ഡോക്ടര്‍ പല്‍പ്പു

മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും ജാതിവ്യത്യാസമുണ്ടെങ്കില്‍ ഒരു ഈഴവനായിരിക്കാനാണു താന്‍ ആഗ്രഹിക്കുകയെന്നു പറഞ്ഞ ധീരനാണു ഡോക്ടര്‍ പല്‍പ്പു (1863 - 1950). ഈഴവരെ 'താഴ്ന്ന ജാതിക്കാര്‍ എന്നു പ്രജാസഭയില്‍ പരാമര്‍ശിച്ചപ്പോള്‍ മേലാല്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഉരിയാടിപ്പോകരുതെന്നു ദിവാന്‍ സി. രാജഗോപാലാചാരിയെ രൂക്ഷമായി ശാസിച്ച കുമാരനാശാനിലും ഈഴവരെക്കാള്‍ ഉല്‍ക്കൃഷ്ട ജാതിക്കാര്‍ ഇവിടെ വേറെയില്ലെന്നു ഗവേഷണം ചെയ്ത് ഉറക്കെ പ്രഖ്യാപിച്ച സി.വി. കുഞ്ഞുരാമനിലും ''ജാതി പറയുകതന്നെ എന്ന് ഒരിക്കല്‍ ദൃഢമായി പറഞ്ഞ സഹോദരന്‍ അയ്യപ്പനിലും ഈ അഭിമാനം നമുക്കു കാണാം.

''സ്വവര്‍ഗത്തിന്റെ ഉദ്ഗതിക്കായി ശ്രമിക്കേണ്ടത് ആ വര്‍ഗത്തില്‍പെട്ട സ്ത്രീപുരുഷന്‍മാരില്‍ ഓരോരുത്തരുടെയും ഒഴിച്ചുകൂടാത്ത ചുമതലകളില്‍ ഒന്നാണെന്നാണ് എന്റെ വിശ്വാസം.''നമ്മുടെ സമുദായം ഇപ്പോള്‍ ക്ഷുദ്രങ്ങളായ ചില പരസ്പര വ്യത്യാസങ്ങളെയും അര്‍ഥശൂന്യങ്ങളായ കക്ഷിമല്‍സരങ്ങളെയുംകൊണ്ടു കുഴങ്ങുകയാകുന്നു. സമുദായത്തിന്റെ നന്മയെ സംബന്ധിച്ച ഭാഗങ്ങളിലെങ്കിലും കഴിയുന്നത്ര നാം ആ ഇടുങ്ങിയ മാര്‍ഗങ്ങളെ വെടിയുന്നതിനു ശ്രമിക്കേണ്ട കാലം തീരെ അതിക്രമിച്ചിരിക്കുന്നു.ഈ രണ്ടു വാക്യങ്ങളും അരുവിപ്പുറത്തു കൂടിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡോക്ടര്‍ പല്‍പ്പു എഴുതി വായിച്ച പ്രസംഗത്തിലുള്ളതാണ്. സമുദായം എങ്ങനെ ഉണരണമെന്നും വളരണമെന്നും വ്യക്തമാക്കുന്ന ജാജ്വല്യമാനമായ ഒരു മാര്‍ഗരേഖയാണ് ഈ പ്രസംഗം.

യോഗത്തിന്റെ ശതവാര്‍ഷിക സമ്മേളനത്തില്‍, പരലോകത്തുനിന്ന് ആഗതനായി പ്രസംഗിക്കേണ്ടിവന്നാലും ഡോക്ടര്‍ പല്‍പ്പുവിന് ഇതേ വാക്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്നതാണു ദയനീയമായ സത്യം. ഇതര ജാതിമത വിഭാഗത്തില്‍പെട്ടവര്‍ സംഘടിച്ചുനിന്ന് അധികാരവും സമ്പത്തും കൈവരിക്കുമ്പോള്‍ തന്റെ സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ കലഹമുണ്ടാക്കാനും ചാവേറുകളാകാനും തുനിയുന്നു. നൂറ്റാണ്ടു പിന്നിട്ടിട്ടും, ലക്ഷ്യമിട്ടതിന്റെ അടുത്തെത്തുന്ന ഭൌതിക, മാനസിക പുരോഗതികള്‍ നേടാനാവാത്ത തന്റെ സമുദായത്തിന്റെ ദയനീയാവസ്ഥ കണ്ട് ഒരുപക്ഷേ ആ ദീനദയാലു വേദിയില്‍നിന്നു പൊട്ടിക്കരഞ്ഞുപോകുമായിരിക്കും. വേഷംമാറിയ പഴയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ പുതിയ രാഷ്ട്രീയ നേതൃമുഖങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അനുയായികളെ ഓര്‍ത്ത് അദ്ദേഹം പരിതപിച്ചേക്കാം.സ്വാമി വിവേകാനന്ദനെ റിക്ഷയില്‍ ഇരുത്തി മൈസൂറിലെ രാജവീഥിയിലൂടെ, മലയാളി ഹിന്ദുക്കളിലെ ഒന്നാമത്തെ ആ എല്‍. എം. എസുകാരന്‍ കോട്ടും സൂട്ടുമണിഞ്ഞു വലിച്ചുകൊണ്ടോടിയത്, ഒരു സമുദായത്തിന്റെ വിമോചനത്തിനുള്ള രഹസ്യമന്ത്രം ചൊല്ലിക്കൊടുത്തതിനുള്ള പ്രതിഫലമായിട്ടായിരുന്നു. അതെല്ലാം ഫലപ്രാപ്തിയിലെ ത്തിയില്ലല്ലോയെന്ന ചിന്താഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിലും അധികമായിരിക്കും.

സമുദായപ്രവര്‍ത്തനം തികഞ്ഞ ക്ളേശാനുഭവമായിരുന്ന ഒരു കാലഘട്ടത്തിലാണു പല്‍പ്പു ഈഴവരെ സംഘടിപ്പിച്ച് അവകാശ സമരങ്ങള്‍ക്കു സജ്ജരാക്കാന്‍ ഒരുമ്പെടുന്നത്. കുറച്ചു വിദ്യാഭ്യാസവും ഒരു ഉദ്യോഗവുമുണ്ടെങ്കില്‍ ജാതി പറയുന്നതു നാണക്കേടായി കരുതുകയും സ്വന്തം മാളങ്ങളില്‍ ഒതുങ്ങിക്കൂടി ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രായേണ ജീവിതം വ്യര്‍ഥമാക്കാന്‍ തുനിയുന്ന ഇന്നത്തെ മനോഭാവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴാണു ഡോക്ടര്‍ പല്‍പ്പുവിന്റെ മഹത്വം വെളിപ്പെടുക. മേല്‍ സൂചിപ്പിച്ചപോലെ കേരളത്തിലെ ഹിന്ദുക്കളില്‍ ആദ്യത്തെ എല്‍. എം. എസുകാരനായിരുന്നിട്ടുപോലും അഞ്ചു രൂപ ശമ്പളം കിട്ടുന്ന ഒരു ജോലിക്കുവേണ്ടി താണുവീണു കേണപേക്ഷിച്ചപ്പോള്‍ നമ്മുടെ 'ധര്‍മരാജ്യത്തിലെ പ്രത്യക്ഷ ദൈവമായ രാജാവും അദ്ദേഹത്തിന്റെ മന്ത്രിപ്രവരനും കനിഞ്ഞില്ല. എന്നല്ല, 'പോയി തെങ്ങുചെത്തി ജീവിച്ചുകൊള്ളാന്‍ ഇണ്ടാസും കൊടുത്തു. പ്രാണനാശത്തെക്കാളും സങ്കടകരമായ ഈ പരിഹാസവും പേറിക്കൊണ്ടാണ് ഒരു ജോലി തേടി മദ്രാസിലേക്കും മൈസൂറിലേക്കും പല്‍പ്പു വണ്ടികയറിയത്. ഹിന്ദുരാജാവു ഭരിക്കുന്ന ഒരു രാജ്യത്തു ചവിട്ടിത്താഴ്ത്തപ്പെട്ടവനായ ഒരു ഹിന്ദു പ്രജ ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചാല്‍ ജോലിയുള്‍പ്പെടെ എല്ലാ പ്രവേശനകവാടങ്ങളും മലര്‍ക്കെ തുറന്നുകൊടുക്കുമായിരുന്ന സന്ദര്‍ഭത്തിലാണ് ഈ പലായനം എന്നോര്‍ക്കണം. 

മൈസൂര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി ഉദ്യോഗം ലഭിച്ചിട്ടും തിരുവിതാംകൂറിലെ പൊന്നുതമ്പുരാനേല്‍പ്പിച്ച അവധീരണവും സ്വജാതിയില്‍പെട്ട ലക്ഷോപലക്ഷം ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതങ്ങളും മറക്കാന്‍ ആ ദീനവല്‍സലനായില്ല. സര്‍വീസില്‍ ഇരുന്നുകൊണ്ടുതന്നെ തന്റെ ബുദ്ധിയും ശക്തിയും ധനവും വിനിയോഗിച്ച്, അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍ നിഷേധിച്ചും കിടന്ന സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം യത്നിച്ചു.മലയാളി മെമ്മോറിയലിന് (1891) ഏറ്റവും കൂടുതല്‍ ഒപ്പുകള്‍ ശേഖരിച്ചുകൊടുത്തത് അദ്ദേഹമാണ്. അതിലെ മൂന്നാമത്തെ ഒപ്പുകാരനും. ഈഴവര്‍ തെങ്ങുചെത്തും കയര്‍പിരിപ്പുംകൊണ്ടു തൃപ്തരാണെന്നും അവരെ മെമ്മോറിയലില്‍ ആകര്‍ഷിച്ചു ചേര്‍ത്തതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ സമാധാനം.സ്കൂളുകള്‍ ഉള്‍പ്പെടെ ഈഴവരുടെ മുന്നില്‍ അടച്ചിട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാതായനങ്ങള്‍ ഓരോന്നായി തുറന്നുകിട്ടാനുള്ള ഹര്‍ജികളുടെയും പത്രമാധ്യമങ്ങള്‍വഴിയുള്ള പ്രചാരണങ്ങളുടെയും കാലമായിരുന്നു അത്. ഇന്ത്യയിലും വിദേശത്തുമുള്ള ഇംഗീഷ് പത്രങ്ങളിലെല്ലാം ഈഴവരുടെ ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചെഴുതി. മലയാള മനോരമ, കേരള സഞ്ചാരി തുടങ്ങിയ മലയാള പത്രപംക്തികളും പ്രയോജനപ്പെടുത്തി. ആ പത്രലേഖനങ്ങളും നിവേദനങ്ങളും സമാഹരിച്ച് >'Treatment of Thiyas in Travancore'<എന്ന പേരില്‍ ഒരു ഗ്രന്ഥമായും പ്രചരിപ്പിച്ചു. വാസ്തവത്തില്‍ അതൊരു മഹാസംരംഭമായിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് 13176 ഈഴവര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ ഡോക്ടര്‍ പല്‍പ്പു മഹാരാജാവിനു സമര്‍പ്പിച്ചതും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. ഈഴവരുടെ അത്യന്തം ദയനീയമായ അവസ്ഥയെ രാജസമക്ഷം അവതരിപ്പിക്കുന്ന ഈ മെമ്മോറിയല്‍ ഒരു ചരിത്രവിദ്യാര്‍ഥി ഒരു വിലാപഗീതമായിട്ടായിരിക്കും വീക്ഷിക്കുക. ഒരു സമുദായത്തിന്റെ കദനഭാരം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് എഴുതിയ മെമ്മോറിയലിലെ ഒരു വാക്യം മാത്രം ഇവിടെ ഉദ്ധരിക്കാം:''ധര്‍മതല്‍പ്പരതയ്ക്കും പ്രജാവാല്‍സല്യത്തിനും ഇരിപ്പിടമായ പൊന്നുതിരുമേനിയുടെ കാരുണ്യമല്ലാതെ മറ്റൊരാശ്രയമില്ലാത്തവരും, നിരപരാധികളുമായ ഈ അടിയങ്ങളെ സ്വരാജ്യത്തിലും സ്വമതത്തിലുംനിന്ന് അകറ്റിക്കളയാതെ മേലാലെങ്കിലും എല്ലാ ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചുകൊള്ളത്തക്കവണ്ണവും യോഗ്യതാനുസാരവും അടിയങ്ങള്‍ക്കു സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കിട്ടത്തക്കവണ്ണവും തിരുവുള്ളമലിഞ്ഞു കല്‍പ്പനയുണ്ടായി അടിയങ്ങളുടെ സങ്കടം തീര്‍ത്തു രക്ഷിപ്പാറാകണമെന്ന്, അടിയങ്ങള്‍ എത്രയും ഭയഭക്തിവിനയങ്ങളോടുകൂടി തൃപ്പാദങ്ങളില്‍ വീണു പ്രാര്‍ഥിച്ചുകൊള്ളുന്നു ശിലപോലും അലിഞ്ഞുപോകുമാറുള്ള ഈ രോദനം പത്മനാഭദാസനെ തെല്ലും ഇളക്കിയതില്ലെന്നതു ചരിത്രസത്യം.പക്ഷേ, തോറ്റു പിന്‍മാറാന്‍ തയാറല്ലായിരുന്നു പല്‍പ്പു. അതേ വര്‍ഷംതന്നെ അദ്ദേഹത്തിന്റെ ഉല്‍സാഹത്തില്‍ തിരുവിതാംകൂര്‍ ഈഴവസഭ രൂപീകൃതമായി. 

കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടതുപോലെ: (മലയാള മനോരമ 1896 ഏപ്രില്‍ 18) ''സമുദായത്തിനു പൊതുവേ ഉണ്ടാകണമെന്നാഗ്രഹിച്ച അഭിവൃദ്ധിയുടെ ഒരുവക തോടയം മാത്രമേ ആയിരുന്നുള്ളു ഈ സഭകൂടലും പ്രസംഗങ്ങളുംമറ്റും തോടയം കഴിഞ്ഞുവരുന്ന ശ്ളോകവും പുറപ്പാടും മേളപ്പദവും പിന്നിട്ടു കഥയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതിനു വീണ്ടും ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നു. ശ്രീനാരായണഗുരുവിന്റെ പാവനചരിതത്തിലും ഉല്‍ക്കൃഷ്ടമായ ദര്‍ശനത്തിലും ദിവ്യതേജസ്സിലും ആകൃഷ്ടനായി പല്‍പ്പു എസ്. എന്‍. ഡി. പി. യോഗം രൂപീകരിച്ചതോടെ കേരളത്തിലെ സമസ്ത ഈഴവരുടെയും ഉദ്ധാരണത്തിനും മുന്നേറ്റത്തിനുമുള്ള അരങ്ങൊരുങ്ങി. പദം പാടാനും ശ്ളോകം ചൊല്ലാനും മാത്രമല്ല, ചൊല്ലിയാടാനും ഇളകിയാടാനും ഈഴവര്‍ സന്നദ്ധരാണെന്ന് അതോടെ പല്‍പ്പു അധികാരികളെ ബോധ്യപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ ഈ സംസ്ഥാനങ്ങളിലുള്ള ഈഴവരുടെ മതസംബന്ധമായും സാമൂഹികമായും വ്യവസായ വിഷയമായുമുള്ള അഭിവൃദ്ധിക്കുവേണ്ടി റജിസ്റ്റര്‍ ചെയ്ത എസ്. എന്‍. ഡി. പി. യോഗത്തിന്റെ ജൈത്രയാത്രയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കൊല്ലത്തു നടത്തിയ ഇന്ത്യയിലെ ഒന്നാമത്തേതായ വ്യാവസായിക പ്രദര്‍ശനവും സാഹിത്യ പ്രദര്‍ശനവും. സംഖ്യാബലത്തില്‍ മാത്രമല്ല, വ്യവസായ ശീലത്തിലും സാംസ്കാരിക പ്രബുദ്ധതയിലും ഈഴവര്‍ കേരളത്തില്‍ ഒന്നാമതായി നില്‍ക്കുന്ന ഒരു സമുദായമാണെന്നു ലോകരെ വിളിച്ചറിയിക്കാനുള്ള ഒരു ഉദ്യമമായിരുന്നു അത്. കേരളത്തിലെ ഈഴവരുടെ വ്യവസായ സാധനങ്ങളും സാഹിത്യസംഭാവനകളും മാത്രമേ അതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടു നാലാം വാര്‍ഷികത്തോടനുബന്ധിച്ചു കണ്ണൂരില്‍ നടത്തിയ കൃഷി വ്യവസായ പ്രദര്‍ശനവും പല്‍പ്പുവിന്റെ നേതൃത്വപാടവത്തിനു ദൃഷ്ടാന്തമാണ്.

വിവേകാനന്ദ സ്വാമികളുടെ സഹായത്തോടെ, ഡോക്ടര്‍ സ്വന്തം കീശയില്‍നിന്നു പണം കൊടുത്തു ബാരിസ്റ്റര്‍ ജി.പി. പിള്ളയെ ഇംഗണ്ടില്‍ അയച്ച് ഈഴവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയിലെത്തിച്ചതും ശ്രദ്ധേയമാണ്.ഇക്കാലത്ത് മൈസൂറിലെ വലിഗര്‍ എന്ന അവശസമുദായത്തെയും ഡോക്ടര്‍ സംഘടിപ്പിക്കയുണ്ടായി. വലിഗര്‍ അസോസിയേഷന്‍ എന്നായിരുന്നു അവരുടെ സംഘടനയുടെ പേര്.ഈഴവരുടെ വ്യവസായ സംരംഭത്തെയും സാമ്പത്തി കാഭിവൃദ്ധിയെയും ലക്ഷ്യമാക്കി ഡോക്ടറുടെ ചുമതലയില്‍ കൊച്ചി കേന്ദ്രമാക്കി 'മലബാര്‍ എക്കണോമിക് യൂണിയന്‍ എന്ന പേരില്‍ ഒരു കമ്പനിയും സ്ഥാപിച്ചു പ്രവര്‍ത്തിച്ചിരുന്നു. ശ്രീനാരായണഗുരുവാണ് അതില്‍ ആദ്യം ഷെയറെടുത്തത്. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതത്തില്‍പെട്ട് ആ ഉദ്യമം തകര്‍ന്നുപോകുകയാണുണ്ടായത്.ഇങ്ങനെ അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഡോക്ടര്‍ പല്‍പ്പുവിനെ ഈഴവസമുദായത്തിന് ഒരുകാലത്തും മറക്കാനാവില്ല.

