Wednesday, 30 October 2013

ആമാചാടി തേവന്‍.


ആമാചാടി തേവന്‍.വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഒരേയൊരു ദളിതന്‍.മറ്റുള്ളവരുടെ കണ്ണില്‍ ചുണ്ണാമ്പ് എഴുതിയപ്പോള്‍ തേവന്‍ അയിത്ത ജാതിക്കാരനായതിനാല്‍ ചുണ്ണാമ്പു വെള്ളം ദൂരെ നിന്ന് കണ്ണിലേക്കു ചീറ്റിക്കുക യായിരുന്നു.അതോടെ തേവന്റെ കണ്ണ് പൊടിഞ്ഞു.സത്യാഗ്രഹ കാലത്ത് അയ്യങ്കാളി തേവന്റെ വീട്ടില്‍ വന്നിരുന്നു.എറണാകുളം ആലപ്പുഴ കോട്ടയം ജില്ലകള്‍ സംഗമിക്കുന്ന വേമ്പനാട്ടു കായലിലെ ആമാചാടി തുരുത്തിലാണ് തേവന്‍ ജനിച്ചത്‌.വൈക്കം എറണാകുളം റൂട്ടില്‍ പൂത്തോട്ടയില്‍ പാലമുണ്ട്.അതില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ ആമാചാടി തുരുത്ത് കാണാം.കോട്ടയം ഭാഗത്ത് അരയന്മാരുടെ ഇല്ലമായ ചെമ്പ് എന്ന സ്ഥലം (സിനിമാ നടന്‍ മമ്മൂട്ടിയുടെ നാട്)എറണാകുളം ഭാഗത്ത് ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ശ്രീ നാരായണ വല്ലഭ ക്ഷേത്രം .ആലപ്പുഴ ഭാഗത്ത് 13വാര്‍ഡ്‌ വരുന്ന പഞ്ചായത്തായ പെരുമ്പളം ദ്വീപ്.തേവന്റെ അനന്തര തലമുറ പൂതോട്ടയില്‍ ഉണ്ട്

0 comments:

Post a Comment