ഹിന്ദുമതത്തിലെ ജാതികളുടെ വേര്‍തിരിവിനും, അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെ വിദ്യാസമ്പന്നരായ യുവാക്കള്‍ അമര്‍ഷം കൊള്ളാന്‍ തുടങ്ങി. പക്ഷേ ഭരണകൂടങ്ങള്‍ പുരോഹിതന്മാരുടെയും യാഥാസ്ഥിതികരുടെയും പിടിയിലായിരുന്നു. ഇതിനെതിരെയുള്ള ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരത്തിനു സമീപമുള്ള പ്രശാന്തസുന്ദരമായ അരുവിപ്പുറത്ത് 1888 ശിവരാത്രി ദിനത്തില്‍ നടത്തിയ അരുവിപ്പുറ ശിവപ്രതിഷ്ഠാ വാര്‍ത്ത അറിഞ്ഞ് സവര്‍ണര്‍ ഇളകിവശായി. എന്നാല്‍ താന്‍ "ഈഴവശിവ"നെയാണ് പ്രതിഷ്ഠിച്ചതെന്ന് ആയിരുന്നു ശ്രീനാരായണഗുരുവിന്റെ മറുപടി. കേരള നവോത്ഥാനത്തിന്റെ ഉദ്ഘാടനം ആയിരുന്നു ഈ സംഭവം. ആശയറ്റ് അഭിമാനം തകര്‍ന്ന അശരണരായ സമുദായങ്ങള്‍ക്ക് ആരാധനയ്ക്ക് സൗകര്യവും, അഭിമാനവും നല്‍കിക്കൊണ്ട് ശ്രീനാരായണഗുരു എതിര്‍പ്പിനെ അതിലംഘിച്ച് മുന്നോട്ടുപോയി. ഈ സമയത്താണ് വേദങ്ങള്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ പഠിക്കാവൂ എന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് ചട്ടമ്പിസ്വാമി രംഗത്തിറങ്ങിയത്. ഈ രണ്ടു സ്വാമിമാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യതിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തി. ഇവര്‍ രണ്ടുപേരുടെയും ഗുരുസ്ഥാനീയനായ മറ്റൊരു സ്വാമിയാണ് തൈയ്ക്കാട് അയ്യാഗുരു. സ്വാതിതിരുനാളിന്റെ കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന വൈകുണ്ഠസ്വാമി (1809-1851)യാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ ആദ്യം രംഗത്തിറങ്ങിയ സന്ന്യാസി. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിര്‍ത്തു. ഒടുവില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. തൈയ്ക്കാട് അയ്യാഗുരു സ്വാതിതിരുനാളിനോട് ശുപാര്‍ശ ചെയ്ത പ്രകാരമാണ് വൈകുണ്ഠസ്വാമിയെ ജയില്‍ വിമുക്തനാക്കിയതെന്ന് പറയുന്നു. കേരള സാമൂഹ്യമണ്ഡലത്തില്‍ ഈ കാലഘട്ടത്തിനും അതിനുശേഷവും സ്വാധീനം ചെലുത്തിയ സ്വാമിമാരാണ് ആലത്തൂര്‍ സിദ്ധാശ്രമ സ്ഥാപകനായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി (1852-1929), വടക്കേ മലബാറിലെ വാഗ്ഭടാനന്ദന്‍ (1885-1939) തുടങ്ങിയവര്‍ . ബംഗാളില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ രണ്ടാം അമരക്കാരനായ സ്വാമി വിവേകാനന്ദന്‍ (ആദ്യപേര് നരേന്ദ്രന്‍)ന്റെ 1892ലെ സന്ദര്‍ശനം കേരളചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള പണ്ഡിതന്മാരോട് തര്‍ക്കിച്ചും, ഹിന്ദു യാഥാസ്ഥിതികരോട് നീരസം പ്രകടിപ്പിച്ചും, രാജാക്കന്മാര്‍ക്ക് ഉപദേശം നല്‍കിയും യാത്ര തുടര്‍ന്ന ഇരുപത്തി എട്ടുകാരനായ നരേന്ദ്രന്‍ എന്ന സന്ന്യാസി മൈസൂറില്‍ വച്ച് ഡോ. പല്പുവിനെ കണ്ടു. ആ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ അയിത്തത്തെപ്പറ്റിയും, താണജാതിയില്‍പ്പെട്ട പാവങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും വിവേകാനന്ദന്‍ അറിഞ്ഞത്. ആധ്യാത്മികമാകുന്ന കൈപ്പിടിയിലൂടെ മാത്രമേ ഇന്ത്യയെ ഉയര്‍ത്താനും താഴ്ത്താനും കഴിയൂവെന്നും സമൂഹം അംഗീകരിക്കുന്ന ഒരു സന്ന്യാസിവര്യനെ കേന്ദ്രമാക്കി സംഘടന രൂപീകരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. ഇതാണ് ശ്രീനാരായണഗുരുവിനെ അധ്യക്ഷനാക്കി പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിക്കാന്‍ ഡോ. പല്പുവിന് പ്രേരകമായത്. ഡോ. പല്പു പറഞ്ഞ നാട് നേരില്‍ കാണണമെന്ന് വിവേകാനന്ദന് തോന്നി. അങ്ങനെയാണ് അദ്ദേഹം തീവണ്ടിയില്‍ 1892 ജനുവരിയില്‍ പാലക്കാട് എത്തിയത്. പിന്നീട് കൊച്ചിയിലും, തിരുവനന്തപുരത്തും അദ്ദേഹം സഞ്ചരിച്ചു. ഡോ. പല്പു പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം ആണെന്ന് വിവേകാനന്ദന് മനസ്സിലായി. ഇവിടം "ഭ്രാന്താലയം" ആയി അദ്ദേഹത്തിന് തോന്നി.