ജി. പ്രിയദര്‍ശനന്‍

ഗുരു നിത്യ ചൈതന്യ യതി



പാശ്ചാത്യ - പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരു നിത്യ ചൈതന്യ യതി.
കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്‌ ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറിയ അദ്ദേഹത്തിന്റെന ജീ‍വിതം വിശുദ്ധിയുടേയും സ്‌നേഹത്തിന്റെേയും സാക്ഷിറപത്രമാണ്‌. 1924 നവംബര്‍ രണ്ടിന്‌ പത്തനംതിട്ട ജി‍ല്ലയിലെ മുറിഞ്ഞകല്ലിലാണ്‌ യതി ജനിച്ചത്‌. ജയചന്ദ്രന്‍ എന്നായിരുന്നു പേര്‌ .
ഇരുപതാം നൂറ്റാണ്ടിന്റെത തുടക്കത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയപോലെ 70 കളിലും 80കളിലും നിത്യചൈതന്യ യതി ഭാരതീയ തത്വചിന്താ ആചാര്യനായി ദിഗ്‌ വിയയം നേടി. പല പാശ്ചാത്യ സര്വചകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചൂ. മനുഷ്യ ജീ‍വിതത്തെ ധന്യമാക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വൈകാരിക ഭാവം സ്‌നേഹമാണെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. സ്‌നേഹത്തിന്റെന പരിശുദ്ധവും തീവ്രവുമായ അവസ്ഥയാണ്‌ ഭക്തി. ഇതാണ്‌ മോക്ഷത്തെ പ്രദാനം ചെയ്യുന്നത്‌. സ്‌നേഹവും ഭക്തിയും തമ്മിലുള്ളബന്ധമായിരുന്നു യതിയുടെ പ്രധാന അന്വേഷണ വിഷയം എന്നു വേണമെങ്കില്‍ പറയാം. ജയദേവന്റെ ഗീതാ ഗോവിന്ദത്തെ ആസ്‌പദമാക്കി പ്രേമവും ഭക്തിയും എന്നൊരു പുസ്തകം യതി എഴുതിയിട്ടുണ്ട്‌.
നിത്യ ചൈതന്യ യതി കൃതഹസ്തനായ കവി ആയിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. 1977 ല്‍ അദ്ദേഹത്തിന്റെയ നളിനി എന്ന കാവ്യശില്പംന കേരള സാഹിത്യ അക്കാദമിയുടെ അവാര്ഡ് ‌ നേടി.
1952 ല്‍ ആണ്‌ നടരാജ ഗുരുവിന്റെള ശിഷ്യനാവുന്നത്‌. ഭാരതീയവും പാശ്ചാത്യവുമായ തത്വചിന്താപദ്ധതികളില്‍ അദ്ദേഹത്തിന്‌ നല്ല അവഗാഹം ഉണ്ടായിരുന്നു. പ്രാചീനമായ ചിന്താധാരകളെ ആധുനിക ദര്ശലനങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും അവയെ സമന്വയിപ്പിച്ച്‌ സ്വകീയമായ ഉപദര്ശങനങ്ങള്‍ അവതരിപ്പിക്കാനുമാണ് യതി ശ്രമിച്ചത്‌. 56 മുതല്‍ 59 വരെ ജി‍ജ്ഞാസുവിന്റൊ തീര്ഥാചടനമായിരുന്നു. കാശി ഋഷികേശ്‌, ഹരിദ്വാര്‍ ബോംബേ എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച്‌ അവിടങ്ങളിലെ ആശ്രമങ്ങളിലെ അന്തേവാസിയായി അദ്ദേഹം വേദന്തവും യോഗവും ന്യായവുമെല്ലാം അഭ്യസിച്ചു. പിന്നീടങ്ങോട്ട്‌ അത്മീയ തീര്ഥവയാത്രയായിരുന്നു.1969 തൊട്ട്‌ 84 വരെ പല വിദേശരാജ്യങ്ങളിലും വിസിറ്റിംഗ്‌ പ്രൊഫസറായിരുന്നു. തത്വശാസ്ത്രത്തില്‍ എം എ ബിരുദം നേടിയശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണ കോളജി‍ലും മദ്രാസ്‌ വിവേകാനന്ദ കോളജി‍ലും അദ്ധ്യാപകനായി ജോ‍ലിചെയ്‌തു.1984 മുതല്‍ മരിക്കുന്നതു വരെ ഊട്ടി ഫേണ്‍ ഹില്ലില്‍ നാരായണഗുരുകുലത്തിന്റെ9യും ഈസ്റ്റ്‌ വെസ്റ്റ്‌ യൂണിവേഴ്‌സിറ്റിയുടെയും അധിപനായിരുന്നു അദ്ദേഹം.
പ്രധാന കൃതികള്‍:
വേദാന്ത പരിചയം
കുടുംബശാന്തി - മനശാസ്ത്ര സാധന
ഭഗവത്‌ ഗീത സ്വാദ്ധ്യായം
ഇമ്പം ദാമ്പത്യത്തില്‍
നടരാജഗുരുവും ഞാനും
രോഗം ബാധിച്ച വൈദ്യ രംഗം
പ്രേമവും ഭക്തിയും
ജനനി നവരത്നമഞ്ജരി
മൂല്യങ്ങളുടെ കുഴമറച്ചില്‍
ദൈവം സത്യമോ മിഥ്യയോ
മന:ശാസ്ത്രം ജീ‍വിതത്തില്‍
സത്യത്തിന്റെശ മുഖങ്ങള്‍
തത്വമസി - തത്വവും അനുഷ്ഠാനവും
ബൃഹദാരണ്യകോപനിഷദ്‌
യോഗം എന്ന സഹജാ‍വസ്ഥ
ലവ്‌ ആന്റ്ത ഡിവോഷന്‍
സൈക്കോളജി‍ ഓഫ്‌ ദര്ശ നമാല
നീതര്‍ ദിസ്‌ നോര്‍ ദാറ്റ്‌ ബട്ട്‌...ഓം

1999 മെയ്‌ 14 ന്‌ ആ പുണ്യാത്മാവ്‌ നമ്മെ വിട്ടു പിരിഞ്ഞു .

Posted on Facebook Group By : 
Mohan Babu Gopalan

Thursday, 31 October 2013

സ്ത്രീ ശാക്തീകരണം ശ്രീ നാരായണനിലൂടെ

സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍കും , വിപ്ലവങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് . സ്ത്രീ വെറും ഒരു ഭോഗവസ്തു എന്നനിലയില്‍നിന്ന്‍ സമൂഹത്തില്‍ പുരുഷനൊപ്പം നില്‍ക്കുന്ന ഘടകം എന്ന നിലയിലേക്ക്  ഇന്നുയര്‍ന്നു കഴിഞ്ഞിരിക്കുന്നു . സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിരവധിയായ സംഘടനകളും , നിയമങ്ങളും ഇന്ന് നിലനില്‍ക്കുന്നു . സമൂഹത്തില്‍ സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം കേരളസര്‍ക്കാര്‍ നടപ്പിലാക്കിയതും അതിന്‍പ്രകാരം വീടിന്‍റെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍നിന്ന് അധികാരത്തിന്‍റെ സുവര്‍ണ്ണശോഭയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടുന്നതും നാം കണ്ടു കഴിഞ്ഞു . സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹികപീഡനങ്ങള്‍ തടയുന്നതിനായുള്ള നിയമം ഭാരതസര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു . അങ്ങിനെ എല്ലാതലത്തിലും സമൂഹത്തില്‍ തുല്യശക്തിയായി നില്‍ക്കുന്ന സ്ത്രീയെയാണ് ഇന്ന് നമുക്ക് കാണുവാന്‍ കഴിയുക . അവര്‍ക്ക് പ്രചോദനമേകികൊണ്ട് ഭരണസംവിധാനവും , നിരവധിയായ സംഘടനകളും . ഇതൊക്കെ തന്നെയുണ്ടെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും സ്ത്രീകള്‍ക്ക് സാമൂഹിക അസമത്വങ്ങളെ നേരിടേണ്ടിവരുന്നു എന്ന ദു:ഖ സത്യവും വിസ്മരിക്കുന്നില്ല .


സ്ത്രീ സമത്വം ഇന്ന് ഈ തലത്തില്‍ എത്തി നില്‍ക്കുന്നതിനുപന്നില്‍ ഒരുപാട് മഹത് വ്യക്തികളുടെ ത്യാഗപൂര്‍ണ്ണമായ പരിശ്രമവും , നിര്‍ലോഭ പിന്തുണയും ഉണ്ട് എന്നതാണ് വാസ്തവം . സ്ത്രീ സമത്വവും , വിദ്യാഭ്യാസവും ഒരു പ്രഖ്യാപിത അജണ്ടയായി ഐക്യരാഷ്ട്രസഭ പോലും സ്വീകരിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്  തന്നെ സ്ത്രീ സമത്വത്തിനും സ്ത്രീ സമൂഹത്തിന്റെ നാനാമുഖ പുരോഗതിക്കും വേണ്ടി യത്നിച്ച മഹാപുരുഷനാണ് ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ .
ജാതിമത വര്‍ണ്ണവ്യത്യാസങ്ങള്‍ തിമിര്‍ത്താടിയ 18 , 19 നൂറ്റാണ്ടുകളില്‍ ,സമൂഹത്തില്‍ യാതനാപൂര്‍ണ്ണമായ ജീവിതമാണ് സ്ത്രീകള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നത് . സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ണ്ണയെന്നോ , സവര്‍ണ്ണയെന്നോ ഭേദം ഉണ്ടായിരുന്നില്ല . എല്ലാവിധ അവകാശങ്ങളുടെയും സര്‍വ്വാധികാരികള്‍ എന്ന് സ്വയംപ്രഖ്യാപനം നടത്തി സമൂഹത്തെ അടക്കിവാണിരുന്ന സവര്‍ണ്ണമേധാവിത്വം സ്ത്രീയെ ഒരു ഭോഗവസ്തു എന്നതിനപ്പുറം യാതൊരുവിധ പരിഗണനയും നല്‍കിയിരുന്നില്ല . പുരുഷനെ യഥാവിധി പരിചരിക്കുന്നതിനും , അവന്‍റെ കാമ പൂര്‍ത്തീകരണത്തിനുള്ള വസ്തു എന്നതിനപ്പുറമുള്ള ഒരു ജീവിതവും ലോകവും സവര്‍ണ്ണ സമൂഹത്തില്‍ അവള്‍ക്കു പ്രപ്യമായിരുന്നില്ല . ബഹുഭാര്യാത്വം അന്തസ്സായി കണ്ടിരുന്ന ബ്രാഹ്മണന്‍ നാടുനീളെ സംബന്ധം ചെയ്ത്  വീടും കുടുംബവും മറന്നു ജീവിച്ചപ്പോള്‍ നിശബ്ദയായി കണ്ടുനില്‍ക്കാനെ അവള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ . മറിച്ച് സ്ത്രീയാണ് ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ( സംശയത്തിന്‍റെ പേരില്‍പോലും ) ക്രൂരമായ ശാരീരികവും , മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുമായിരുന്നു . സ്മാര്‍ത്തവിചാരം നടത്തി പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുന്ന സ്ത്രീകള്‍ അടിമച്ചന്തകളില്‍ വില്‍ക്കപ്പെടുകയോ , വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയോ ചെയ്യുമായിരുന്നു  എന്നുകൂടി അറിയുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ . ആ കാലഘട്ടത്തില്‍ നായര്‍ സമുദായത്തില്‍പെട്ട സ്ത്രീകളുടെ ആഡ്യത്വം അവര്‍ക്ക് എത്ര പുരുഷന്മാര്‍ സംബന്ധക്കരായി ഉണ്ടായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നുവെന്ന് ചരിത്രം പറയുന്നു .സമൂഹത്തിലെ സുന്ദരിയാ സ്ത്രീകളെ 'ദേവദാസി ' ആയി വാഴിക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു . സുന്ദരിയായ സ്ത്രീകളെ ഭോഗിക്കുവാനുള്ള ബ്രാഹ്മണന്റെ ഒരു കുടിലതന്ത്രമായി മാത്രമേ ഈ അനചാരത്തെ കാണാന്‍ സാധിക്കൂ .ഇതിലും വിചിത്രമായ ഒരു ആചാരമായിരുന്നു മണ്ണാന്‍ പേടി , പുലപേടി  തുടങ്ങിയവ . സവര്‍ണ്ണസ്ത്രീകള്‍ രാത്രികാലങ്ങളില്‍ താഴ്ന്ന ജാതിയില്‍പെട്ട പുരുഷന്‍റെ ദൃഷ്ടിയില്‍ പെട്ടാല്‍ അവള്‍ അവന്‍റെ കൂടെ കഴിയണം എന്നതായിരുന്നു നിയമം .  സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത പുരുഷമേധാവിത്തത്വിന്‍റെ ഉരുക്കുമുഷ്ടിയില്‍ അമര്‍ന്നുപോയ ജീവിതമായിരുന്നു സ്ത്രീയുടേത് . ഈ അസമത്വങ്ങളായിരുന്നു വി ടി ഭാട്ടതിരിപ്പാടിനെയും , ലളിതാംബിക അന്തര്‍ജ്ജനത്തെയും പോലുള്ള ഉന്നത വ്യതിത്വങ്ങളെ സ്വന്തം സമുദായത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചതും .

മേല്‍വിവരിച്ചതിലും  എത്രയോ ദയനീയമായിരുന്നു അവര്‍ണ്ണ സ്ത്രീകളുടെ അവസ്ഥ .  അഭിപ്രയാസ്വാന്തന്ത്ര്യവും അറിവും മാത്രമല്ല നഗ്നത മറയ്ക്കുവാനുള്ള അവകാശം പോലും അവര്‍ണ്ണ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല . പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ അവളുടെ അവയവങ്ങള്‍ക്ക് കരം കൊടുക്കേണ്ടിവരുന്ന അവസ്ഥ നമുക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ ? അവര്‍ണ്ണ സ്ത്രീ മേലാള പുരുഷനെകണ്ടാല്‍ മേല്‍മുണ്ടുമാറ്റി ബഹുമാനം പ്രകടിപ്പിക്കണമെന്നതായിരുന്നു അലിഖിത നിയമം .അടിയാള സ്ത്രീയുടെ നഗ്നത ആസ്വദിക്കാന്‍ കണ്ടെത്തിയ മറ്റൊരു തന്ത്രം . അവര്‍ണ്ണന്‍ അവന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം മാത്രമല്ല അവന്‍റെ വിവാഹം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീയെപ്പോലും മേലാളന് കാഴ്ച വയ്ക്കണമെന്നായിരുന്നു നിയമം . സന്ത്വം ഭാര്യയെ കാഴ്ചവയ്ക്കെണ്ടിവരുന്ന പുരുഷന്‍റെ നിസ്സഹായാവസ്ഥയെക്കാള്‍ എത്രയോ ദയനീയമാണ് അതിന് വിധേയയാകേണ്ടി വരുന്ന സ്ത്രീയുടെ ദു:രവസ്ഥ .

അറിവുനെടുവാനുള്ള അവകാശം സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ സ്ത്രീയ്ക്ക് നിഷിദ്ധമായിരുന്നു . സ്ത്രീയുടെ വിദ്യാഭ്യാസം തെറ്റായ ഒന്നായിട്ടാണ് പുരുഷ മേധാവിത്വം കണ്ടിരുന്നത് . ഇതുമാത്രമല്ല സ്ത്രീയുമായി ബന്ധപ്പെട്ടു നിരവധിയായ ആചാരങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു . ശൈശവവിവാഹവും , സതീസബ്രദായവും ഇവയില്‍ പ്രധാനപ്പെട്ടവ തന്നെ . ഇതിനുപുറമേ കുടുംബത്തിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന നിരവധി ചടങ്ങുകള്‍ സ്ത്രീയുമായി ബന്ധപ്പെട്ട്  നിലനിന്നിരുന്നു . കേട്ടുകല്യാണം , തിരണ്ടുകല്യാനം , പുടകൊടകല്യാണം , പുളികുടി കല്യാണം തുടങ്ങിയവ .

ഈവിധം എല്ലാതലത്തിലും സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന കാലത്താണ് മനുഷ്യമോചന മന്ത്രവുമായി ഭഗവാന്‍ ശ്രീനാരായണന്‍ ഭൂമിയില്‍ അവതാരമെടുക്കുന്നത് . അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംപെട്ട്  അന്ധത ബാധിച്ച സമൂഹത്തെ കൈപിടിച്ചുയര്‍ത്തണമെങ്കില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിന്‍റെ ഉയര്‍ത്തെഴുനേല്പ്പ് അവശ്യം തന്നെയെന്ന് മനസ്സിലാക്കിയ ഗുരു , അവളുടെ മോചനം കേവലം പുരുഷനില്‍ നിന്ന് ഉള്ള വിമോചനം  മാത്രമല്ല മറിച്ച് ജീവിതത്തിന്‍റെ നാനാ തുറകളിലും അവളെ സ്വയംപര്യാപ്തയാക്കുന്ന വിധം അവളില്‍ അറിവും ആത്മബോധവും വളര്‍ത്തിയെടുക്കയാണെന്ന് ഉറപ്പിച്ച് പ്രവര്‍ത്തിച്ചു . ഇപ്രകാരം അവളെ ഉണര്‍ത്തണമെങ്കില്‍ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഉറച്ചുവിശ്വസിച്ച ഗുരുദേവന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി .

1912  ല്‍ ചെറായിയില്‍ നടന്ന ഒരു യോഗത്തില്‍ വച്ച് ഗുരു ഇപ്രകാരം സമൂഹത്തെ ഉപദേശിച്ചു  " സമൂഹത്തില്‍ പുരുഷനുമാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യസം  ഉണ്ടായിരിക്കണം . ഇത്തരം കാര്യങ്ങളില്‍ അവരെ പിറകോട്ട് തള്ളിവിടരുത് " . ഇങ്ങനെ ഉപദേശിക്കുക മാത്രമല്ല ഗുരുചെയ്തത് നാടൊട്ടുക്ക് ആരാധനാലയങ്ങളും അവയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടു . സ്ത്രീകള്‍ക്കായി പ്രത്യേകം പാഠശാലകള്‍ തുറക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു . ആശ്രമം എന്ന കവിതയില്‍ ഈ ലക്ഷ്യങ്ങള്‍ ഗുരു വളരെ വ്യക്തമായി പറയുന്നുണ്ട് .  ആലുവാ അദ്വൈതാശ്രമാത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പത്രകുറിപ്പില്‍ ഗുരുദേവന്‍ ഇപ്രകാരം പറയുന്നു " ഈ ആശ്രമാത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം താമസിച്ചു പഠിക്കുന്നതിനായി കന്യാമഠം പോലെ ഒരു ധര്‍മ്മപാലന മഠവും അനാഥാലയവും ഉണ്ടാകണം . ധര്‍മ്മപാലന മഠത്തിന്‍റെ ധര്‍മ്മം പെണ്‍കുട്ടികള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണം , ആചാരം , ഭാഷജ്ഞാനം , ശിശുസംരക്ഷണം , ഗൃഹഭരണം , രോഗശുശ്രൂഷ , തുന്നല്‍പ്പണി ആദിയായ സ്ത്രീകള്‍ക്ക് കൈത്തൊഴിലുകള്‍ അഭ്യസിപ്പിച്ച് അവരെ ഗൃഹലക്ഷ്മികളുടെയും , ബ്രഹ്മചാരികളുടെയും മാതൃകകളാക്കി തീര്‍ക്കുകയാകുന്നു " സ്ത്രീയെ കേവലം അടുക്കളയില്‍ ഒതുക്കാതെ ജീവിതത്തിന്‍റെ നാനാതുറകളില്‍ അവരെ പ്രാപതയാക്കുക എന്ന മഹത്തായ സന്ദേശമായിരുന്നു ഗുരുവിന്‍റെത് .

സ്ത്രീകള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ ഗുരു അവരുടെ ഉന്നത വിദ്യാഭ്യാസ വേളയില്‍ താമസിച്ചുപഠിക്കുന്നതിനാവശ്യമായ  വനിതാസദനങ്ങളും നിര്‍മ്മിച്ചുകൊടുത്തു . ൧൯൨൪ ല്‍ ഗുരു തന്‍റെ ഭക്തയായ ഒരു സ്ത്രീയുടെ സഹായത്തോടെ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ " ശ്രീ നാരായണ വിദ്യാര്‍ഥി സദനം " ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വനിതാസദനമാണ് . ഇതിന്‍റെ ചുവടുപിടിച്ച് ഏറണാകുളത്ത് 'എസ എന്‍ വി സദനം '. ഇവയെല്ലാം സ്ത്രീവിമോചനത്തിനായി ഗുരു നടത്തിയ നിശബ്ദ വിപ്ലവങ്ങള്‍ തന്നെ .

പുരുഷനൊപ്പം വിദ്യാഭ്യസം സ്ത്രീക്ക് പ്രാപതമാക്കിയതിനുശേഷം സാമൂഹികദുരാചാരങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗുരു നടത്തിയത് . കുടുംബത്തിന് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന   കേട്ടുകല്യാണം , തിരണ്ടുകല്യാനം , പുടകൊടകല്യാണം , പുളികുടി കല്യാണം തുടങ്ങിയ ആചാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത ശ്രീ നാരായണന്‍ ഇവ ഒഴിവാക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും , നിര്‍ബന്ധപൂര്‍വ്വം ഉപദേശിച്ചു നിര്‍ത്തലാക്കുകയും ചെയ്തു.
വിവാഹത്തിന് സ്ത്രീയുടെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്ന് പറഞ്ഞ ഗുരു വിവാഹ സമ്പ്രദായത്തെ അപ്പാടെ പരിഷ്കരിച്ചു. വരനുവേണ്ടി സഹോദരി പുടവകൊടുക്കുന്ന രീതിയില്‍നിന്ന്‍ ബഹുജന സമക്ഷം താലി കെട്ടുന്ന വ്യവസ്ഥിതിയിലേക്ക് വിവാഹത്തെ പരിഷ്കരിച്ചു ഗുരുദേവന്‍ . വിവാഹത്തിനുമുമ്പ് സ്ത്രീയും പുരുഷനും കാണണമെന്നും പരസ്പരം സംസാരിച്ചു മനസ്സിലാക്കണമെന്നും ശ്രീനാരായണ ധര്‍മ്മത്തില്‍ ഗുരു അരുളുന്നുണ്ട് .സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വില്‍ക്കുകയും വാങ്ങുകയുംചെയ്യുന്നതുപോലെ ഹീനമാണെന്ന് അരുളിയ ഗുരു  സ്ത്രീധന സമ്പ്രദായവും, ശൈശവവിവാഹവും നിര്‍ത്തലാകണമെന്ന് പറയുകയും അതിന്‍റെ ദൂഷ്യവശങ്ങള്‍ സാധാരണക്കാരനെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്തു . ബഹുഭാര്യാത്വമാണ് കുടുംബത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രധാന വിഷയമെന്ന് മനസ്സിലാക്കിയ ഗുരു ബഹുഭാര്യത്വം കര്‍ശനമായി നിയന്ത്രിച്ചു. ഇങ്ങനെ ഒക്കെ പറയുക മാത്രമല്ല ഗുരു ചെയ്തത് ,ആ മഹാത്മാവ്‌ ജനങ്ങളുടെ ഇടയില്‍ സഞ്ചരിച്ച് അനാചാരങ്ങളെ അകറ്റി നിര്‍ത്താന്‍ അവരെ ഉപദേശിച്ചു.

ശ്രീനാരായണന്‍ തുടങ്ങിവച്ച ആചാര പരിഷ്കാരങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തി . വീടാം കൂട്ടിലെ തത്തകള്‍ എന്ന നിലയില്‍  നിന്ന് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷയും വീടിന്‍റെ നാഥ എന്ന പദവിയുടെ അലങ്കാരവും ആയിത്തീര്‍ന്നു. ഒരു സ്ത്രീ എപ്രകാരം കുടുംബത്തിന്‍റെ ഐശ്വര്യം ആകണമെന്ന് അവളെ ബോധ്യപ്പെടുത്താന്‍ ' ഭാര്യധര്‍മ്മം ' എന്നാ മഹത്തായ സൃഷ്ടി സ്ത്രീ സമൂഹത്തിന് സമര്‍പ്പിച്ചു ശ്രീ നാരായണ ഗുരു .

ഇപ്രകാരം കേരള സമൂഹത്തിലെ സമസ്തമേഖലകളിലും പുരുഷനൊപ്പം എത്തിച്ചേരുവാന്‍ സ്ത്രീയെ പ്രാപ്തയാക്കിയത്തില്‍ ശ്രീ നാരായണന്‍റെ പങ്ക് വളരെ വലുതാണ്‌ . ഗുരുവിന്‍റെ ഈ ആചാര പരിഷ്കാരങ്ങള്‍ തന്നെയാണ് മന്നത്ത് പദ്മനാഭനെയും, വി ടി ഭട്ടതിരിപ്പാടിനെയും , അയ്യന്‍കാളിയെയും , പണ്ഡിറ്റ്‌ കറുപ്പനെയും മുന്നോട്ട് നയിച്ചത് . കേരള സമൂഹത്തില്‍  ശാസ്ത്ര ,സാങ്കേതിക, വ്യവസായ , വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ഗുരുദേവന്‍ തുടങ്ങിവച്ച വിപ്ലവത്തിന്‍റെ തുടര്‍ച്ച മാത്രം ...

ബിനു കേശവന്‍
Couresy : http://www.gurudevan.net/

തിരസ്‌കാരങ്ങളെ ഹാരമായണിഞ്ഞ സ്വാമി അനന്ദതീര്‍ത്ഥ


സാമൂഹ്യ പരിഷ്‌കരണ രംഗത്ത് ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്‍.സമൂഹത്തില്‍ കാണപ്പെടുന്ന അനീതികളോട് സ്വാമി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്.

നാരായണഗുരുവിന്റെ ശിഷ്യനായിത്തീര്‍ന്ന സ്വാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാനുള്ള വിശാല മനസ്‌കത പലര്‍ക്കം ഇല്ലാതെ പോയി.പേരിലുള്ള ജാതി സൂചനപോലും ദയവില്ലാതെ എതിര്‍ത്ത സ്വാമി ആനന്ദ തീര്‍ത്ഥ ജന്മംകൊണ്ട് സവര്‍ണ കുടുംബത്തിലായിരുന്നു.ഒരു പൂര്‍വാശ്രമത്തിലെ സവര്‍ണ പശ്ചാത്തലമാണ് പലയിടങ്ങളിലും സ്വാമിയെ അനഭിമതനാക്കിയത്.1928ല്‍ അക്കാലത്തെ ഉന്നത വിദ്യാഭ്യാസം നേടി ഗുരുവിനെ ശരണീകരിച്ച അനന്ദ ഷേണായിയെ സ്വാമി ആനന്ദ തീര്‍ത്ഥനാക്കി മാറ്റിയത് നാരായണ ഗുരുവായിരുന്നു.

അയിത്ത ജനങ്ങളോടൊപ്പമുള്ള സഹവാസവും അവരോടൊപ്പമുള്ള മിശ്രഭോജനവും മുന്നേറ്റങ്ങളും കണ്ട് സവര്‍ണ സമൂഹം സ്വാമിക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയുണ്ടായി.സവര്‍ണ മേലാളരുടെ അവഗണനയെ ഒരു അംഗീകാരമായാണ് അന്ന് സ്വാമി സ്വീകരിച്ചത്.

പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും പട്ടിക ജാതിക്കാരുരേയും കൂട്ടി കല്ലേക്കുളങ്ങളര ക്ഷേത്രത്തിലേക്കു പോയ സ്വാമിയെ സവര്‍ണര്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.ആ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോഴും ക്ഷതം സംഭവിച്ചത് ശരീരത്തിനു മാത്രമായിരുന്നു.സ്വാമിയെ സംബന്ധിച്ചിടത്തോളം ആ മര്‍ദ്ദനം മനസ്സിന് കനത്ത പ്രചോദനമായി തീരുകയാണ് ചെയ്തത്.

മഹാത്മജിയെ കാണുന്നതിനായി സബര്‍മതിയിലേക്ക് കാല്‍ നടയായി സഞ്ചരിച്ച സ്വാമി പട്ടിക ജാതി ജനങ്ങളുടെ ചേരി പ്രദേശങ്ങളിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്.പൊതുവേ ദരിദ്രരായിരുന്ന അവര്‍ സവര്‍ണരെ ഭയന്ന് സ്വാമിജിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല.കടുത്ത വിശപ്പും ദാഹവും പട്ടിണിയും ശരീരത്തെ തളര്‍ത്തുമ്പോഴും സാമൂഹ്യ അവഗണനക്കെതിരെ ആഞ്ഞടിക്കുവാനുള്ള ഊര്‍ജം സംഭരിക്കുകയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

സവര്‍ണ ഹിന്ദു സമുദായത്തെ ഹൃദയം കൊണ്ട് വര്‍ജിച്ച അദ്ദേഹം പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് അധികകാലം ജീവിച്ചിരുന്നത്.ഗുരുദേവന്റെ സന്ദേശങ്ങളില്‍ നിന്നും വലിയ 
സാമൂഹ്യ വെളിച്ചം ഉള്‍ക്കൊണ്ട് സ്വാമി ഗാന്ധിജിയില്‍ നിന്നും ഗുരു സന്നിധിയിലേക്ക് നടന്നടുക്കുകയായിരുന്നു.

സ്വാമിയുടെ നിശ്ചയദാര്‍ഢ്യത്തിലും ആത്മാര്‍ത്ഥതയിലും നാരായണ ഗുരുവിന് മതിപ്പുണ്ടായിരുന്നു.ഗുരു ധര്‍മ്മം പ്രചരിപ്പിരിപ്പിക്കുവാന്‍ സര്‍വഥാ യോഗ്യനായി തോന്നിയതു കൊണ്ടാണ് ഗുരു അനന്ത ഷേണായിക്ക് സന്യാസ ദീക്ഷ നല്‍കി ധര്‍മ്മ സംഘത്തില്‍ ചേര്‍ത്തത്.ഇതില്‍ സഹോദര സന്യാസിമാര്‍ക്ക് പലര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.ഗുരുധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും അണുവിടെ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്റേത്.സ്വാമിയുടെ ഗുരുധര്‍മ്മ പ്രേമം കപടമാണെന്നും അഭിനയമാണെന്നും അഭിപ്രായപ്പെട്ടവരോട് പോലും സ്വാമി സൗമ്യമായാണ് പെരുമാറിയിരുന്നത്.