Source :
http://www.dutchinkerala.com/englishrules.php?id=13
Posted in:
5 comments:
''ഈഴവ ശിവന്‍'' എന്ന് ഗൂരു പറഞ്ഞിട്ടില്ല.'നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്' എന്നാണ്.

ഡോ: പൽപ്പുവും വിവേകാനന്ദ സ്വാമികളും തമ്മിൽ കണ്ട് മുട്ടി എന്ന് പറയുന്ന ആ കാലഘട്ടത്തിൽ നരേന്ദ്രനാഥൻ എന്ന വിവേകാനന്ദ സ്വാമികൾ സച്ചിതാനന്ദ സ്വാമികൾ ,വിവിചാനന്ദൻ എന്ന പേരുകളിൽ അവ ദൂതനായി ലോകസഞ്ചാരം നടത്തുന്ന സാധാരണക്കാരനായ ഒരു വെക്തി മാത്രമായിരുന്നു അന്ന് ഡോ.പൽപ്പുവാകട്ടെ ഭാരതത്തിൽ അറിയപ്പെടുന്ന ഒരു ഡോക്ടറും രണ്ട് പേരും ഒരേ പ്രായക്കാരും ജനനം 1863 ൽ അത് മാത്രമല്ലാ ഡോ: പൽപ്പു സാക്ഷാൽ ശ്രീനാരായണ ഗുരുസ്വാമിയേപ്പോലും വണങ്ങുന്നതിൽ വൈമുഖ്യമുള്ള വ്യക്തിയായിരുന്നു ആരുടെയുമുന്നിലും തലകുനിക്കാത്ത അത്രക്ക് ആത്മാഭിമാനം വെച്ച് പുലർത്തിയിരുന്നു ഡോ:പൽപ്പു. അങ്ങിനെയുള്ള ഡോ: പൽപ്പു സാധാരണക്കാരനായ ഒരു യുവാവിന്റെ വാക്കുകൾക്ക് ചെവികൊടുക്കുമോഅങ്ങിനെയാണങ്കിൽ തന്നെ 1892 കാലഘട്ടത്തിൽ സ്വാമി വിവേകാനന്ദനെ കണ്ട് മുട്ടി ഉപദേശം സ്വീകരിച്ചു എന്ന് പറഞ്ഞാൽ എസ് എൻ ഡി പി യോഗം രൂപീകരിക്കാൻ ഗുരുസ്വാമിയുടെ അടുക്കൽ 1892 ലാ 93 ലോ94 ലോ എത്തുമായിരുന്നില്ലേ അതിന് പകരം ഡോക്ടർ പൽപ്പു ഈഴവ മഹാജനസഭ എന്ന മറ്റൊരു സംഘടനയാണ് രൂപികരിച്ചത് അതിനുശേഷം ഈഴവമെമ്മോറിയൽ എന്ന സംഘടന രൂപീകരിക്കുകയും 13000 പേരുടെ ഒപ്പ് ശേഖരിച്ച് രാജാവിനു സമർപ്പിക്കുകയും നിരവധി പത്രങ്ങളിൽ ലേഖനങ്ങളെഴുതുകയും ഒക്കെ ചെയിതിട്ടും ഡോക്ടർ പൽപ്പുവിന് വിജയം കൈവരിക്കാൻ സാധിച്ചില്ല അദ്ദേഹത്തിന് പരാജയമായിരുന്നു സംഭവിച്ചത് ആ സമയത്ത് 1888 ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുകയും കേരളത്തിലെ നാനാഭാഗങ്ങളിലായി പതിനെട്ട് ശിവ ക്ഷേത്രങ്ങളും അഞ്ച് പള്ളിക്കൂടങ്ങളും മൂന്നു തൊഴിൽശാലകളും സ്ഥാപിച്ച് ഗുരുദേവൻ മുന്നേറുകയായിരുന്നു ആ സമയത്ത് ബാംഗ്ലൂരിലായിരുന്ന ഡോക്ടർ പൽപ്പുവിനെ ഉണർത്തികൊണ്ടുവന്നത് സാക്ഷാൽ ശ്രീനാരായണഗുരുദേവൻ ആയിരുന്നു അതല്ല വിവേകാനന്ദ സ്വാമികൾ ഉപദേശപ്രകാരം ആയിരുന്നുവെങ്കിൽ അവർ തമ്മിൽ കണ്ടുമുട്ടി എന്നു പറയുന്ന ആ കാലഘട്ടത്തിലോ അല്ലായെങ്കിൽ ഒരു 1993ലെ 94 , 95 എസ്എൻഡിപി യോഗം രുപീകരണം ആകേണ്ടതായിരുന്നു അല്ലാതെ അവർ തമ്മിൽ കണ്ട് മുട്ടി 11 വർഷങ്ങൾക്ക് ശേഷം 1903 ആയിരുന്നില്ല എസ്എൻഡിപി യോഗം രൂപീകൃതമാകേണ്ടത് അതുമാത്രമല്ല ധാരാളം ലേഖനങ്ങൾ എഴുതിയിരുന്ന എസ്എൻഡിപി യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി കുമാരനാശാനോ ,യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്ന ഡോ: പൽപ്പുവോ എസ് എൻ ഡി പി യോഗം രൂപീകൃതമാകുന്നതിന് വേണ്ടിയുള്ള വിവേകാനന്ദ സ്വാമികളുടെ പങ്കിനെ കുറിച്ച് എഴുതുമായിരുന്നു ഇല്ലായെങ്കിൽ സാക്ഷാൽ ശ്രീനാരായണ ഗുരുസ്വാമികൾ തന്നെ അത് വ്യക്തമാക്കിയേനേ
ഗുരുദേവന്റെ മഹാസമാധി കഴിഞ്ഞ് പിന്നീട് വർഷങ്ങൾ കഴിഞ്ഞ ശേഷം 1954 കാലഘട്ടത്തോടു കൂടി വീ കെ ബാലകൃഷ്ണൻ ശ്രീനാരായണ ആന്തോളജി എന്ന പുസ്തകം എഴുതിയ തോട്കൂടിയാണ് വിവേകാനന്ദസ്വാമി സ്വാധീനവും ചരിത്രം ഒക്കെയും വരുന്നത് എസ്എൻഡിപി യോഗം രൂപീകൃതമായത് ശ്രീനാരായണ ഗുരുവിന്റെ ധർമ്മ സംസ്ഥാപനാർത്ഥമാണ് ധർമ്മത്തിന്റെ ഒരു ഭാഗം ഭൗതികതയും മറു ഭാഗം ആദ്ധ്യാത്മികതയുമാണ് ഗുരുദേവൻ ആദ്യം എസ്എൻഡിപി യോഗം സ്ഥാപിച്ചു ജീവിതത്തിന്റെ സായാഹ്ന വേളയിൽ ശിവഗിരിമഠം കേന്ദ്രീകരിച്ച് ധർമ്മസംഘവും സ്ഥാപിച്ചു ഭൗതികതയും ആത്മീകവുമായ ദർശനത്തിന്റെ സമന്വയം ധർമ്മ സംസ്ഥാപനത്തിന്റെ ഭാഗമാണ് അതുകൊണ്ട് എസ്എൻഡിപി യോഗം സ്ഥാപിതമായത് ശ്രീനാരായണഗുരുദേവന്റെ സ്വന്തം ഇച്ഛാശക്തികൊണ്ടും സ്വന്തം തൃക്കരങ്ങളാൽ മാത്രമാണ് സ്ഥാപിതമായത് ഇനിയിപ്പോൾ എസ്എൻഡിപിയോഗം സ്ഥാപിതമായത് വിശ്വപ്രസിദ്ധനായ വിവേകാനന്ദസ്വാമികളുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് പറയുന്നതിൽ കേരള ജനതക്കും ഈഴവ സമൂഹത്തിനും മാന്യത കുറവൊന്നുമില്ല എങ്കിലും ചരിത്രപരമായ ഒരു തെറ്റ് ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഇത് എഴുതിയത് ഇത് കാലഘട്ടത്തിന്റെ ആവശ്യവുമാണ് നിർത്തട്ടെ
സുധീർ കുമാർ ചോറ്റാനിക്കര

സുധീർകുമാർ ചോറ്റാനിക്കര
Post a Comment