ധര്‍മ്മ സംഘത്തിന്റെ മഠാധിപതിയായി സ്വാമി ആനന്ദ തീര്‍ത്ഥനെ നിശ്ചയിച്ചിരുന്നു.ഈ നിശ്ചയത്തിലും അത് നടപ്പാക്കുന്നതിലും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവരുടെ കൂട്ടത്തില്‍പ്രമുഖ ഗൃഹസ്ഥ ശിഷ്യരും ഉണ്ടായിരുന്നു.അവരുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മഠാധിപതി ആയിരിക്കാന്‍ സ്വാമി ഇഷ്ടപ്പെട്ടിരുന്നില്ല.ആ എതിര്‍പ്പിനെ സ്വാമി തിരസ്‌കാരമായിട്ടല്ല കണ്ടിരുന്നത്.മറിച്ച് അതൊരു അംഗീകാരമയി മനസ്സില്‍ സൂക്ഷിക്കുവാനായിരുന്നു സ്വാമിക്ക് ഇഷ്ടം.

1958ല്‍ ശ്രീനാരായണ ഗുരു ധര്‍മ്മ സംഘം ഒരു കേസിനെ തുടര്‍ന്ന് പബ്ലിക് ട്രസ്റ്റായി രൂപാന്തരപ്പെടുകയുണ്ടായി.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.ഗുരു തുറന്നിട്ട വഴികളിലൂടെയായിരുന്നു സ്വാമിയുടെ സഞ്ചാരം.ഗുരു ധര്‍മ്മ പ്രചരണമാണ് ധര്‍മ്മ സംഘത്തിന്റെ മുഖ്യലക്ഷ്യമെന്ന് സ്വാമി കണ്ടിരുന്നു.ഗുരുധര്‍മ്മത്തിന്റെ ഉള്‍വെളിച്ചം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് സ്വാമി ധര്‍മ്മ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.ശിവഗിരിയില്‍ നിന്ന് ഉയരുന്ന ജാതിവിരുദ്ധ സന്ദേശം മനുഷ്യകുലത്തിന്റെ നെഞ്ചില്‍ പ്രാണവായു ആക്കി മാറ്റാനായിരുന്നു സ്വാമിയുടെ ശ്രമം.ഇതേ സമയം സ്വാമിക്ക് ശക്തമായ എതിര്‍പ്പും കൂടി വന്നുകൊണ്ടിരുന്നു.സ്വാമി എക്കാലവും ഗുരുവിനോട് ഏറ്റവും അടുത്ത് നില്‍ക്കുവാനാണ് യത്‌നിച്ചിട്ടുള്ളത്.അതിനാല്‍ എതിര്‍പ്പുകളിലൊന്നും സ്വാമി വ്യാകുലനായിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു ശിവഗിരിമഠം സന്ദര്‍ശിക്കുന്നത് സ്വാമി ആനന്ദ തീര്‍ത്ഥ ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്താണ്. 

സ്വാമിയെ ഒറ്റപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ പല ഭാഗത്ത് നടക്കുമ്പോഴും അചഞ്ചല ചിത്തനായി ഗുരുസന്ദേശത്തിന്റെ വെളിച്ചം പകരുകയായിരുന്നു.ഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാര്‍ കാണിക്ക അര്‍പ്പിച്ച വസ്തുക്കളില്‍ അവകാശമുന്നയിച്ചുകൊണ്ട് പിടിമുറുക്കിയവരുടെ മുന്നില്‍ സ്വാമി ഒറ്റയാള്‍ പട്ടാളമായി ചെറുത്തു നിന്നു.ഗുരു സമ്പാദിച്ചു നല്‍കിയ പുണ്യ ഭൂമികളൊന്നും നഷ്ടപ്പെടുത്തരുത് എന്ന് ഉറച്ച തീരുമാനമെടുത്തിരുന്ന സ്വാമിയെ ശ്രീനാരായണ ധര്‍മ്മത്തിന്റെ പ്രചാരകരായി നില്‍ക്കുന്നവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുയുണ്ടായി.ഗുരുധര്‍മ്മം ശിരസ്സേറ്റി നില്‍ക്കുമ്പോഴും അതിനുവേണ്ടി സന്ധിയില്ലാതെ പോരാടുമ്പോഴും ഏല്‍ക്കുന്ന ഏത് മര്‍ദ്ദനവും,ഏത് തിരസ്‌കാരവും സ്വാമി ആനന്ദതീര്‍ത്ഥന് സുഗന്ധഹാരമായിരുന്നു.

ശരീരം മുഴുവന്‍ മര്‍ദ്ദനത്തിന്റെയും വേദനയുടെയും പാടുകള്‍ നിഴലിച്ച് കിടക്കുമ്പോഴും സ്വാമിക്ക് ആരോടും പകയോ വിദ്വേഷമോ തോന്നിയിരുന്നില്ല.ഏറ്റുമുട്ടലുകളെ സത്സംഗമമായും അപമാനങ്ങളെ അപദാനങ്ങളായും ഒറ്റപ്പെടുത്തലിനെ അനുഗ്രഹമായും തിരസ്‌കാരങ്ങളെ അംഗീകാരങ്ങളുമായും സ്വീകരിച്ചിരുന്ന അപൂര്വ വ്യക്തിയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം കാലാവധി തീരും മുമ്പ് ഉപേക്ഷിച്ച സ്വാമി പയ്യന്നൂരിലേക്ക് യാത്രയായി.അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത അനുഭവങ്ങളെ ആഭരണങ്ങളായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്,ഗുരുധര്‍മ്മത്തിന്റെ പാതയിലൂടെ സ്വാമി ഏകാകിയായി യാത്ര ചെയ്തു.തിക്താനുഭവങ്ങലെയെല്ലാം മധുരസ്മരണകളായി കാണാനാണ് സ്വാമി ഇഷ്ടപ്പെട്ടിരുന്നത്.ആരോടും പരിഭവമില്ലാതെ തിരസ്‌കാരങ്ങളെ സ്തുതി ഗീതങ്ങളാക്കിക്കൊണ്ടു സ്വാമി ആന്ദ തീര്‍ത്ഥ കാല്‍പ്പാടുകള്‍ മാത്രം ബാക്കിയാക്കി കടന്നു പോവുകയായിരുന്നു.

നവംബര്‍ 21ആം തിയതി സ്വാമിയുടെ സമാധി ദിനം.
1905 ജനുവരി 2നു സ്വാമിയുടെ ജനനം.
(പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രസിദ്ധീകരണമായിരുന്ന പടവുകളുടെ 2005 ഫെബ്രുവരി ലക്കത്തിലാണ് ഈ ലേഖനം കൊടുത്തിട്ടുള്ളത്)

By : മുത്താന താഹ.

ശ്രീനാരായണ ധര്‍മ്മത്തിന്റെ സാര്‍വ്വകാലിക പ്രസക്തി - By : Dr. N.P. Sheela, ന്യൂയോര്‍ക്ക്‌


 ജാതിയുടെയും മതത്തിന്റെയും വിവിധ കക്ഷിരാഷ്‌ട്രീയങ്ങളുടെയും വിഭിന്ന സംഘടനകളുടെയുമൊക്കെ പേരില്‍ വിഘടിച്ചു നിന്നു പോരാടി ഈ ലോക ജീവിതം പ്രതിനിമിഷം കലുഷ മാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ ഗുരു ദേവദര്‍ശനത്തിലേക്ക്‌ ഒരു മടക്ക യാത്രയാണ്‌ പ്രതിവിധി.

നമുക്ക്‌ ദര്‍ശനത്തിനോ ആദര്‍ശങ്ങള്‍ക്കോ ക്ഷാമമില്ല. ബുദ്ധനും കൃഷ്‌ണനും, ക്രിസ്‌തുവും നബി തിരുമേനിയും മാര്‍ക്‌സും മുതല്‍ ശ്രീനാരായണ ഗുരുവരെ എത്രയെത്ര ക്രാന്തദര്‍ശികള്‍; എന്തെന്തു തത്ത്വസംഹിതകള്‍. ഒന്നും വേരോടിയില്ല. നാലു വേദങ്ങളും ആറു ശാസ്‌ത്രങ്ങളും പിരിവും ഉള്‍പ്പിരിവുകളുമുള്‍പ്പെടെ എത്രയെത്ര ഉപനിഷത്തുകള്‍ വേറെയും- വിതക്കാരുടെ പിഴവോ മണ്ണിന്റെ പുഷ്‌ടിദോഷമോ അല്ല കാരണം. മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയും, അഹന്തയും മത്സരബുദ്ധിയും അധര്‍മ്മത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു ധര്‍മ്മമാകുന്ന ഗോവിന്റെ മൂന്നു കാലുകളും നഷ്‌ടപ്പെട്ടു . ശേഷിക്കുന്നതും അനുദിനം നഷ്‌ടപ്രായമായിക്കൊണ്ടിരിക്കുന്നു. ഈ വികട പരിത:സ്ഥിതിയിലാണ്‌ ഗുരു ദര്‍ശനത്തിന്റെ പ്രസക്തി. ഗുരുവിന്റെ ധര്‍മ്മമാര്‍ഗ്ഗം അതീവലളിതമാണ്‌. പണ്ഡിതനും പാമരനും ഒരു പോലെ ഗ്രാഹ്യമായവ. അവിടത്തെ വചനങ്ങള്‍ ശ്രവിക്കുക.
`ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ: സര്‍വ്വത്ര വിജയീ
ഭവതു ശ്രേസേ ന്രുണാം'
(ധര്‍മ്മം തന്നെയാണ്‌ പരമമായ ദൈവം, മഹത്തായ ധനവും അതുതന്നെ ധര്‍മ്മം എല്ലായിടത്തും വിജയിച്ചരുളുന്നു. അതു മനുഷ്യര്‍ക്ക്‌ ശ്രേയസ്സ്‌ കൈവരുത്തട്ടെ)

ഈ തത്വം സര്‍വ്വാത്മനാ സ്വീകരിക്കുന്നവര്‍ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്ന്‌ ഒരിക്കലും വ്യതിചലിക്കയില്ല മനസാ, വാചാ, കര്‍മ്മണാ, ഇതര ജീവജാലങ്ങള്‍ക്ക്‌ ഹാനി വരുത്തുകയുമില്ല.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ഒട്ടൊന്നുമല്ല സജ്ജനങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌ ലോകത്തു നടമാടുന്ന സകല ഹീനകൃത്യങ്ങളുടെയും മൂലകാരണം മതമല്ല, മതവിദ്വേഷമാണെന്ന്‌ സൂക്ഷ്‌മ വിചന്തനത്തില്‍ വ്യക്തമാകും. മനുഷ്യരുടെ സാഹോദര്യവും ഈശ്വരന്റെ ഏകത്വവുമാണ്‌ മതങ്ങളെല്ലാം വിളംബരം ചെയ്യുന്നത്‌. അതാണ്‌ `സര്‍വ്വമതസാരവുമേകം' എന്നു ഗുരു ലളിതമായി പറഞ്ഞുവച്ചത്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം , മനുഷ്യന്‌ എന്ന സൂക്തം പ്രസിദ്ധമാണല്ലോ മതപ്പോരുകളും മദപ്പോരുകളും കണ്ട ആ യതിവര്യന്‍ സമൂഹ നന്മക്കും സമുദായ അഭിവൃദ്ധിക്കും വേണ്ടി തന്നാലായതെല്ലാം ചെയ്‌തു. എല്ലാക്കാര്യങ്ങളിലും ധര്‍മ്മത്തെ പ്രതിഷ്‌ഠിച്ചു . ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ഗുരുവിനെ അദ്ധ്യക്ഷനാക്കിയാണ്‌ ഡോ. പല്‍പു മുന്‍കൈ എടുത്തു സ്ഥാപിച്ചത്‌. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ധര്‍മ്മം എന്ന പദവും ശ്രദ്ധേയമാണ്‌.

നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഗുരിവിന്റെ ഭക്തര്‍ തന്നെ
`ധര്‍മ്മം' വേണ്ടത്ര വികലമാക്കിയിട്ടുണ്ട്‌

ഗുരു വിലക്കു കല്‍പിച്ചത്‌ മൂന്നേ മൂന്നു കാര്യങ്ങള്‍ക്കു മാത്രമാണ്‌. `മദ്യം ഉണ്ടാക്കരുത്‌, കൊടുക്കരുത്‌, കുടിക്കരുത്‌'.

എന്റെ അയല്‍വാസിയും നാരായണ ഭക്തയുമായിരുന്ന രമാദേവി - അവര്‍ ഞങ്ങളുടെ എല്ലാവരുടെയും അമ്മയായിരുന്നു-അവര്‍ പറയാറുണ്ട്‌- ജയന്തി ദിവസം നേതാക്കന്മാര്‍ നല്ലപോലെ മിനുങ്ങി വയറ്റില്‍ കള്ളുകുടവും നിറച്ചുകൊണ്ടാണ്‌ പതാക ഉയര്‍ത്തുന്നത്‌; അതിനുശേഷം കള്ളു ചെയ്യുന്ന കെടുതികളെക്കുറിച്ച്‌ തട്ടുതകര്‍പ്പന്‍ പ്രസംഗവും കാച്ചും. എന്നിട്ടൊരു ചിരിയുണ്ട്‌; അര്‍ത്ഥഗര്‍ഭമായ ആ ചിരി പലപ്പോഴും മന:കണ്ണിിറപ തെളിയു ; ജയന്തി ദിനത്തില്‍ വിശേഷിച്ചും .

നമ്മുടെ നാടിന്റെ മാത്രമല്ല, ഇപ്പോള്‍ ലോകമാകമാനം തന്നെ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ മനസ്സിലാകുന്നത്‌ നമ്മുടെ ജീവിതത്തിലെ ഹൃദ്യഭാവങ്ങള്‍ നിസ്‌തേജമായിക്കൊണ്ടിരിക്കുന്നു .ആദര്‍ശങ്ങളെ മുറുകെ പിടിക്കയും അവയുടെ സാക്ഷാത്‌കാരത്തിനായി സ്വയം സമര്‍പ്പണത്തിന്‌ സന്നദ്ധരാകുകയും ചെയ്യുന്ന യുവതലമുറ ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ്‌ ദൃഷ്‌ടിഗോചരമാകുന്നത്‌. ലക്ഷ്യ ബോധമില്ലാതെ അലയുന്ന ഒരു കൂട്ടം ; അവര്‍ക്ക്‌ ദിശാബോധം നല്‍കാന്‍ പ്രാപ്‌തരായ നേതാക്കള്‍ ഇല്ലെന്നേുള്ളതാണ്‌ അതിനു കാരണമായി ഞാന്‍ കാണുന്നത്‌ . (സാമാന്യസ്വഭാവമേ വിവക്ഷയുള്ളു, ആദര്‍ശസമ്പന്നരായ ചെറിയ ന്യൂനപക്ഷത്തെ വിസ്‌മരിക്കുന്നില്ല)

ഇരുട്ടിന്റെ സാന്ദ്രത തിട്ടപ്പെടുത്താനാവാത്ത ഒരു കാലത്താണ്‌ നാരായണ ഗുരു എന്ന സന്യാസിവര്യന്‍ മരുത്വാമലയിലും വേളി മലയിലും വര്‍ഷങ്ങളോളം തപം പുരിഞ്ഞ്‌ ആത്മശക്തിയാര്‍ജ്ജിച്ച്‌ സമുഹ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. ഗുരുരിന്റെ അരുവിപ്പുറം പ്രതിഷ്‌ഠ ചരിത്ര പ്രസിദ്ധമാണല്ലോ.

`ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന' മാതൃകാ വ്യവസ്ഥിതിയായിരുന്നു , ഗുരു സ്വപ്‌നം. ആ സ്വപ്‌ന സാക്ഷാത്‌കാരത്തിനായി അദ്ദേഹത്തിന്റെ പിന്‍ മുറക്കാരായ നാം ശ്രമിച്ചില്ലെന്ന്‌ മാത്രമല്ല, ആകാവുന്നത്ര ലജ്ജാകരമായ `കുട്ടീശ്വരവും' ഉണ്ടാക്കിതീര്‍ത്തും. ഇതെഴുതു മ്പോള്‍ ശിവഗിരി സംഭവവും എന്റെ മനസ്സിലുണ്ട്‌. ശാന്തമായി സമാധികൊള്ളുന്ന ഗുരുദേവ സന്നിധിയില്‍ പോലീസിന്റെ നായാട്ടുവരെ നാം കാര്യങ്ങള്‍കൊണ്ടെത്തിച്ചു.

ഇന്നും നാം പ്രായശ്ചിത്തത്തിന്‌ സന്നദ്ധരല്ലെന്നുള്ളതാണ്‌ ഖേദകരമായ വസ്‌തുത. ചേരിതിഞ്ഞ്‌ പരസ്‌പരം ചെളിവാരി യെറിയുന്ന ഏര്‍പ്പാടാണ്‌ ഇപ്പോഴും തുടരുന്നത്‌ വിവേകിതയുടെ ലക്ഷണമ#്‌ല,പ്രത്യുത കൃതഘ്‌നതയുടെ സുനിശ്ചിത ചിഹ്നമാണ്‌ .

ആര്‍ഷഭാരത ഹസംസ്‌കൃതിയില്‍ മതസമന്വയത്തിന്റെയും മതസഹി ഷ്‌ണുതയുടെയും അസംഖ്യം രജതരേഖകളുണ്ട്‌. അദൈ്വത ദര്‍ശനമാകട്ടെ, അതിന്റെ അനശ്വര പ്രഭാവമാണ്‌. പ്രത്യാശാ ഭരിതമായ ഈ ഭൂമിക സര്‍വ്വ മതങ്ങള്‍ക്കും സ്വീകാര്യ മായ സര്‍വ്വമതസമന്വയ സമീക്ഷ ഏകോപിപ്പിക്കാനുള്ള പ്രചോദനമേകുന്നു.

ഗമൂഹത്തിന്റെ ഇരുള്‍ നിറഞ്ഞ്‌ അന്തരാത്മാവിലേക്ക്‌ മനുഷ്യത്വത്തിന്റെ നെയ്‌ത്തിരിയുമായി കടന്നു വന്ന ശ്രീനാരായണ ഗുരു എന്ന യതിവര്യന്‍ അനുഷ്‌ഠിച്ച ത്യാഗ പൂര്‍ണ്ണവും ധീരവുമായ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച്‌ അറിയാനും അനുകരിക്കാനുമുള്ള യത്‌നത്തില്‍ നാം എത്രത്തോളം എത്തി നില്‍ക്കുന്നുവെന്ന്‌ ഒരു ആത്മശോധന നടത്താന്‍ ആ ഗുരുവിന്റെ ഡയന്തി ആഘോഷിക്കുന്ന സന്ദര്‍ഭത്തിലെങ്കിലും നാം സന്നദ്ധരാകേണ്ടതാണ്‌. നമുക്ക്‌ പിഴവു പറ്റിയെങ്കില്‍ അത്‌ തിരുത്താനുള്ള ഒരവസരമാക്കി ഇതു മാറ്റേണ്ടതുമാണ്‌ .`ഒന്നും ഗുണപ്പെടാന്‍ പോകുന്നില്ല' എന്ന നൈരാശ്യമാണ്‌ ചെകുത്താന്റെ പണിപ്പുരയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം.

ഗുണപ്പെടാതെ എവിടെപ്പോകാന്‍? ഗുണപ്പെടുത്തണം, അതു നമ്മുടെ ഇച്ഛാശക്തിയെയും തളരാത്ത കര്‍മ്മശേഷിയേയും ആശ്രയിച്ചിരിക്കുന്നു. പ്രത്യാശ കൈവെടിയാതിരുന്നാലെ ഇതു സാധ്യമാകു . ആകയാല്‍ ഒന്നോര്‍ക്കുക, ലോകനന്മക്കായി ഉദ്യമിക്കണമെങ്കില്‍ ത്യാഗബുദ്ധി കൂടിയേ കഴിയൂ.
കര്‍മ്മത്തെ നിര്‍വ്വചിക്കുമ്പോഴൊക്കെയും ഗുരു ധര്‍മ്മത്തിന്‌ ഊന്നല്‍ നല്‍കിയിരുന്നുവെന്ന കാര്യവും വിസ്‌മരിച്ചുകൂടാ. കൂട്ടത്തില്‍ ഈയൊരു സൂക്തവും

സ്വര്‍ണ്ണകാലം കഴിഞ്ഞില്ല
വരുന്നേയുള്ളു കാക്കുവിന്‍
എന്നാലതു വരുത്തേണ്ടത്‌
മനുഷ്യന്റെ കരത്താലെന്നുമോര്‍ക്കുവിന്‍'

Dr. N.P. Sheela, ന്യൂയോര്‍ക്ക്‌
Source : http://emalayalee.com/varthaFull.php?newsId=4670

Wednesday, 30 October 2013

അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും

ഹിന്ദുമതത്തിലെ ജാതികളുടെ വേര്‍തിരിവിനും, അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെ വിദ്യാസമ്പന്നരായ യുവാക്കള്‍ അമര്‍ഷം കൊള്ളാന്‍ തുടങ്ങി. പക്ഷേ ഭരണകൂടങ്ങള്‍ പുരോഹിതന്മാരുടെയും യാഥാസ്ഥിതികരുടെയും പിടിയിലായിരുന്നു. ഇതിനെതിരെയുള്ള ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരത്തിനു സമീപമുള്ള പ്രശാന്തസുന്ദരമായ അരുവിപ്പുറത്ത് 1888 ശിവരാത്രി ദിനത്തില്‍ നടത്തിയ അരുവിപ്പുറ ശിവപ്രതിഷ്ഠാ വാര്‍ത്ത അറിഞ്ഞ് സവര്‍ണര്‍ ഇളകിവശായി. എന്നാല്‍ താന്‍ "ഈഴവശിവ"നെയാണ് പ്രതിഷ്ഠിച്ചതെന്ന് ആയിരുന്നു ശ്രീനാരായണഗുരുവിന്റെ മറുപടി. കേരള നവോത്ഥാനത്തിന്റെ ഉദ്ഘാടനം ആയിരുന്നു ഈ സംഭവം. ആശയറ്റ് അഭിമാനം തകര്‍ന്ന അശരണരായ സമുദായങ്ങള്‍ക്ക് ആരാധനയ്ക്ക് സൗകര്യവും, അഭിമാനവും നല്‍കിക്കൊണ്ട് ശ്രീനാരായണഗുരു എതിര്‍പ്പിനെ അതിലംഘിച്ച് മുന്നോട്ടുപോയി. ഈ സമയത്താണ് വേദങ്ങള്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ പഠിക്കാവൂ എന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് ചട്ടമ്പിസ്വാമി രംഗത്തിറങ്ങിയത്. ഈ രണ്ടു സ്വാമിമാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യതിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തി. ഇവര്‍ രണ്ടുപേരുടെയും ഗുരുസ്ഥാനീയനായ മറ്റൊരു സ്വാമിയാണ് തൈയ്ക്കാട് അയ്യാഗുരു. സ്വാതിതിരുനാളിന്റെ കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന വൈകുണ്ഠസ്വാമി (1809-1851)യാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ ആദ്യം രംഗത്തിറങ്ങിയ സന്ന്യാസി. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിര്‍ത്തു. ഒടുവില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. തൈയ്ക്കാട് അയ്യാഗുരു സ്വാതിതിരുനാളിനോട് ശുപാര്‍ശ ചെയ്ത പ്രകാരമാണ് വൈകുണ്ഠസ്വാമിയെ ജയില്‍ വിമുക്തനാക്കിയതെന്ന് പറയുന്നു. കേരള സാമൂഹ്യമണ്ഡലത്തില്‍ ഈ കാലഘട്ടത്തിനും അതിനുശേഷവും സ്വാധീനം ചെലുത്തിയ സ്വാമിമാരാണ് ആലത്തൂര്‍ സിദ്ധാശ്രമ സ്ഥാപകനായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി (1852-1929), വടക്കേ മലബാറിലെ വാഗ്ഭടാനന്ദന്‍ (1885-1939) തുടങ്ങിയവര്‍ . ബംഗാളില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ രണ്ടാം അമരക്കാരനായ സ്വാമി വിവേകാനന്ദന്‍ (ആദ്യപേര് നരേന്ദ്രന്‍)ന്റെ 1892ലെ സന്ദര്‍ശനം കേരളചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള പണ്ഡിതന്മാരോട് തര്‍ക്കിച്ചും, ഹിന്ദു യാഥാസ്ഥിതികരോട് നീരസം പ്രകടിപ്പിച്ചും, രാജാക്കന്മാര്‍ക്ക് ഉപദേശം നല്‍കിയും യാത്ര തുടര്‍ന്ന ഇരുപത്തി എട്ടുകാരനായ നരേന്ദ്രന്‍ എന്ന സന്ന്യാസി മൈസൂറില്‍ വച്ച് ഡോ. പല്പുവിനെ കണ്ടു. ആ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ അയിത്തത്തെപ്പറ്റിയും, താണജാതിയില്‍പ്പെട്ട പാവങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും വിവേകാനന്ദന്‍ അറിഞ്ഞത്. ആധ്യാത്മികമാകുന്ന കൈപ്പിടിയിലൂടെ മാത്രമേ ഇന്ത്യയെ ഉയര്‍ത്താനും താഴ്ത്താനും കഴിയൂവെന്നും സമൂഹം അംഗീകരിക്കുന്ന ഒരു സന്ന്യാസിവര്യനെ കേന്ദ്രമാക്കി സംഘടന രൂപീകരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. ഇതാണ് ശ്രീനാരായണഗുരുവിനെ അധ്യക്ഷനാക്കി പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിക്കാന്‍ ഡോ. പല്പുവിന് പ്രേരകമായത്. ഡോ. പല്പു പറഞ്ഞ നാട് നേരില്‍ കാണണമെന്ന് വിവേകാനന്ദന് തോന്നി. അങ്ങനെയാണ് അദ്ദേഹം തീവണ്ടിയില്‍ 1892 ജനുവരിയില്‍ പാലക്കാട് എത്തിയത്. പിന്നീട് കൊച്ചിയിലും, തിരുവനന്തപുരത്തും അദ്ദേഹം സഞ്ചരിച്ചു. ഡോ. പല്പു പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം ആണെന്ന് വിവേകാനന്ദന് മനസ്സിലായി. ഇവിടം "ഭ്രാന്താലയം" ആയി അദ്ദേഹത്തിന് തോന്നി.

Source : http://www.dutchinkerala.com/englishrules.php?id=13

എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും

മലയാളി മെമ്മോറിയല്‍ , വിവേകാനന്ദന്റെ കേരള സന്ദര്‍ശനം, ഡോ. പല്പു മഹാകവി കുമാരനാശാന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനം, നായര്‍ സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ ചിന്താഗതി, അധസ്ഥിത നേതാവ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനം, നമ്പൂതിരി സമുദായത്തില്‍ പുതിയ ചിന്താഗതിക്കാരായ യുവാക്കളുടെ പ്രവര്‍ത്തനം തുടങ്ങിയ പല കാരണങ്ങളാലും ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. ഈ സംഘടനകളുടെ പ്രവര്‍ത്തനം കേരളസമൂഹത്തെ കൂടുതല്‍ ചലനാത്മകമാക്കി. 1903 മേയ് 15ന് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം രൂപംകൊണ്ടതാണ് സാമുദായിക സംഘടനകളില്‍ പ്രധാനം. 1904ല്‍ അരുവിപ്പുറത്ത് കൂടിയ യോഗത്തില്‍ ശ്രീനാരായണ ഗുരുവാണ് അധ്യക്ഷത വഹിച്ചത്. ഡോ. പല്പുവും മഹാകവി കുമാരനാശാനും ആയിരുന്നു ഇതിന്റെ നേതൃനിരയില്‍. കേശവനാശാന്‍ പരവൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ "സുജാനാ നന്ദിനി"യും, മയ്യനാട്ടുനിന്നും സി.പി. കുഞ്ഞുരാമന്‍ (1911) പ്രസിദ്ധപ്പെടുത്തിയ "കേരളകൗമുദിയും ശ്രീനാരായണ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു. നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന താലികെട്ട്, കല്യാണം, തിരണ്ടുകല്യാണം, സംബന്ധം, പുലകുളി തുടങ്ങിയവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1914 ഒക്ടോബര്‍ 31ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് (നായര്‍ സര്‍വീസ് സൊസൈറ്റി) നിലവില്‍ വന്നു. 1917ല്‍ കെ. അയ്യപ്പന്‍ , ചെറായില്‍ "സഹോദരസംഘ"ത്തിന് രൂപം നല്‍കി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ നമ്പൂതിരി യുവാക്കള്‍ നേതൃത്വം കൊടുത്ത യോഗക്ഷേമ പ്രസ്ഥാനം (1908) നമ്പൂതിരിസമുദായത്തെ പരിവര്‍ത്തനങ്ങളിലേക്ക് നയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലുള്ള പ്രവര്‍ത്തനം സാമുദായ നേതാക്കളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ തുടങ്ങി. മലബാറില്‍ അയിത്തത്തിനെതിരെ ആദ്യസമരം നടന്നത് കോഴിക്കോട്ടായിരുന്നു. മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍, കോഴിക്കോട്ട് തളിയല്‍ ക്ഷേത്രത്തിലെ നിരത്തുകളില്‍ സഞ്ചരിച്ച് താണജാതിയില്‍പ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തെ 1917ല്‍ ചോദ്യം ചെയ്തു. ഈ സംഭവം അയിത്തത്തിനെതിരെയുള്ള ജനവികാരം ശക്തമാക്കി.

Source : http://www.dutchinkerala.com/englishrules.php?id=14